Activate your premium subscription today
കറികളിലും മറ്റും എത്ര ഉപ്പിട്ടാലും തികയാത്ത ആളുകളുണ്ട്. നമ്മൾ റസ്റ്ററന്റുകളിൽ നിന്ന് ഓർഡർ ചെയ്യുന്ന ഭക്ഷണം മുതൽ പലചരക്ക് കടയിൽ നിന്ന് വാങ്ങുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങള് വരെ, ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം ഉപ്പ് ഉണ്ട്. വിലകുറഞ്ഞതും വിഷരഹിതവുമായ ഉപ്പ് ഒരു മികച്ച പ്രിസർവേറ്റീവുമാണ്. ഉപ്പിൽ
പാചകം ചെയ്യുമ്പോൾ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ പറ്റില്ല. സുഗന്ധവ്യഞ്ജനങ്ങൾ വറുത്ത് ഉപയോഗിക്കുന്നത് പാചകത്തിൽ അത്യാവശ്യമാണ് താനും. എന്നാൽ, വറുക്കുമ്പോൾ ശരിയായില്ലെങ്കിൽ പ്രതീക്ഷിക്കുന്ന രുചിയും മണവുമൊന്നും നമുക്ക് ലഭിക്കില്ല. സുഗന്ധവ്യഞ്ജനങ്ങൾ ശരിയായ പാകത്തിൽ വറുത്തെടുക്കുമ്പോൾ അവിടെ
ചൂടു സമൂസ....പോക്കുവെയിൽ തഴുകുന്ന വൈകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം നമ്മുടെ പ്രിയ പലഹാരം. ഏറുപടക്കത്തിന്റെ രൂപവും മസാലദോശയുടെ കാന്തിയുമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന സമൂസ എന്നും നമുക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോൾ ലോകം മുഴുവനും സൂപ്പർഹിറ്റായിരിക്കുകയാണ് സമൂസ. ബഹിരാകാശയാത്ര നടത്തിയ ആദ്യ ഏഷ്യൻ ഭക്ഷണമാണു
എണ്ണമറ്റ ആരോഗ്യഗുണങ്ങള് നിറഞ്ഞ പാനീയമാണ് ഗ്രീന് ടീ. ആന്റി ഓക്സിഡന്റുകളും പോളിഫിനോളുകളുമെല്ലാം അടങ്ങിയ ഈ പാനീയം സീറോ കലോറി ആയതിനാല് ഭാരം കുറയ്ക്കാന് ആഗ്രഹിക്കുന്നവര്ക്ക് മികച്ച ഓപ്ഷനാണ്. ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും കൂടുതൽ കൊഴുപ്പിനെ കത്തിച്ചു കളയാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കാനും
2007ലായിരുന്നു സുനിത വില്യംസിന്റെ ആദ്യത്തെ ബഹിരാകാശ യാത്ര. ആ യാത്രയ്ക്ക് ശേഷം തിരികെ എത്തിയ സുനിത ആദ്യം കഴിച്ച ഭക്ഷണം പീത്സ ആയിരുന്നു. കാലം ഇത്ര കഴിഞ്ഞെങ്കിലും സുനിതയുടെ പീത്സയോടുള്ള ഇഷ്ടത്തിന് യാതൊരുവിധ കുറവും വന്നിട്ടില്ല. ഇത്തവണയും ബഹിരാകാശ യാത്ര കഴിഞ്ഞെത്തിയാൽ ആദ്യം കഴിക്കാൻ സുനിത
അടുക്കളയിൽ മിക്സി പണിമുടക്കിയാൽ അന്നത്തെ ദിവസം മുഴുവനും പോയി എന്നുതന്നെ പറയാം. അരയ്ക്കാനും പൊടിക്കാനുമൊക്കെ മിക്സി ഇല്ലാതെ വീട്ടമ്മമാർക്ക് പറ്റില്ല. ശരിയായി മിക്സി ഉപയോഗിച്ചില്ലെങ്കിൽ പെട്ടന്ന് തന്നെ കേടായിപോകും. മിക്സിയുടെ ബ്ലേഡിന്റെ മൂര്ച്ചയും ആയൂസും കൂട്ടുവാനായി ഇനി ഇതൊക്കെ ശ്രദ്ധിക്കാം.
കൊടുംചൂടിൽ ആശ്വാസത്തിനു എപ്പോഴും തണുത്ത ജൂസ് കുടിക്കുക പതിവാണ്. കുട്ടികൾക്കെങ്കിൽ സ്ട്രോ വേണം ഗ്ലാസിൽ നിന്നും കുടിക്കാൻ. ഇപ്പോൾ പ്ലാസ്റ്റിക്ക് സ്ട്രോകൾക്ക് പകരം മിക്കയിടത്തും പേപ്പർ സ്ട്രോയാണ് കടകളിൽ നൽകുന്നത്. അതിനേക്കാളും ഇപ്പോൾ ട്രെൻഡായിരിക്കുകയാണ് ഉള്ളി തണ്ട് സ്ട്രോ. ഇതു കേട്ട്
കുടിക്കാനായി തിളപ്പിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് ജീരകം കൂടി ഇടുന്ന ശീലം പണ്ടുകാലം മുതൽക്കേ നമുക്ക് ഉള്ളതാണ്. എന്നാൽ, ഈ ജീരകവെള്ളത്തിലേക്ക് കുറച്ച് നാരങ്ങാ നീര് കൂടി ചേർത്ത് കുടിച്ചാലോ. എല്ലാ ദിവസവും രാവിലെ നാരങ്ങനീര് ചേർത്ത ജീരകവെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കാൻ
ഭക്ഷണം പാകം ചെയ്തെടുക്കുക എന്നതു തന്നെ അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു ശേഷമുള്ള വൃത്തിയാക്കലാണെങ്കില് പിന്നെ പറയുകയും വേണ്ട. അപ്പപ്പോള് വൃത്തിയാക്കിയില്ലെങ്കില് അഴുക്കും കറകളും പറ്റിപ്പിടിച്ച് അടുക്കളയില് ദുര്ഗന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നും ഒരേ അടുക്കളയില് തന്നെ പെരുമാറുന്ന
പത്തു മിനിറ്റ് കൊണ്ട് വേവുന്നതും, പാകമായിക്കിട്ടാന് മണിക്കൂറുകള് എടുക്കുന്നതുമായ അരികളുണ്ട് നമ്മുടെ നാട്ടില്. എന്നാല് വേവിക്കുകയേ ചെയ്യേണ്ടതില്ലാത്ത അരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അസമിൽ ഉല്പ്പാദിപ്പിക്കുന്ന ഈ മാജിക് റൈസിന്റെ പേര് 'അഗോണിബോറ' എന്നാണ്. അരി വെള്ളത്തിൽ കുതിർത്തുവച്ചാൽ, അവ
വാരിവലിച്ച് ഭക്ഷണം കഴിക്കുന്നവരല്ല ഇന്നത്തെ ആളുകൾ. ശ്രദ്ധിച്ചും വേണ്ടവ തിരഞ്ഞെടുത്തും കഴിക്കുന്നവരാണ്. ഡയറ്റ് നോക്കി ആരോഗയകരമായ രീതിയിൽ കഴിക്കുന്നവരും കുറവല്ല. ഈ ആരോഗ്യകരമായ ഭക്ഷണ രീതിയിൽ ഗ്ലൂട്ടൻ രഹിത ധാന്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് പരമ്പരാഗത ഭക്ഷണ രീതി എങ്ങനെ മാറ്റാം? ഗ്ലൂട്ടൻ രഹിതവും ആരോഗ്യകരവും
ചായപ്രേമികള് എത്രയുണ്ടോ, ഈ ലോകത്ത് അത്രയും തരത്തിലുള്ള ചായകള് ഉണ്ടെന്ന് പറയാം. ബ്ലാക്ക് ടീ, ഗ്രീന് ടീ, യെല്ലോ ടീ, ഊലോങ്ങ് ടീ, മസാല ടീ, മാച്ച ടീ... ചായകളുടെ ഇനങ്ങള് എണ്ണിയാലും പറഞ്ഞാലും തീരില്ല. ഇക്കൂട്ടത്തിലെ വ്യത്യസ്തമായ ഒരു ചായയാണ് കാശ്മീരിലെ പിങ്ക് നിറമുള്ള ചായയായ 'നൂണ് ടീ'. കാശ്മീരി ചായ,
വളരെ കുറഞ്ഞ വിലയ്ക്ക് മുന്തിരി കിട്ടുന്ന കാലമാണ്. കുരു ഉള്ളതും ഇല്ലാത്തതും മാത്രമല്ല, പച്ചയും കറുപ്പും, പിങ്കും എന്നിങ്ങനെ പല നിറങ്ങളില് മുന്തിരി വിപണിയില് ലഭ്യമാണ്. പോഷകങ്ങളുടെ കലവറയാണ് മുന്തിരി, ഇതില് ആന്റി ഓക്സിഡന്റുകളും അവശ്യ വിറ്റാമിനുകളും ധാതുക്കളുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്.
മനോഹരമായ കടൽത്തീരങ്ങൾക്കും പുരാതനമായ ജഗന്നാഥക്ഷേത്രത്തിനും പേരുകേട്ടതാണ് ഒഡിഷയിലെ പുരി നഗരം. അസ്തമയം മാത്രം കാണാന് കഴിയുന്ന ബീച്ചുകളില് നിന്നും വ്യത്യസ്തമായി, ഉദയവും അസ്തമയവും കാണാന് പറ്റും എന്നൊരു പ്രത്യേകത പുരിക്കുണ്ട്. വർഷംതോറും ആഘോഷിക്കുന്ന രഥയാത്രയും ഒട്ടേറെ സഞ്ചാരികളെ ആകര്ഷിക്കുന്നു.
ഓമക്കായ, കര്മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നിങ്ങനെ പല നാടുകളില് പല പേരാണ് പപ്പായക്ക്. പേരെന്തായാലും ഗുണങ്ങളുടെ കാര്യത്തില്, പപ്പായ ഏറെ മുന്നിലാണ്. അതിപ്പോള് പഴമായാലും പച്ചയ്ക്കായാലും. വേവിച്ച് കഴിക്കുന്നതിനേക്കാള് ഒരു പടി ഇഷ്ടം പഴുത്ത പപ്പായയോടാണ് എല്ലാവര്ക്കും. ഇനി പച്ചപ്പപ്പായ ആണ്
ശരിക്കും ചീര കഴിച്ചാല് ആരോഗ്യം വരുമോ? ചീരയ്ക്ക് വേറെ എന്തൊക്കെ ഗുണങ്ങളുണ്ട്? ഇതെങ്ങനെയാണ് കഴിക്കേണ്ടത്? കൂടുതല് കാര്യങ്ങള് അറിയാം. ചീര ഒരു സൂപ്പര്ഫുഡ് മുടി, ചർമം, എല്ലുകൾ എന്നിവ ഉള്പ്പെടെ, ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്ക്കും ആവശ്യമായ പോഷകങ്ങള് ചീരയില് അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറവും
അടുക്കളയിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് വെളുത്തുള്ളി. ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന വെളുത്തുള്ളി ഭക്ഷണത്തിലും നന്നായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ രുചിയും മണവും ഭക്ഷണത്തിന്റെ സ്വാദിലും മുഖ്യ പങ്ക് വഹിക്കുന്നു. എന്നാൽ വെളുത്തുള്ളിയുടെ വ്യാജൻമാരും ഇപ്പോൾ നമ്മുടെ അടുക്കളകളിൽ എത്തുന്നുണ്ട്. ഈയിടെ
തടി കുറച്ച് നല്ലോണം മെലിയണം എന്നതാണ് മിക്കവരുടെയും ആഗ്രഹം, അതിനായി പലവിഭവങ്ങളും തയാറാക്കി കഴിക്കാറുണ്ട്, ഡയറ്റൊക്കെ നോക്കുന്നവർക്ക് കഴിക്കാവുന്ന സ്പെഷൽ വിഭവമാണ് ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്നത്, ഫ്ളവർ പുലാവ്. പേര് കേട്ട് കൺഫ്യൂഷൻ ആകേണ്ട, കോളിഫ്ളറാണ് ഐറ്റം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ഇനി ഹോട്ടലുകളിൽ നിന്നു ഇഡ്ഡലിയും വിശ്വസിച്ച് കഴിക്കാൻ പറ്റില്ലേ? കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 52 ഹോട്ടലുകൾ ഇഡ്ഡലി തയാറാക്കാനായി പോളിത്തീൻ ഷീറ്റ് ഉപയോഗിച്ചതായി കണ്ടെത്തിയതായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. ഇഡ്ഡലി ആരോഗ്യകരമായ പ്രഭാത ഭക്ഷണം ആണ്, ഹോട്ടലുകളിൽ
സ്വദേശത്തും വിദേശത്തും ഒരേപോലെ ആരാധകരുള്ള ഇന്ത്യന് മദ്യബ്രാന്ഡ് അമൃത് തങ്ങളുടെ ഏറ്റവും പുതിയ ആഡംബര സിംഗിൾ മാൾട്ട് വിസ്കിയായ 'എക്സ്പെഡിഷൻ' പുറത്തിറക്കി. ഇന്ത്യയിൽ ഇതുവരെ ഉൽപ്പാദിപ്പിക്കപ്പെട്ടതിൽ വച്ച് ഏറ്റവും പഴക്കമേറിയതും അപൂർവവുമായ ഈ സിംഗിൾ മാൾട്ട് വിസ്കിയുടെ വില, പന്ത്രണ്ടായിരം ഡോളര് അഥവാ
അമേരിക്കന് വിശേഷങ്ങള് പങ്കുവച്ച് നടി ലെന. അമേരിക്കയില് നിന്നും കഴിച്ച ഭക്ഷണത്തിന്റെ ചിത്രം ലെന ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തു. ചെമ്മീന്റെ വര്ഗത്തില്പ്പെട്ട ക്രോഫിഷ് വിഭവത്തിന്റെ ചിത്രമാണ് ലെന പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനടിയില് ആളുകള് രസകരമായ കമന്റുകളും ചെയ്തിട്ടുണ്ട്.
റമദാന് എന്നാല് രുചികളുടെ ആഘോഷമാണ് ലോകത്ത് എല്ലായിടത്തും. ആ ഒരു മാസം മാത്രം തലപൊക്കുന്ന പതിനായിരക്കണക്കിന് വിഭവങ്ങളുണ്ട്. ഇവയില് പലതും വളരെയേറെ സമയമെടുത്ത് ശ്രദ്ധാപൂര്വം ഉണ്ടാക്കുന്നവയാണ്. ഇത്തരമൊരു സ്പെഷല് കേക്കാണ് കേക്ക് ലാപിസ് സരവാക് അഥവാ സരവാക് ലെയര് കേക്ക്. മലേഷ്യയിലെ സരവാക് സംസ്ഥാനത്ത്
മുതിര്ന്നവരാകട്ടെ കുട്ടികളാകട്ടെ, ചോക്ലേറ്റ് ഇഷ്ടമല്ലാത്ത ആളുകള് ചുരുക്കമായിരിക്കും. വല്ലാതെ വിഷമിച്ചും ടെന്ഷനടിച്ചുമൊക്കെ ഇരിക്കുന്ന സമയത്ത് ഒരു കഷ്ണം ചോക്ലേറ്റ് കഴിച്ചാല് പെട്ടെന്ന് സന്തോഷമാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതില് അടങ്ങിയിട്ടുള്ള ഫ്ലേവനോയ്ഡുകൾക്ക് സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ചില
ഗായിക അമൃത സുരേഷും, സഹോദരിയും അഭിനേത്രിയുമായ അഭിരാമി സുരേഷും ചേര്ന്ന് ഇടയ്ക്കിടെ പുതിയ പാചകപരീക്ഷണങ്ങള് നടത്താറുണ്ട്. തങ്ങളുടെ അമൃതം ഗമയ എന്ന യുട്യൂബ് ചാനലില് ഇവര് പാചകവിഡിയോകള് പങ്കുവയ്ക്കാറുമുണ്ട്. അമൃതയുടെ ക്യൂട്ട്നെസ്സിനും അഭിരാമിയുടെ തഗ്ഗ് ഡയലോഗുകള്ക്കും ആരാധകര് ഏറെയാണ്. ഇടയ്ക്ക്
സൂപ്പർഫുഡ് എന്ന പേരിൽ ലോകമെങ്ങും അംഗീകാരം ലഭിച്ചിട്ടുള്ള വിത്താണ് ചിയ. ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ഇത്രയെല്ലാം ഗുണങ്ങൾ ഉണ്ടെങ്കിലും വെള്ളത്തിലിട്ട് കുതിർത്ത് തന്നെ വേണം ചിയ വിത്തുകൾ കഴിക്കാൻ. അല്ലാതെ ചിയ വിത്തുകൾ കഴിച്ചാൽ അത്
ഒരു വാക്കു പോലും മിണ്ടാതെ പെട്ടെന്ന് അതിഥികൾ എത്തുമ്പോൾ ആദ്യം പകച്ചു പോകുന്നത് അമ്മമാർ ആയിരിക്കും. എത്തിച്ചേർന്ന അതിഥികൾക്ക് കഴിക്കാൻ എന്തു നൽകുമെന്ന ആശങ്കയാണ് ഇതിന് കാരണം. ഫ്രീസറിൽ ചിക്കൻ ഇരിക്കുന്നുണ്ടെങ്കിലും അതൊന്ന് ഡിഫ്രോസ്റ്റ് ചെയ്ത് കിട്ടാൻ സമയം കുറെ ആകുമല്ലോ എന്ന് ചിന്തിക്കാൻ വരട്ടെ.
ഇത്തിരിക്കുഞ്ഞന്മാരാണെങ്കിലും അടുക്കളയില് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന ഉറുമ്പുകള് ശരിക്കും ഒരു ശല്യം തന്നെയാണ്. പലഹാരപ്പാത്രമെടുത്താലും പഞ്ചസാരക്കുപ്പിയെടുത്താലും ഉറുമ്പുകള് ഒരു സ്ഥിരം കാഴ്ചയാണ്. പണ്ടൊക്കെ ചൂട്ട് കത്തിച്ച് ഉറുമ്പിന് കൂട്ടത്തിനു മുകളില് വച്ചായിരുന്നു ഇവയെ
ചരിത്രവും സംസ്കാരവും വൈവിധ്യമാർന്ന പാചകരീതികളും ഇഴചേർന്നു കിടക്കുന്ന നഗരമാണ് കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ. നഗരത്തിൻ്റെ പ്രാദേശിക ഭക്ഷണത്തിൻ്റെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടുത്തെ ഫെറി ബിൽഡിംഗ്. ഫെറി ബിൽഡിംഗും അതിനോടു ചേർന്നുള്ള കർഷകവിപണിയും സാൻ ഫ്രാൻസിസ്കോയിലെ പ്രാദേശിക സംസ്കാരത്തിൻ്റെ അനുഭവം സമ്മാനിക്കുന്നു. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഇവിടെ നമുക്ക് ആസ്വദിക്കാൻ കഴിയും. വ്യത്യസ്തത നിറഞ്ഞ ഭക്ഷണവും വൈനും പുതിയ ഉൽപന്നങ്ങളും മാർക്കറ്റിൽ ലഭ്യമാണ്. ഭക്ഷണപ്രിയർ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഒരു ഇടം കൂടിയാണ് ഇത്.
ചുട്ടുപൊള്ളുന്ന വെയില്ദിനങ്ങളില് ഉന്മേഷം പകരാന് തണ്ണിമത്തനെക്കാള് മികച്ച ഒരു ഫലമില്ല. ഇതിന്റെ 95 ശതമാനത്തോളം വെള്ളമാണ്. കൂടാതെ നാരുകളും ധാരാളമുണ്ട്. വൈറ്റമിനുകളായ സി, എ എന്നിവയും പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനിലെ 'ലൈക്കോപീൻ' എന്ന ആന്റിഓക്സിഡന്റ് ചർമത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. തണ്ണിമത്തനിൽ എൽ-സിട്രുലൈനെ ശരീരം നൈട്രിക് ഓക്സൈഡായി മാറ്റി രക്തയോട്ടം മെച്ചപ്പെടുത്തുകയും വ്യായാമത്തിന് ശേഷം പേശിവേദന കുറയ്ക്കാനും സഹായിക്കും.
രാവിലെയാകട്ടെ, ഉച്ചയ്ക്കാകട്ടെ, വൈകുന്നേരമാകട്ടെ... ഏതു സമയത്തായാലും കഴിക്കാന് പറ്റുന്ന ഭക്ഷണമാണ് ചപ്പാത്തി. എല്ലാ കറികള്ക്കുമൊപ്പവും ചേര്ന്നു പോകും എന്നത് മാത്രമല്ല, ചോറ് പോലെ അമിതമായി കഴിച്ചു പോകില്ല ചപ്പാത്തിയാണെങ്കില്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന് പാടുപെടുന്നവരോട്, ചോറ്
നല്ല മധുരമുള്ള പൈനാപ്പിൾ ചെത്തിയെടുത്ത് കഴിക്കുമ്പോൾ പലരും നേരിടുന്ന പ്രശ്നമാണ് അതിന് ഉളളിലേക്കു ആഴ്ന്നിരിക്കുന്ന മുള്ളുകൾ. പലർക്കും ഇത് അലർജിയുണ്ടാക്കുന്നു. ഇത് ഒഴിവാക്കി പൈനാപ്പിൾ ചെത്തിയെടുക്കാൻ ശ്രദ്ധിക്കണം. നല്ല മൂർച്ചയുള്ള കത്തികൊണ്ട് സാധാരണപോലെ പൈനാപ്പിളിന്റെ തൊലി ചെത്തിയ ശേഷം, മുള്ള് വരുന്ന
ചൂടുള്ളതായാലും തണുപ്പുള്ളതായാലും പാനീയങ്ങള് അവയുടെ അതേ താപനിലയില് ഏറെനേരം സൂക്ഷിക്കാന് വളരെ മികച്ച ഒരു ഓപ്ഷനാണ് തെര്മോഫ്ലാസ്ക്. എന്നാല് എത്രത്തോളം സുരക്ഷിതമാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില് മറ്റേതൊരു അടുക്കള ഉപകരണത്തെയും പോലെ തെര്മോസ് ഫ്ലാസ്കും അപകടകരമാണ്
ഭക്ഷണപ്രേമികൾക്ക് മാഗി നൂഡിൽസ് എന്നാല് വെറും ഇന്സ്റ്റന്റ് നൂഡിൽസ് മാത്രമല്ല, അതൊരു വികാരം തന്നെയാണ്. പെട്ടെന്നൊരു വിശപ്പ് വന്നാല് വെറും രണ്ടു മിനിറ്റ് കൊണ്ട് ഏറ്റവും എളുപ്പത്തില് ഉണ്ടാക്കാന് പറ്റുന്ന ഒന്നാണ് മാഗി. വളരെയധികം ജനപ്രിയമായതു കൊണ്ടുതന്നെ, മാഗി കൊണ്ടുണ്ടാക്കുന്ന വിചിത്രമായ ഒട്ടേറെ
ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ ഒന്നായി നട്സ് കണക്കാക്കപ്പെടുന്നു. വാൽനട്ട് , ബദാം തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് ഓർമ്മശക്തിയും വൈജ്ഞാനിക പ്രവർത്തനങ്ങളുമെല്ലാം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള് പറയുന്നു. എന്നാല് ഇവയില് ഏതാണ് ഏറ്റവും മികച്ചത്?
എന്തെങ്കിലും കാര്യമായി മുറിക്കാന് നോക്കുമ്പോഴായിരിക്കും മനസ്സിലാകുന്നത് കത്തിക്ക് മൂര്ച്ച പോരെന്ന്. പണ്ടൊക്കെയാണെങ്കില് അമ്മിക്കല്ലില് ഇട്ട് ഉരച്ചാണ് കത്തിക്ക് മൂര്ച്ച കൂട്ടുന്നത്. ഇരുമ്പ് കത്തികള് അങ്ങനെ ചെയ്താല് മൂര്ച്ച കൂടുമെങ്കിലും സ്റ്റെയിന്ലെസ്സ് സ്റ്റീല് കൊണ്ടുണ്ടാക്കുന്ന
സൂപ്പുണ്ടാക്കിയും സാലഡിലാക്കിയും ആവിയില് വേവിച്ചും, തോരന് വച്ചുമെല്ലാം കഴിക്കാന് ബെസ്റ്റ് ആണ് മുളപ്പിച്ച പയര് ഇനങ്ങള്. കടലയും ചെറുപയറും വന്പയറുമെല്ലാം മുളപ്പിച്ച് കഴിച്ചാല് പോഷകഗുണം ഇരട്ടിയിലധികമാണ്. ജീവിതശൈലീരോഗങ്ങളെ ചെറുക്കാനുള്ള സൂപ്പര്പവര് ഇവയ്ക്കുണ്ട്. മാത്രമല്ല, ചര്മം എന്നും
അവക്കാഡോ മിക്കവര്ക്കും പ്രിയമുള്ള പഴമാണ്, ഡയറ്റ് ചെയ്യുന്നവർ ഇപ്പോൾ ഉപയോഗിക്കുന്ന ഒന്നുമാണ്. ആരോഗ്യത്തിന് ഏറെ ഗുണമുള്ള ഫ്രൂട്ടാണിത്. സ്മൂത്തികൾ തയാറാക്കാനും മറ്റു വിഭവങ്ങൾക്കൊപ്പം ചേർത്തുമൊക്കെ അവക്കാഡോ ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്. പോഷകസമ്പുഷ്ടമായ അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി
ഡബിൾ ഹോഴ്സ് ഉപഭോക്താക്കളുെട ഗോൾഡൻ ഗെറ്റ്എവേ ക്യാംപെയ്ൻ സീസൺ രണ്ട് സമാപിച്ചു. ഫെബ്രുവരി 25 ന് താജ് വിവന്ത, മറൈൻ ഡ്രൈവില് സംഘടിപ്പിച്ച പ്രസ്സ് മീറ്റോടെയാണ് ക്യാംപെയിന്റെ ഔദ്യോഗികമായ സമാപനം. ഗോൾഡൻ ഗെറ്റ്എവേ സീസണിന്റെ തുടർച്ചയായിട്ടായിരുന്നു സീസൺ രണ്ട്. പുട്ട് പൊടി, അപ്പം, ഇടിയപ്പം, പത്തിരി പൊടി, റവ,
ഏത്തപ്പഴം കൂടുതൽ വാങ്ങിയാൽ കുറെയധികം ദിവസം ഫ്രെഷായി സൂക്ഷിക്കാൻ സാധിക്കില്ല. പെട്ടെന്ന് തന്നെ കറുത്തുപോകും. ഇപ്പോഴത്തെ ചൂടിന്റെ കാഠിന്യത്തിൽ പറയുകയും വേണ്ട, ആധികം കറുത്തുപോയ ഏത്തപ്പഴം ചിലർ കളയേണ്ടെന്നു കരുതി പുഴുങ്ങി എടുക്കാറുമുണ്ട്. ഇനി ഏത്തപ്പഴം പെട്ടെന്ന് കറുത്തുപോകാതെ ഫ്രെഷായി വയ്ക്കാനുള്ള
നട്ടപ്പാതിരക്ക് വിശന്നുകഴിഞ്ഞാല് ഏറ്റവും പെട്ടെന്ന് ഉണ്ടാക്കാവുന്നതും വളരെ ആരോഗ്യകരവുമായ ഒരു വിഭവമാണ് ഓംലറ്റ്. രണ്ടു മുട്ടയും കുറച്ച് സവാളയും പച്ചമുളകും ഉണ്ടെങ്കില് സംഭവം അഞ്ചു മിനിറ്റില് റെഡി! വെജിറ്റബിള് ഓംലറ്റ്, ചീസ് ഓംലറ്റ്, മഷ്രൂം ഓംലറ്റ്, ഫ്രഞ്ച് ഓംലറ്റ്, സ്പാനിഷ് ഓംലറ്റ് എന്നിങ്ങനെ
വളരെയേറെ പോഷകഗുണങ്ങള് അടങ്ങിയ ഒന്നാണ് ഗ്രീൻപീസ് അഥവാ പച്ചപ്പട്ടാണി. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. മാത്രമല്ല, അന്നജം, ഭക്ഷ്യനാരുകൾ, വൈറ്റമിൻ സി, പ്രോട്ടീൻ എന്നിവയും ചെറിയ അളവിൽ കൊഴുപ്പും, വൈറ്റമിൻ എ, മഗ്നീഷ്യം എന്നിവയും ഗ്രീൻപീസിൽ ഉണ്ട്. സാധാരണയായി ഉണക്കിയ പട്ടാണിക്കടലയാണ് നമുക്ക്
മലബാറിലെ മുസ്ലീം വീടുകളില് ഉണ്ടാക്കുന്ന സ്പെഷല് പലഹാരങ്ങള് നിരവധിയുണ്ട്. കലത്തപ്പം, ചട്ടിപ്പത്തിരി, സമൂസ, ഉന്നക്കായ, പഴം നിറച്ചത്... അങ്ങനെയങ്ങനെ നീളുന്നു ആ ലിസ്റ്റ്. ഇക്കൂട്ടത്തിലെ വിശേഷപ്പെട്ട പലഹാരങ്ങളില് ഒന്നാണ് കടലക്കപ്പത്തിൽ അഥവാ പരിപ്പ് കേക്ക്. കല്യാണം കഴിഞ്ഞ്, സല്ക്കാരം നടത്തുമ്പോള്
തടി കുറയ്ക്കാൻ പാടുപെടുന്നവരാണോ? കൃത്യമായ വർക്കൗട്ടും ആഹാരക്രമീകരണവും ഉണ്ടെങ്കിൽ ആരോഗ്യകരമായി തന്നെ വണ്ണം കുറയ്ക്കാം. എല്ലാം വാരിവലിച്ച് കഴിക്കാതെ ഭക്ഷണകര്മത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ജോലിതിരക്കുകൾക്കിടയിൽ എളുപ്പത്തിൽ തയാറാക്കാവുന്നതും എന്നാൽ തടികുറയ്ക്കാൻ പറ്റുന്നതുമായ ഹെൽത്തി ഫൂഡ്
ഗ്യാസ് സ്റ്റൗവും ബർണറുമൊക്കെ വൃത്തിയാക്കേണ്ടത് ആവശ്യമാണ്. ബർണറിൽ പൊടിയും മറ്റും അടഞ്ഞിരുന്നാൽ തീയുടെ ശക്തിയും കുറയും. സാധാരണയായി അടുക്കള എല്ലാവരും നല്ല വൃത്തിയായിത്തന്നെ സൂക്ഷിക്കാറുണ്ട്. പാത്രങ്ങളും സിങ്കുമെല്ലാം നന്നായി കഴുകിയും തേച്ചുമിനുക്കിയുമെല്ലാം വയ്ക്കുന്നത് പതിവാണ്. എന്നാല് ഇതിനിടയില്
അടുക്കളയിലെ ഏറ്റവും വലിയ കീറാമുട്ടി വൃത്തിയാക്കലും അടുക്കും ചിട്ടയുമായിരിക്കും. എത്ര വൃത്തിയാക്കിയാലും ശരിയാകാത്ത കാര്യം അടുക്കളയിൽ ഉപയോഗിക്കുന്ന തുണികളാണ്. പിന്നെ കഴുകാനുപയോഗിക്കുന്ന സ്പഞ്ചും. ഇത് ദുർഗന്ധത്തിന് കാരണമാകുന്നു. ഓരോ ഉപയോഗത്തിനും ശേഷവും അവ വലിച്ചെറിയുന്നതിനുപകരം, സ്പഞ്ചുകളും തുണികളും
മീൻ കറിയായും ഫ്രൈയായും കഴിക്കാൻ ഇഷ്ടമാണെങ്കിലും അവ വെട്ടിവൃത്തിയാക്കി എടുക്കുക പ്രയാസമാണ്. ചെറിയ മീനെങ്കിൽ പറയുകയും വേണ്ട, ചെമ്പല്ലി, മാന്തൾ, ചൂര, വറ്റ പോലുള്ള തൊലി ഉരിച്ചെടുക്കുന്ന മീൻ ഇനി എളുപ്പത്തിൽ വൃത്തിയാക്കാനുള്ള ട്രിക്കുണ്ട്. എങ്ങനെയെന്ന് അറിയാം. ചെമ്പല്ലി എങ്കിൽ ആദ്യം ഫ്രീസറിൽ വയ്ക്കാം.
വിറ്റാമിൻ സി യുടെ കലവറയാണ് കിവി. ഡെസേർട്ടുകളിലും ഫ്രൂട്ട് സാലഡുകളിലും ജ്യൂസുകൾ തയാറാക്കുന്നതിലുമെല്ലാം ഈ പഴം ഉപയോഗിക്കാറുണ്ട്. കിവി ആരോഗ്യത്തിനു അത്യുത്തമമാണ് എന്നിരിക്കിലും ഇത് അധിക ദിവസം സൂക്ഷിക്കാൻ കഴിയുകയില്ല എന്നൊരു പോരായ്മയുണ്ട്. വളരെ പെട്ടെന്ന് തന്നെ ചീഞ്ഞു പോകുന്നത് കൊണ്ടുതന്നെ ചിലരെങ്കിലും
ഫ്രഷ് മീൻ കിട്ടാൻ പ്രയാസമാണ്. മീൻ അല്പം പഴയതാണെന്നു തോന്നുന്നെങ്കിൽ ഉപ്പും കടുകുപൊടിച്ചതും പുരട്ടി പതിനഞ്ചു മിനിറ്റിനുശേഷം വെട്ടിക്കഴുകി കറിവയ്ക്കുക. ഉലർത്താൻ കടുകും ഉലുവാപ്പൊടിയും ചേർക്കുക. ഏറെ ദിവസം വച്ചിരിക്കാൻ കൂടുതൽ മീൻ വേവിക്കേണ്ടിവരുമ്പോൾ മല്ലിയും ചുവന്നുള്ളിയും ഒഴിവാക്കുന്നതാണു നല്ലത്. ചേറു
മുന്പൊക്കെ വല്ലപ്പോഴും മഴ പെയ്താല് മാത്രം പറമ്പില് പൊട്ടി മുളയ്ക്കുന്ന ഒന്നായിരുന്നു കൂണ്. എന്നാല് ഇന്നാകട്ടെ, വര്ഷം മുഴുവനും യഥേഷ്ടം ലഭ്യമാണ്. കൂണ് കൃഷി വളരെയധികം പ്രചാരത്തിലായിക്കഴിഞ്ഞു. ഉരുണ്ടതും പരന്നതുമായി പലവിധ രൂപങ്ങളില് കടകളില് കൂണ് ലഭിക്കുന്നു. ഇവ ഉപയോഗിച്ച് രുചികരമായ ഒട്ടേറെ
Results 1-50 of 2910