ADVERTISEMENT

കൈകളിലിരുന്നു കവിളുകളിൽ മുത്തം നൽകുന്ന തഹാൻ. മക്കൾ നൽകുന്ന ചുംബനങ്ങൾ സമ്മാനിക്കുന്ന ആഹ്‌ളാദം എത്രയെന്നു വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയുകയില്ല എന്നതിന്റെ സാക്ഷ്യമാണ് ടൊവിനോ മകന് പിറന്നാൾ ആശംസകൾ നൽകി കൊണ്ട് പങ്കുവെച്ച വിഡിയോ. അപ്പന്റെ കഴുത്തിൽ ചുറ്റിപിടിച്ചു കൊണ്ട് കവിളുകളിൽ കടിക്കാൻ പോകുകയും ഒടുവിലതു ഉമ്മയായി നൽകി തോളത്തു തലവെച്ചു കിടക്കുകയുമാണ് കുഞ്ഞു തഹാൻ.

സന്തോഷകരമായ ജന്മദിനം എന്റെ കുഞ്ഞേ..നിന്നെ ഞാൻ അതിരറ്റു സ്നേഹിക്കുന്നു. എന്നർത്ഥമാക്കുന്ന വരികൾ കുറിച്ചുകൊണ്ടാണ് മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ മകന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. തഹാനു നാല് വയസ് പൂർത്തിയായിരിക്കുന്നു എന്നും പങ്കുവെച്ച വിഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്. പിതാവും മകനും തമ്മിലുള്ള സ്നേഹം അതേപടി പകർത്തിവെച്ചിട്ടുള്ള വിഡിയോയുടെ താഴെ തഹാൻ വലുതാകുമ്പോൾ അവനേറ്റവും പ്രിയപ്പെട്ട വിഡിയോകളിൽ ഒന്നായിരിക്കുമിതെന്നു ഒരാൾ കമന്റായി കുറിച്ചിട്ടുണ്ട്. കാണുന്ന ഭൂരിപക്ഷം പേരും അതുതന്നെ ചിന്തിക്കുന്നത്രയും ഹൃദയഹാരിയാണ് ആ സ്നേഹപ്രകടനം. 

താരങ്ങളും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് തഹാന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. ഹാപ്പി ബർത്ഡേ തഹാൻ എന്ന് പ്രിത്വിരാജ് ആശംസ അറിയിച്ചപ്പോൾ ഹൃദയത്തിന്റെ ഇമോജിയാണ് ബേസിൽ ജോസഫ് വിഡിയോയ്ക്ക് താഴെ നൽകിയിരിക്കുന്നത്. സൗബിൻ, റേബ ജോൺ, നമിത, ആന്റണി വർഗീസ്, സിതാര കൃഷ്‌ണകുമാർ, ജൂഡ് ആന്റണി ജോസഫ് എന്നിങ്ങനെ ധാരാളം പേർ തഹാന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്

English Summary:

Tovino Thomas' Heartwarming Birthday Video for Son Tahan Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com