അടുക്കിപ്പെറുക്കൽ
നൈരന്തര്യങ്ങൾ
മരവിപ്പിയ്ക്കും ശൈത്യ-
കരങ്ങൾ നീർത്തി
ക്ഷണിയ്ക്കുന്നുണ്ട്;
വീണ്ടും ജഡതയിലേ-
യ്ക്കെന്റെ സഞ്ചാരം.
മേഘാവൃതമായ്
മുകളിലാകാശവും,
എന്റെ മനവും;
യാത്രചൊല്ലാതെ
പടിയിറങ്ങീടുമീ
പ്രിയനൊരാളും.
വൈകലില്ലാതെ
ഇനിയോരോയിടവും
എന്നിൽക്കോൺമാരി
ചിട്ടയടുക്കും;
നോവുകൾ പെയ്തിറങ്ങും,
മുകിലകലും.
ഉലയുകില്ല;
മടുപ്പുകളിലാവാം
സന്തുലനവും.