റിപ്പബ്ലിക്ക് ദിനം – ആൻഡ്രൂസ് അഞ്ചേരി എഴുതിയ കവിത
Mail This Article
×
റെഡ്‌ഫോർട്ടിൽ ഉയർന്നു ഇന്ത്യൻ പതാക
റിപ്പബ്ലിക്ക് ദിനം വീണ്ടും ആഗതമായ്
ഭരണഘടന നിർമ്മിച്ചു ഭാരതം
റിപ്പബ്ലിക്കായ നൽ സുദിനം
ഭാരതത്തിൻ ഭാവി ഭാസുരമാക്കുവാൻ
യഗ്നിച്ചനേകം നേതാക്കന്മാർ
യവനികക്കുള്ളിൽ മറഞ്ഞവർ എങ്കിലും
അവരെ സ്മരിക്കണം ഈദിനത്തിൽ
മതേതരത്വത്തിൽ അധിഷ്ഠിതമായ്
മനുഷ്യ നന്മക്കൂന്നൽ നല്കിയതാം
ഇന്ത്യയെ ഒന്നായി കണ്ട നേതാക്കന്മാർ
ഇന്ത്യക്കേകി ശ്രേഷ്ട നിയമാവലി
മതേതരത്വം കൈവിട്ടാൽ ഇന്ത്യ
മതഭ്രാന്തർ കൈക്കുള്ളിലാകും
മതമേതായാലും മനുഷ്യൻ ഒന്നാകണം
മനുഷ്യനു വഴി അതൊന്നുമാത്രം.
English Summary:
Republic Day Poem
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.