ഇന്ത്യയിലും വിദേശത്തുമായി 3 വീടുകൾ; താരസുന്ദരിക്ക് 700 കോടിയിലേറെ ആസ്തി

ash-assets
©gqindia
SHARE

രണ്ടര പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമ ലോകത്ത് നിറസാന്നിധ്യമാണ് താരസുന്ദരി ഐശ്വര്യറായി. ചലച്ചിത്രങ്ങളിലൂടെയും നിരവധി ഷോകളിലൂടെയും പരസ്യങ്ങളിലൂടെയുമെല്ലാം ഏകദേശം 776 കോടിയുടെ ആസ്തി ഐശ്വര്യ റായി ഇതിനോടകം നേടിയിട്ടുണ്ട് എന്നാണ് വിവരം. ബോളിവുഡിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നായികമാരിൽ മുൻനിരയിൽ തന്നെയാണ് ഐശ്വര്യയുടെ സ്ഥാനം. ഓരോ സിനിമയിലെയും കഥാപാത്രത്തിന്റെ പ്രാധാന്യമനുസരിച്ച് 12 കോടി വരെ താരത്തിന് ലഭിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് റിയൽ എസ്റ്റേറ്റ് മേഖലയിലാണ് ഐശ്വര്യ നിക്ഷേപിച്ചിരിക്കുന്നത്.

നിലവിൽ അഭിഷേകിനും ആരാധ്യയ്ക്കും അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പം മുംബൈയിലെ ജുഹുവിൽ സ്ഥിതി ചെയ്യുന്ന ജൽസ എന്ന ബംഗ്ലാവിലാണ് ഐശ്വര്യയുടെ താമസം. മുംബൈയിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ബംഗ്ലാവിന്റെ വിലമതിപ്പ് 112 കോടിയാണ്. കുടുംബവുമൊത്ത് ജൽസയിൽ ചിലവഴിക്കുന്ന അവസരങ്ങളുടെ ചിത്രങ്ങൾ താരത്തിന്റെ സമൂഹമാധ്യമ പേജുകളിലൂടെ പുറത്തുവരാറുമുണ്ട്. 

ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും ഐശ്വര്യയും അഭിഷേകും വസതികൾ സ്വന്തമാക്കിയിട്ടുണ്ട്. ദുബായിലെ പോഷ് മേഖലയായ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിൽ സ്ഥിതിചെയ്യുന്ന ആഡംബര വില്ലയാണ് അതിൽ പ്രധാനം. അവധിക്കാല വസതി എന്ന നിലയിലാണ് താരങ്ങൾ ഈ വില്ല സ്വന്തമാക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് വില്ല ഒരുക്കിയിരിക്കുന്നത്. ഗോൾഫ് കോഴ്സ്, സ്വിമ്മിങ് പൂൾ, പ്രത്യേകമായി രൂപകൽപന ചെയ്തിരിക്കുന്ന അടുക്കള തുടങ്ങി ഒട്ടനേകം സൗകര്യങ്ങൾ ഇവിടെയുണ്ട്.

മുംബൈയിലെ ബാന്ദ്രാ കുർള കോംപ്ലക്സിലെ പ്രീമിയം റസിഡൻഷ്യൽ ടവറിൽ 2015 ൽ ഐശ്വര്യ വാങ്ങിയ അപ്പാർട്ട്മെന്റാണ് ആസ്തികളിൽ മറ്റൊന്ന്. അഞ്ചു കിടപ്പുമുറികളുള്ള ഈ അപ്പാർട്ട്മെന്റ് സ്വന്തമാക്കുന്നതിനായി 21 കോടി രൂപയാണ് താരം ചിലവിട്ടത്. 5500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ അപ്പാർട്ട്മെന്റാണിത്. 

ബോളിവുഡ് താരങ്ങളുടെ ഇഷ്ട കേന്ദ്രമായ മുംബൈയിൽ തന്നെയാണ് ഐശ്വര്യയുടെ മൂന്നാമത്തെ വീട് സ്ഥിതി ചെയ്യുന്നത്. വർളിയിലെ സ്കൈലാർക്ക് ടവറിലാണ് ഈ വീട്. റിപ്പോർട്ടുകൾ പ്രകാരം 41 കോടി രൂപ ചെലവിട്ടാണ് 37-ാം നിലയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് താരങ്ങൾ വാങ്ങിയിരിക്കുന്നത്. അത്യാധുനിക ആഡംബര സൗകര്യങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ ആസ്തികൾക്ക് പുറമെ റോൾസ് റോയ്സ് ഗോസ്റ്റ്, ഓഡി എ 8 എൽ എന്നിവയടക്കം കോടികൾ വിലമതിക്കുന്ന നിരവധി ആഡംബര കാറുകളും ഐശ്വര്യ സ്വന്തമാക്കിയിട്ടുണ്ട്.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS