Activate your premium subscription today
അമേരിക്കന്‍ ഐക്യനാടുകളുടെ മാത്രമല്ല ലോകചരിത്രത്തിലെ തന്നെ കറുത്ത ദിനങ്ങളിലൊന്നാണ് 2001 സെപ്റ്റംബര്‍ 11. നാലു യാത്രാവിമാനങ്ങളാണ് അന്ന് അൽഖായിദ ഭീകരർ റാഞ്ചിയത്. മാസച്യുസിറ്റ്സിലെ ബോസ്റ്റണിലുള്ള ലോഗൻ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കലിഫോർണിയയിലെ ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിലേക്കുപോയ
ഓസ്ട്രേലിയയിലൂടെ വിനോദയാത്ര ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയനടി ഭാവന. മനോഹരമായ രാത്രികാല ദൃശ്യങ്ങളും കടലോരവും പുരാതന കെട്ടിടങ്ങളുമെല്ലാം ഈ വിഡിയോയില്‍ കാണാം. വൈവിധ്യങ്ങളുടെ നാടാണ് ഓസ്ട്രേലിയ. പ്രകൃതിസ്നേഹികള്‍ക്കും സാഹസിക പ്രേമികള്‍ക്കും ചരിത്രാന്വേഷകര്ക്കുമെല്ലാം ഒരുപോലെ
തിരക്കുകൾക്ക് ചെറിയൊരു ഇടവേള നൽകി യാത്രയ്ക്കായി സമയം കണ്ടെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഇറ്റലിയിലെ ബെല്ലാജിയോയിൽ നിന്നും ഭാര്യ സുപ്രിയ പകർത്തിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴേ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. രസകരമായ നിരവധി കമെന്റുകൾ പൃഥ്വിരാജ് പങ്കുവച്ച ചിത്രത്തിനു താഴെ
ജനനം കൊണ്ട് കര്ണ്ണാടകക്കാരിയാണെങ്കിലും തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകളിലെല്ലാം ഒരിടക്ക് സ്ഥിരം സാന്നിധ്യമായിരുന്ന ആളാണ് റായ് ലക്ഷ്മി. തമിഴ് ചിത്രമായ 'കർക്ക കസദര'യിലൂടെ വന്ന് മലയാളത്തിലെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വരെ നായികയായി പെട്ടെന്നുതന്നെ റായ് ലക്ഷ്മി ജനപ്രിയ നടിയായി മാറി.
കേരളത്തിന്റെ ഭൂപ്രകൃതിയോടു സമാനമാണ് ബാലി. തെങ്ങുകളും നെൽപ്പാടങ്ങളും വനങ്ങളും എന്നുവേണ്ട പച്ചപ്പിന്റെ ഒരു ആഘോഷം തന്നെ കാണുവാൻ കഴിയുന്ന ദ്വീപ്. ഇവ മാത്രമല്ല, ആ നാടിൻറെ അഴകിന് മാറ്റുകൂട്ടുന്നതിനായി ധാരാളം തടാകങ്ങളും കടലും വെള്ളച്ചാട്ടങ്ങളും അഗ്നിപർവതങ്ങളും പോലുള്ള വിസ്മയ കാഴ്ചകൾ ധാരാളമുണ്ട് ബാലിയിൽ.
യാത്രകൾ ഏതൊരാള്‍ക്കും ലഭിക്കാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസമാണ്, വെറുതെ സ്ഥലങ്ങൾ സന്ദർശിക്കുന്നതും ആളുകളെ കണ്ടുമുട്ടുന്നതും അവരുടെ സംസ്കാരങ്ങളെക്കുറിച്ച് പഠിക്കുന്നതും എല്ലാം വിദ്യാഭ്യാസമാണെന്നു ചിന്തിക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ യാത്രകള്‍ എന്നും വൈവിധ്യങ്ങൾ നിറഞ്ഞതായിരിക്കണം എന്ന് എനിക്കു
പ്രണയകാലം എന്ന ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതയായ താരമാണ് വിമല രാമൻ. തെന്നിന്ത്യൻ സിനിമകളിൽ മാത്രമല്ലാതെ ബോളിവുഡിലും തന്റെ അഭിനയ മികവ് പുറത്തെടുത്തിട്ടുള്ള താരം സുഹൃത്തും അഭിനേതാവുമായ വിനയ് റായ്ക്കൊപ്പം അവധിയാഘോഷത്തിലാണ്. തങ്ങളുടെ അവധിക്കാലം ചെലവഴിക്കാനായി ഇരുവരും തിരഞ്ഞെടുത്തിരിക്കുന്ന രാജ്യം
അഭിനേത്രിയും എഴുത്തുകാരിയായും ഇന്ത്യന്‍ മണ്ണില്‍ കഴിവു തെളിയിച്ച ആളാണ് കൽക്കി കേക്ല. ഫ്രാന്‍സില്‍ നിന്നും വന്ന് പോണ്ടിച്ചേരിയില്‍ വേരുറപ്പിച്ച ഒരു കുടുംബത്തില്‍ നിന്നും ആദ്യമായാണ് ചലച്ചിത്രലോകത്ത് നിറ സാന്നിധ്യമാകുന്നത്. ദേശീയ അവാര്‍ഡിന് വരെ നാമനിര്‍ദ്ദേശം ലഭിച്ച കല്‍ക്കി, ഫിലിം ഫെയർ അവാർഡും
ഒരു യാത്രയുടെ ആവേശത്തിലാണ് ഫഹദും നസ്രിയയും. ഇത്തവണത്തെ അവധിക്കാലം ചെലവഴിക്കുന്നതിനായി മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികൾ തിരഞ്ഞെടുത്തിരിക്കുന്ന രാജ്യം ഫ്രാൻസ് ആണ്. പാരിസിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളാണ് നസ്രിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഈഫൽ ടവറും നഗര കാഴ്ചകളുമൊക്കെ ആ
തിരക്കിട്ട ജീവിതത്തിലെ ഇടവേളകൾ യാത്രകൾക്കായി മാറ്റിവയ്ക്കുന്നവരാണ് ഭൂരിപക്ഷം പേരും. അതിൽ സിനിമാതാരങ്ങളും ഒട്ടും പുറകിലല്ല. അത്തരമൊരു സുന്ദര യാത്രയിലാണ് പൂജ ഹെഗ്ഡെ. ബീച്ചിന്റെ സൗന്ദര്യവും ട്രെക്കിങ്ങിന്റെ സാഹസികതയും ആസ്വദിച്ചു താരത്തിന്റെ യാത്ര യുഎസിലാണ്. ലൊസാഞ്ചലസിൽ നിന്നുമുള്ള നിരവധി ചിത്രങ്ങൾ
അമ്മയായിരിക്കുക എന്നത് ഒരു മുഴുവന്‍ സമയ ജോലിയാണ്. അത് സാധാരണ ആളുകള്‍ ആയാലും നടിമാരായാലും അങ്ങനെ തന്നെയാണ്. പലപ്പോഴും സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ സമയം ഉണ്ടാവില്ല. അത്തരമൊരു സാഹചര്യത്തില്‍ നിന്നും സ്വയമൊരു ബ്രേക്ക് എടുക്കുക എന്നത് വളരെ ശ്രമകരമാണ്. രണ്ടു മക്കളെയും കൂട്ടാതെ,
യാത്രകൾ ലഹരി പോലെയാണ് അഹാന കൃഷ്ണയ്ക്ക്. വലിയ ഇടവേളകളില്ലാതെ യാത്രകൾക്കായി സമയം കണ്ടെത്തുകയും പോകുന്ന ഓരോ സ്ഥലത്തെയും കാഴ്ചകൾ ഹൃദയത്തോട് ചേർത്തു നിർത്തുകയും ചെയ്യാറുണ്ട് ഈ താരപുത്രി. അഹാനയുടെ യാത്രയിൽ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത് സഞ്ചാരികൾ ഏറ്റവുമധികം എത്തുന്ന തായ്ലൻഡിലെ ബാങ്കോക്ക് ആണ്.
മനസ്സു വച്ചാൽ അസാധ്യമായി ഒന്നുമില്ലെന്നു തന്റെ യാത്രകളെ സാക്ഷ്യം വച്ച് എബിൻ ബാബു എന്ന പതിനാറുകാരൻ പറയുന്നു. വണ്ടിയിൽ ലിഫ്റ്റ് ചോദിച്ച് ഹിച്ച്ഹൈക്കിങ് നടത്തിയും ട്രെയിനിലും ബസ്സിലും കയറിയുമൊക്കെ 50 ദിവസം കൊണ്ട് നേപ്പാൾ വരെ പോയാണ് എബിൻ തിരികെ വന്നത്. യോദ്ധയിലെ മോഹൻലാലും ജഗതിയും ഉണ്ണിക്കുട്ടനും
ഏറ്റവും മനോഹരവും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതുമായ കുറേയെറെ സ്ഥലങ്ങളുണ്ട്. എന്നാൽ വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിനു മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം അവിടെയൊക്കെ എത്രത്തോളം സുരക്ഷയുണ്ടെന്നുള്ളതാണ്. അറിയാത്ത ഒരു നാട്ടിലേക്കു പോകുമ്പോൾ നമ്മളെ അലട്ടുന്ന ആ വലിയൊരു പ്രശ്നം ഇനി യൂറോപ്പിലെ ഈ രാജ്യങ്ങൾ
ഫിലഡൽഫിയയിലെ ഒരു ഗ്രാമത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് അതിശയകരമായ ഒരു പുസ്തകശാലയാണ്. ഒരു ബോട്ടിക് ബുക്ക്-തീം ഹോട്ടൽ. ദി കൺട്രിസൈഡ് ഓഫ് ഫിലഡൽഫിയയുടെ ഹൃദയഭാഗത്തുള്ള ബാഡ്വിന്റെ ബുക്ക് ബാൺ അമേരിക്കയിലെ ഏറ്റവും മികച്ച പുസ്തക വിൽപ്പനക്കാരിൽ ഒന്നാണ്. 1822-ൽ ഒരു കളപ്പുരയായി നിർമിച്ചതാണ് അഞ്ച് നിലകളുള്ള
അഭിനയം മാത്രമല്ലാതെ, യാത്രകളിലും ആനന്ദം കണ്ടെത്തുന്നവരാണ് ഒട്ടുമിക്ക സിനിമാതാരങ്ങളും. യാത്രയിൽ ഇടം പിടിക്കുന്ന രാജ്യങ്ങളും അവിടുത്തെ കാഴ്ചകളുമൊക്കെ അതിയായ ആഹ്ളാദത്തോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിലും ഇവരൊട്ടും മടികാണിക്കാറില്ല. തന്റെ ഹൃദയം കീഴടക്കിയ, ആരേയും മോഹിപ്പിക്കുന്ന ഒരു കാഴ്ച
കടലും അതിസുന്ദരിയായ പ്രകൃതിയും മനസ്സിൽ നിന്നും ഒരിക്കലും മറക്കാത്ത ഓർമകൾ സമ്മാനിക്കുന്നയിടമാണ് ബാലി. ആ നാടിന്റെ സൗന്ദര്യത്തിൽ അലിഞ്ഞു ചേരുകയാണ് അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി യുവതയുടെ ഹരമായി മാറിയ ആൻഡ്രിയ ജെറമിയ. ബാലിയിലെ യാത്രാ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ട് ആൻഡ്രിയ
ഓരോ ദേശങ്ങളിലെയും ആകർഷകമായ കാഴ്ചകളും വ്യത്യസ്തമായ സംസ്കാരത്തിൽ അലിഞ്ഞു ചേർന്ന മനുഷ്യരും തനതു വിഭവങ്ങളുമൊക്കെയാണ് ഭൂരിപക്ഷം പേർക്കും യാത്രകൾ അത്രയധികം പ്രിയപ്പെട്ടതാക്കുന്നത്. അത്തരമൊരു യാത്ര സമ്മാനിച്ച സന്തോഷം നിറഞ്ഞു നിൽക്കുന്നുണ്ട് മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി പങ്കുവച്ച ചിത്രങ്ങളിൽ.
തുര്‍ക്കി യാത്രയുടെ കാഴ്ചകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി സാനിയ ഇയ്യപ്പന്‍. തുര്‍ക്കിയിലെ ഇസ്താംബൂള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ ഒരൊറ്റ വിഡിയോയിലാണ് പങ്കുവച്ചിട്ടുള്ളത്. മനോഹരമായ മാര്‍ക്കറ്റുകളും സാംസ്കാരിക കേന്ദ്രങ്ങളും നിർമിതികളും ബീച്ചുകളുമെല്ലാം വിഡിയോയില്‍
ബോളിവുഡ് ലോകത്തെ പ്രായം തോല്‍പ്പിക്കാത്ത മായിക സൗന്ദര്യമാണ് മലൈക അറോറ. നടിയായും മോഡലായും ഡാന്‍സറായും ഒക്കെ തിളങ്ങിയ മലൈക, യോഗയുടെ ലോകത്തും ഏറെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. മലൈകയുടെ പ്രൊഫഷണല്‍ ജീവിതത്തിനപ്പുറം വ്യക്തിജീവിതവും ഇന്റര്‍നെറ്റില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ, മലൈകയുടെ വെക്കേഷന്
എത്ര കണ്ടാലും അടുത്തറിഞ്ഞാലും കടൽ എപ്പോഴും ഒരു വിസ്മയ കാഴ്ച തന്നെയാണ്. തൊട്ടും തലോടിയും ചിലപ്പോൾ ആർത്തലച്ചുമൊക്കെ മനുഷ്യന്റെ മാനസികാവസ്ഥ പോലെ കടലിനും പല ഭാവങ്ങളാണ്. മകളുമൊരുമിച്ച് കടൽ കാഴ്ചകൾ ആസ്വദിക്കുകയാണ് തെന്നിന്ത്യൻ താരം ശ്രിയ ശരൺ. മകളെ കൈകളിൽ എടുത്ത്, ഏറെ ആഹ്ളാദത്തോടെ തിരകളുടെ വരവനുസരിച്ച്
സ്കോട്ട്ലന്‍ഡില്‍ അവധിക്കാല ആഘോഷത്തിലാണ് നടി മൃണാള്‍ ഠാക്കൂര്‍. ഇവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞ ബാൽഗോൺ എസ്റ്റേറ്റും എഡിന്‍ബറോയിലെ ലാവണ്ടര്‍ തോട്ടവുമെല്ലാം ഇതില്‍ കാണാം. സൂര്യകാന്തിപ്പൂക്കളുടെ സമുദ്രം ഗ്ലാസ്ഗോയിൽ നിന്ന് ഒരു
ദുബായിലെ പ്രശസ്തമായ ഫെരാരി വേൾഡ് തീം പാര്‍ക്കിനു മുന്നില്‍ നിന്നും ചിത്രങ്ങള്‍ പങ്കുവച്ച് നടി മാളവിക മോഹനന്. അബുദാബിയിലെ യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ഇൻഡോർ തീം പാർക്കാണ് ഫെറാരി വേൾഡ്. കേരളത്തില്‍ നിന്നടക്കമുള്ള ഒട്ടേറെ സെലിബ്രിറ്റികള്‍ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ മുന്‍പേ
ഫ്രാന്‍സിലെ പിറന്നാള്‍ ആഘോഷങ്ങളുടെ വര്‍ണാഭമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ബോളിവുഡ് നടി ഹുമ ഖുറേഷി. ഇക്കൊല്ലം മുപ്പത്തെട്ടാം പിറന്നാള്‍ ആഘോഷിച്ച നടി, തന്റെ സഹോദരനും നടനുമായ സാഖിബ് സലിം, നടൻ രാജ്കുമാർ റാവു എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ
പാട്ട് പാടി മാത്രമല്ലാതെ തന്റെ സംസാരശൈലി കൊണ്ടും മലയാളികളെ രസിപ്പിക്കുന്ന ഗായികയാണ് റിമി ടോമി. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം ദുബായ് യാത്രയുടെ നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. റോബട്ടുകളും അവയുടെ പ്രവർത്തനങ്ങളുമൊക്കെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ എല്ലാവർക്കുമായി...
പൗരാണികതയും ആധുനികതയും ഒത്തുചേർന്ന മുഖം. അതിനൊപ്പം തന്നെ പ്രകൃതി സൗന്ദര്യവും കൂടി ലയിച്ചു ചേരുന്നതോടെ ഇറ്റലി എന്ന രാജ്യത്തെത്തിയാൽ ഒരു മായിക ലോകത്തെത്തിയ പ്രതീതിയാണ്. ഭക്ഷണപ്രേമികൾക്കായി തനതുവിഭവങ്ങൾ കൂടി ചേരുന്നതോടെയാണ് ആ രാജ്യസന്ദർശനം പൂർണമാകുന്നത്. തെക്കൻ ഇറ്റലിയിലെ ലെക്സ നഗരം അപ്ലിയ
നോര്‍വീജിയന്‍ ക്രൂസ് ലൈന്‍(എന്‍സിഎല്‍) ഇനി കൂടുതല്‍ സൗകര്യങ്ങളോടെ പുറത്തിറങ്ങും. മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള എച്ച് 2 ഒ, രണ്ട് ഭക്ഷണശാലകളുടെ വിപുലീകരണം, റീഡിസൈന്‍ ചെയ്ത സ്യൂട്ടുകളും പുതിയ 24 ബാല്‍ക്കണി സ്റ്റാര്‍ട്ടര്‍ റൂമുകളുമാണ് അതിഥികള്‍ക്കായി നോര്‍വീജിയന്‍ ക്രൂസ് ലൈന്‍ ഒരുക്കിയിരിക്കുന്നത്.
തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിനും സുപരിചിതയാണ് കനിഹ. മലയാളത്തിന്റെ ‘ഭാഗ്യദേവത’യായ താരം സുഹൃത്തുക്കൾക്കൊപ്പം ബാങ്കോക്കിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കുകയാണ്. കൂട്ടുകാരുടെ കൂടെയുള്ള യാത്രകൾ എത്രമാത്രം സന്തോഷം നൽകുമെന്നതിന്റെ സാക്ഷ്യം പോലെ നിരവധി ചിത്രങ്ങളും വിഡിയോകളും കനിഹ സമൂഹ
ബോളിവുഡ് നടി കൃതി സനോണിന്റെ ഗ്രീക്ക് വെക്കേഷന് ചിത്രങ്ങളും വിഡിയോകളും ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സഹോദരിയായ നൂപുര്‍ സലോണിനും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു കൃതിയുടെ വെക്കേഷന് ആഘോഷം. ബീച്ച് കാഴ്ചകളും കടല്‍യാത്രകളും പാര്‍ട്ടിയും മ്യൂസിക്കുമെല്ലാമായി വർണാഭമായിരുന്നു ആ യാത്ര.
റോമിൽ നിന്നും ഏതാനും മിനിറ്റുകൾ മാത്രം യാത്ര ചെയ്താൽ നമ്മൾ കൽകറ്റയിലെത്തും. ഒരുകാലത്തു മന്ത്രവാദികൾ അതിവസിച്ചിരുന്നയിടം എന്ന പേരിൽ അറിയപ്പെട്ടിരുന്നു കൽകറ്റ ഗ്രാമം. റോമും കൽക്കത്തയും ഇത്ര അടുത്താണോ, എങ്ങനെയാണ് അത്ര അകലെയുള്ള റോമിൽ നിന്നും വെറും മിനിറ്റുകൾ കൊണ്ട് കൽക്കത്തയിലെത്തുക, നമ്മുടെ
ഒരിടവേളയ്ക്കു ശേഷം സിനിമയിൽ സജീവമാകുകയാണ് മലയാളത്തിന്റെ പ്രിയ താരം മിയ. തിരക്കുകൾ ഏറെയുണ്ടെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ലല്ലോ. അതൊരു മനോഹരമായ യാത്രയാണെങ്കിൽ എക്കാലവുമത് പകർന്നു നൽകുന്ന ഓർമകൾക്കു ഒരല്പം സുഖം കൂടുതലുണ്ടാകും. അത്തരമൊരു യാത്രയുടെ ഹരത്തിലാണ് മിയയും ഭർത്താവും മകനും. ബാങ്കോക്കിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കുന്ന വിഡിയോകളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
മലയാളികള്‍ അടക്കം, ഒട്ടേറെ ആരാധകരുള്ള നടിയാണ് പൂജ ഹെഗ്ഡെ. 2010 ൽ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞ പൂജ, തമിഴ് ചിത്രമായ മുഗമുദി യിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. അല്ലു അര്‍ജുനൊപ്പം, അഭിനയിച്ച 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രം പൂജയുടെ കരിയര്‍ ഗ്രാഫ് കുത്തനെ
ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ജൂണ്‍ 23 നാണ് ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും മുംബൈയില്‍ വച്ച് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഈ താരജോഡികള്‍ ഏഴു ദിവസത്തെ അവധിക്കാലം ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത് ഫിലിപ്പീന്‍സാണ്. കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന
കാലം 2007-2009. ഒരു വിദ്യാർഥിയായി അയർലൻഡിൽ ഇറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ സഞ്ചാരം തുടങ്ങി. ബ്രേ എന്ന തീരദേശ പട്ടണത്തിൽ നിന്നും ദിവസേന ഇരുപത് കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഡബ്ലിൻ നഗരത്തിൽ പഠിക്കാൻ പോകുന്നതിന് പുറമേയാണിത്. ഞാൻ സന്ദർശിക്കുന്ന ആദ്യത്തെ വിദേശരാജ്യം. പിറന്നു വീണ കുഞ്ഞിനെ പോലെ കാണുന്നതെല്ലാം
ഏറെ കൗതുകത്തോടെയും ആശങ്കയോടെയും ആണ് ലാറ്റിൻ അമേരിക്കൻ സന്ദർശനം ആരംഭിച്ചത്. ഉയർന്ന കുറ്റകൃത്യങ്ങളുടെ കണക്കും മയക്കുമരുന്ന് കാർട്ടലുകളുടെ തലസ്ഥാനം എന്നും ആഭ്യന്തര കലഹങ്ങളുടെ ഈറ്റില്ലം എന്നും കുപ്രസിദ്ധി നേടിയ ലാറ്റിൻ അമേരിക്കയിലേക്കു വെറുതെ വന്നു കയറാൻ പറ്റില്ലല്ലോ. കൊളംബിയയുടെ തലസ്ഥാനം ആയ ബൊഗോട്ടയിൽ
ലക്ഷ്യത്തെക്കാൾ വലുത് യാത്രയാണ് എന്നു വിശ്വസിക്കുന്നവർക്കായി അയർലൻഡിലെ ഡബ്ലിനിൽ 2007-2009 വർഷത്തിലെ യാത്രയിൽ കണ്ട കാഴ്ചകൾ. 1. ഹൗത്ത് മൂടൽ മഞ്ഞു മൂടിയ ഒരു ദിനം. വാഹനം കുന്ന് കയറുമ്പോൾ ഡബ്ലിൻ ഉൾക്കടൽ ദൂരെ കാണാം. മൽസ്യ ബന്ധന ഗ്രാമമായ ഹൗത്തിൽ ഇറങ്ങി തീരക്കാറ്റേറ്റ് അലസനായി നടന്നു. പരമ്പരാഗത രീയിലുള്ള
ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടങ്ങളിൽ ഒന്നാണ് മാലദ്വീപ്. കുറഞ്ഞ ചെലവിൽ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാമെന്നത് തന്നെയാണ് പലരെയും ഈ രാജ്യത്തേക്ക് ആകർഷിക്കുന്നത്. എത്ര കണ്ടാലും മതിവരാത്ത കടലും കടലൊളിപ്പിച്ചു വച്ചിട്ടുള്ള കാഴ്ചകളും തേടിയിറങ്ങിയതാണ് മലയാളത്തിലൂടെയും തമിഴിലൂടെയും പ്രേക്ഷകരുടെ
അങ്ങകലെ പാരീസ് ഒളിമ്പിക്സിനെ വരവേൽക്കാൻ ഒരുങ്ങുന്നു. ഇങ്ങിവിടെ പത്തായിരം കിലോമീറ്റർ അകലെ ( കൃത്യമായി പറഞ്ഞാൽ കോഴിക്കോട്ടുന്ന് 9648 കിലോ മീറ്റർ അകലെ, ഗൂഗിൾ മാപ്പ് പറയുന്നത് 90 ദിവസവും 9 മണിക്കൂറും കൊണ്ട് എത്താമെന്നാണ്, എത്ര എളുപ്പം അല്ലേ ) ഞാനൊരു ടൈം മെഷീൻ സെറ്റ് ചെയ്തു നോക്കട്ടെ.
ആരേയും മോഹിപ്പിക്കുന്ന കാഴ്ചകളുടെ പറുദീസയെന്നു അവകാശപ്പെടാൻ കഴിയുന്ന ഒരു രാജ്യത്താണ് അവതാരകനും നടനുമായ ജീവയും ഭാര്യ അപർണ തോമസും. തുർക്കിയും അവിടുത്തെ മായിക കാഴ്ചകളുമാണ് ഇരുവരുടെയും ഹൃദയം കവർന്നിരിക്കുന്നത്. മനോഹരമായ ചിത്രങ്ങളും വിസ്മയം ജനിപ്പിക്കുന്ന ആ രാജ്യത്തെ കാഴ്ചകളുടെ വിഡിയോയുമൊക്കെ ജീവയും
ഇനി ഒളിമ്പിക്സിന്റെ ആവേശകരമായ ദിനങ്ങള്‍, ലോകം ഒരുമിക്കുന്നു പാരിസില്‍ - കൂടുതല്‍ വേഗത്തിനായും ഉയരത്തിനായും ശക്തിക്കായും!.ആധുനിക ഒളിംപിക്സിന്റെ ദീപശിഖ തെളിഞ്ഞ ആതൻസിലെ പനാഥെനിക് സ്റ്റേഡിയം ലോക കായിക ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരിടമാണ്. 1896 ൽ ആദ്യത്തെ ഒളിംപിക്സിന്റെ ഉദ്ഘാടനം നടന്നത്
ഐശ്വര്യ രാജേഷ് എന്ന തമിഴകത്തിന്റെ താരസുന്ദരി ജോമോന്റെ സുവിശേഷങ്ങൾ എന്ന ദുൽഖർ ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ സുപരിചിതയാണ്. കൈനിറയെ സിനിമകളുണ്ടെങ്കിലും ഇടയ്ക്ക് അതിൽ നിന്നും ഒരിടവേള ആരാണ് ആഗ്രഹിക്കാത്തത്? തിരക്കുകളില്ലാതെ, ഓരോ നിമിഷവും സന്തോഷത്തിനു മാത്രമായി വിട്ടുകൊടുത്തു കൊണ്ട് ഒരു
കൊച്ചിക്കായലില്‍ കണ്ടു ശീലിച്ച, വാഹനങ്ങള്‍ കടത്തുന്ന അല്പം വലിയൊരു ബോട്ട്! അല്ലെങ്കില്‍ അതിനേക്കാള്‍ കൂറെക്കൂടി വലിയത്, ഇത്രയുമൊക്കെയാണ് ആദ്യ ഫെറി യാത്രയ്ക്കു പുറപ്പെടും മുന്‍പു മനസ്സിലുണ്ടായിരുന്നത്. നേരിട്ടു കാണുമ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഒരിക്കലെങ്കിലും ലക്ഷ്വറി ക്രൂസില്‍ യാത്ര ചെയ്യാന്‍
ഭൂമിയിലെ ഏറ്റവും ഭയാനകമായ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒരർത്ഥത്തിൽ നിങ്ങളുടെ ഉള്ളിലെ സഞ്ചാരിയുടെ ധൈര്യത്തെ തെളിയിക്കാൻ കിട്ടുന്ന ഒരവസരമാണ്. ഒറ്റനോട്ടത്തിൽ ഭയപ്പെടുത്തുന്ന പല കാര്യങ്ങളും പലപ്പോഴും പക്ഷേ ഭൂമിയിലെ ഏറ്റവും ആകർഷകവും മനോഹരവുമായ കോണുകളിലേക്കായിരിക്കും നിങ്ങളെ നയിക്കുക. ചില സ്ഥലങ്ങൾ
രാജാവിന് മാത്രം ഏത് സമയത്തും ഇറങ്ങിനടക്കാൻ സാധിച്ചിരുന്ന, മറ്റാർക്കും പ്രവേശമില്ലാത്ത ഒരു നഗരം. ഇങ്ങനെയൊരു സ്ഥലമുണ്ടായിരുന്നു പണ്ട് ചൈനയിൽ. ഇന്നിവിടം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. വിലക്കപ്പെട്ട നഗരം അഥവാ ഇംപീരിയൽ പാലസ് എന്നറിയപ്പെടുന്നയിടം ചൈനയുടെ
ആരെയും മോഹിപ്പിക്കുന്ന ഇംഗ്ലണ്ടിന്റെ നഗരകാഴ്ചകളിലാണ് നമിത. മാഞ്ചസ്റ്ററിൽ നിന്നും കാന്റർബറിയിൽ നിന്നുമൊക്കെയുള്ള നിരവധി ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അവിടുത്തെ മനോഹര കാഴ്ചകളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രങ്ങളിലേറെയും.
ഇറ്റലിയിൽ കടൽത്തീരത്തോടു ചേർന്നു കിടക്കുന്ന ഒരു അടിപൊളി ബീച്ച് സ്പോട്ട്. പിന്നിൽ പച്ചപ്പ് നിറഞ്ഞ മലഞ്ചെരിവുകൾ. തുറമുഖത്ത് ആടിയുലഞ്ഞു കിടക്കുന്ന ഉല്ലാസ നൗകകൾ. അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്ന കാപ്പിയുടെ സുഗന്ധം. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ മാത്രമല്ല ഇറ്റലിയിലെ പോർട്ടോഫിനോയിലേക്കു സഞ്ചാരികളെ ആകർഷിക്കുന്ന
ബോളിവുഡില്‍ നിന്നും പറന്നുയര്‍ന്ന്, ഹോളിവുഡിന്റെ ഉയരങ്ങളിലെത്തിയ പ്രിയങ്ക ചോപ്രയുടെ യാത്രാ ചിത്രങ്ങള്‍ വൈറല്‍. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. തന്റെ പുതിയ ചിത്രമായ 'ദി ബ്ലഫി'ന്റെ ഷൂട്ടിങ്ങിനായി ഓസ്ട്രേലിയയിലെത്തിയ പ്രിയങ്ക, മകള്‍ മാല്‍തി
ന്യൂ ഓര്‍ലീന്‍സിലെ ചരിത്രം ഉറങ്ങിക്കിടക്കുന്ന പ്രദേശമാണ് ഫ്രഞ്ച് ക്വാര്‍ട്ടര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളും ആരെയും ആകര്‍ഷിക്കുന്ന കടകളും ഫ്രഞ്ച് ക്വാര്‍ട്ടറിലുണ്ട്. മ്യൂസിയങ്ങള്‍, ടൂറുകള്‍, കടകള്‍, ബാറുകള്‍, റസ്റ്ററന്റ്സ് എന്നിങ്ങനെ ഫ്രഞ്ച് ക്വാര്‍ട്ടറില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന
വൈവിധ്യമാര്‍ന്ന സംരംഭങ്ങളും പ്രാദേശിക കച്ചവടകേന്ദ്രങ്ങളും കരകൗശല ഉത്പന്നങ്ങളും കൊണ്ട് സമ്പന്നമാണ് കലിഫോര്‍ണിയയിലെ മാമത്ത് ലേക്സ് എന്ന നഗരം. ഇവിടുത്തെ ഊര്‍ജ്ജസ്വലമായ അന്തരീക്ഷം വിവിധ തരം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഷോപ്പിങിനും പ്രാദേശികമായ വൈവിധ്യങ്ങള്‍ ആസ്വദിക്കുന്നതിനും പറ്റിയ മാമത്ത് ലേക്സില്‍
വർഷം 2008, വേനൽക്കാലം ഡബ്ളിനിൽ നിന്നും പുറപ്പെട്ട, പാഡിവാഗൺ കമ്പനിയുടെ ഒരു ടൂർബസിലാണ് ഞാൻ. പാട്രിക് എന്ന പേരിന്റെ ചുരുക്കമാണ് പാഡി. അയർലൻഡിൽ ക്രിസ്തുമതം പ്രചരിപ്പിച്ച ബ്രിട്ടീഷ് മിഷനറി സെയിന്റ് പാട്രിക്കിനു ശേഷം ആ പേരിന് ദ്വീപിലേറെ പ്രചാരമുണ്ട്. വാഹനത്തിൽ വിവിധ ദേശക്കാരായ സഞ്ചാരികൾ. സാരഥിയായി
സ്വിറ്റ്സര്‍ലന്‍ഡ് വെക്കേഷന് ചിത്രങ്ങളുമായി, നടിയും അവതാരകയുമായ നൈല ഉഷ. റൈന്‍ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളും ആല്‍പ്സ് കൊടുമുടിക്ക് മുകളില്‍ പാരാഗ്ലൈഡ് ചെയ്ത അനുഭവവുമെല്ലാം നൈല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ചുരുക്കം ചില ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും നൈല ഉഷ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട
ഉയരമുള്ള പര്‍വ്വതങ്ങളില്‍ നിന്നും മലകളില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ ഒരുപാടു കണ്ടിട്ടുണ്ട്. എന്നാല്‍ ഭൂമിക്കടിയിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ കണ്ടിട്ടുണ്ടോ? ലോകത്തില്‍ അത്തരത്തിലുള്ള ഏറ്റവും വലിയ വെള്ളച്ചാട്ടം ഉള്ളത് ഇംഗ്ലണ്ടിലാണ്, 'ഗാപിങ് ഗില്‍' എന്നാണ് ഈ
ചില സ്ഥലങ്ങളുടെ ചരിത്രമെടുത്താൽ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ഒരു കാലത്ത് പ്രശ്നങ്ങളുടെ കേന്ദ്രമായിരുന്നു പലസ്ഥലങ്ങളും. ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും കുറ്റവും അക്രമവുമെല്ലാം നിറഞ്ഞ ചരിത്രമുള്ള നിരവധി രാജ്യങ്ങളുണ്ട്. എന്നാലിന്ന് അവയിൽ പലതും നമ്മൾ വിചാരിക്കുന്നത്ര അരക്ഷിതാവസ്ഥയിലല്ല. ചില
ചരിത്രവും കഥകളും നിറഞ്ഞ ബാള്‍ക്കന്‍ രാജ്യങ്ങളുടെ ഉള്‍പ്രദേശങ്ങളിലൂടെയുള്ള യാത്രയിലാണ് നടന് നരേൻ. സരയാവോയില്‍ നിന്നും മോണ്ടിനെഗ്രോയിലേക്കുള്ള റോഡ് ട്രിപ്പ് എന്നാണ് ചിത്രത്തിനൊപ്പം നരേൻ കുറിച്ചത്. ബോസ്നിയന്‍ നഗരമായ സരയാവോയില്‍ നിന്നുള്ള ചിത്രവും നരേൻ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. റോഡ് വഴി
അമേരിക്കയിലെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട നഗരമെന്ന പദവി വിര്‍ജിനിയയിലെ റിച്ച്മണ്ടിന്. അമേരിക്കയിലെ കിഴക്കന്‍ തീര നഗരമായ റിച്ച്മണ്ടിന് അടിമ വ്യാപാര കേന്ദ്രമെന്ന ഭൂതകാല ചരിത്ര പ്രാധാന്യവുമുണ്ട്. വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ചിരിക്കേണ്ട അമേരിക്കയിലെ നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയ സിഎന്‍എന്‍ ആണ്
ഒറ്റച്ചാട്ടത്തിന് ലങ്കയിൽ എത്തിയ ഹനുമാൻ എന്ന ആഞ്ജനേയ സ്വാമിയുടെ കഥ മാത്രമാണ് നമ്മൾക്ക് ഇതുവരെ കേട്ടു പരിചയമുള്ളത്. എന്നാൽ, ഒറ്റച്ചാട്ടത്തിന് മലേഷ്യയിൽ എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ പാർവതി കൃഷ്ണ. ഒപ്പം സംഗീത സംവിധായകനും ഗായകനുമായ ഭർത്താവ് ബാലഗോപാലും മകൻ അച്ചുക്കുട്ടനും ഒപ്പമുണ്ട്. മലേഷ്യയിൽ
ഉസ്ബെക്കിസ്ഥാൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കുള്ള പുരാതന വ്യാപാരപാതയായ സിൽക്ക് റോഡിലെ പ്രധാനപ്പെട്ട ഇടത്താവളമെന്ന നിലയിലും അമീർ തിമൂർ എന്ന ഡൽഹി ഉൾപ്പെടെ കീഴടക്കിയ ചക്രവർത്തിയുടെ ജന്മനാട് എന്ന നിലയിലും ഇന്ത്യൻ പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രിയുടെ താഷ്കെന്റിൽ
''നാഷനൽ ക്രഷ്'' രശ്മിക മന്ദാന സിനിമയുടെ തിരക്കുകളിൽ നിന്നുമൊഴിഞ്ഞു അവധിയാഘോഷത്തിലാണ്. ഇറ്റലിയുടെ സൗന്ദര്യവും രുചികളും ആസ്വദിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട് താരസുന്ദരി. അവധിക്കാലം സമ്മാനിക്കുന്ന സുന്ദരമായ നിമിഷങ്ങളെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടുള്ള വരികൾ ചിത്രങ്ങൾക്കൊപ്പം
അഭിനയിച്ച സിനിമയ്ക്ക് കാൻ ചലചിത്രോത്സവത്തിൽ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദിവ്യ പ്രഭ. ആ ആഹ്ളാദവും അംഗീകാരവും മനോഹരമായ ഓർമകളായിരിക്കുമ്പോൾ അതിനൊപ്പം തന്നെ ഒരു യാത്ര കൂടി നടത്തിയിരിക്കുകയാണ് താരം. ഇറ്റലിയിലേക്കായിരുന്നു ദിവ്യ പ്രഭയുടെ യാത്ര. ആ രാജ്യത്തു നിന്നുമുള്ള കാഴ്ചകൾ ഉൾപ്പെടുന്ന നിരവധി
മൊത്തം വിസ്തൃതിയുടെ എഴുപതു ശതമാനത്തോളം ഭാഗം മരുഭൂമിയായ നാട്. നിരവധി സാമ്രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ഉദയവും വാഴ്ചയും അസ്തമയവും കണ്ട രാപ്പകലുകള്‍. മധ്യേഷ്യയിലെ ഏറ്റവും പഴയ മരുപ്പച്ച നഗരങ്ങളിലൊന്നായ മെർവും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പ്രകൃതി വാതക ശേഖരവുമെല്ലാം ഈ നാടിന്റെ മുഖമുദ്രകളാണ്.
തെളിഞ്ഞ നീല ജലത്തിന്റെ മനോഹാരിതയും ചുറ്റിലും പച്ചപ്പും മലനിരകളും. എന്നാൽ പ്രകൃതിയുടെ ആ സൗന്ദര്യത്തെ തോൽപ്പിക്കുന്ന കാന്തിയിൽ ബിക്കിനിയിൽ ആതിയ ഷെട്ടി മുങ്ങി നിവർന്നു വരുമ്പോൾ കാഴ്ചക്കാരുടെ കണ്ണുകളുടക്കുക ആ സുന്ദരിയിൽ തന്നെയാണ്. സ്പെയിനിൽ അവധി ആഘോഷിക്കുകയാണ് ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ കെ
ഇറ്റലിയിലൂടെ സ്വപ്നസുന്ദരയാത്ര ചെയ്യുകയാണ് മുന്‍ ലോക സുന്ദരിയും നടിയുമായ മാനുഷി ചില്ലര്‍. ഫ്ലോറന്‍സില്‍ നിന്നും ടസ്കനിയില് നിന്നുമെല്ലാമുള്ള മനോഹരമായ ചിത്രങ്ങള്‍ മാനുഷിയുടെ സോഷ്യല്‍ മീഡിയയിലുണ്ട്. ഇറ്റാലിയൻ ഉപദ്വീപിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്യുന്ന ടസ്കനി ഈയിടെയായി സെലിബ്രിറ്റികളുടെ
ഹിന്ദി സീരിയലില്‍ നാഗിനിയായി കടന്നുവന്ന്, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹിന്ദി ടെലിവിഷൻ നായികമാരിൽ ഒരാളായി മാറിയ നടിയാണ് മൗനി റോയ്. നടിയായി മാത്രമല്ല, ഗായിക, കഥക് നർത്തകി, മോഡല്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച മൗനി, മലയാളിയായ സൂരജ് നമ്പ്യാരുമായുള്ള വിവാഹത്തോടെ കേരളത്തിന്റെ മരുമകള്‍
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് അത് സമ്മാനിക്കുന്ന ആനന്ദം എത്രയെന്നു വിവരണാതീതമാണ്. അത് ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പമാകുമ്പോൾ അതിമധുരം തന്നെയാണ്. അത്തരമൊരു യാത്രയുടെ മനോഹര വിശേഷങ്ങളാണ് സ്വാസിക പങ്കുവയ്ക്കുന്നത്. ഭർത്താവ് പ്രേമുമൊത്ത് അസർബൈജാനിലെക്കായിരുന്നു താരത്തിന്റെ യാത്ര. അവിടുത്തെ കാഴ്ചകൾ
തനിച്ചോ അതുമല്ലെങ്കിൽ കൂട്ടുകാർക്കൊപ്പമോ ആണ് മിക്കവരുടെയും യാത്രകളിലധികവും. മാതാപിതാക്കളെയും കൊണ്ട് യാത്ര പോകുന്നവർ വളരെ ചുരുക്കമാണ്. എന്നാൽ അതിനൊരപവാദമാണ് തെലുങ്കിന്റെ സ്വന്തം വിജയ് ദേവരകൊണ്ട. നിരവധി സിനിമകളുടെ ചിത്രീകരണത്തിനും മറ്റുമായി പല തവണ താരം അമേരിക്കയിലേക്ക് പോയിട്ടുണ്ടെങ്കിലും
ചുറ്റിലും മഞ്ഞുകണങ്ങളും ഐസ്ക്കട്ടകൾ തീർത്ത തൂവെള്ള പാളികളും. അതിനു നടുവിൽ, ആ സൗന്ദര്യം തോറ്റുപോകുന്ന ചാരുതയിൽ റായ് ലക്ഷ്മി. അത്രയും തണുപ്പിൽ, ബിക്കിനിയിൽ ഐസ് ബാത് ചെയ്യുകയും ആ തണുത്ത വെള്ളത്തിൽ മുങ്ങി നിവർന്നു വരികയും ചെയ്യുന്ന താരത്തിനെ വിഡിയോയിൽ കാണാം. റായ് ലക്ഷ്മി നേരത്തെ നടത്തിയ ഫിൻലൻഡ്
യാത്രകൾ സമ്മാനിക്കുന്ന ആനന്ദത്തെ കുറിച്ച് ചോദിച്ചാൽ വാതോരാതെ മറുപടി നൽകാൻ കഴിയും അഹാന കൃഷ്ണയ്ക്ക്. പുതുദേശങ്ങളും പുതിയ കാഴ്ചകളും അനുഭവങ്ങളുമൊക്കെ ആസ്വദിക്കുന്നതിലും അതെല്ലാം തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കുമായി പങ്കുവയ്ക്കുന്നതിലും മുന്നിൽ തന്നെയാണ് താരസുന്ദരി. അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം
''സൂര്യനു ചുറ്റുമുള്ള മറ്റൊരു യാത്ര പൂർത്തിയായി. നിങ്ങൾ നൽകുന്ന പരിധിയില്ലാത്ത സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. സാഹസികതകൾ നിറഞ്ഞ, പ്രായമേശാത്ത, കരയുന്നതു വരെ ചിരിക്കുന്ന ഒരു വർഷമിതാ...നമുക്ക് ഒരുമിച്ചിതു അവിസ്മരണീയമാക്കാം''. തായ്ലൻഡിൽ മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിച്ചു കൊണ്ട് തെന്നിന്ത്യൻ താരം
ശ്രീലങ്കന്‍ യാത്രയിലാണ് ഗായകന് വിധു പ്രതാപും ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും. ഇവിടെ നിന്നുള്ള മനോഹര ചിത്രങ്ങള്‍ ദീപ്തി പങ്കുവച്ചു. ഭാര്യയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് വിധു തന്നെയാണ്. 'ഞാനൊരു നർത്തകിയാണ്. ഓരോ പുണ്യസ്ഥലവും എന്നെ ചുവടുകള്‍ വയ്ക്കാന്‍ പ്രചോദിപ്പിക്കുന്നു' എന്ന്
രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും അഭിനയിച്ച 'അനിമല്‍' എന്ന ചിത്രത്തിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ നടിയാണ് തൃപ്തി ദിമ്രി. ഫോർബ്സ് ഏഷ്യയുടെ 30 അണ്ടർ 30 ലിസ്റ്റിൽ ഇടം നേടിയ ഈ മുപ്പതുകാരി, സണ്ണി ഡിയോൾ , ബോബി ഡിയോൾ , തൽപാഡെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച കോമഡി ചിത്രമായ പോസ്റ്റർ ബോയ്സിലൂടെയാണ്
സമ്പന്നമായ ചരിത്രവും പൈതൃകവും ആകര്‍ഷകമായ പ്രകൃതിയുമുള്ള രാജ്യമാണ് കംബോഡിയ. ഇവിടം വര്‍ഷംതോറും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. പഴമയുടെയും പുതുമയുടെയും മനോഹരമായ മിശ്രണമാണ് കംബോഡിയയുടെ പ്രധാന പ്രത്യേകത. ചരിത്ര വിദഗ്ധരും വാസ്തുവിദ്യാ പ്രേമികളും
ഫിജിയില്‍ വിനോദയാത്രയുമായി നടി രാകുല്‍ പ്രീത് സിങ്. ഇതിന്റെ ചിത്രങ്ങള്‍ രാകുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഫിജിയിലെ സ്വകാര്യ ടൂറിസ്റ്റ് ദ്വീപായ കൊക്കോമോയിലാണ് രാകുലിന്റെ വെക്കേഷന്. റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളും ഇക്കൂട്ടത്തില്‍ കാണാം. ദ്വീപിലേക്കുള്ള യാത്രയും ദ്വീപിലെ
മലയാളത്തിലെ യുവനിര നടിമാരില്‍ ശ്രദ്ധേയയാണ് അഞ്ജു കുര്യന്. അഭിനയത്തിന് പുറമേ മോഡലിങും ചെയ്യുന്ന അഞ്ജു, ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഈയിടെ ബാലി യാത്രയില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. ബാലിയുടെ കലയുടെയും സംസ്കാരത്തിന്റെയും
ഐപിഎൽ ആരവങ്ങൾ അടങ്ങിയപ്പോൾ ഭാര്യയ്ക്കും മകൾക്കുമൊപ്പം ഒരു യാത്രയിലാണ് ''ചെന്നൈ സൂപ്പർ കിങ്സിന്റെ തല'' മഹേന്ദ്ര സിങ് ധോണി. യൂറോപ്പിലാണ് ഇത്തവണ ധോണിയും കുടുംബവും അവധിക്കാലം ചെലവഴിക്കുന്നതിനായി എത്തിയിരിക്കുന്നത്. ഇറ്റലിയിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ളവ ചിത്രങ്ങൾ കുടുംബാംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ
സിനിമയുടെ തിരക്കുകളിൽ നിന്നുമൊഴിഞ്ഞു ചെറിയൊരു അവധിക്കാലത്തിന്റെ ആലസ്യത്തിലാണ് മലയാളത്തിന്റെ പ്രിയനടൻ ടൊവിനോയും കുടുംബവും. മലേഷ്യയിലെയും ജപ്പാനിലെയും വിസ്മയങ്ങൾക്കു സാക്ഷിയായതിനു ശേഷം വിയറ്റ്നാമിന്റെ സൗന്ദര്യവും സവിശേഷമായ കാഴ്ചകളും ആസ്വദിക്കുകയാണ് താരം. ഹരം പകരുന്നതും വിസ്മയിപ്പിക്കുന്നതുമായ
ഏറെ വ്യത്യസ്തമായ കാഴ്ചകളും സംസ്കാരവും ഭക്ഷണ രീതികളും എന്നുവേണ്ട സന്ദർശകരെ ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുള്ള ഒരു രാജ്യത്തിലേക്കായിരുന്നു ഐശ്വര്യലക്ഷ്മിയുടെ അവധിക്കാല യാത്ര. ജപ്പാനിലെ നഗര കാഴ്ചകളും അനിർവചനീയമായ സൗന്ദര്യത്തിൽ മുങ്ങി നിൽക്കുന്ന ഗ്രാമങ്ങളുടെ സൗന്ദര്യവുമൊക്കെ
തെന്നിന്ത്യയിൽ മാത്രമല്ല, ജവാനിലൂടെ ബോളിവുഡിലും വരവറിയിച്ചു കഴിഞ്ഞു നയൻതാര. സിനിമകളുടെ തിരക്കുകൾ ഉണ്ടെങ്കിലും കുടുംബത്തിനാണ് എല്ലാത്തിനുമുപരി സ്ഥാനമെന്ന് പറയാതെ പറയുന്നുണ്ട് ലേഡി സൂപ്പർസ്റ്റാർ. അതുകൊണ്ടു തന്നെ ഭർത്താവ് വിഘ്നേഷ് ശിവനും മക്കളായ ഉയരിനും ഉലകിനുമൊപ്പം തന്റെ അവധി ദിനങ്ങൾ ആഘോഷമാക്കാനായി
തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള താരങ്ങളാണ് അദിതി റാവു ഹൈദരിയും സിദ്ദാര്‍ത്ഥും. 2021-ൽ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഡേറ്റിങ് ആരംഭിച്ച അദിതിയും സിദ്ധാർത്ഥും ഈയിടെ തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അദിതിയുടെ 400 വർഷം
പരിശുദ്ധ ഹജ് നിർവഹിക്കുന്നതിനായി മക്കയിലേക്കു പുറപ്പട്ട് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. സോഷ്യൽ മീഡിയയിലൂടെ സാനിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചെന്നു കുറിച്ച സാനിയ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും കുറിച്ചു. ഹജ് നിർവഹിച്ച് ഒരു
ന്യൂയോർക്ക്, ടെക്സസ്, ഫ്ലോറിഡ എന്നിവിടങ്ങളിൽ ജൂണിൽ നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി-20 ലോകകപ്പ് 2024-ന് യുഎസ്എ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ജൂൺ 9 ന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ആരാധകർക്ക് ഏറെ പ്രതീക്ഷിക്കുന്ന മത്സരങ്ങളിലൊന്നാണ്. യാത്രാ പദ്ധതികൾ മികച്ച രീതിയിൽ തയാറാക്കിയാൽ
മലേഷ്യയുടെ മായിക സൗന്ദര്യം ആസ്വദിക്കുന്ന കാഴ്ചകളുമായി അഹാന കൃഷ്ണയും കുടുംബവും. അമ്മയ്ക്കും സഹോദരിമാരായ ഇഷാനിയ്ക്കും ഹൻസികയ്ക്കും ഒപ്പം ക്വാലലംപുരിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളാണു സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിരിക്കുന്നത്. നഗര കാഴ്ചകളും പെട്രോണാസ് ഇരട്ട ടവറും മെനാരയുമൊക്കെ അഹാനയുടെ
സ്ഥിരമായി യാത്രകള്‍ ചെയ്യുന്ന ആളാണ് നടിയും മോഡലുമായ രേബ മോണിക്ക ജോണ്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ യാത്രാചിത്രങ്ങള്‍ രേബയുടെ സോഷ്യല്‍ മീഡിയയില്‍ കാണാം. 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച രേബ, മുന്‍പേ 'മിടുക്കി' എന്ന റിയാലിറ്റി
ഓരോ രാജ്യവും ഓരോ നാടും പുതുമയുള്ള നിരവധി കാഴ്ചകൾ കൊണ്ടു സമ്പന്നമാണ്. ആ കാഴ്ചകളുടെ മാധുര്യം ഒളിപ്പിച്ചു വച്ചാണ് അവരെല്ലാം അതിഥികളെ സ്വീകരിക്കുന്നത്. അഭിനയവും സംഗീതവും മാത്രമല്ലാതെ യാത്രകളെയും അകമഴിഞ്ഞു സ്നേഹിക്കുന്ന തെന്നിന്ത്യൻ താരം ആൻഡ്രിയ അവധിക്കാലം ആഘോഷിക്കുന്നത് ഓസ്ട്രേലിയുടെ മായിക സൗന്ദര്യം
ഒരു ദിവസം അളിയൻ വിളിച്ചു ചോദിച്ചു വിയറ്റ്നാമിന് പോരുന്നോ അവർ 5 പേർ ഒരു ഫൊട്ടോഗ്രാഫി ടൂർ പോകുന്നുണ്ട്, പ്രധാനമായും പക്ഷികളും വംശനാശത്തിനടുത്തുള്ള 4 തരം കുരങ്ങുകളും ആണ് ലക്ഷ്യം. കൂടുതൽ ഒന്നും ആലോചിച്ചില്ല ഞാനും വരുന്നു എന്നു പറഞ്ഞു. പിന്നെ എല്ലാം പെട്ടന്നായിരുന്നു, വീസ, ടിക്കറ്റ് എല്ലാം റെഡി ആക്കി.
‘‘ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടൻ ഡിസി ടു മിയാമി ബീച്ച്...’’അമേരിക്കയിൽ കൂട്ടുകാരൻ പോയിട്ടില്ല എന്നു തെളിയിക്കാൻ ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന സിനിമയിൽ ശ്രീനിവാസൻ മോഹൻലാലിനോടു ചോദിക്കുന്ന ചോദ്യാമാണിത്. മിയാമി എന്ന സ്ഥലപ്പേരു കേൾക്കുമ്പോൾ ഈ സിനിമ കണ്ടിട്ടുള്ളവരുടെ നാവിലേക്ക്
ഓസ്ട്രേലിയന്‍ യാത്രയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി ദീപ്തി സതി. പച്ച വിരിച്ച പുല്‍മേട്ടിലൂടെ, കംഗാരുക്കള്‍ക്കൊപ്പം നടക്കുന്ന ചിത്രങ്ങളാണ് ദീപ്തി പങ്കുവച്ചത്.ജനങ്ങളേക്കാൾ കൂടുതല്‍ കംഗാരുക്കള്‍ ഉള്ള നാടാണ് ഓസ്ട്രേലിയ. ഇവയുടെ പേരിലാണ് രാജ്യം അറിയപ്പെടുന്നതും. ഓസ്ട്രേലിയന്‍ സംസ്ഥാനമായ
രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പറന്ന് അവധിക്കാലം ആഘോഷമാക്കുകയാണ് ടൊവിനോ തോമസും കുടുംബവും. ആദ്യം മലേഷ്യയിൽ ആയിരുന്നു ഭാര്യ ലിഡിയയ്ക്കും മക്കൾക്കുമൊപ്പം ടൊവിനോ എത്തിയത്. മലേഷ്യയിൽ നിന്നുള്ള ചിത്രങ്ങൾക്കും വിഡിയോകൾക്കും തൊട്ടുപിന്നാലെയാണ് ജപ്പാനിൽ നിന്നൊരു അതിമനോഹരമായ ചിത്രം ടൊവിനോ സോഷ്യൽ
യാത്രകളെ അവിസ്മരണീയമാക്കി മാറ്റുന്നത് അനുഭവങ്ങളും അതിനൊപ്പം മനോഹരമായ കാഴ്ചകളുമാണ്. പച്ചയുടെ സൗന്ദര്യം കണ്ണിനും മനസ്സിനും ആനന്ദം നൽകുമെന്ന കാര്യത്തിൽ എതിരഭിപ്രായമുണ്ടാകുന്നവർ വിരളമായിരിക്കും. അത്തരമൊരു മോഹിപ്പിക്കുന്ന കാഴ്ചയെ ചിത്രമാക്കി പങ്കുവച്ചിരിക്കുകയാണ് ഗായിക അമൃത സുരേഷ്. യു എസിലെ ഷാർലെറ്റിൽ
മരുഭൂമിയും കടലും ഒത്തുചേരുന്ന ഒരു അത്യപൂർവ പ്രതിഭാസം – ഖത്തറിലെ ഇൻലാൻഡ് സീ അഥവാ ഖോർ അൽ ഉദയ്ദ് എന്ന പേർഷ്യൻ ഉൾക്കടല്‍. മരുഭൂമിയുടെ സ്വർണവർണ മണൽത്തരികളും കരിനീല ഉൾക്കടലും ഒരേ സ്ഥലത്ത് സംഗമിക്കുന്ന മനോഹര ദൃശ്യം. ഇവിടുത്തെ സൂര്യോദയവും അസ്തമനവും അവിസ്മരണീയമാണ്. ലോകത്തിലെ ഏറ്റവും മികച്ച 100 ബീച്ചുകളിൽ
യാത്രകൾ പോകാനും പുതുകാഴ്ചകൾ കാണാനും ഏറ്റവും കൂടുതൽ സമയം കണ്ടെത്തുന്ന മലയാള സിനിമാതാരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് തായ്ലൻഡ് സന്ദർശനം നടത്തിയ സാനിയ ഇപ്പോൾ ഫിലിപ്പീൻസ് കാഴ്ചകളിൽ മതിമറന്നിരിക്കുകയാണ്. ആ നാട്ടിലെ പ്രധാന കാഴ്ചകൾക്കൊപ്പം യാത്രയിലെ അവിസ്മരണീയ
യാത്രക്കിടയിലെ ഭക്ഷണം എന്നതില്‍ നിന്നും ഭക്ഷണം തേടിയുള്ള യാത്രകള്‍ എന്ന നിലയിലേക്ക് പലപ്പോഴും യാത്രകള്‍ മാറാറുണ്ട്. ഭക്ഷണപ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന പ്രദേശങ്ങള്‍ അമേരിക്കയിലും നിരവധിയാണ്. ഭക്ഷണം മുഖ്യലക്ഷ്യമായി യാത്ര ചെയ്യാന്‍ പറ്റിയ നാലു സ്ഥലങ്ങളെ പരിചയപ്പെടാം. ഒപ്പം ഇവിടെയെത്തുന്ന
2023 ഡിസംബർ സ്കൂൾ അടയ്ക്കുന്ന സമയമായി, മാസായി മാരാ എന്ന സ്വപ്നം മനസ്സിൽ വീണ്ടും മുളച്ചു. 2022 ഡിസംബറിൽ ആണ് ആദ്യമായി കുടുംബവുമൊത്ത് മാസായ് മാര സന്ദർശിക്കുന്നത് അത് എല്ലാവർക്കും നൽകിയ ഊർജ്ജവും ഉന്മേഷവും വളരെയധികമായിരുന്നു അന്ന് 11 വയസ്സുകാരൻ ലിയോ എങ്ങനെ ഇത് ഇഷ്ടപ്പെടുന്നു എന്നൊരു സംശയം ഉണ്ടായിരുന്നു.
തായ്ലൻഡ് യാത്രയുടെ ആവേശമുണര്‍ത്തുന്ന ചിത്രങ്ങളുമായി രഞ്ജിനി ഹരിദാസ്. കോ താവോ ദ്വീപില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. സ്കൂബ ഡൈവിങ് സര്ട്ടിഫിക്കേഷന് കിട്ടിയ അനുഭവവും രഞ്ജിനി പങ്കുവച്ചു. വളരെ മായികമായ ഒരു അനുഭവമെന്നാണ് രഞ്ജിനി കടലിനടിയിലെ ഡൈവിങ് അനുഭവത്തെ വിശേഷിപ്പിക്കുന്നത്.
മാലദ്വീപില്‍ സാഹസികയാത്ര നടത്തി നടി എസ്തര് അനില്‍. സ്നോര്‍ക്കലിംഗ് ചെയ്യുന്ന വിഡിയോ എസ്തര് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. എസ്തര് വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ താഴെക്കൂടി സ്രാവുകളും തിരണ്ടികളും നീന്തി പോകുന്നത് കാണാം. മാലദ്വീപില്‍ വെക്കേഷന് ചിലവിട്ട താജ് കോറല്‍ റീഫ് റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍
കാലമെത്ര കഴിഞ്ഞാലും മലയാളികള്‍ക്കു പ്രിയപ്പെട്ട ചിലരുണ്ട്.മനം നിറയ്ക്കുന്ന ചിരിയുമായെത്തിയ നടിയാണ് സുഹാസിനി. 1983 ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ 'കൂടെവിടെ' എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ
അഭിനയത്തിന്റെയും സംഗീതത്തിന്റെയും ലോകത്ത് കഴിവ് തെളിയിച്ച ആളാണ് ആൻഡ്രിയ ജെറമിയ. ഫഹദ് നായകനായ 'അന്നയും റസൂലും' എന്ന ചിത്രത്തിലൂടെ ആൻഡ്രിയ മലയാള സിനിമയിൽ മായാത്ത മുദ്ര പതിപ്പിച്ചു. തമിഴ്, തെലുങ്ക് സിനിമകളും തന്റെ വ്യതിരിക്തമായ കഴിവു കൊണ്ട് സമ്പന്നമാക്കിയ ആൻഡ്രിയ, ഈ തിരക്കുകള്‍ക്കിടയിലും ഒട്ടേറെ
അയർലൻഡിലെ ഡബ്ളിൻ നഗരത്തിനു തെക്കുകിഴക്കുള്ള വിക്ക്ലോ മലനിരകളിലാണ് ഗ്ലന്റലോഗ് (Glendalough) എന്ന സുന്ദര ഗ്രാമം. രണ്ട് തടാകങ്ങളുടെ ഇടയിലെ താഴ്വര എന്നാണ് ഈ ഐറിഷ്-ഗേലിക് നാമത്തിന്റെ അർത്ഥം. ഹിമയുഗത്തിൽ രൂപപ്പെട്ട ഗ്ളേഷ്യർ തടാകങ്ങളും മലകളും പുൽമേടുകളും നിറഞ്ഞ സ്വപ്നഭൂമി. എഡി ആറാം നൂറ്റാണ്ടിൽ, ദ്വീപിലെ
കലിഫോര്‍ണിയയിലെ ഡിയാബ്ലോ മലനിരകളോടു ചേര്‍ന്നു കിടക്കുന്ന മൂന്നു താഴ്വരകള്‍ അടങ്ങിയ പ്രദേശമാണ് ട്രൈ വാലി. ലിവര്‍മോര്‍, ഡാന്‍വില്ലെ, ഡബ്ലിന്‍, പ്ലീസാന്റണ് എന്നീ നാലു നഗരങ്ങളോടു ചേര്‍ന്നാണ് ട്രൈ വാലി സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ മുതല്‍ ലോകനിലവാരത്തിലുള്ള വൈനറികള്‍ വരെ,
യാത്രകൾ ജീവിതത്തിന്റെ ഭാഗമായി കാണുന്നവരാണ് നടി അഹാനയും അനിയത്തിമാരും. സന്ദർശിക്കുന്ന രാജ്യങ്ങളിലെ മനോഹരമായ സ്ഥലങ്ങളുടെ ചിത്രങ്ങൾ ഇവരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനുള്ള യാത്രയ്ക്കു ശേഷം ഫ്രാൻസിലേക്കായിരുന്നു അഹാനയുടെ യാത്ര. പാരീസിലെ ഈഫൽ ടവറും ഡിസ്നി
യാത്രകൾ ചിലർക്ക് സന്തോഷത്തിലേക്കുള്ള താക്കോൽ ആയിരിക്കും. തിരക്കുകളിൽ നിന്നുമൊഴിഞ്ഞു, ഇഷ്ടം തോന്നുന്ന ഭൂമികയിലെ കാഴ്ചകൾ ആസ്വദിച്ച്, സുഹൃത്തുക്കളുമൊരുമിച്ചു സമയം ചെലവഴിച്ച് അങ്ങനെയങ്ങനെ... മനസ്സിന് ഏറെ ആഹ്ളാദം നൽകാൻ യാത്രകൾക്ക് കഴിയും. അത്തരമൊരു യാത്രയുടെ ആവേശത്തിലാണ് മലയാളികളുടെ പ്രിയ താരം മീര
Results 1-100 of 2763