ADVERTISEMENT

ചോക്ലേറ്റ് എന്നു പറയുമ്പോൾ നല്ല ബ്രൗൺ കളറിൽ നാവിൽ കൊതിയൂറുന്ന മധുരം ഓർമയിൽ ഇങ്ങനെ തെളിഞ്ഞു വരും. അതിന്റെയാ കൊതിപ്പിക്കുന്ന രുചിയും. എന്നാൽ ഒരു രുചിയിൽ മാത്രമല്ല ചോക്ലേറ്റ് വിവിധ തരത്തിലുണ്ട്. ഓരോന്നിനും അതിന്റേതായ സവിശേഷതകളും ചേരുവകളുമുണ്ട്. ഒരുതരത്തിൽ നമ്മുടെ മൂഡ് ചേഞ്ചർ കൂടിയാണ്. ചോക്ലേറ്റ് കഴിക്കുമ്പോൾ തലച്ചോർ എൻഡോർഫിൻസ് എന്ന ഹോർമോൺ കൂടുതലായി ഉല്പാദിപ്പിക്കുകയും അതിലൂടെ നമ്മുടെ സ്ട്രെസ്സും ആൻസൈറ്റിയും എല്ലാം കുറയുകയും ചെയ്യുന്നു. നമ്മൾ സാധാരണയായി ഉപയോഗിക്കുകയും കഴിക്കുകയും ചെയ്യുന്ന ചില ചോക്ലേറ്റുകൾ ഇതാ:

 

 

റൂബി ചോക്ലേറ്റ്

 

 

ചോക്ലേറ്റ് ഫാമിലിയിലെ പുതിയ മെമ്പറാണ് റൂബി ചോക്ലേറ്റ്. 2017ൽ ഒരു സ്വിസ് ചോക്ലേറ്റ് നിർമാതാവ് കണ്ടുപിടിച്ചതാണ് ഈ പുതിയ താരത്തെ. അതിന്റെ ഭംഗിയുള്ള പിങ്ക് നിറം തന്നെയാണ് ഈ ചോക്ലേറ്റിനെ വ്യത്യസ്തമാക്കുന്നത് ഒപ്പം ഫ്രൂട്ടി ടേസ്റ്റും. പ്രത്യേകമായി തിരഞ്ഞെടുത്ത ബീനുകളും നാച്ചുറൽ ബെറി ഫ്ലേവറും നാരങ്ങാ ഫ്ലേവറും ചേർത്താണ് ഈ ചോക്ലേറ്റ് നിർമ്മിക്കുന്നത്. മറ്റ് ചോക്ലേറ്റുകളിൽ നിന്നും വ്യത്യസ്തമായി ഇതിന് ഒരല്പം പുളിരസമാണുള്ളത്.

 

 

ഡാർക്ക് ചോക്ലേറ്റ്

 

ചോക്ലേറ്റുകളിൽ ഏറ്റവും കേമൻ എന്ന് വിളിക്കാം ഡാർക്ക് ചോക്ലേറ്റിനെ. മധുരം കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്നമുള്ളതാണെങ്കിൽ ഡാർക്ക് ചോക്ലേറ്റ് ആരോഗ്യദായകരമാണെന്നാണ് ഡോക്ടർമാർ പോലും പറയുന്നത്. ഡാർക്ക് ചോക്ലേറ്റ് പ്രധാനമായും കൊക്കോ സോളിഡ്, കൊക്കോ ബട്ടർ, പഞ്ചസാര എന്നിവയിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്. മറ്റ് തരത്തിലുള്ള ചോക്ലേറ്റുകളെ അപേക്ഷിച്ച് ഡാർക്ക് ചോക്ലേറ്റിൽ കൊക്കോ സോളിഡുകളുടെ ഉയർന്ന ശതമാനവും പഞ്ചസാരയുടെത് കുറവുമാണ്.ഒരല്പം കയ്പുള്ള ടൈപ്പാണ് ഈ ചോക്ലേറ്റ്. 

 

മെക്സിക്കൻ ചോക്ലേറ്റ്

 

മായൻ - ആസ്ടെക് കാലഘട്ടത്തിലാണ് ചോക്ലേറ്റിന്റെ ഉത്ഭവം. മെക്സിക്കൻ ചോക്ലേറ്റ് വ്യത്യസ്തമാകുന്നത് അതിൽ അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ രുചി ഭേദത്തിലൂടെയാണ്. കറുകപ്പട്ടയും എരിവുമാണ് കൂടുതലായും മെക്സിക്കൻ ചോക്ലേറ്റിൽ ചേർക്കുന്നത്. ഇത് പ്രധാനമായും ഹോട്ട് ചോക്ലേറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. 

 

വൈറ്റ് ചോക്ലേറ്റ് 

 

പേരു പോലെ തന്നെ സാധാരണ ഇരുണ്ട ചോക്ലേറ്റിൽ നിന്നും വ്യത്യസ്തമായി ഇളം നിറത്തിലാണ് ഈ ചോക്ലേറ്റ്. കൊക്കോ സോളിഡ്സ് ഉൾപ്പെടുത്താതെ കൊക്കോ വെണ്ണ, പഞ്ചസാര, പാൽ എന്നിവയാലാണ് വൈറ്റ് ചോക്ലേറ്റ് നിർമ്മിക്കുന്നത്. ഇതിന് ഇളം വെള്ളനിറവും മധുരവും ക്രീം ഫ്ലേവറുമുണ്ട്. വൈറ്റ് ചോക്ലേറ്റ് സാങ്കേതികമായി ചോക്ലേറ്റ് അല്ലെന്ന് ചിലർ വാദിക്കുന്നു, കാരണം അതിൽ കൊക്കോ സോളിഡുകളുടെ അളവ് തീരെ കുറവാണല്ലോ. എങ്കിലും കൊക്കോ വെണ്ണയിൽ നിന്നും നിർമ്മിക്കുന്നതായതുകൊണ്ട് വൈറ്റ് ചോക്ലേറ്റിനെയും ചോക്ലേറ്റ് ഗണത്തിൽ പെടുത്താം. 

 

ബിറ്റർസ്വീറ്റ് ചോക്ലേറ്റ്

 

ഉയർന്ന ശതമാനം കൊക്കോ സോളിഡുകളും കുറഞ്ഞ അളവിൽ പഞ്ചസാരയും അടങ്ങിയ ഒരു ഡാർക്ക് ചോക്ലേറ്റാണ് ബിറ്റർസ്വീറ്റ് ചോക്ലേറ്റ്. മറ്റ് തരത്തിലുള്ള ചോക്ലേറ്റുകളെ അപേക്ഷിച്ച് മധുരം തീരെ കുറവുമാണ് എന്നാൽ കട്ടി കൂടുതലുമാണ്. ബിറ്റർസ്വീറ്റ് ചോക്കലേറ്റ് സാധാരണയായി ബേക്കിംഗിലും പാചകത്തിലും ഉപയോഗിക്കുന്നു. ബിറ്റർസ്വീറ്റ് ചോക്ലേറ്റിന് സമാനമായി, സെമി- സ്വിറ്റ്സ് ചോക്ലേറ്റിൽ മിൽക്ക് ചോക്ലേറ്റിനേക്കാൾ ഉയർന്ന ശതമാനം കൊക്കോ സോളിഡുകളും കുറഞ്ഞ പഞ്ചസാരയുമാണ് അടങ്ങിയിരിക്കുന്നത്. പക്ഷേ ഈ ചോക്ലേറ്റിന് രുചി കൂടുതലാണ്. ഇത് ബേക്കിംഗ്, ചോക്ലേറ്റ് ചിപ്‌സ്, മിഠായികൾ എന്നിവ ഉണ്ടാക്കാനാണ് കൂടുതലായി ഉപയോഗിക്കുന്നത്. 

 

ബേക്കിംഗ് ചോക്ലേറ്റ്

 

ബേക്കിംഗ് ചോക്ലേറ്റ് കൊക്കോ ബീൻസിൽ നിന്ന് നിർമ്മിച്ച ശുദ്ധമായ ചോക്ലേറ്റ് ലായനിയാണ്. ഇതിന് തീരെ മധുരം ഉണ്ടാകില്ല.ബേക്കിംഗ്,കേക്ക് തുടങ്ങിയവ ഉണ്ടാക്കുന്നതിനായിട്ടാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. മധുരം ഫ്ലേവറുകൾ മുതലായവ ആവശ്യാനുസരണം ചേർത്ത് ഈ ചോക്ലേറ്റ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.

English Summary: different kinds of chocolate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com