ADVERTISEMENT

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട്  റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ ചുവടുവയ്പ്പുകൾ നടത്തുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ബാന്ദ്രയിലെ പാലി ഏരിയയിൽ കോടികൾ വിലമതിക്കുന്ന പുതിയ വസതിയാണ് ആലിയ സ്വന്തമാക്കിയിരിക്കുന്നത്. രേഖകൾ പ്രകാരം 37.8 കോടി രൂപയാണ് താരം വീടിനായി ചിലവിട്ടിരിക്കുന്നത്. ആലിയയുടെ സ്വന്തം നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഖാന്തരമാണ് വില്പന ഇടപാടുകൾ നടന്നിരിക്കുന്നത്.

ഏരിയൽ വ്യൂ കോ ഒപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡിൽ സ്ഥിതി ചെയ്യുന്ന വീടിന് 2497 ചതുരശ്രയടി വിസ്തീർണ്ണമാണ് ഉള്ളത്. ഏപ്രിൽ പത്തിന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. വിവരങ്ങൾ പ്രകാരം 2.26 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ താരം മുടക്കിയത്. എന്നാൽ ഏപ്രിലിൽ തന്നെ ഒന്നിലധികം സ്ഥലം ഇടപാടുകളാണ് ആലിയ നടത്തിയിരിക്കുന്നത്.

സഹോദരിയായ ഷഹീൻ മഹേഷ് ഭട്ടിനായി ആലിയ രണ്ട് ഫ്ലാറ്റുകൾ സമ്മാനമായി നൽകിയതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ജുഹൂവിലാണ് ഈ അപാർട്ട്മെന്റുകൾ സ്ഥിതി ചെയ്യുന്നത്. ആദ്യത്തെ അപ്പാർട്ട്മെന്റിന് 1,197 ചതുരശ്ര അടിയും രണ്ടാമത്തേതിന് 889.75 ചതുരശ്ര അടിയുമാണ് വിസ്തീർണ്ണം. 7.68 കോടി രൂപ മുടക്കിയാണ് രണ്ട് അപ്പാർട്ട്മെന്റുകളും താരം വാങ്ങിയത്. ഇവയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 30.75 ലക്ഷം രൂപയാണ് ചെലവിട്ടിരിക്കുന്നത്. 

നിലവിൽ രൺബീർ കപൂറിനൊപ്പം പാലി ഹില്ലിലെ വാസ്തു എന്ന കെട്ടിടത്തിലെ 35 കോടി വിലമതിക്കുന്ന അപ്പാർട്ട്മെന്റിലാണ് ആലിയയുടെ താമസം. ഏഴാം നിലയിലാണ് ഈ അപ്പാർട്ട്മെന്റ് ഉള്ളത്. താരങ്ങൾക്കായി രണ്ട് പാർക്കിങ് സ്പേസുകളും കെട്ടിടത്തിലുണ്ട്. ഈ അപ്പാർട്ട്മെന്റിന് സമീപത്തുതന്നെയാണ് ഋഷി കപൂർ 1980 ൽ സ്വന്തമാക്കിയ കൃഷ്ണരാജ് എന്ന എട്ടുനില ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. നാലുവർഷമായി ബംഗ്ലാവിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. മകൾ രാഹക്കായി കൃഷ്ണരാജിൽ ഒരു പ്രത്യേക നിലയും താരങ്ങൾ ഒരുക്കുന്നുണ്ട് എന്നാണ് വിവരം. ഇതിനു പുറമേ സ്വിമ്മിങ് പൂൾ, ഓഫിസ് മുറികൾ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഉണ്ടാകും.

English Summary- Alia Bhatt buys new house gifts flat to sister

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com