Activate your premium subscription today
നടിയും അവതാരകയുമായ പാർവതി കൃഷ്ണ എല്ലാവർക്കും സുപരിചിതയാണ്. റീലുകളിലൂടെയും മറ്റും പാർവതിയുടെ മകൻ അച്ചുക്കുട്ടൻ എന്ന ബേബി അവ്യുക്തും. അച്ചുക്കുട്ടന് ഇന്ന് നാലാം പിറന്നാളാണ്. അമ്മ പാർവതി കൃഷ്ണയും അച്ഛൻ ബാലഗോപാലും സോഷ്യൽമീഡിയയിൽ തങ്ങളുടെ പൊന്നോമനയ്ക്ക് ആശംസകൾ നേർന്നു. മനോഹരമായ വിഡിയോ പങ്കുവെച്ചാണ്
പുഷ്പ 2 എന്ന വമ്പൻ സിനിമയുടെ വിജയാഘോഷത്തിലാണ് തെന്നിന്ത്യ മുഴുവൻ. ചിത്രത്തിന്റെ റിലീസിന് മുൻപേ ഹൃദയം തൊടുന്നൊരു കുറിപ്പുമായി പിതാവിന് വിജയാശംസകൾ അറിയിച്ചിരിക്കുകയാണ് അല്ലു അർജുന്റെ പുത്രൻ അയാൻ. പിതാവിനെ പ്രശംസിച്ചു കൊണ്ടുള്ള കത്തിൽ താനാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകനെന്നും അയാൻ
മലയാളി ടെലിവിഷൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും നന്ദൂട്ടി പ്രിയങ്കരിയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലുകളിലൂടെയാണ് നന്ദൂട്ടി ശ്രദ്ധിക്കപ്പെടുന്നത്. അതിൽ തന്നെ ഏറ്റവും റീച്ച് കിട്ടിയ റീലുകളിൽ ഒന്നായിരുന്നു നന്ദൂട്ടിയുടെ മേക്കപ്പ് വിഡിയോ. അതിലെ പാർട്ട് 3 വളരെ പെട്ടെന്നാണ് വൈറലായത്.
സദസ്സുകളെ ഇളക്കിമറിക്കുന്ന ഗായിക ആണെങ്കിലും റിമി ടോമിയുടെ കുട്ടിത്തം തന്നെയാണ് അവരിലേക്ക് എല്ലാവരെയും ആകർഷിക്കുന്നത്. യാത്രകളും ഷോകളും കഴിഞ്ഞ് വീട്ടിൽ എത്തിയാൽ റിമിയുടെ സന്തോഷം എന്നുപറയുന്നത് സഹോദരങ്ങളുടെ കുട്ടികളാണ്. കണ്മണിക്കുട്ടിയും കുട്ടാപ്പിയും കുട്ടിമണിയുമാണ് ആ കുട്ടികൾ. അവധി ദിവസം
'ഞാനൊരു വടയക്ഷി, ഇതുവഴി പോയപ്പോൾ, ചുമ്മാ കേറിയതാ' താളത്തിൽ തേങ്ങ ചിരകി കൊണ്ട് ഒരു കൊച്ചുമിടുക്കി പാടുകയാണ്. പാട്ടിന്റെ താളത്തിന് അനുസരിച്ചാണ് തേങ്ങ ചിരകുന്നതിന്റെ വേഗതയും. അതുതന്നെയാണ് ഈ വിഡിയോയെ നിമിഷനേരം കൊണ്ട് ഇൻസ്റ്റഗ്രാമിൽ വൈറലാക്കിയതും. 'തേങ്ങ ചിരകി പ്രാന്ത ആയ ഏതോ യക്ഷി കൂടിയതാ' എന്ന
ചേട്ടനും അമ്പിളിയമ്മയ്ക്കും ഒപ്പമാണ് അജുക്കുട്ടൻ വാക്സിനേഷൻ എടുക്കാൻ പോയത്. പാട്ടൊക്കെ പാടി നല്ല ഉഷാറോടെയാണ് വാക്സിനേഷൻ എടുക്കാനായി ഉള്ള യാത്ര. എന്നാൽ, വാക്സിനേഷൻ എടുത്തപ്പോൾ കഥയാകെ മാറി. പാട്ടൊക്കെ പോയി, കരച്ചിലായി, ബഹളമായി ജഗപൊകയായി. അമ്പിളിദേവി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇളയമകന്
മകന്റെ രണ്ടാം പിറന്നാൾ അതിമധുരം സമ്മാനിച്ചതിന്റെ ത്രില്ലിലാണ് നടൻ നരെയ്നും കുടുംബവും. ഓംകാറിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് ഈയടുത്തിടെ കുഞ്ഞിന് അനുഗ്രഹവും ആശംസയും നൽകിയത് വേറെയാരുമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ തലൈവരായ സാക്ഷാൽ രജനികാന്ത്. കുഞ്ഞിനെ എടുത്തു ലാളിക്കുന്ന രജനികാന്തിന്റെ ചിത്രം ആരാധകരും
തന്റെ ജീവിതത്തിലെ ഏറ്റവും ക്യൂട്ട് ആയ സന്തോഷത്തിനു ജന്മദിനാശംസകൾ, എട്ടു വർഷത്തെ പരിശുദ്ധമായ ആഹ്ളാദം...എന്റെ കുഞ്ഞ് അർഹ, നിന്റെ സാന്നിധ്യം എന്റെ ജീവിത വഴികൾ ഏറ്റവും മധുരതരമാക്കുന്നു. ഒരിക്കലും അവസാനിക്കാത്ത സ്നേഹം, ഉമ്മകൾ, കെട്ടിപിടുത്തം. മകൾക്കു പിറന്നാളാശംസകൾ നേർന്നു കൊണ്ട് തെന്നിന്ത്യയുടെ
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ടെലിവിഷൻ - സീരിയൽ രംഗത്ത് സജീവമായ ഇരുവരും തങ്ങളുടെ ജീവിതവിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മകൻ അയാന്റെ വിശേഷങ്ങളാണ് ഇരുവരും ഇപ്പോൾ സ്ഥിരമായി പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ അയാൻ ആദ്യമായി സ്കൂളിലേക്ക്
പ്രിയമകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ സിനിമയിലെ താരസുന്ദരി ഐശ്വര്യ റായി. ഔദ്യോഗികമായി കൌമാരക്കാരിയായ മകൾക്ക് എല്ലാവിധ ആശംസകളും നേരുന്നെന്ന് ഐശ്വര്യ റായി കുറിച്ചു. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ഐശ്വര്യ റായി ആശംസകൾ നേർന്നത്. അതേസമയം, നവംബർ മാസത്തിൽ തന്നെയാണ് ഐശ്വര്യയുടെ അച്ഛന്റെ
ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമായ എ ആർ എമ്മിലെ 'അങ്ങ് വാനക്കോണിലെ' എന്ന ഗാനം കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും ഏറ്റുപാടിയ ഒരു ഗാനമായിരുന്നു. ക്ലാസ് മുറിയിൽ കൂട്ടുകാർക്കു വേണ്ടി ശ്രീഹരി എന്ന കൊച്ചുമിടുക്കൻ ഇത് പാടിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
കടയിൽ പോയി ആവശ്യമുള്ളവ വാങ്ങാനും വിലകൾ തമ്മിലുള്ള അന്തരം മനസിലാക്കാനും ബാക്കി പൈസയുണ്ടെങ്കിൽ തിരികെ വാങ്ങാനുമൊക്കെ അറിയുന്ന കുട്ടികൾ ഇന്ന് നമുക്കിടയിൽ കുറവാണെന്നു തന്നെ പറയാം. കുട്ടികൾ അടിസ്ഥാനപരമായി അറിയേണ്ടതാണ് മേല്പറഞ്ഞതെല്ലാം. മകൻ സായിയുടെ പതിനാലാം ജന്മദിനത്തിനു ഇത്തരമൊരു അർത്ഥവത്തായ പാഠം
തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി അമരൻ സിനിമ പ്രദർശനം തുടരുകയാണ്. മേജർ മുകുന്ദ് വരദരാജന്റെ ജീവചരിത്രം പറയുന്ന സിനിമയിൽ മേജർ മുകുന്ദ് ആയി ശിവകാർത്തികേയനും അദ്ദേഹത്തിന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസിന്റെ വേഷത്തിൽ സായി പല്ലവിയുമാണ് എത്തിയത്. സോഷ്യൽ മീഡിയ ഇപ്പോൾ കീഴടക്കിയിരിക്കുന്നത് ജൂനിയർ ഇന്ദു റബേക്ക
അസർബൈജാനിലെ ബാക്കുവിൽ കാലാവസ്ഥാ ഉച്ചകോടി (സിഒപി29) നടക്കുകയാണെന്ന് അറിയാമല്ലോ. 2021ൽ ഇതേ ഉച്ചകോടി നടന്നത് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിലാണ്. ലോക കാലാവസ്ഥയെയും പരിസ്ഥിതിയെയും പറ്റി ചർച്ചചെയ്യാനായി നടന്ന ആ യുഎൻ ഉച്ചകോടിയിൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു വിദ്യാർഥിനി താരമായിരുന്നു.വിനിഷ ഉമാശങ്കർ എന്നായിരുന്നു
മാനത്തെ അമ്പിളിമാമനെ നോക്കി കഥകള് പറഞ്ഞിരുന്ന പഴയ കുട്ടികളല്ല ഇന്ന്.. മാറ്റത്തിന്റെ ട്രെന്ഡ് അവരുടെ ഭാഷയിലും രീതിയിലും ചിന്തയിലും വരെ പ്രതിഫലിക്കുന്നുണ്ട്..കൂട്ടുകാരുടെ പിറന്നാളിന് സ്നേഹം നിറച്ച കത്തുമായി ഒരു കൗതുകത്തിന്റെ ഓര്മ്മച്ചെപ്പൊരുക്കിയ കാലത്തു നിന്നും ഇന്നത്തെ കുരുന്നുകള് ഏറെ
ആനകളെക്കുറിച്ച് ഒരു വലിയ ആനയോളം വരുന്ന സംശയങ്ങളുമായാണ് കുട്ടികൾ എത്തിയത്. എന്നാൽ, അതെല്ലാം മനോഹരമായി പറഞ്ഞുകൊടുക്കുകയാണ് ഈ ഉദ്യോഗസ്ഥൻ. സ്റ്റഡി ടൂറുമായി എത്തിയ ഒരു പറ്റം വിദ്യാർഥികളുടെ ആനകളെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും കൃത്യമായി മറുപടി നൽകുന്നതിന്റെ വിഡിയോ വയനാട് ഫോറസ്റ്റ് ആണ് അവരുടെ
പണ്ടത്തെ പോലെയല്ല ഇപ്പോഴുള്ള വിവാഹവേദികൾ. പാട്ടും ഡാൻസും ഒക്കെയായി ഒരു മേളം തന്നെയാണ്. പാട്ട് പാടാനും നൃത്തമാടാനും ഒക്കെ കഴിവുള്ള കുടുംബത്തിലെ മിടുക്കൻമാരും മിടുക്കികളും ചേർന്ന് കല്യാണം അങ്ങ് കളറാക്കും. ഇവിടെ ഒരു കല്യാണം കളറാക്കാൻ എത്തിയത് ഒരു കൊച്ചുമിടുക്കനാണ്. ആള് ചെറുതാണെന്ന് വിചാരിച്ച് അങ്ങ്
പാട്ടും യാത്രകളും മാറ്റിവെച്ചാൽ ഗായിക റിമി ടോമിയുടെ ലോകം എന്ന് പറയുന്നത് കുട്ടികളാണ്. സഹോദരൻ റിങ്കു ടോമിയുടെ മകളായ കണ്മണിയും സഹോദരി റീനു ടോമിയുടെ മക്കളായ കുട്ടാപ്പിയും കുട്ടിമണിയും. കണ്മണിയും കുട്ടാപ്പിയും സ്കൂൾ ജീവിതവുമായി തിരക്കായതോടെ കുട്ടിമണിയാണ് ഇപ്പോൾ റിമിക്കൊപ്പം എല്ലാ സമയവും ഉള്ളത്.
ഏത് പാട്ടും കേൾക്കേണ്ട താമസം കുഞ്ഞ് ആയുഷ് കൃഷ്ണയുടെ കുഞ്ഞുവിരലുകളിൽ താളം വിരിയും. മുന്നിലിരിക്കുന്ന കുഞ്ഞു ചെണ്ടയിൽ കൊട്ടിക്കേറും. എന്ത് മനോഹരമായ താളബോധമാണ് ഈ കുഞ്ഞിനെന്ന് കാണുന്നവർ അമ്പരക്കും. സോഷ്യൽ മീഡിയയിൽ സ്റ്റാറായ ആയുഷ് കൃഷ്ണ ഇതിനകം തന്നെ വാർത്തകളിലും താരമാണ്. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന്
മകൾ റാഹയുടെ രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ സന്തോഷത്തിലാണ് രൺബീർ കപൂറും ഭാര്യ ആലിയ ഭട്ടും. ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പും മകൾക്കു ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോഴത്തെ മനോഹരമായ ഒരു ചിത്രവും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ആലിയയും ഇരുവരെയും ചേർത്ത്
അഭിനേതാക്കളായ ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും കുഞ്ഞുമകന് രണ്ട് വയസ് പൂർത്തിയായി. കുഞ്ഞിനൊപ്പമുള്ള മനോഹരനിമിഷങ്ങളുടെ വിഡിയോ പങ്കുവെച്ചാണ് പ്രിയമകൻ അയാന് ചന്ദ്ര ലക്ഷ്മൺ പിറന്നാൾ ആശംസകൾ നേർന്നത്. 'എന്റെ രാജക്കുട്ടിക്ക് രണ്ട് വയസായി' എന്ന് തുടങ്ങുന്ന വരികളോടു കൂടിയാണ് കുഞ്ഞുമകന് ആശംസ
ആദ്യമായി പിടിച്ചു നിൽക്കുന്നതും പിച്ച വെയ്ക്കുന്നതും എന്നുവേണ്ട കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട ഏതൊരു കാര്യവും മാതാപിതാക്കൾക്ക് പുതുമയുള്ളതായിരിക്കും. കുഞ്ഞിന്റെ ചോറൂണും ആദ്യമായി എഴുത്തിനിരുത്തുന്നതും മുടി മുറിക്കുന്നതും എന്നുവേണ്ട എല്ലാത്തിനും ആഘോഷങ്ങളുടെ നിറം നൽകും. അത്തരമൊരു ആഘോഷത്തിന്റെ
കുട്ടികളുടെ കുസൃതി കാഴ്ചകൾ ഏതൊരാളിലാണ് ചിരി പടർത്താത്തത്? അത്തരമൊരു കാഴ്ചയും അതിന്റെ പ്രതികരണവുമാണ് നടിയും എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് പങ്കുവെച്ചിരിക്കുന്നത്. ഹാലോവീൻ ആഘോഷത്തിന് പൂച്ചയായി കൂട്ടുകാർക്കൊപ്പം പോയതാണ് പദ്മ. തിരികെ വന്ന വരവിൽ ആ പൂച്ച പിടിച്ച എലിയെയും കയ്യിൽ
കോഴിക്കോട് നടക്കുന്ന മനോരമ ഹോര്ത്തൂസ് സാഹിത്യോല്സവ േവദിയില് സ്കൂള് വിദ്യാര്ഥികള്ക്കായി ബാലരമ ഡൈജസ്റ്റ് പൊതുവിജ്ഞാന ക്വിസ് മല്സരം! നവംബര് 2 ശനിയാഴ്ച രാവിലെ 10.30 മുതല് ഒരു മണി വരെയാണ് ക്വിസ്. മല്സര ദിവസം രാവിലെ എട്ടിനും പത്തിനും ഇടയില് വേദിയില് നേ രിട്ടെത്തി പേരു നല്കണം. ആദ്യം
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരമായിരുന്നു നടി അസിൻ. എന്നാൽ, വിവാഹത്തോടെ അഭിനയത്തിൽ നിന്ന് പിൻമാറിയ അസിൻ ഭർത്താവിനും മകൾക്കുമൊപ്പം കുടുംബജീവിതം നയിക്കുകയാണ്. മകൾ അറിന്റെ ഏഴാം പിറന്നാൾ കഴിഞ്ഞ ദിവസം ആയിരുന്നു ആഘോഷിച്ചത്. സോഷ്യൽമീഡിയയിൽ മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം
മലയാള മനോരമ നടത്തുന്ന രാജ്യാന്തര കലാ–സാഹിത്യസാംസ്കാരികോത്സവമായ ‘ഹോർത്തൂസിൽ’ കുട്ടികൾക്കായി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളെ വിവിധതരം പട്ടം നിർമിക്കാന് പഠിപ്പിക്കുന്ന കൈറ്റ് ലൈഫിന്റെ ശിൽപശാല നവംബർ 2ന് വൈകിട്ട് മൂന്ന് മണിക്ക് മനോരമ ഹോർത്തൂസിൽ കുട്ടികളുടെ പവിലിയനിൽ നടക്കും. ഒൻപത്
ഉറങ്ങിക്കിടക്കുന്ന ഒരു വീടിനെ ഉണർത്തുന്നവരാണ് കുട്ടികൾ. ഒരു കുട്ടി വീട്ടിലേക്ക് വരുന്നതോടെ കളിചിരികളും തമാശകളും ഒക്കെയായി സമയം പോകുന്നതറിയില്ല. അവർ വീട്ടിൽ നിന്ന് പോകുമ്പോൾ ആകെ ഒരു അസ്വസ്ഥത ആയിരിക്കും. മൊത്തം ശോകമൂകമായ അവസ്ഥ. അത്തരമൊരു അവസ്ഥയിലാണ് നടി അഹാന കൃഷ്ണയും കുടുംബവും. അനന്തരവൻ ലിയാൻ
കുഞ്ഞുങ്ങളുടെ കണ്ണിൽ എപ്പോഴും കാണാൻ കഴിയുന്ന ഒരേ ഒരു വികാരം കൗതുകമാണ്. പുതിയതെന്തും കാണുമ്പോഴും കേൾക്കുമ്പോഴും അവരുടെ പ്രവൃത്തിയിലും കണ്ണുകളിലും ആ കൗതുകം നമുക്ക് കാണാൻ കഴിയും. ഏതായാലും ഒലിവ് മരം കണ്ടപ്പോൾ നടി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും മക്കളിൽ ഒരാൾക്ക് കൗതുകം ലേശം കൂടിപ്പോയി. അമ്മ
ഇങ്ങനെ പ്രോത്സാഹിപ്പിക്കാൻ ഒരു കൂടെപ്പിറപ്പ് ഉണ്ടെങ്കിൽ ഈ ലോകം കീഴടക്കാൻ കഴിയും. നടിയും നർത്തകിയുമായി അമ്പിളിദേവിയുടെ മക്കളായ അപ്പുവും അജുക്കുട്ടനും ആരാധകർക്കും പ്രിയങ്കരരാണ്. ഇരുവരുടെയും വിശേഷങ്ങൾ അമ്പിളി ദേവി സോഷ്യൽമീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ മകൻ അപ്പു വയലിൻ വായിക്കുന്ന വിഡിയോ ആണ്
കലോത്സവങ്ങളുടെ കാലമാണ് ഇപ്പോൾ. സ്കൂൾ കലോത്സവങ്ങൾ മിക്കയിടത്തും പൂർത്തിയായി. ഉപജില്ല കലോത്സവങ്ങൾ ചിലയിടങ്ങളിൽ തുടങ്ങി. നൃത്ത മത്സരവേദിയിൽ സ്ഥിരം കാണുന്ന കാഴ്ചകളിൽ ഒന്നാണ് പാട്ട് മാറിപ്പോകൽ. ഇത്തവണ അത് നാടോടിനൃത്ത മത്സരവേദിയിലാണ്. കാസർകോഡ് ജില്ലയിലെ കക്കാട്ട് ജി എച്ച് എസ് സ്കൂളിൽ നടന്ന
നാടൻപാട്ടുകൾക്ക് മലയാളിയുടെ മനസിൽ എന്നും ഒരു സ്ഥാനമുണ്ട്. അത് അന്തരിച്ച നടൻ കലാഭവൻ മണിയുടേത് കൂടിയാകുമ്പോൾ ആവേശം ഇരട്ടിയാകും. ആ പാട്ട് പാടുന്നത് ഒരു ആറുവയസുകാരൻ കൂടിയായാൽ പിന്നെ സദസ്സിന് അതിൽപ്പരം എന്തുവേണം. സ്കൂൾ കലോത്സവത്തിന് വിശിഷ്ട അതിഥി ആയി എത്തിയ ആധ്വിക് രാജ് 'ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ
ഇളയമകളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടിയും ആർജെയും വിജെയുമായ ശ്രീലക്ഷ്മി ശ്രീകുമാർ. നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി. മകൾ ഇഷയുടെ മനോഹരമായ ചിത്രം പങ്കുവെച്ചാണ് ശ്രീലക്ഷ്മി തന്റെ പ്രിയപ്പെട്ട കുഞ്ഞുമകൾക്ക് ഒന്നാം പിറന്നാൾ ആശംസകൾ നേർന്നത്. 'ഇഷ മമ്മ എന്ന് പറഞ്ഞു, അവൾ ഡാഡ എന്നും പറഞ്ഞു. ഓരോ
വീൽച്ചെയറിൽ ഇരിക്കുന്ന അഞ്ചാം ക്ലാസുകാരൻ മുഹമ്മദിന് അവർ ചോറ് വാരിക്കൊടുത്തു, അതു കഴിഞ്ഞ് മുഖം കഴുകിച്ചു. തിരികെ വീണ്ടും ക്ലാസിലേക്ക്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, മൂന്നാം ക്ലാസു മുതൽ കൂട്ടുകാർ മുഹമ്മദിന് ഒപ്പമുണ്ട്. സ്കൂളിലെത്തി കഴിഞ്ഞാൽ മുഹമ്മദിന് എല്ലാ സഹായവുമായി എപ്പോഴുമുള്ളത് ബിലാലും
മാള ∙ അഹമ്മദാബാദിൽ നടന്ന ദേശീയ റോബട്ടിക്സ് ഒളിംപ്യാഡിൽ ഇന്നവേറ്റേഴ്സ് എലിമന്ററി വിഭാഗത്തിൽ ഹോളി ഗ്രെയ്സ് അക്കാദമി സിബിഎസ്ഇ സ്കൂൾ വിദ്യാർഥികളും സഹോദരിമാരുമായ കാത്ലിൻ മാരി ജീസൻ, ക്ലെയർ റോസ് ജീസൻ എന്നിവർക്ക് ഒന്നാം സ്ഥാനം (ഒരു ലക്ഷം രൂപയും സ്വർണ മെഡലും). തുർക്കിയിൽ നടക്കുന്ന വേൾഡ് റോബട്ടിക്സ്
പുതിയ കാലത്തിന്റെ പ്രത്യേകത ആളുകൾ യാത്ര ഇഷ്ടപ്പെടുന്നു എന്നതും ധാരാളമായി യാത്രകൾ ചെയ്യുന്നു എന്നതുമാണ്. എന്നാൽ യാത്രകൾ ഇഷ്ടപ്പെടുന്ന പലരും ഭയക്കുന്നത് വിവാഹത്തിനു ശേഷം ഒരു കുഞ്ഞൊക്കെ ആയാൽ ഈ യാത്രകൾ ഒക്കെ നടക്കുമോ എന്നാണ്. നടക്കും എന്ന് ജീവിതം കൊണ്ട് കാണിച്ചു തന്നിരിക്കുകയാണ് നർത്തകിയും നടിയുമായ
മക്കൾക്ക് പ്രത്യേകിച്ച് ആൺമക്കൾക്ക് അമ്മമാരോട് ഒരു ഇഷ്ടം കൂടുതൽ ആയിരിക്കും. ആ ഇഷ്ടത്തിന്റെ പരകോടിയിൽ അവർക്ക് വേണ്ടി എന്ത് ചെയ്യാനും മക്കൾ തയ്യാറാകുകയും ചെയ്യും. പക്ഷേ, തങ്ങൾക്ക് പ്രായം കൂടുന്നതിന് അനുസരിച്ച് അമ്മയ്ക്കും വയസാകുന്ന കാര്യം അവർക്ക് ആലോചിക്കാൻ കൂടി വയ്യ. നടിയും നർത്തകിയുമായ
ക്ലാസ് മുറികളിൽ പുസ്തക പഠനം മാത്രമല്ല നടക്കുന്നത്, ഒരു കുട്ടിയുടെ വ്യക്തിത്വ വികാസം കൂടിയാണ്. പാടാനും ആടാനും കഴിവുള്ളവർക്ക് ധൈര്യമായി അത് ചെയ്യാനുള്ള അവസരങ്ങൾ കൂടി ഒരുക്കുമ്പോഴാണ് ക്ലാസ് മുറികളും വിദ്യാലയങ്ങളും അർത്ഥവത്താകുന്നത്. അത്തരത്തിൽ തിരൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ സ്കൂളിലെ കൊച്ചു
മക്കൾ എത്ര വലുതായാലും മാതാപിതാക്കൾക്ക് അവർ എന്നും കുഞ്ഞുവാവകളാണ്. അതിപ്പോൾ സാധാരണക്കാർ ആയാലും സെലിബ്രിറ്റികൾ ആയാലും വ്യത്യാസം ഒന്നുമില്ല. നടി സണ്ണി ലിയോൺ തന്റെ പ്രിയപ്പെട്ട മകൾ നിഷയ്ക്ക് ഒമ്പതാം പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. 'സന്തോഷകരമായ ജന്മദിനാശംസകൾ ഞങ്ങളുടെ കൊച്ചു പെൺകുട്ടി' എന്ന് പറഞ്ഞാണ്
കുഞ്ഞുമക്കളോട് എല്ലാക്കാലത്തും മുതിർന്നവർ ചോദിക്കുന്ന ഒരു രസകരമായ ചോദ്യമാണ് 'അച്ഛനെയാണോ അമ്മയെയാണോ കൂടുതൽ ഇഷ്ടം' എന്നത്. മിക്ക കുട്ടികളും തങ്ങളുടെ നിഷ്കളങ്ക മനസ്സിലെ ഉത്തരം നൽകുകയും ചെയ്യും. ഇവിടെ ബെസ്റ്റ് ഫ്രണ്ട് ആകാൻ നോക്കുന്ന അച്ഛനോട്, അമ്മയാണ് തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നും അച്ഛൻ ഫ്രണ്ട്
മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു നടിയാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തവുമായി സജീവമാണ് താരം. ഇപ്പോൾ ഇതാ നവരാത്രി നാളിൽ നൃത്തം ചെയ്യാൻ ഒരുങ്ങുന്ന ദിവ്യ ഉണ്ണിക്ക് ഇളയമകൾ ഐശ്വര്യ ചിലങ്ക കെട്ടിക്കൊടുക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. വിജയദശമി, നവരാത്രി എന്നീ ഹാഷ്
വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കുക മാത്രമല്ല, ജീവിതത്തിലെ നല്ല പാഠങ്ങൾക്കും തുടക്കം കുറിക്കാം. മക്കളായ ഉയിരിനും ഉലകിനും വിജയദശമി ദിനത്തിൽ സംവിധായകൻ വിഘ്നേഷും നടി നയൻതാരയും പകർന്നു നൽകിയത് നന്മയുടെ ആദ്യപാഠങ്ങൾ. മുതിർന്നവരെ ബഹുമാനിക്കാനും അവരോട് സ്നേഹത്തോടെയും നന്ദിയോടെയും പെരുമാറാനും
ബാല്യകാല ഓർമകൾ എല്ലാക്കാലത്തും നമുക്ക് ഇഷ്ടമുള്ളതാണ്. എന്നാൽ, ചില ഓർമകളെങ്കിലും അൽപം കയ്പ്പു രസമുള്ളതായിരിക്കും. പക്ഷേ, ഷഫീഖ് മാഷിന്റെ ക്ലാസിൽ ഒരിക്കലെങ്കിലും ഇരുന്ന് പഠിച്ച കുട്ടികൾക്ക് അവരുടെ ബാല്യകാലം അതിമധുരം നിറഞ്ഞതാണ്. കാരണം അത്ര ഗംഭീരമാണ് മാഷിന്റെ ഓരോ ക്ലാസുകളും. സോഷ്യൽ മീഡിയയിൽ വൈറലായി
'പാളറിന്റെ 2.2 മോഡൽ ഫൈവ് സീറ്റർ വണ്ടിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പാളറിന്റെ 2.1 മോഡിഫൈ ചെയ്ത് ഇറക്കിയിരിക്കുന്ന ഈ വണ്ടിക്ക് ഓടാൻ പെട്രോളോ ഡീസലോ കറന്റോ ആവശ്യമില്ല. അതുകൊണ്ട് കാർബൺ എമിഷൻ ഒട്ടുമില്ല. ചിലവ് വളരെ കുറവാണ്. കമ്പനി സ്റ്റോക്കിൽ വണ്ടി ഉള്ളിടത്തോളം റീപ്ലേസ്മെന്റുമുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ്
കുട്ടികൾ ശരിക്കും കഴിവുകളുടെ ഒരു സൂപ്പർകേന്ദ്രം ആണ്. നിമിഷനേരം കൊണ്ട് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കൈപ്പിടിയിൽ ഒതുക്കാൻ കുഞ്ഞുങ്ങൾക്ക് കഴിയും. അതു മാത്രമല്ല കളിയും ചിരിയും ഒക്കെയായി നടക്കുന്നവരാണെങ്കിലും ജന്മസിദ്ധമായ നിരവധി കഴിവുകളും ഓരോ കുട്ടിക്കുമുണ്ട്. അത് പരിപോഷിപ്പിക്കുന്നിടത്താണ്
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയെ കാണാനും ആ മടിയിലിരുന്ന് ഒരു പാട്ടു പാടാനും കേൾക്കാനുമൊക്കെ അവസരം ലഭിക്കുക എന്നാൽ അതൊരു പുണ്യം തന്നെയാണ്. ചിത്രാമ്മയെ കാണാനാണ് ഇത്തവണ അച്ചുകുട്ടന്റെ യാത്ര. ദക്ഷിണ കൊടുത്തു, കാലു തൊട്ടു വന്ദിച്ച്, സംഗീതത്തിൽ മുഴുകിയ കുറച്ചു നിമിഷങ്ങൾ ആസ്വദിക്കാനും ആ കുരുന്നിനു
ചേട്ടന് ഫ്രാന്സിസ് ലിയോ ബിജു വായിക്കുന്നത് കണ്ടാണ് അനിയന് യോഹന് ജോസഫ് ബിജു വായനയുടെ ലോകത്തിലേക്ക് തിരിഞ്ഞത്. ചേട്ടന് സ്കൂള് ലൈബ്രറിയില് നിന്നു കൊണ്ടുവരുന്ന ഇംഗ്ലീഷ് പുസ്തകങ്ങള്, കൂട്ടിവായിക്കാന് തുടങ്ങിയ പ്രായത്തില് തന്നെ യോഹനും വായിച്ചുതുടങ്ങി, അര്ത്ഥം മനസ്സിലാക്കാതെയാണെങ്കിലും. നാലാം
വീടെന്ന ശ്രീമാളവികയുടെയും കുടുംബത്തിന്റെയും സ്വപ്നം ചിറക് വിരിക്കുന്നു. അനുഗ്രഹമായി ചെറിയ ചാറ്റൽമഴ പെയ്തിറങ്ങിയ പുലരിയിൽ ശ്രീമാളവികയുടെ സ്വപ്നവീടിന് തറക്കല്ലിട്ടു. കോഴിക്കോട് ചാലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ചാരിറ്റബിൾ ഫൌണ്ടേഷനാണ് വീട് നിർമിച്ചു നൽകുന്നത്. ജി സി എഫ് രക്ഷാധികാരി അഡ്വ. കെ
രാത്രിയിലെ ഉറക്കം ശരിയായില്ലെങ്കിൽ പകൽ മൊത്തത്തിൽ ഒരു ഉറക്കച്ചടവ് നമ്മളെ വിടാതെ പിന്തുടരും. ഇവിടെ ഒരു മിടുക്കൻ കൂട്ടുകാർക്കൊപ്പമുള്ള ഫുട്ബോൾ കളിക്കിടെയാണ് മയങ്ങിപ്പോയത്. സീസിയ ന്യൂസ്ആണ് ഇതിന്റെ വിഡിയോ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. കളിയുടെ തലേദിവസം രാത്രി കളിയെക്കുറിച്ച് ഓർത്ത് കിടന്നതു
കാക്ക വരും, കോക്കാച്ചി വരും അങ്ങനെ എത്രയെത്ര കഥകൾ പറഞ്ഞാണ് നമ്മൾ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത്. എന്നാൽ ഇവിടെ ഒരു മിടുക്കൻ തന്റെ അമ്മയെ ഭക്ഷണം കഴിപ്പിക്കുന്ന തിരക്കിലാണ്. 'എളുപ്പം കഴിക്ക്, അല്ലെങ്കിൽ വരും, കഴിക്ക് കഴിക്ക് വേഗം കഴിക്ക്' എന്ന് പറഞ്ഞ് അമ്മയെ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയാണ്
നിങ്ങളുടെ കുട്ടികളെ ഏതെങ്കിലും രീതിയിൽ മികച്ചവരാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചെറുപ്പത്തിലേ അവർക്ക് അതിൽ പരിശീലനം നൽകണം. അതിന് ഉത്തമ മാതൃകയാണ് ഈ പിതാവ്. രണ്ടു വയസുകാരനായ ലുവാൻ ഹസനി എന്ന കൊച്ചുമിടുക്കൻ തന്റെ കാലിൽ നിന്ന് പായിക്കുന്ന ഫുട്ബോളുകൾ ഗോൾപോസ്റ്റിൽ ചെന്ന് പതിക്കുമ്പോൾ ക്രെഡിറ്റ് ആ
ജീവിതത്തെക്കുറിച്ച് ഇടയ്ക്കെങ്കിലും ഒക്കെ ഒന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മൾ. പ്രത്യേകിച്ച് സങ്കടങ്ങളും വിഷമങ്ങളും വരുമ്പോൾ നിരാശരായി ജീവിതത്തെ സമീപിക്കുന്നവർ നിരവധിയാണ്. എന്നാൽ, ജനിച്ചപ്പോൾ തന്നെ നമ്മൾ വിജയിച്ചവരാണെന്നും അതിനാൽ തന്നെ സങ്കടങ്ങളും സന്തോഷങ്ങളും ആഘോഷമാക്കേണ്ടതാണെന്നും
കുട്ടികളും മമ്മൂട്ടിയും ഒരുപേലെയാണെന്നാണ് സിനിമാക്കാര്ക്കിടിയിലെ സംസാരം, കുട്ടിക്കുറുമ്പ് രണ്ട് കൂട്ടര്ക്കും ഒരുപേലെയാണെന്നാണ് പറയാറ്. ഇപ്പോഴിതാ സൈബറിടത്താകെ വൈറലാകുകയാണ് മമ്മൂട്ടിയെ കാണുവാനെത്തിയ നോവയും മാനുവും. നേരത്തെ മൂന്ന് വയസുള്ളപ്പോള് ഒരു പൊതുപരിപാടിയില് വച്ച് മമ്മൂക്കാ എന്ന് വിളിച്ച്
കുഞ്ഞു മനസ്സുകളിലാണ് ഓണം സകല വർണ്ണങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. കാണുന്നതിലും കേൾക്കുന്നതിലുമെല്ലാം ഓണം നല്ലോണം. ഓണത്തിന്റെ ഗൃഹാതുരമായ ഓർമ്മകള് പങ്കുവയ്ക്കുന്ന മനോഹരമായൊരു കുഞ്ഞോണപ്പാട്ടാണ് ഈ ഓണക്കാലത്ത് ശ്രദ്ധ നേടുന്നത്. ആർ രഘുപതി പൈ സംഗീതം കൊടുത്ത ‘ഓണമണഞ്ഞേ’ എന്ന ഓണ മധുരം നിറഞ്ഞ ഈ പാട്ട്
പിയാനിസ്റ്റും മ്യുസിഷ്യനുമായ എമിൽ റെയിനേർട് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ അഞ്ച് മില്യൺ ആളുകളാണ് അദ്ദേഹത്തെ പിന്തുടരുന്നത്. എന്നാൽ, കഴിഞ്ഞയിടെ അദ്ദേഹം പങ്കുവെച്ച ഒരു റീൽ 266 മില്യണിൽ അധികം ആളുകളാണ് കണ്ടത്. ഒരു മൂന്നു വയസുകാരി ടൈറ്റാനിക് എന്ന ചിത്രത്തിലെ മൈ ഹാർട് വിൽ ഗോ ഓൺ' എന്ന ഗാനം
സ്കൂളിലെ ടീച്ചർമാരെയും കൂട്ടുകാരെയും ശ്രേഷ്ഠമോൾക്ക് ഒന്ന് ഞെട്ടിക്കണമായിരുന്നു. എങ്ങനെയെന്നല്ലേ സുരേഷ് ഗോപിയുടെ ഒരു ഫോട്ടോ കൊണ്ട്. ഏതായാലും സുരേഷ് ഗോപി നേരിട്ട് എത്തിയതോടെ ശ്രേഷ്ഠമോളുടെ ആഗ്രഹവും സഫലമായി. കഴിഞ്ഞദിവസം കോഴിക്കോട് എത്തിയ സുരേഷ് ഗോപി ശ്രേഷ്ഠയെ കാണുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
കുടുംബാംഗങ്ങൾ എല്ലാവരും ഒത്തു ചേരുന്ന അപൂർവ മുഹൂർത്തമാണ് ഓരോ ഓണനാളുകളും. മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക റിമി ടോമിയുടെ ഓണാഘോഷവും കുടുംബത്തിനൊപ്പം ആയിരുന്നു. മുണ്ടുടുത്ത് കുട്ടാപ്പിയും പട്ടു പാവാട അണിഞ്ഞ് കണ്മണിയും കുട്ടിമണിയും ഓണാഘോഷം കളറാക്കി. കേരള സാരിയുടുത്ത് സുന്ദരിയായി വന്ന പ്രിയപ്പെട്ട
ഓണക്കാലമായാൽ പൂക്കളവും സദ്യയും പോലെ തന്നെ പ്രധാനമാണ് ഓണനാളിലെ വേഷവിധാനങ്ങളും. മുതിർന്നവർ മുണ്ടും കേരളസാരിയുമൊക്കെയായി ഓണം അടിപൊളിയാക്കുമ്പോൾ വ്യത്യസ്തമായ ലുക്കിൽ എത്തിയ കുട്ടികളും ഈ ഓണനാളിൽ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി. അത്തരത്തിൽ ഒരാളാണ് സൗഭാഗ്യ വെങ്കടേഷിന്റെയും നടൻ അർജുൻ സോമശേഖറിന്റേയും മകൾ
സ്വപ്നങ്ങൾക്ക് പൊൻതെളിച്ചമായി, സങ്കടത്തിന്റെ മഴമേഘങ്ങൾ പോലും മാറിനിന്നു. പ്രഭാതസൂര്യന്റെ ഉദയശോഭ പരന്നപ്പോൾ ശ്രീമാളവികയുടെ സ്വപ്നവീടിന് കുറ്റിയടിച്ചു. ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാവായ ശ്രീമാളവികയുടെ വീടെന്ന സ്വപ്നം സഫലമാക്കാൻ കോഴിക്കോട് ചാലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന
സ്കൂളിൽ ഒരുക്കിയ തെരഞ്ഞെടുപ്പ് ബൂത്തിലേക്ക് പാഞ്ഞെത്തിയ വാഹനത്തിൽ നിന്ന് ആദ്യമിറങ്ങിയത് രണ്ട് പൊലീസുകാർ. പിന്നാലെ കൈയിൽ തോക്കും ചടുലമായ നീക്കവുമായി പട്ടാളക്കാരും. അത് കഴിഞ്ഞ് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോളിംഗ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും. ഏതെങ്കിലും ഉപതെരഞ്ഞെടുപ്പിന്റെ വിശേഷമാണ് ഇതെന്ന്
സിനിമയിൽ കാണുന്ന കഥാപാത്രം ഒരു ആവേശമായി മാറിയാൽ പിന്നെ ആ കഥാപാത്രമാകാൻ കൊച്ചുകുട്ടികൾക്ക് വരെ ഇഷ്ടമായിരിക്കും. സ്കൂളിലും വീട്ടിലുമെല്ലാം അതിന്റെ ത്രില്ലിലുമായിരിക്കും. യു കെ ജിക്കാരൻ ആദം റോഷനാണ് ആവേശം കണ്ടപ്പോൾ അംബാനെ ഹൃദയത്തിലേക്ക് ആവാഹിച്ചത്. പിന്നൊന്നും ആലോചിച്ചില്ല സ്കൂളിലെ ആർട്സ് വീക്കിന്
ഈ ഓണത്തിന് കുട്ടികൾക്കൊരു തകർപ്പൻ മത്സരവുമായി മനോരമ ഓൺലൈൻ എത്തുന്നു. ഓണം തീമിലുള്ള വസ്ത്രം ധരിച്ച കുട്ടിമിടുക്കരുടെ ചിത്രങ്ങളാണ് അയക്കേണ്ടത്.ഒന്നു മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. വിജയികൾക്കു തകർപ്പൻ സമ്മാനമുണ്ട്.. ലഭിക്കുന്ന ചിത്രങ്ങളിൽ നിന്നു തിരഞ്ഞെടുത്ത ചിത്രങ്ങൾ വോട്ടിങ്ങിന്
വിനായക ചതുർത്ഥിയ്ക്ക് ഇത്തവണ കളിമണ്ണിൽ തീർത്ത ഗണപതിയെ ഒരുക്കി ആഘോഷങ്ങൾക്ക് പുതിയ മുഖം നൽകിയിരിക്കുകയാണ് റിതേഷ് ദേശ്മുഖിന്റെയും ജനീലിയയുടെയും മക്കവഉം കസിൻസും. ദേശ്മുഖ് കുടുംബത്തിന്റെ ഇത്തവണത്തെ വിനായക ചതുർത്ഥി പ്രകൃതിയോടിണങ്ങിയാണെന്നു സൂചിപ്പിച്ചു കൊണ്ട്, ഏവർക്കും അനുകരിക്കാവുന്ന വിഡിയോ
കുഞ്ഞു ശ്രേഷ്ഠമോൾക്ക് ഒരു ആഗ്രഹം മാത്രമേയുള്ളൂ. സുരേഷ് ഗോപിയുടെ ഒരു ഫോട്ടോ വേണം. എന്തിനാണെന്ന് ചോദിച്ചാൽ ഒറ്റ കാരണമേയുള്ളൂ, എല്ലാവരെയും ഒന്ന് കാണിക്കാൻ. സുരേഷ് ഗോപിയുടെ ഫോട്ടോയുമായി ചെന്നാൽ ടീച്ചറും ഞെട്ടിപ്പോകും. ടീച്ചറിനെയും കൂട്ടുകാരെയും സ്കൂളിലെ മറ്റ് അധ്യാപകരെയും എല്ലാം ഒന്ന് ഞെട്ടിക്കണം.
"കുട്ടിക്ക് വായനാശീലം തീരെയില്ല. പുസ്തകത്തോട് വലിയ താത്പര്യമില്ല. മൊബൈലിലെ ഗെയിമും യൂടൂബിലെ വിഡിയോകളും റീല്സുമൊക്കെയാണ് ഇഷ്ടം." പല മാതാപിതാക്കളും പറഞ്ഞു കേള്ക്കുന്ന ഒരു പരാതിയാണിത്. എന്നാല് ഇത്തരം പരാതികള്ക്കിടയിലും പുസ്കങ്ങളെ കൂട്ടുകാരാക്കിയ പല കുട്ടികളും നമുക്കിടയിലുണ്ട്. അത്തരത്തില്
നടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകനും നടനും അവതാരകനുമായ രമേഷ് പിഷാരടി. മമ്മൂട്ടിക്ക് ഒപ്പം ഇളയമകൻ നിൽക്കുന്ന പടം പങ്കുവെച്ചു കൊണ്ടാണ് രമേഷ് പിഷാരടി ആശംസകൾ നേർന്നത്. 'പിച്ചകപ്പൂവള്ളികൾക്ക് പടർന്നു കയറാനും, പച്ചപ്പുൽ നാമ്പുകൾക്ക് പൂക്കുവാനും... ചോല കൊടുത്ത ചേലിന്....പിറന്നാൾ' എന്ന
ചില മനുഷ്യരെക്കുറിച്ച് പറയാറുണ്ട് വളർന്നു വലുതായി എന്ന് പറഞ്ഞിട്ടെന്താ കാര്യം. ഇപ്പോഴും കൊച്ചുപിള്ളേരുടെ മനസാണെന്ന്. എന്നാൽ, മനുഷ്യരിൽ മാത്രമല്ല വളർന്നു വലുതായാലും കുട്ടിത്തം വിളങ്ങിനിൽക്കുന്ന മിടുക്കരുള്ളത്, മൃഗങ്ങളിലുമുണ്ട്. ചൈനയിലെ ഒരു മൃഗശാലയിൽ നിന്നുള്ള കാഴ്ച അതാണ് വ്യക്തമാക്കുന്നത്. കടുവ
തട്ടിക്കൊണ്ടുപോയ ആളെ വിട്ടുപിരിയാനാവാതെ കരയുന്ന രണ്ടുവയസുകാരന്റെ വിഡിയോ വൈറലാകുകയാണ്. അമ്മയുടെ കൈകളില് ഏല്പ്പിച്ചിട്ടും തട്ടിക്കൊണ്ടു പോയ ആളിനൊപ്പം പോകാനായി പൊട്ടിക്കരയുകയാണ് രണ്ടുവയസുകാരന്. തന്നെ തട്ടിക്കൊണ്ടുപോയ തനൂജ് ചഹറിനൊപ്പമാണ് പൃഥ്വി എന്ന കുട്ടി കഴിഞ്ഞ 14 മാസമായി താമസിച്ചിരുന്നത്.
അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികളുടെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ചിലതെല്ലാം ആരിലും ആശ്ചര്യം ജനിപ്പിക്കുന്ന കാഴ്ചകളാകും. അത്തരമൊരു കാഴ്ചയ്ക്ക് കഴിഞ്ഞ ദിവസം സോഷ്യൽ ലോകവും സാക്ഷിയായി. സൈക്കിൾ ചവിട്ടി ഒരു ജലാശയത്തിനു സമീപമെത്തി അതിലേക്കു മനോഹരമായി ഡൈവ് ചെയ്യുന്ന ഒരു
ഒരു മിനിറ്റിൽ 61 രാജ്യങ്ങളുടെ കോളിംഗ് കോഡുകള് തിരിച്ചറിഞ്ഞു ഏഴാം വയസിൽ ഗിന്നസ്സ് റെക്കോർഡ് നേട്ടവുമായി അമേയ പ്രതീഷ്. നിരവിധി ആക്റ്റിവിറ്റികളിലായി 9 വേറെ റെക്കോർഡുകളിലും ഈ കൊച്ചുമിടുക്കിയുടെ പേര് എഴുതിച്ചേർത്തിട്ടുണ്ട്. ഷാർജയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി പ്രതീഷിന്റേയും, പത്തനംതിട്ട സ്വദേശി
ജന്മാഷ്ടമി ദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമകനൊപ്പം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. കൃഷ്ണനായി വേഷമിട്ട കുഞ്ഞുമകൻ അച്ചു എന്നു വിളിക്കുന്ന അയാന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ചന്ദ്ര ലക്ഷ്മൺ പങ്കുവെച്ചു. 'ഞങ്ങളുടെ കുട്ടിക്കൃഷ്ണൻ ഈ ദിവസം അതിമനോഹരമാക്കി. ഒരിക്കൽ കൂടി
സ്കൂളിലെ ഉദ്ഘാടന ചടങ്ങിൽ പ്രാർത്ഥനാ ഗാനം ആലപിക്കാൻ സാധിക്കാതെ വന്നപ്പോൾ സങ്കട്ടിലായ കുട്ടികള്ക്ക് ആശ്വാസവുമായിമന്ത്രി ശിവൻ കുട്ടി. പാങ്ങോട് കെ വി യുപി സ്കൂളിൽ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. മന്ത്രി ശിവൻ കുട്ടിയുടെ സമൂഹമാധ്യമത്തിലെ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസനയ്ക്കും മകൾ ജനിച്ചത്. കുഞ്ഞിന്റെ ജനനം മുതൽ പേരിടൽ ചടങ്ങുവരെ എല്ലാം തന്നെയും വളരെ ആഘോഷപൂർവം നടത്തുകയും അതിന്റെ ചിത്രങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു രാം ചരണും കുടുംബവും. ക്ലിൻ കാര കോനിഡേല
ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ശ്രീമാളവികയ്ക്ക് വീടൊരുങ്ങുന്നു. കോഴിക്കോട് ചാലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ചാരിറ്റബിൾ ഫൌണ്ടേഷനാണ് വീട് നിർമിച്ചു നൽകുന്നത്. ശുചിമുറി ഇല്ലാത്ത, ടാർപോളിൻ കൊണ്ട് കെട്ടിമറിച്ച വീട്ടിൽ നിന്ന് ഉറച്ച ചുവടുകളുമായി മുന്നേറി ദേശീയ ചാമ്പ്യൻഷിപ്പിൽ
''അയ്യോ, മഴ നനയല്ലേ, പനി പിടിക്കും'' എന്ന് കേൾക്കാത്ത മലയാളിയുണ്ടോ? അബദ്ധവശാൽ മഴ നനഞ്ഞാൽ അപ്പോൾത്തന്നെ തല തുവർത്തിയില്ലെങ്കിൽ ഒരു സ്വസ്ഥതയുമില്ല എന്ന അവസ്ഥയാണല്ലോ. മഴ മാത്രമല്ല, കുളിച്ചാൽ പോലും നമുക്ക് ടെൻഷനാണ്. തലയിൽ നിന്നും മുടി ഇളകിപ്പറഞ്ഞു പോകുന്ന മട്ടിൽ വെള്ളം മുഴുവനും പറപറത്തിക്കളഞ്ഞാലേ
അപ്രതീക്ഷിമായി കിട്ടിയ ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിന്റെ സന്തോഷത്തിലാണ് ശ്രീപദ് യാൻ എന്ന കുട്ടിത്താരം. സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രതീക്ഷിച്ചിരുന്ന ശ്രീപദിനെ തേടിയെത്തിയത് ദേശീയ പുരസ്കാരമായിരുന്നു. ടിക്ടോക്ക് വിഡിയോകളിലെ പ്രകടനമാണ് ശ്രീപദിനെ സിനിമാലോകത്ത് എത്തിച്ചത്. കണ്ണൂർ പയ്യന്നൂർ അടുത്ത്
വിവാഹവേളകൾ എപ്പോഴും ആഘോഷത്തിന്റേതാണ്. ആൺ പെൺ വ്യത്യാസമില്ലാതെ, കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ, ആഘോഷത്തിന്റെ ആനന്ദത്തിൽ അലിയുന്ന നിമിഷമാണ് ഓരോ വിവാഹങ്ങളും. ഇത്തരത്തിൽ പങ്കെടുക്കാൻ എത്തിയ ഒരു വിവാഹം ആഘോഷമാക്കി മാറ്റിയ കൊച്ചു പയ്യനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. ആദ്യമായി കേൾക്കുമ്പോൾ തന്നെ ആരും
കുട്ടികളുടെ കുഞ്ഞു കുസൃതികളും കുറുമ്പുകളും നമ്മളെ പലപ്പോഴും രസിപ്പിക്കാറുണ്ട്. അത്തരത്തിൽ ഇത്തവണ സോഷ്യൽ മീഡിയയെ കൈയിലെടുത്തിരിക്കുന്നത് നടി മിയയുടെ മകൻ ലൂക്കയാണ്. സാധാരണ ചെറിയ കുറുമ്പൊന്നുമല്ല, ഇത് ഒരു വൻ കുസൃതിയാണ്. കൂട്ടിന് അമ്മ മിയയും ഒപ്പമുണ്ട്. അമ്മ മടിയിലിരുത്തിയിരിക്കുന്ന കടുവ കുഞ്ഞിന് ലൂക്ക
ജോലിക്ക് വേണ്ടിയാണെങ്കിൽ പോലും മക്കളെ വിട്ടു പിരിയുക എന്നത് എല്ലാ അമ്മമാർക്കും ഒരുപോലെ സങ്കടകരമായ കാര്യമാണ്. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടെ അവസ്ഥയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ജോലിക്ക് പോകുന്നതിന് മുമ്പായി മക്കളായ ഉയിരിനും ഉലകിനും ഒപ്പം സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ
ആരാധകരുടെ ഹൃദയം വീണ്ടും കവർന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂട്ടി. മലയാളം മൂവി ആർട്ടിസ്റ്റുകളുടെ അസോസിയേഷനായ അമ്മയുടെ നൃത്ത ശിൽപ്പശാല കഴിഞ്ഞയിടെ നടന്നിരുന്നു. അമ്മ കോംപ്ലക്സ് ഹാളിൽ നടന്ന ശിൽപ്പശാലയുടെ അവസാന ദിവസം ഹൃദയഹാരിയായ ഒരു സംഭവത്തോടെയാണ് സമാപിച്ചത്. അത് സോഷ്യൽ
സ്കൂൾ വിദ്യാഭ്യാസകാലത്ത് മടിപിടിച്ചിരിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, അടുത്ത ദിവസം സ്കൂളിലേക്ക് ചെല്ലുമ്പോൾ എന്തുകൊണ്ട് തലേദിവസം വന്നില്ല എന്ന കാരണം കാണിക്കുന്ന ലീവ് ലെറ്റർ നിർബന്ധമാണ്. പണ്ടൊക്കെ ചില വിരുതന്മാർ ലീവ് ലെറ്റർ സ്വയമെഴുതി ടീച്ചർക്ക് കൊടുക്കുമായിരുന്നു. എന്നാൽ,
ലോകത്ത് തന്നെ ആദ്യമായി നിയമങ്ങൾ കൊണ്ട് ചിട്ടപ്പെടുത്തിയ ആയോധനകല അഭ്യസിക്കുവാൻ അവൾ തൊട്ടടുത്തുള്ള കളരിയിലേക്ക് അതിരാവിലെ എത്തുന്നു. ആയോധനകലകളുടെ മാതാവ് എന്നറിയപ്പെടുന്ന കളരിപ്പയറ്റിലെ അഭ്യാസങ്ങളും അടവുകളും പയറ്റുകളും പഠിച്ചു കൊണ്ടിരിക്കുന്ന ആ മിടുക്കി ഇന്ന് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിലെ
ബാങ്കോക്കില് നടന്ന കുട്ടികളുടെ രാജ്യാന്തര ഫാഷന് ഷോ മത്സരമായ ജൂനിയർ മോഡൽ ഇന്റർനാഷണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആലപ്പുഴ വളവനാടു സ്വദേശി അപ്പുണ്ണിക്ക് മൂന്നാം സ്ഥാനം. ആറു മുതൽ എട്ടു വയസ്സുവരെയുള്ള വിഭാഗത്തിലാണ് ഏഴ് വയസ്സുകാരന് തിളക്കമാര്ന്ന വിജയം സ്വന്തമാക്കിയത്. ഫിലിപ്പൈന്സ്കാരനൊപ്പമാണ് മൂന്നാം
കുട്ടികൾ പഠനത്തിൽ ശ്രദ്ധ കാണിച്ചില്ലെങ്കിൽ സമ്മർദ്ദവും പേടിയും മുഴുവൻ മാതാപിതാക്കൾക്കാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കൾ കുട്ടികളോട് നിരന്തരം 'പഠിക്കൂ, പഠിക്കൂ' എന്ന് പറയുന്നതിൽ യാതൊരുവിധ പുതുമയുമില്ല. കുട്ടികൾ എങ്ങനെയെങ്കിലും ഒന്ന് പഠിച്ച് കാണണമെന്ന ആഗ്രഹം മാത്രമേ മാതാപിതാക്കൾക്കുള്ളൂ. പഠനത്തിന്റെ
ഒന്നര വയസുള്ളപ്പോൾ തന്നെ പിതാവ് നീന്തൽ പഠിപ്പിച്ചിരുന്നു എന്ന് നടിയും മോഡലുമായ മഡോണ സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ അവർക്ക് ട്രോളോട് ട്രോൾ ആയിരുന്നു. താരത്തെ പരിഹസിച്ച് ഒരു വലിയ വിഭാഗം എത്തിയപ്പോൾ പിന്തുണ നൽകിയും കുറേ ആളുകൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ അന്ന് മഡോണ സെബാസ്റ്റ്യനെ പരിഹസിച്ചവരൊക്കെ ഒന്ന്
മലയാളികളുടെ പ്രിയനടൻ മോഹൻലാലിന് അമ്മയോടുള്ള ഇഷ്ടം അത്രയേറെയാണ്. ഇത്തവണത്തെ അമ്മയുടെ പിറന്നാൾ മോഹൻലാൽ പതിവുപോലെ മനോഹരമാക്കി. സോണി ടിവിയിലെ ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർസ്റ്റാർ സിങ്ങർ 3ൽ വിജയിയായ ആവിർഭവിന്റെ പാട്ട് ആസ്വദിച്ച് ആയിരുന്നു ശാന്തകുമാരി അമ്മയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷം.
കുഞ്ഞുമക്കൾ വീട്ടിലുണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല. അവരുടെ കുസൃതികളും കുറുമ്പുകളും നല്ലൊരു നേരംപോക്ക് ആണ്. കുഞ്ഞുങ്ങൾക്ക് കാണുന്നതെന്തും അത്ഭുതമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സീലിംഗ് ഫാൻ. കുഞ്ഞ് ഒരു സെലിബ്രിറ്റി കുഞ്ഞുവാവയാണെങ്കിലും ഫാൻ ഒരു വീക്ക്നെസ് തന്നെയാണെന്നാണ് ഈ പോസ്റ്റ് പറയുന്നത്.
വയനാട് ജില്ലയിലെ ചൂരൽമല - മുണ്ടക്കൈ മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നൂറുകണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്. ഉറ്റവരെയും ഉടയവരെയും നഷ്ടമായ വീടും സ്ഥലവും ഉരുൾ കൊണ്ടുപോയ നിരവധി ആളുകളാണ് അതിജീവനത്തിനായി കഷ്ടപ്പെടുന്നത്. അതിജീവിതരെ സഹായിക്കാൻ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ
പേന മോഷ്ടിച്ചുവെന്ന് ആരോപിച്ച് തരുണ് കുമാര് എന്ന ബാലനെ കര്ണാടകയിലെ റായ്ച്ചൂര് ആശ്രമത്തിൽ ക്രൂരമര്ദനത്തിന് ഇരയാക്കി. ആശ്രമത്തിന്റെ ചാര്ജുള്ള വേണുഗോപാലും കൂട്ടാളികളുമാണ് കുട്ടിയെ മര്ദിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കള് നല്കിയ പരാതിയില് പറയുന്നു. പേന മോഷണം ആരോപിച്ച് മൂന്നാം ക്ലാസുകാരന്
വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ നടന്ന പ്രകൃതിദുരന്തത്തിലെ അതിജീവിതരായ കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുന്നതിനും ആയി വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വയനാട് ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടിയിടം ആരംഭിച്ചു.
ണ്ടാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞുമോളുടെ ചോദ്യത്തിന് ഉത്തരം പറയാൻ ആർക്കാണ് കഴിയുക? കണ്ണൂർ മുയ്യം എ യു പി സ്കൂളിലെ അദിതി എന്ന ബാലികയുടേതാണ് ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞുള്ള ഡയറിക്കുറിപ്പും അതിനു താഴെ വരച്ചിരിക്കുന്ന ചിത്രവും. സ്കൂൾ അധികൃതരാണ് തങ്ങളുടെ സമൂഹ മാധ്യമ പേജിലൂടെ ഡയറിക്കുറിപ്പ് പങ്കുവെച്ചത്
സമാനതകളില്ലാത്ത ദുരന്തത്തിനാണ് വയനാടും കേരളവും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് നാടിന്റെ നാനാഭാഗത്തു നിന്നും സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. കേരളം ഒറ്റക്കെട്ടായി തന്നെ ആ ദുരന്തത്തെ നേരിടുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
ചൈനയിലെ ഷീജിയാങ്ങിൽ താമസിക്കുന്ന 11 വയസ്സുകാരനാണ് യാൻ ഹോങ്സെൻ. സ്കൂളിലും ട്യൂഷനും പോയി ഹോംവർക്കുകളും ചെയ്ത് വിദ്യാർഥി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പരമ്പരാഗത കുട്ടിയല്ല യാൻ. ഒരു ഇന്റർനെറ്റ് താരമായ യാനിന് റോക്കറ്റുകളോടാണ് താൽപര്യം. നാലാം വയസ്സിൽ ചൈനയിലെ ഒരു വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ലോങ്
പാരിസ് ഒളിംപിക്സ് തുടങ്ങാൻ ഇനി നിമിഷങ്ങൾ മാത്രമാണ് ബാക്കി. ഇന്ത്യൻ സിനിമ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ ഇതിനകം പാരിസ് ഒളിംപിക്സിന് സാക്ഷിയാകാൻ യാത്ര തുടങ്ങിക്കഴിഞ്ഞു. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ചിരഞ്ജീവിയും രാംചരണും പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഏതായാലും പാരിസിലേക്കുള്ള
ഏതൊരു മുത്തച്ഛനെയും പോലെ കൊച്ചുമക്കളോട് വളരെ സ്നേഹവും വാത്സല്യവുമാണ് മുകേഷ് അംബാനിക്കും. വിവാഹത്തിരക്കുകൾ കഴിഞ്ഞപ്പോൾ കൊച്ചുമകൾ ആദിയയുമായി പാരിസിൽ കറക്കത്തിലാണ് മുകേഷ് അംബാനി. മകൾ ഇഷ അംബാനിയുടെ മകളാണ് ആദിയ. പാരിസ് ഡിസ്നി ലാൻഡിൽ ആദിയയെ എടുത്ത് മുകേഷ് അംബാനി നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം സോഷ്യൽ
കുട്ടികൾ എല്ലാം പെട്ടെന്നു പഠിക്കുമെന്ന് പറയുമെങ്കിലും ഈ രണ്ടര വയസ്സുകാരിയുടെ വിഡിയോ ആരെയും അതിശയിപ്പിക്കും. നൃത്തം പഠിക്കുന്നവർ അൽപം ബുദ്ധിമുട്ടിയാണ് മുദ്രകൾ പഠിച്ചെടുക്കുക. അതും ഗുരുവിൽ നിന്ന് നിരന്തര പരിശീലനം കൊണ്ട്. എന്നാൽ കോട്ടയം ജില്ലയിലെ മൂലേടം സ്വദേശിയായ ധ്വനി എന്ന രണ്ടര വയസ്സുകാരി
കൊമ്പും തുമ്പിക്കയ്യും ചെവിയും കണ്ടാൽ ആനയുടെ പേരു പറയും വളയംകുളം എംവിഎം റസിഡൻഷ്യൽ സ്കൂൾ എൽകെജി വിദ്യാർഥി ധ്രുവ ദക്ഷ്. കഴിഞ്ഞ ദിവസം കുട്ടികളുടെ വിശേഷങ്ങൾ ചോദിക്കുന്നതിന് ഇടയിലാണ് കൊടൈക്കനാലിൽ പോയ വിവരം ഒരു കുട്ടി പങ്കുവച്ചത്. കൊടൈക്കനാൽ എന്നു കേട്ടപ്പോൾ അവിടെനിന്നാണ് അരിക്കൊമ്പനെ പിടിച്ചതെന്നു ധ്രുവ
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിലാണ്. ഈ അവസരത്തിലാണ് ഒരു രണ്ടാം ക്ലാസുകാരന്റെ കുറിപ്പ് വൈറലാകുന്നത്.കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിലെ രണ്ടാം ക്ലാസുകാരന് ഇഷാന്റെ ഡയറിയാണ് ഇപ്പോള്
സാധാരണയായി പല്ലുകളില്ലാതെയാണ് കുട്ടികള് ജനിക്കുന്നത്. വളര്ച്ചയുടെ ഘട്ടത്തില് ആദ്യം പാൽപല്ലുകൾ ഉണ്ടാവുകയും 21 വയസ്സ് പൂർത്തിയാകുമ്പോഴേക്കും 32 സ്ഥിരമായുള്ള പല്ലുകൾ ഉണ്ടാകുകയുമാണ് പതിവ്. എന്നാൽ ഇതിനു വിപരീതമായി 32 പല്ലുകളുമായി ജനിച്ച ഒരു കുട്ടിയുെട വിഡിയോയാണ് വൈറലാകുന്നത്. കുഞ്ഞിന്റെ അമ്മ
ലോകം കണ്ട ഏറ്റവും ചെലവേറിയ വിവാഹം ആയിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും. വിവാഹച്ചടങ്ങുകളും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും അവസാനിച്ചെങ്കിലും വിശേഷങ്ങൾ അവസാനിക്കുന്നില്ല. അനന്തിന്റെയും രാധികയുടെയും വിവാഹത്തിന് അനന്തിന്റെ കുഞ്ഞുനാളിലെ നാനി അഥവാ വളർത്തമ്മയായ ലളിത ഡി സിൽവയും
Results 1-100 of 1997