വീടിനുള്ളിൽ പുക പടർന്നാൽ, പൊള്ളലേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ

smoke-home
Representative Image: Photo credit:Ignatiev/istock.com
SHARE

പൊള്ളലേറ്റാൽ ഉടൻ ചൂടുമായുള്ള സമ്പർക്കം ആദ്യം ഒഴിവാക്കണം. പൊള്ളലേറ്റ ഭാഗം ടാപ്പ് തുറന്ന് സാധാരണ ജലത്തിൽ ഏറെ നേരം കഴുകുക (ഐസ്, തേൻ, ടൂത്ത്പേസ്റ്റ് എന്നിവ ഉപയോഗിക്കരുത്). പൊള്ളലേറ്റ ശരീരകോശങ്ങൾ തണുപ്പിക്കാനാണിത്. വസ്ത്രങ്ങൾ ശരീരത്തിൽ ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ ബലമായി നീക്കം ചെയ്യരുത്. കുടിക്കാനായി ധാരാളം വെള്ളം കൊടുക്കുക. പൊള്ളലേറ്റ ഭാഗത്ത് കുമിളകൾ പൊട്ടിക്കരുത്. പകരം നല്ല വൃത്തിയുള്ള തുണികൊണ്ടു പൊതിഞ്ഞ് ആശുപത്രിയിലെത്തിക്കാം.

പുക പടർന്നാൽ

തീ മാത്രമല്ല, പുകയും പ്രശ്നമാണ്. തീ ശരിയായി കത്തിയില്ലെങ്കിൽ കാർബൺ മോണോക്സൈഡാണു പുറത്തുവരിക. ഇതു ശ്വസിക്കുമ്പോൾ കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേരുകയും കോശങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതു മരണത്തിലേക്കു നയിക്കും. പുകയിലുള്ള അമോണിയ, സൾഫർ ഡയോക്സൈഡ് എന്നിവയും ശരീരത്തിനു ഹാനികരമാണ്.

പുക ശ്വസിക്കുന്നതു കുറയ്ക്കാൻ നനഞ്ഞ തുണി ഉപയോഗിച്ചു മൂക്കും വായും മറയ്ക്കുന്നതു നല്ലതാണ്. മുറിക്കുള്ളിലാണു പുകയെങ്കിൽ ജനലും വാതിലും തുറക്കണം. പുകയ്ക്കു വായുവിനെക്കാൾ ഭാരം കുറവായതിനാൽ പെട്ടെന്നുതന്നെ മുകളിലേക്ക് ഉയരും. അതിനാൽ എഴുന്നേറ്റു നിൽക്കാതെ തറയോടു ചേർന്ന് കുനിഞ്ഞിരിക്കുകയോ ഇഴഞ്ഞുനീങ്ങുകയോ ചെയ്താൽ നല്ല വായു ശ്വസിക്കാനാകും. കാഴ്ചയും വ്യക്തമാകും. കുട്ടികൾക്ക് ഇത്തരം രക്ഷാനടപടികൾ മുൻകൂറായി പലവട്ടം പറഞ്ഞു കൊടുക്കണം. ഏറെ നിലകളുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവർ/ജോലി ചെയ്യുന്നവർ മുൻകയ്യെടുത്ത് ഇടയ്ക്കിടെ ഫയർ ഡ്രിൽ നടത്തുകയും അഗ്നിരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. മിക്ക ദുരന്തങ്ങളും ഉണ്ടാകുന്നതു മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളിലാണ്.

English Summary- Smoke, Fire Burns in House, Building- First Aid to Know

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS