ADVERTISEMENT

കാലമെത്ര കഴിഞ്ഞാലും മലയാളികള്‍ക്കു പ്രിയപ്പെട്ട ചിലരുണ്ട്.  മനം നിറയ്ക്കുന്ന ചിരിയുമായെത്തിയ നടിയാണ് സുഹാസിനി. 1983 ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ 'കൂടെവിടെ' എന്ന ചിത്രത്തിലൂടെയാണ്  സുഹാസിനി മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച സുഹാസിനി ഒട്ടേറെ പുരസ്കാരങ്ങളും നേടി. ഇപ്പോള്‍ അധികം സിനിമകളില്‍ കാണാറില്ലെങ്കിലും ഭര്‍ത്താവും പ്രശസ്ത സംവിധായകനുമായ മണിരത്നവും സഹോദരൻ ജി.ശ്രീനിവാസനും ചേർന്നു നടത്തുന്ന 'മദ്രാസ് ടാക്കീസ്' എന്ന കമ്പനിയിലൂടെ സിനിമ നിർമാണ രംഗത്തു സജീവമാണ് സുഹാസിനി. കൂടാതെ, സോഷ്യല്‍ മീഡിയയിലും ജീവിതത്തിലെ സുന്ദരനിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ സുഹാസിനി മറക്കാറില്ല. ഇപ്പോഴിതാ ബാലിയാത്രയുടെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് സുഹാസിനി.

Image Credit : suhasinihasan/instagram
Image Credit : suhasinihasan/instagram

സുഹൃത്തിന്‍റെ മകളുടെ കല്യാണത്തിനാണ് സുഹാസിനി ബാലിയില്‍ എത്തിയത്. സഹോദരിക്കൊപ്പം ബാലിയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഇതില്‍ കാണാം. 'ജീവിതം ഇതിനേക്കാള്‍ കൂടുതല്‍ മനോഹരമാകാനില്ല' എന്നാണ് സുഹാസിനി ഇതിനൊപ്പം കുറിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സഞ്ചാരികള്‍ക്കു വളരെ പ്രിയപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് ബാലി. അതിമനോഹരമായ ബീച്ചുകൾക്കും സർഫിങ് തിരമാലകൾക്കും മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ട ബാലി, ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ദശലക്ഷക്കണക്കിനു സഞ്ചാരികളാണ് ബാലിയിലെ ബീച്ചുകളിലേക്കും റിസോർട്ടുകളിലേക്കും ഓരോ വർഷവും ആകർഷിക്കപ്പെടുന്നത്.

വിനോദസഞ്ചാരികളുടെ ബാഹുല്യം കണക്കിലെടുത്ത് ഈ വര്‍ഷം വാലന്റൈൻസ് ഡേ മുതല്‍ രാജ്യം ടൂറിസ്റ്റ് നികുതി ഏര്‍പ്പെടുത്തിയിരുന്നു. വിദേശത്തു നിന്നോ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നോ പ്രവിശ്യയിലേക്കു പ്രവേശിക്കുന്ന വിദേശ വിനോദസഞ്ചാരികൾക്ക് ഇത് ബാധകമാണ്. ഏകദേശം 800 രൂപയാണ് നികുതിയായി നല്‍കേണ്ടത്. ബാലിയിലെ ഉത്തരവാദിത്ത ടൂറിസം വികസനം, അടിസ്ഥാന സൗകര്യ വികസനം, സാംസ്കാരിക സംരക്ഷണം എന്നിവയെ പിന്തുണയ്ക്കുകയാണ് ടൂറിസം നികുതി ലക്ഷ്യമിടുന്നത്.

എത്തിച്ചേരുന്നതിന് മുമ്പ് LOVE BALI വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ഓൺലൈൻ പേയ്‌മെന്റ് ചെയ്യാം, കൂടാതെ നിയുക്ത എൻട്രി പോയിന്റുകളിൽ പണമടയ്ക്കൽ ഓപ്ഷനുകൾ ലഭ്യമാണ്.

English Summary:

A Glimpse into Paradise: Suhasini's Enchanting Moments in Bali Capture Hearts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com