ADVERTISEMENT

ബാത്റൂം വൃത്തിയാക്കുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്. പക്ഷേ എണ്ണയും സോപ്പുമെല്ലാം അടിഞ്ഞുകൂടിയ തറയിൽ വഴുതിവീഴുമ്പോഴാകും പലർക്കും ബോധോദയമുണ്ടാവുക.

ബാത്റൂം ക്ലീൻ ചെയ്യുമ്പോൾ അധികം ശ്രദ്ധവേണ്ട ഭാഗമാണ് തറയിലെയും ഭിത്തിയിലെയും ടൈലുകൾ. ബാത്റൂം ടൈലിലെ ചില ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യാൻ ഏറെ പ്രയാസപ്പെടേണ്ടി വരും. എന്നാൽ ശരിയായ ക്ലീനിങ് രീതികൾ പിന്തുടർന്നാൽ ബാത്റൂം അനായാസം വൃത്തിയാക്കാം.

അഴുക്കും വഴുക്കലും ഉണ്ടാകുന്നത് ഒഴിവാക്കാൻ കുളിമുറി പതിവായി വൃത്തിയാക്കിയിടാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാര്യം. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് ബാത്റൂം ടൈലുകൾ എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം.

വിനാഗിരിയും ബേക്കിങ് സോഡയും
കറകൾ നീക്കം ചെയ്യാൻ വിലകൂടിയ ഉത്പന്നങ്ങളെ മാത്രം ആശ്രയിക്കണമെന്നില്ല. വീട്ടിൽ തന്നെയുള്ള ചില വസ്തുക്കളും ഇതിന് ഉപയോഗിക്കാം. അല്പം ബേക്കിങ് സോഡയെടുത്ത് അതിലേക്ക് വെള്ളവും വിനാഗിരിയും കലർത്തി ലായിനി തയാറാക്കണം. വൃത്തിയാക്കുന്നതിനു മുൻപ്  ഈ ലായിനി ടൈലുകളിലേക്ക്  സ്പ്രേ ചെയ്തു കൊടുക്കാം. ഒരു മിനിറ്റിനുശേഷം തുണി നനച്ച് തുടച്ചാൽ ടൈലുകൾ പുതുപുത്തൻ പോലെ വെട്ടിത്തിളങ്ങും.

• ബ്ലീച്ചിങ് പൗഡർ
ബാത്ത്റൂം ടൈലുകൾ വൃത്തിയാക്കാനുള്ള മറ്റൊരു മികച്ച മാർഗം ബ്ലീച്ചിങ് പൗഡറാണ്. ഇതിനായി ഉയർന്ന നിലവാരമുള്ള ബ്ലീച്ച് തന്നെ ഉപയോഗിക്കാം. രണ്ട് ടേബിൾസ്പൂൺ ബ്ലീച്ചിങ് പൗഡർ ഒരു ചെറിയ ബക്കറ്റ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഈ വെള്ളം ടൈലുകളിൽ ഒഴിച്ചുകൊടുക്കണം. ഒരു മണിക്കൂറിനു ശേഷം കഴുകി മാറ്റിയാൽ ടൈലുകളിലെ അഴുക്ക് പൂർണമായി അകന്നത് കാണാം. ടൈലുകൾക്കിടയിൽ കൂടുതലായി അഴുക്ക് അടിഞ്ഞു കൂടിയ ഭാഗങ്ങൾ ടൂത് ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക.

• നാരങ്ങാനീര്
അസിഡിക് ഗുണങ്ങൾ ഉള്ളതിനാൽ പ്രതലങ്ങൾ വൃത്തിയാക്കാൻ ഏറ്റവും ഉപകാരപ്പെടുന്ന ഒന്നാണ് നാരങ്ങ. ബാത്റൂം ടൈൽ തുടയ്ക്കാനുള്ള തുണിയിലോ സ്പോഞ്ചിലോ നാരങ്ങാനീര് സ്പ്രേ ചെയ്തു കൊടുക്കാം. നാരങ്ങാനീരിൽ തുണി മുക്കിയ ശേഷം തുടച്ചാലും മതിയാകും. ബാത്റൂമിലെ ദുർഗന്ധം അകറ്റിനിർത്താനും ഇതിലൂടെ സാധിക്കും. വൃത്തിയാക്കിയതിനു ശേഷം ചെറു ചൂടുവെള്ളത്തിൽ തുണി കഴുകി എടുക്കുക. 

• ഉപ്പ്
കുറച്ചു ചൂടുവെള്ളം എടുത്ത് അതിൽ അലിയുന്നതിലും അധികമായി ഉപ്പ് ചേർക്കുക. ഇത് ഉപയോഗിച്ച് ബാത്റൂമിൽ അഴുക്കുള്ള ഭാഗം വൃത്തിയാക്കാവുന്നതാണ്. കൂടുതലായി അഴുക്ക് അടിഞ്ഞുകൂടിയിട്ടുള്ള ഭാഗങ്ങൾ ഉണ്ടെങ്കിൽ അവിടെ ഉപ്പുപൊടി വിതറിയശേഷം സ്ക്രബ്ബ് ചെയ്താലും അഴുക്ക് വേഗത്തിൽ മാറിക്കിട്ടും.

English Summary:

How to effectively clean bathroom floor- Home Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com