പനി കൂർക്കയ്ക്ക് എന്താ കൊമ്പുണ്ടോ? എന്ന ചോദ്യത്തിന് യുകെ മലയാളി തരുന്ന ഉത്തരം ഉണ്ട് എന്ന് തന്നെ ആണ്. പനി കൂർക്കക് കൊമ്പുണ്ട്. അത് ഇങ്ങു ലണ്ടൻ വരെ വന്നാൽ കാണാം. കടൽകടന്ന് വന്ന കൊമ്പിനു പവർ കൂടും. എന്തൊക്കെ മരുന്ന് കഴിച്ചാലും പനികൂർക്കകൊണ്ട് കിട്ടുന്ന സുഖം ഒന്നും മറ്റു മരുന്നുകൾക്ക് ഇല്ല എന്ന് പറയേണ്ടി വരും. (വിശ്വാസം അതല്ലേ എല്ലാം) മക്കളുടെ കൂടെ പനി കൂർക്കയും നട്ടു പിടിപ്പിക്കുന്ന മലയാളി വിദേശ രാജ്യങ്ങളിൽ കുറവ് അല്ല. ഒരുപക്ഷെ പതിയെ പറഞ്ഞാലും തരക്കേടില്ല കാരണം നാളെ മുതൽ ആ കൊമ്പ് തേടി വരുന്ന അയൽവാസികൾക്ക് തികയുവോ വാ.
നാട്ടിൽ കാടു പോലെ വളരുന്ന സാധനം വീട്ടിൽ സുപ്രധാന ഇടം പിടിക്കുമ്പോൾ ആണ് മേല്പറഞ്ഞ കൊമ്പു വളരുന്നത്. കുട്ടിക്കാലത്തു ഏതു അസുഖങ്ങൾക്കും അമ്മ തരുന്ന ഔഷധ കൂട്ടും ഇത് തന്നെ. പനിക്കൂർക്ക തിളപ്പിച്ച വെള്ളം, ചെറു തേനിൽ ചാലിച്ച നീരും തുടങ്ങി നീണ്ടു പോകുന്നു പോകുന്നു കുറിപ്പടികൾ. നട്ടു നനച്ചു നാലു ഇല കിളിർക്കുമ്പോൾ മനസിലെ ചാരിതാർഥ്യം ഒട്ടും ചെറുതല്ല. വീടുകൾ തോറും ചെറിയ തയ് കൈമാറുമോൾ പനികൂർക്കയെ എങ്ങനെപരിചരിക്കണം എന്ന ക്ലാസ് ഫ്രീ ആണ്. പ്രതേകിച്ചും uk പോലുള്ള തണുപ്പ് രാജ്യങ്ങളിൽ. കഠിനമായ തണുപ്പുകാലത്തും ചേർത്ത് നിർത്തുന്നതും നമ്മുടെ പ്രിയപ്പെട്ട മരുന്നു ചെടികളെ കൂടെ ആണ്.
സുഹൃത്തുക്കളെയും പരിചയക്കരെയും വിളിക്കുമ്പോൾ പനികൂർക്കക് സുഖമല്ലേന്നു കൂടെ ചോദിക്കുന്നവരാണ് നമ്മൾ യുകെ മലയാളികൾ. വീട്ടിൽ വരുന്ന സായിപ്പു പയ്യന് സാധനം എന്താണ് എന്ന് വിവരിക്കാൻ എന്റെ ഡിക്ഷനറിയിൽ വാക്കുകൾ തികയാതെ വന്നു. അവൻ കണ്ട ചെടികളിൽ ഒന്നും ഇത് പോലെ ഒരെണ്ണം അവൻ കണ്ടു കാണില്ല. പൂവില്ല കായില്ല എന്നിട്ടും എന്റെ ആവേശം അവനു മനസിലായിക്കാണില്ല. കറിവേപ്പിലയും നാടൻ ചെടികളും എല്ലാം നട്ടു വെക്കുന്ന എല്ലാവർക്കും ഇത്തരം കഥകൾ തന്നെയാണ് പറയാൻ ഉള്ളതും.
ഒരു ടീ സ്പൂൺ എടുക്കട്ടേന്നു ചോദിച്ചാൽ പയ്യൻസ് സ്ഥലം കാലി ആക്കും. എന്തൊക്കെ ആയാലും ചീറ്റലും തുമ്മലും പടിക്ക് പുറത്താകാൻ പനി കൂർക്കയുടെ കൊമ്പു തന്നെ ശരണം കാരണം മലയാളി ഡാ.