ADVERTISEMENT

തിയറ്ററുകളിൽ വലിയ ആവേശത്തോടെയാണ് പ്രേക്ഷർ ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം ഏറ്റെടത്തത്. ചിത്രം കണ്ടിറങ്ങുമ്പോൾ മനസിൽ തങ്ങി നിൽക്കുന്നത് രങ്കണ്ണന്റെ ഒരു അടിപൊളി റീൽ ആണ്. കോടിക്കണക്കിന് ആളുകൾ യുട്യൂബിൽ കണ്ട ഗാനമാണ് 'കരിങ്കാളിയല്ലേ' എന്നത്. ഈ പാട്ടിനാണ് ഫഹദിന്റെ കഥാപാത്രമായ രംഗൻ ചിത്രത്തിൽ റീൽ ചെയ്യുന്നത്. കൊച്ചു കുട്ടികളും യൂത്തും ഉൾപ്പെടെ പ്രായവ്യത്യാസം ഏതുമില്ലാതെ ഈ റീൽ സ്വീകരിക്കപ്പെട്ട് കഴിഞ്ഞു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നതും ഈ റീൽ ആണ്. നിധി ഡയസ് എന്ന കൊച്ചു കുട്ടിയുടെ കരിങ്കാളി റീൽ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 'എടാ മോനേ, ഹാപ്പി ആണോ, ഇത് കൊള്ളാമോ, ആവേശം' എന്ന അടിക്കുറിപ്പോടെയാണ് നിധി ഈ റീൽ പങ്കുവെച്ചിരിക്കുന്നത്. നവ്യ നായർ മുതൽ നിരവധി സെലിബ്രിറ്റികളാണ് റീലിന് കമന്റ് പറഞ്ഞിരിക്കുന്നത്. 'അച്ചോടാ, ക്യൂട് രങ്ക' എന്നായിരുന്നു നവ്യ നായരുടെ കമന്റ്. നവ്യയെ കൂടാതെയും നിരവധി പേർ വിഡിയോയ്ക്ക് കമന്റ് ചെയ്തിട്ടു.

ഈ കുഞ്ഞിനെ രങ്കണ്ണനായി മേക്കപ്പ് ചെയ്ത അമ്മയ്ക്കിരിക്കട്ടെ ഒരു കുതിര പവൻ, രംഗണ്ണൻ എൽ കെ ജി വേർഷൻ, രംഗണ്ണൻ എങ്ങനെ ഇത്ര ചെറുത് ആയത്, മീശ വാടകയ്ക്ക് കൊടുക്കുമോ ഒരാളെ പേടിപ്പിക്കാനുണ്ട്,  ഇങ്ങനെ പോകുന്നു രസകരമായ കമന്റുകൾ. രണ്ട് മില്യണിന് അടുത്ത് ആളുകൾ ഇതുവരെ വിഡിയോ കണ്ടു കഴിഞ്ഞു. 2340 കമന്റ് ആണ് ഇതുവരെ ഈ റീലിന് ലഭിച്ചത്. ഫഹദിന്റെ ഒറിജിനൽ രങ്കണ്ണൻ മാറി നിൽക്കും ഈ എൽ കെ ജി രങ്കണ്ണന്റെ മുമ്പിൽ.

നിധി ഡയസ് എന്ന കൊച്ചുമിടുക്കി ഇതിനു മുമ്പും നിരവധി റീലുകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറലായ കൊച്ചു മിടുക്കിയാണ്. അഞ്ചു വയസുകാരിയായ ഈ മിടുക്കി കൊല്ലം അഞ്ചൽ സ്വദേശിയാണ്. അഞ്ചലിലെ സെന്റ് ജോൺസ് സ്കൂളിലെ വിദ്യാർത്ഥിനിയുമാണ് നിധി. അമ്മയാണ് നിധി മോളെ റീലുകൾ ചെയ്യാൻ ഒരുക്കുന്നതും പാട്ട് പഠിപ്പിക്കുന്നതും റീൽ ചെയ്യിക്കുന്നതുമെല്ലാം. റീലുകൾ വൈറലായതോടെ നിരവധി ടെലിവിഷൻ പരിപാടികളിലും അഭിമുഖങ്ങളിലും നിധി മോൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പാട്ടും നൃത്തവും എല്ലാം ഇഷ്ടപ്പെടുന്ന ഈ മിടുക്കിക്ക് ദോശയും പഞ്ചാസാരയുമാണ് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം. പാട്ടും വിഡിയോയും കാണുമ്പോൾ അതുപോലെ എക്സ്പ്രഷൻ ഇട്ട് നടക്കുന്നതാണ് അമ്മയുടെ ശ്രദ്ധയിൽ ആദ്യം കണ്ടത്. അത് വെറുതെ വിഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അത്തരം വിഡിയോകൾ ശ്രദ്ധിക്കപ്പെട്ടതോടെ സീരിയസ് ആയി റീലുകൾ എടുത്ത് തുടങ്ങുകയായിരുന്നു. ഏതായാലും നിരവധി ഫോളോവേഴ്സുമായി സോഷ്യൽ മീഡിയയിൽ നിധി കുതിപ്പ് തുടരുകയാണ്.

English Summary:

Karingaliyalle' Magic Recreated by Child Prodigy Nidhi Dias Captivates Netizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com