അനുമതി ലഭിച്ചില്ല; ആഡംബരബംഗ്ലാവിന്റെ നിർമ്മാണം നിർത്തിവച്ച് ജെഫ് ബെസോസ്

bezos-house-work
©Diggzy/Jesal
SHARE

വിപണിയിലെ കയറ്റിറക്കങ്ങൾമൂലം ലോകകോടീശ്വരൻ ജെഫ് ബെസോസിന്റെ ആസ്തി ഇടിഞ്ഞതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ബസോസിന്റെ കലിഫോർണിയിലെ ബെവർലി ഹിൽസിലെ കൂറ്റൻ ബംഗ്ലാവിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ബംഗ്ലാവിന്റെ സ്ഥലവിസ്തൃതി വർദ്ധിപ്പിക്കാനായി നൽകിയ അപേക്ഷയ്ക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല.

2020ൽ 165 മില്യൺ ഡോളറിനടുത്ത് (1300 കോടി രൂപ) ചെലവിട്ടാണ് പത്തേക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റ് അദ്ദേഹം സ്വന്തമാക്കിയത്. മൂന്ന് നിലകളിലായി നിർമ്മിക്കുന്ന പ്രധാന കെട്ടിടം, ഗസ്റ്റ് ഹൗസ്, ജിം, ഔട്ട് ഹൗസ്, സെക്യൂരിറ്റി ജീവനക്കാർക്കുള്ള താമസസ്ഥലം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ബംഗ്ലാവിന്റെ നിർമ്മാണം ആരംഭിച്ചത്. കെട്ടിടത്തിന്  ഹിൽസൈഡ് ആർ - 1 പെർമിറ്റ് ലഭിക്കുന്നതിനായി 2021 ൽ ബെസോസ് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ 'നിർമ്മാണം പൂർത്തിയായിട്ടില്ല' എന്ന കാരണം ചൂണ്ടിക്കാട്ടി തുടക്കത്തിൽ  അനുമതി നിഷേധിക്കപ്പെടുകയും ചെയ്തു.

ആകെ 28,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവിൽ പൂൾ ഹൗസ്, പൗഡർ റൂം എന്നിവ അടക്കം അധികമായി ആയിരം ചതുരശ്ര അടി കൂടി വർദ്ധിപ്പിക്കുന്നതിനായുള്ള അപേക്ഷയാണ് 2021ൽ സമർപ്പിച്ചിരുന്നത്. ആദ്യം നിഷേധിക്കപ്പെട്ടെങ്കിലും കഴിഞ്ഞവർഷം ഏപ്രിലിൽ അപേക്ഷയ്ക്ക് അനുമതി ലഭിക്കുകയും ചെയ്തു. അതിനുശേഷം ഈ വർഷം ആദ്യം ഗെയിം കോർട്ടിന് ചുറ്റുമതിൽ നിർമ്മിക്കാനായി മറ്റൊരു അപേക്ഷ അദ്ദേഹം സമർപ്പിക്കുകയായിരുന്നു. എന്നാൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ അപേക്ഷ പ്ലാനിങ് കമ്മീഷന്റെ ഹിയറിങ്ങിനു ശേഷമാവും പരിഗണിക്കപ്പെടുക. അനുമതി ലഭിച്ച ശേഷം മാത്രമേ നിർമ്മാണം പുനരാരംഭിക്കാനാവു.

നിർമ്മാണം നിർത്തിവച്ച നിലയിൽ തുടരുന്ന ബംഗ്ലാവിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ബെസോസ് എസ്റ്റേറ്റ് സ്വന്തമാക്കുന്ന സമയത്ത് അതിന്റെ വില ലൊസാഞ്ചലസിലെ വസ്തുവിലയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. എന്നാൽ 2021 ൽ മാലിബുവിലെ ഏഴേക്കർ വിസ്തൃതമായ എസ്റ്റേറ്റ് അമേരിക്കൻ സംരംഭകനായ മാർക്ക് ആൻഡ്രീസെൻ 177 മില്യൺ ഡോളറിന് (1400 കോടി രൂപ) സ്വന്തമാക്കിയതോടെയാണ് ആ റെക്കോർഡ് തകർക്കപ്പെട്ടത്.

English Summary- Jeff Bezos Luxury House Construction Halted-News

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS