ADVERTISEMENT

മലയാള സിനിമാചരിത്രത്തിൽ ആദ്യമായി സിനിമാചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിർമിക്കുകയും, ചിത്രീകരണത്തിനുശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറിയതോടെ തലശ്ശേരിയിൽ പുതിയൊരു മാതൃക സൃഷ്ടിക്കപ്പെടുകയാണ്.

ക്രീയേറ്റീവ് ഫിഷി'ന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിച്ച്, ലിജു തോമസ്  സംവിധാനം ചെയ്യുന്ന, 'അൻപോട് കൺമണി'എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയിൽ പൂർത്തിയായതിനു ശേഷം, ആ വീടിന്റെ താക്കോൽദാന കർമം, ചലച്ചിത്ര താരം സുരേഷ്ഗോപി നിർവഹിച്ചു. 

film-shoot-house-inauguration
വീടിന്റെ താക്കോൽദാന കർമം നിർവഹിച്ച ശേഷം സുരേഷ്ഗോപി തിരിതെളിക്കുന്നു..

സാധാരണ, കോടികൾ ചെലവിട്ട് സെറ്റ് വർക്ക്‌ ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിർമിച്ച് അവിടെവച്ച് ഷൂട്ടിങ് നടത്തിയശേഷം ആ വീട് കൈമാറിയതോടെ മലയാള സിനിമയിൽ അനുകരണീയമായ നല്ലൊരു മാതൃകയ്ക്കുംകൂടി തുടക്കമിടുകയാണ്, 'അൻപോട് കൺമണി' എന്ന സിനിമ.

"തുടക്കത്തിൽ വീടിന്റെ സെറ്റിടാൻ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിനു ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. പിന്നാക്ക അവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു."- നിർമാതാവ് വിപിൻ പവിത്രൻ പറഞ്ഞു.

film-shoot-house

അർജുൻ അശോകൻ, അനഘ നാരായണൻ,ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 

English Summary:

Noble Gesture- Anbodu Kanmani Film Crew Handed Over House build for shoot to Needy Family- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com