ADVERTISEMENT

തെന്നിന്ത്യൻ സൂപ്പർ താരം മഹേഷ് ബാബുവിന്റെയും നടിയും മോഡലുമായ നമ്രത ശിരോദ്കറിന്റെയും മകളാണ് 11 വയസുകാരിയായ സിതാര ഘട്ടമനേനി. ഇൻസ്റ്റഗ്രാമിൽ 1.9 മില്യൺ ഫോളോവേഴ്സ് ഉള്ള ഈ കുട്ടിത്താരം പക്ഷേ ചില്ലറക്കാരിയല്ല. ഈ ചെറിയ പ്രായത്തിൽ തന്നെ വലിയ പ്രശസ്തിയാണ് സിതാരയെ തേടിയെത്തിയിരിക്കുന്നത്. വെറും 11 വയസുള്ളപ്പോൾ തന്റെ ആദ്യത്തെ പ്രൊജക്ടിൽ ഒപ്പു വെച്ചിരിക്കുകയാണ് താരം.

ഒരു പ്രശസ്ത ജ്വല്ലറിയുടെ പരസ്യത്തിലാണ് സിതാര ആദ്യമായി അഭിനയിച്ചത്. എന്നാൽ ആ പണം ജീവകാരുണ്യ പ്രവർത്തനത്തിനായി ദാനം ചെയ്തതോടെ സിതാര ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. ഒന്നും രണ്ടും രൂപയല്ല, ഒരു കോടി രൂപയാണ് സിതാരയ്ക്ക് പരസ്യത്തിൽ അഭിനയിച്ചപ്പോൾ പ്രതിഫലമായി ലഭിച്ചത്. അവിടം കൊണ്ടും തീർന്നില്ല. ആദ്യമായി മുഖം കാണിച്ച പരസ്യം ടൈം സ്ക്വയറിലും പ്രത്യക്ഷപ്പെട്ടു.

നിലവിൽ ഹൈദരാബാദിലെ സി എച്ച് ഐ ആർ ഇ സി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ് സിതാര. അഭിനേത്രി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നത് കൂടാതെ ഒരു നല്ല നർത്തകി കൂടിയാണ് സിതാര. കുച്ചിപ്പുഡിയും ബാലെയും ഉൾപ്പെടെ നിരവധി നൃത്ത രൂപങ്ങൾ സിതാര അഭ്യസിച്ചിട്ടുണ്ട്. ഒഴിവുസമയങ്ങളിൽ പുസ്തകവായന, നൃത്തം, നീന്തൽ എന്നിവയാണ് ഈ കൊച്ചു മിടുക്കിക്ക് താൽപര്യം. ഗിറ്റാർ വായിക്കാൻ അഭ്യസിച്ചിട്ടുള്ള ഈ മിടുക്കിക്ക് പെയിന്റിംഗും വശമുണ്ട്. ഏതായാലും കലാരംഗത്ത് ഇത്രയേറെ മിടുക്കുള്ള കുഞ്ഞു സിതാര താമസിയാതെ തന്നെ അച്ഛന്റെ പാത പിന്തുടർന്ന് വെള്ളിത്തിരയിൽ ഒരു തരംഗമായേക്കും. 

2012 ജൂലൈ 20ന് ആയിരുന്നു സിതാര ജനിച്ചത്. സിതാരയെ കൂടാതെ ഒരു മകൻ കൂടിയുണ്ട് മഹേഷ് - നമ്രത ദമ്പതികൾക്ക്. സിതാരയുടെ മൂത്ത സഹോദരനായ ഗൗതം ഘട്ടമനേനി. തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന ഒരു യുട്യൂബ് ചാനലും സിതാരയ്ക്കുണ്ട്.

English Summary:

Mahesh Babu's Daughter Sitara Ghatamaneni Donates Rs 1 Crore to Charity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com