മുംബൈയിൽ 70 കോടിയുടെ വസതി സ്വന്തമാക്കി ജോൺ എബ്രഹാം; നികുതി മാത്രം 4.25 കോടി !
Mail This Article
×
70.83 കോടി രൂപയുടെ ആഡംബര വസതി ബോളിവുഡ് താരം ജോൺ എബ്രഹാം സ്വന്തമാക്കി. മുംബൈ ഖാറിലെ ലിങ്കിങ് റോഡിൽ 5416 ചതുരശ്രയടി വിസ്തീർണമുള്ള വസതിക്ക് നികുതിയായി മാത്രം 4.25 കോടി രൂപ അടച്ചതോടെ മൊത്തം ചെലവ് 75 കോടിയായി.
യുഎസിൽ താമസിക്കുന്ന പ്രവീൺ നത്തലാൽ ഷായുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ഇരുനില വസതിയാണിത്.
ബാന്ദ്രയിൽ കടലിന് അഭിമുഖമായി നിർമിച്ച വില്ലയിലാണ് നിലവിൽ നടൻ താമസിക്കുന്നത്. നേരത്തെ ലിങ്കിങ് റോഡിൽ നടൻ സൽമാൻ ഖാൻ 120 കോടി രൂപ മുടക്കി പാർപ്പിടസമുച്ചയം വാങ്ങിയിരുന്നു.
English Summary:
John Abraham Bought new apartment in Mumbai- Celebrity News
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.