Activate your premium subscription today
ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹരാജ്യമാണ് ഇന്തൊനീഷ്യ. ഇവിടത്തെ ഫ്ലോറസ് ദ്വീപ് നരവംശ ശാസ്ത്രജ്ഞർക്കിടയിൽ വളരെ പ്രശസ്തമാണ്.ഏഴുലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ആദിമ നരവംശമായ ഹോമോ ഫ്ലോറെൻസിസ് ഇവിടെയാണുണ്ടായിരുന്നത്. ഹോബിറ്റ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ പൂർവിക മനുഷ്യന് മൂന്നടിയാണ് ഉയരമുണ്ടായിരുന്നത്.
ദുരൂഹമായി മറഞ്ഞു പത്താണ്ട് പിന്നിട്ടിട്ടും കണ്ടെത്താത്ത മലേഷ്യൻ വിമാനത്തെക്കുറിച്ച് പുതിയ കഥ പുറത്ത്. 239 ആളുകളുമായി മറഞ്ഞ ഈ വിമാനം 2014ൽ ക്വാലലംപുരിൽ നിന്ന് പറന്നുയർന്നെങ്കിലും കാണാതെയായി. പിന്നീട് വൻതിരച്ചിലാണ് ഇതിനായി നടത്തിയത്. ഇന്ത്യൻമഹാസമുദ്രത്തിലെ ബ്രോക്കൺ റിഡ്ജ് എന്ന 20000 അടി താഴ്ചയിലുള്ള
കൃത്യമായി പറഞ്ഞാൽ ജപ്പാനെന്ന രാജ്യം പല ദ്വീപുകളുടെ ഒരു കൂട്ടമാണ്. ജപ്പാനിലെ പ്രത്യേകതയുള്ളൊരു ദ്വീപാണ് മിയാകെജിമ. ഇവിടെ ആരും മുഖം കാട്ടാറില്ല. കാട്ടിയാൽ ഗുരുതര പ്രത്യാഘാതങ്ങളുറപ്പ്. എല്ലാവരും ഗ്യാസ് മാസ്ക് ധരിച്ചാണ് ഇവിടെ നടക്കുന്നത്. ജപ്പാനിലെ ഹോൻഷു ദ്വീപിനു തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന
ബഹിരാകാശത്തെ കോടീശ്വരൻ ഛിന്നഗ്രഹമായ സൈക്കി തുരുമ്പെടുക്കുകയാണെന്ന് പുതിയ പഠനം. പ്രപഞ്ചത്തിലെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പെന്ന് അറിയപ്പെടുന്ന ജയിംസ് വെബിന്റെ നിരീക്ഷണത്തിലാണ് സൈക്കിയുടെ ഈ പുതിയ അവസ്ഥ വെളിപ്പെട്ടത്.ഒരു കാറിന്റെ വലുപ്പമുള്ളതാണ് സൈക്കി. ഇതിൽ അടങ്ങിയിരിക്കുന്ന അളവറ്റ
കുറച്ചുദിവസം മുൻപ് ന്യൂജഴ്സിയിലെ കോർസൻസ് ഇൻലറ്റ് സ്റ്റേറ്റ് പാർക്കിലെ തീരത്തുകൂടി നടക്കുകയായിരുന്നു യുഎസ് വനിതയായ ആമി സ്മിത്ത് മർഫി. അപ്പോഴാണ് വ്യത്യസ്തമായ ഒരു കാഴ്ച ആമിയുടെ ശ്രദ്ധയിൽപെട്ടത്. മണൽത്തിരകളിൽ ഒരു കുപ്പി കിടക്കുന്നു. വളരെ വ്യത്യസ്തമായ ഘടനയുള്ള കുപ്പി ആമിയെ ആകർഷിച്ചു. അവരത് എടുത്തു
ലോകത്തെ ദുരൂഹതാ സിദ്ധാന്തപ്രിയർക്കിടയിൽ വളരെ ഇഷ്ടപ്പെട്ട ഒന്നാണ് അറ്റ്ലാന്റിസ്. കാലങ്ങൾക്ക് മുൻപ് കടലിൽ താണുപോയെന്ന് ദുരൂഹതാവാദക്കാർ വിശ്വസിക്കുന്ന ഒരു ഉട്ടോപ്യൻ രാജ്യമായിരുന്നു അറ്റ്ലാന്റിസ്. ഇന്നത്തെ കാലത്തെ വിദഗ്ധരെല്ലാം തന്നെ അറ്റ്ലാന്റിസ് ഉണ്ടാകാനുള്ള സാധ്യതയെ എഴുതിത്തള്ളുന്നു. ഈ മിത്തിന്
ലോകത്തിലെ ഏറ്റവും ആഴവും വലുപ്പവുമുള്ള മലയിടുക്കാണ് തിബറ്റിലുള്ള യാർലങ് സാങ്പോ . ഏറ്റവും ആഴമുള്ള ഭാഗത്ത് താഴെ മുതൽ മുകളിൽ വരെ 20000 അടിയാണ് ഇതിനു പൊക്കമുള്ളത്. യുഎസിലെ അതിപ്രശസ്ത മലയിടുക്കായ ഗ്രാൻഡ് കാന്യണെക്കാൾ നീളമുള്ളതും അതിനെക്കാൾ 3 മടങ്ങ് ആഴമുള്ളതുമാണ് യാർലങ് സാങ്പോ. നദികളിലെ എവറസ്റ്റ്
ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ കലണ്ടർ തുർക്കിയിൽ കണ്ടെത്തി. ഒരു കൽത്തൂണിൽ കൊത്തിവച്ച നിലയിലാണ് ഈ കലണ്ടർ. ഒരു ചെറിയ ഹിമയുഗത്തിന് കാരണമായ വാൽനക്ഷത്ര പതനത്തിന്റെ പരാമർശവും ഈ കലണ്ടറിലുണ്ട്. തുർക്കിയിലെ ഗോബെക്ലി ടെപ്പി പുരാവസ്തു ഗവേഷണ കേന്ദ്രത്തിലാണ് ഈ കലണ്ടർ. ഇവിടെയുള്ള 13000 വർഷം
സൗരയൂഥത്തിലെ വളരെ പ്രശസ്തമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ഛിന്നഗ്രഹങ്ങൾ ഭൂമിക്കരികിലൂടെ കടന്നുപോകുന്നു തുടങ്ങിയ ധാരാളം വാർത്തകൾ നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഭൂമിയിൽ പണ്ട്പണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ ഇടിച്ചിറങ്ങിയ സംഭവങ്ങളുണ്ടായിരുന്നു. ഛിന്നഗ്രഹങ്ങൾ സെക്കൻഡിൽ 40 മുതൽ 50 കിലോമീറ്റർ എന്നുള്ള ഉയർന്ന
എരിവ് ഇഷ്ടമുള്ളവരുമുണ്ട്, ഇഷ്ടമില്ലാത്തവരുമുണ്ട്. നമ്മളെ സംബന്ധിച്ച് എരിവ് എന്നു കേൾക്കുമ്പോഴേ മനസ്സിൽ വരുന്നത് മുളകിന്റെ രൂപമാണ്. ലോകത്തിൽ പലതരം മുളകുകളുണ്ട്. നമ്മുടെ കുഞ്ഞു കാന്താരി മുതൽ ഉണ്ടമുളക്, പിരിയൻ, പച്ചമുളക്, ക്യാപ്സിക്കം... എരിവിന്റെ കാര്യത്തിൽ പലതരം മനോഭാവങ്ങളുള്ളവരാണ് ഈ മുളകുകളെല്ലാം.
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രശസ്തവുമായ പഴങ്ങളിലൊന്നാണ് സ്ട്രോബറി. നേരിട്ട് ഭക്ഷിക്കുന്നതു കൂടാതെ ജാം, ജ്യൂസ്, മിൽൿഷേക്, ഐസ്ക്രീം തുടങ്ങിയ ഭക്ഷണവിഭവങ്ങളിലും സ്ട്രോബറി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഭക്ഷണവിഭവങ്ങൾ കൂടാതെ കോസ്മെറ്റിക് സാമഗ്രികളിലും ഇതുപയോഗിക്കുന്നു. സ്ട്രോബറികൾ പൊതുവെ
തുർക്കിയിലെ ഒരു പുരാവസ്തു മേഖലയിൽ നിന്ന് സ്വർണനാണയങ്ങൾ നിറഞ്ഞുകവിഞ്ഞ ഒരു കുടം ശാസ്ത്രജ്ഞർ കണ്ടെത്തി. തുർക്കിയിൽ സ്ഥിതി ചെയ്യുന്ന ഗ്രീക്ക് പാരമ്പര്യമുള്ള നഗരമായ നോഷനിലെ ഒരു വീടിന് അടിയിൽ നിന്നാണ് നിധിക്കുടം കിട്ടിയത്. നാണയങ്ങളിൽ ഒരു അമ്പെയ്ത്ത് പോരാളിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. പേർഷ്യൻ
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിൽ സ്ഥിതി ചെയ്യുന്ന ദുരൂഹ റിചാറ്റ് ഘടനയുടെ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയം പകർത്തി. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ മൗറിത്താനിയയിലുള്ള അഡ്റാർ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന റിചാറ്റ് ഘടന സഹാറയുടെ കണ്ണ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരേ കേന്ദ്രമുള്ള രണ്ട് വൃത്തങ്ങൾ
സമുദ്രത്തിൽ വിലപിടിപ്പുള്ള പല വസ്തുക്കളുമുണ്ട്. അതിലൊന്ന് ഒരു മീനാണ്. ബ്ലാക്ക്സ്പോട്ടഡ് ക്രോക്കർ എന്ന അപൂർവ മത്സ്യം. സാധാരണ ഗതിയിൽ മാംസത്തിന്റെ അളവും രുചിയും നിലവാരവുമൊക്കെയാണ് ഒരു മീനിന്റെ വില നിർണയിക്കുക. എന്നാൽ ഈ മീനിന്റെ കാര്യത്തിൽ അതല്ല, തദ്ദേശീയ വൈദ്യശാസ്ത്രത്തിലെ അതിന്റെ ഉപയോഗമാണ് ഇത്ര വലിയ
ലോകം ഉടനെ അവസാനിക്കുമെന്ന പേടി ലോകത്ത് പലർക്കുമുള്ളതാണ്. ‘ഡൂംസ്ഡേ ഫോബിയ’ എന്നാണ് ഈ പേടി അറിയപ്പെടുന്നത്. ഹോളിവുഡിൽ ഇതു പ്രമേയമാക്കി ധാരാളം ചിത്രങ്ങളുമിറങ്ങിയിട്ടുണ്ട്. തോക്കും ബോംബും മേലാസകലം തൂക്കിയിട്ട് യുദ്ധസന്നദ്ധരായി അലറിയടുക്കുന്ന റോബട്ടുകൾ... അത്യുഗ്രൻ സ്ഫോടനങ്ങളിലൂടെ പുകയും ചൂടും
കഴിഞ്ഞകാലത്ത് അറ്റക്കാമ മരുഭൂമിയിൽ ഗവേഷകർ മത്സ്യങ്ങളുടെയും സമുദ്രധാതുക്കളുടെയുമൊക്കെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. മരുഭൂമിയിൽ ഇവയെങ്ങനെ വന്നെന്നത് ശാസ്ത്രജ്ഞരെ കുഴപ്പിച്ചുകൊണ്ടിരുന്ന ചോദ്യമാണ്. അറ്റക്കാമയിലെ പ്രാചീന പുരാവസ്തുമേഖലകളായ പാബെലോൻ ഡി പിക്കായിലും മറ്റും ഗവേഷകർ നടത്തിയ പര്യവേക്ഷണത്തിൽ
നമ്മുടെയെല്ലാം ജീവിതത്തിൽ മൊബൈൽ ഫോൺ ഇന്ന് ശക്തമായ സ്വാധീനമായി കഴിഞ്ഞിരിക്കുന്നു. ആവശ്യത്തിനുള്ള ഉപയോഗ ഉപകരണം എന്ന നിലയിൽ നിന്നു മാറി പലരുടെയും ദിവസത്തിന്റെ ഭൂരിഭാഗം മണിക്കൂറുകളും മൊബൈൽഫോണിൽ തന്നെയാണ്. തക്കം കിട്ടിയാൽ മിക്കവരുടെയും കൈ പോകുന്നത് മൊബൈലിലേക്കാണ്. അനാവശ്യമായ അഡിക്ഷനുകളും മൊബൈലുമായി
വിവാഹവേദികൾ എപ്പോഴും രസകരമാകുന്നത് കുഞ്ഞുങ്ങളുടെ സാന്നിധ്യം കൊണ്ട് കൂടിയാണ്. ഓടിപ്പാഞ്ഞ് നടക്കുന്ന കൊച്ചു കുട്ടികൾ വിവാഹവേദികളിലെ ഹൈലൈറ്റ് ആണ്. അത് ഇപ്പോൾ ലോകം കണ്ട ഏറ്റവും ചിലവേറിയ വിവാഹമായ അനന്ത് അംബാനി - രാധിക മർച്ചന്റെ വിവാഹവേദിയിൽ ആണെങ്കിലും ശരി. അത്തരത്തിൽ ഓടിപ്പാഞ്ഞു നടന്ന്, ഒറ്റ വീഴ്ചയിലൂടെ
ദുരൂഹതാ സിദ്ധാന്തങ്ങൾക്ക് വലിയ വളക്കൂറുള്ള മണ്ണാണ് യുഎസ്. യുഎസ് തിരഞ്ഞെടുപ്പുകളിൽ ദുരൂഹതാ സിദ്ധാന്തങ്ങൾ പലപ്പോഴും വലിയ റോൾ വഹിക്കാറുണ്ട്. കഴിഞ്ഞ തവണയും അതിനു മുൻപുമുള്ള തിരഞ്ഞെടുപ്പുകളിൽ ക്വാനോൺ തുടങ്ങി അനേകം ദുരൂഹതാ സിദ്ധാന്തങ്ങൾ അരങ്ങുപിടിച്ചിരുന്നു. ട്രംപ് ഭരണകാലത്തിന്റെ അവസാന കാലത്ത് അമേരിക്കൻ
1782 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ പോണ്ടോലാൻഡ് തീരത്തിനു സമീപം ഒരു കപ്പൽ തകർന്നു. ഗ്രോസ്വെനോർ എന്നറിയപ്പെട്ട ആ കപ്പൽ പവിഴപ്പുറ്റിലിടിച്ചാണ് തകർന്നത്. മൂന്നു പായകളുണ്ടായിരുന്ന ഈ കപ്പൽ 729 ടൺ ഭാരം വഹിച്ചിരുന്നു. ഇംഗ്ലണ്ടിലേക്കു തിരികെപ്പോകുകയായിരുന്നു ഈ കപ്പൽ. ഈ കപ്പലിനെപ്പറ്റി പിന്നീട്
2017 ഒക്ടോബറിൽ ഹവായിയിലെ ഹാലികല ഒബ്സർവേറ്ററിയിൽ ജ്യോതിശ്ശാസ്ത്ര ഗവേഷകനായ റോബർട്ട് വെറിക് ഒരു പ്രത്യേകതരം വസ്തുവിനെ ബഹിരാകാശത്ത് കണ്ടെത്തി. ആദ്യം കണ്ടെത്തിയപ്പോൾ പാറക്കഷണമെന്ന് തോന്നിപ്പിച്ച അതിന് ധാരാളം പ്രത്യേകതകളുണ്ടായിരുന്നു.നമ്മുടെ ഭൂമിയുൾപ്പെട്ട സൗരയൂഥത്തിനു പുറത്തു നിന്നു വന്നതായിരുന്നു 400
ആഴ്ചകൾക്ക് മുൻപാണ് മധ്യപ്രദേശിലെ പന്ന ജില്ലയിൽ ഒരു കർഷകന് രണ്ട് വജ്രങ്ങൾ ആഴ്ചകളുടെ ഇടവേളയിൽ ലഭിച്ചത്. ആദ്യത്തേത് 1.35 കാരറ്റ് വജ്രമായിരുന്നെങ്കിൽ രണ്ടാമത്തേത് 6.65 കാരറ്റ് മൂല്യമുള്ളതാണ്. രണ്ടാമത്തെ വജ്രത്തിനു മാത്രം 20 ലക്ഷം രൂപ മതിക്കും. മധ്യപ്രദേശിലെ ഗൗരേയ കാകരഹട്ടി ഗ്രാമത്തിൽ നിന്നുള്ള
ഈ പ്രപഞ്ചത്തിൽ മനുഷ്യർക്ക് സൗരയൂഥത്തിലെ 8 ഗ്രഹങ്ങളെ മാത്രമല്ല അറിയാവുന്നത്, സൗരയൂഥത്തിനു വെളിയിലും പ്രപഞ്ചത്തിൽ ഗ്രഹങ്ങളുണ്ട്. ഇവ അറിയപ്പെടുന്ന് പുറംഗ്രഹങ്ങൾ അഥവാ എക്സോപ്ലാനറ്റുകൾ എന്ന പേരിലാണ്. ഇക്കൂട്ടത്തിൽ നമുക്കറിയാവുന്നതും അറിയാത്തതുമായ ധാരാളം ഗ്രഹങ്ങളുണ്ട്. അയ്യായിരത്തിലധികം പുറംഗ്രഹങ്ങൾ
2019ൽ തെക്കുപടിഞ്ഞാറൻ സ്പെയിനിലെ കർമോണയിൽ നിർമാണപ്രവർത്തനങ്ങൾക്കിടെ പര്യവേക്ഷകർ ഒരു പ്രാചീനകാല മൃതിയറ കണ്ടെത്തി. രണ്ടായിരത്തോളം വർഷം പഴക്കമുള്ളതായിരുന്നു ഇത്. ഈ മൃതിയറയിൽ അനേകം കുടങ്ങളും പാത്രങ്ങളും മറ്റു വസ്തുക്കളുമൊക്കെയുണ്ടായിരുന്നു. ഇതിലൊന്നിൽ പ്രാചീനകാലത്തെ ഒരു പെർഫ്യൂമിന്റെ ബാക്കിഭാഗം
17508 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യമാണ് ഇന്തൊനീഷ്യ. പ്രകൃതിവൈവിധ്യം വിളയാടുന്ന രാജ്യം. ഇക്കൂട്ടത്തിൽ ഒരു പ്രശസ്തമായ ദ്വീപാണ് കൊമോഡോ. ലോകത്തെ ഏറ്റവും വലിയ 7 പ്രകൃതി അദ്ഭുതങ്ങൾ എന്നറിയപ്പെടുന്ന സ്ഥലങ്ങളിലൊന്നായ കൊമോഡോ നാഷനൽ പാർക് മേഖലയിൽ ഉൾപ്പെട്ടതാണ് 390 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള കൊമോഡോ ദ്വീപ്.
ഏറ്റവും കടുത്ത സാഹചര്യങ്ങളിലും ഉയരത്തിലുമുള്ള ഒരു യുദ്ധമായിരുന്നു കാർഗിൽ യുദ്ധം. ഈ യുദ്ധത്തിലെ അവിസ്മരണീയമായ ഒരേടാണ് ജൂലൈ നാലിന് കടന്നുപോയത്. ടൈഗർ ഹിൽ പിടിച്ചെടുത്ത ദിവസത്തിന്റെ 25-ാം വാർഷികം കൂടിയായിരുന്നു അന്ന്. കാർഗിലിലെ പാക്ക് നുഴഞ്ഞുകയറ്റക്കാരെ തുരത്താനുള്ള ഓപ്പറേഷൻ വിജയ് ദൗത്യത്തിലെ നിർണായക
ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ പാറയിലുറച്ച നിലയിൽ 1300 വർഷത്തോളം നിലനിന്ന ഡുറൻഡാൽ എന്ന വാൾ മോഷണം പോയത് ഇന്നലെ വാർത്തകളിൽ ഇടം തേടി. എന്നാൽ ഫ്രാൻസിൽ നേരത്തെയും ചരിത്രപ്രാധാന്യമുള്ള ഒരു വലിയ മോഷണം നടന്നിരുന്നു. അന്നു മോഷ്ടിക്കപ്പെട്ടത് സാക്ഷാൽ മൊണാലിസ എന്ന പെയ്ന്റിങ്ങാണ്. മൊണാലിസയെ ലോകപ്രശസ്തമാക്കിയതിലും ഈ
1300 വർഷം പാറയിൽ ഉറച്ചിരുന്ന ഫ്രാൻസിലെ പ്രശസ്തമായ ഡുറൻഡാൽ വാൾ കാണാതായി. ഫ്രഞ്ച് ഗ്രാമമായ റോകാമഡൂറിലാണ് മാന്ത്രികശക്തികളുണ്ടെന്ന് തദ്ദേശീയർ വിശ്വസിച്ചിരുന്ന വാൾ സ്ഥിതി ചെയ്തിരുന്നത്. ഫ്രഞ്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇംഗ്ലിഷ് ഐതിഹ്യങ്ങളിൽ എക്സ്കാലിബർ എന്ന അതിപ്രശസ്തമായ ഒരു വാളിനെപ്പറ്റി
രത്നക്കല്ലുകളുടെ കൂട്ടത്തിൽ ഏറ്റവും വിലയേറിയ ഒന്നാണ് വജ്രം എന്ന് അറിയാത്തവരായി ആരും ഉണ്ടാകില്ല. വെള്ള പളുങ്ക് പോലെ വെട്ടി തിളങ്ങുന്ന വജ്രം ഏതൊരു ആഭരണപ്രേമിയുടെയും പ്രിയപ്പെട്ട രത്നങ്ങളിൽ ഒന്നാണ്. എന്നാൽ സ്വതവേ കണ്ടിട്ടുള്ള വെള്ള വജ്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇളം റോസ് നിറത്തിലുള്ള വജ്രം
ചന്ദ്രന്റെ വിദൂരവശത്തെ സാംപിളുകളുമായി ചൈനയുടെ ചാങ്ഇ 6 ബഹിരാകാശ ദൗത്യം ഇന്നലെ ഭൂമിയിൽ ഇറങ്ങി. ചൈനയിലെ ഇന്നർ മംഗോളിയ മേഖലയിലാണ് പേടകം ഇറങ്ങിയത്. ഇന്നലെ ഇന്ത്യൻ സമയം 11.30 കഴിഞ്ഞപ്പോഴായിരുന്നു ഇതിറങ്ങിയത്. ഭൂമിയോട് തിരിഞ്ഞുനിൽക്കുന്നതു മൂലം ദൃശ്യമാകാത്ത വിദൂരവശത്തുനിന്നുള്ള സാംപിളുകൾ ഇതാദ്യമായാണ്
യുഎസിൽ ഏകശിലാപാളി വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ നെവാഡയിലെ ലാസ് വേഗസിലാണ് ഇതു പ്രത്യക്ഷപ്പെട്ടത്. ലാസ് വേഗസിനു വടക്കുള്ള ഗ്ലാസ് പീക്കിലാണ് പാളി പ്രത്യക്ഷപ്പെട്ടത്. മാർച്ചിൽ ഇത്തരമൊരു പാളി ബ്രിട്ടനിലെ വെയിൽസിലുള്ള ഹേ ബ്ലഫ് ഏരിയയിൽ കണ്ടെത്തിയിരുന്നു. ലാസ് വേഗസിൽ പാളി
ഭൂമിയുടെ നല്ലൊരുഭാഗവും സമുദ്രമാണെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യം. ഭൂമിയിൽ വിവിധ ഇടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ വിമാനയാത്രകൾക്ക് ഇന്നു കഴിയും. എന്നാൽ വിമാനങ്ങൾ കണ്ടുപിടിക്കപ്പെടാതിരുന്ന ഒരു കാലഘട്ടത്തിൽ കപ്പൽയാത്രകളായിരുന്നു ഇതിനുള്ള ആശ്രയം. നോക്കെത്താദൂരം
ഓസ്ട്രേലിയ ഭൂഖണ്ഡത്തിന്റെ ഉള്ളിൽ പണ്ടൊരു കടലുണ്ടായിരുന്നു.. ഇറോമാംഗ കടൽ. ഈ കടലിനു മുകളിൽ ഫാന്റത്തിനെ അനുസ്മരിപ്പിക്കുന്ന ഒരു പക്ഷി പറന്നുനടന്നിരുന്നു. ടെറോസർ എന്ന ഗണത്തിൽപെടുന്ന ആദിമജീവിയായിരുന്നു ഇത്. പേര് ഹാലിസ്കിയ പീറ്റേർസേനി. ഓസ്ട്രേലിയയിൽ നിന്നു കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും പൂർണമായ
നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സ് സ്റ്റാർഷിപ് പരീക്ഷണപ്പറക്കലിൽ വിജയം നേടിയത്. ഏകദേശം 400 അടി (40 നിലക്കെട്ടിടത്തിന്റെ പൊക്കം) ഉയരമുള്ള റോക്കറ്റ് ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ് എക്സ് വിക്ഷേപണകേന്ദ്രത്തിൽ നിന്നാണ് പറന്നുപൊങ്ങിയത്. മണിക്കൂറിൽ
കാഴ്ചയിൽ കുതിരകളുടെ ഏകദേശ രൂപമൊക്കെ ഉണ്ടെങ്കിലും മത്സ്യത്തിന്റെ ഇനത്തിൽ പെടുന്ന ജീവികളാണ് കടൽക്കുതിരകൾ. മത്സ്യത്തിന്റെ വിഭാഗത്തിലാണ് ഉൾപ്പെടുന്നതെങ്കിലും മൽസ്യത്തെപ്പോലെ ഭക്ഷണത്തിനായി വ്യാപകമായി ഉപയോഗിക്കാറില്ല. ഇൻഡോനേഷ്യ, ഫിനിപ്പീൻസ് തുടങ്ങിയ ചില രാജ്യങ്ങളിൽ മാത്രമാണ് ഇവയെ കൂടുതലായും ഭക്ഷണത്തിനായി
അന്യഗ്രഹജീവികൾ ഭൂമിയിൽ മനുഷ്യർക്കിടയിലുണ്ടെന്നും അവർ കടലിനടിയിലും അഗ്നിപർവതങ്ങൾക്കടിയിലുമൊക്കെ ഒളിച്ചുതാമസിക്കുകയാണെന്നുമൊക്കെ പറഞ്ഞ് യുഎസിലെ ശാസ്ത്രജ്ഞർ ഗവേഷണം നടത്തി തയാറാക്കിയ പ്രബന്ധത്തെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ലോകമെമ്പാടും തരംഗം സൃഷ്ടിച്ചിരുന്നു. ഈ പ്രബന്ധത്തിൽ ഒരു ദുരൂഹ
ട്രാഫിക് ജാമുകൾ അഥവാ ബ്ലോക്കുകൾ നമ്മൾ പലപ്പോഴും അനുഭവിച്ചിട്ടുള്ള കാര്യമാണ്. ഏതെങ്കിലും സ്ഥലത്തേക്കൊക്കെ പെട്ടെന്നു പോകുമ്പോഴായിരിക്കും പെട്ടെന്നു ബ്ലോക്കിൽ പെടുന്നത്. പിന്നെ അതു മാറുന്നതുവരെ അവിടെ കിടക്കും. ചിലപ്പോൾ കുറച്ചു മിനിറ്റുകൾ, കടുത്ത ബ്ലോക്കാണെങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ വരെയൊക്കെ നമ്മൾ
വിദഗ്ധമായി ഒരുക്കപ്പെട്ട കല്ലുകൾ ചുറ്റുംകൂട്ടിയിട്ട് തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ നിർമിച്ച സ്റ്റോൺഹെൻജ് ഘടന ലോകപ്രശസ്തമാണ്. ദുരൂഹതയുടെ കുടചൂടി നിൽക്കുന്ന ഈ വിചിത്രഘടനയെപ്പറ്റി നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാൽ ഇതുപോലെ തന്നെ വിചിത്രമായ മറ്റൊരു ഘടനയുമുണ്ട്. 4000 വർഷങ്ങൾക്ക് മുൻപ് നിർമിക്കപ്പെട്ട
കൊലയാളിത്തിമിംഗലം എന്നറിയപ്പെടുന്ന തിമിംഗലമാണ് ഓർക്കെ. കില്ലർ വെയിൽ എന്ന് ഇംഗ്ലിഷിൽ ഇവ വിശേഷിപ്പിക്കപ്പെടുന്നു. പേരു കേൾക്കുമ്പോൾ തന്നെ അറിയാമല്ലോ ആശാന്റെ കയ്യിലിരിപ്പ് അത്ര ശരിയല്ലെന്ന്. സംഭവം ശരിയാണ് കടലിലെ ഏറ്റവും ആക്രമണകാരികളായ ജീവികളിലൊന്നാണ് ഓർക്ക. വളരെ ബുദ്ധികൂർമതയുള്ള ജീവികളായ ഓർക്കകൾ
അണ്ണാറക്കണ്ണനും തന്നാലയത് എന്നൊരു ചൊല്ലുകേട്ടിട്ടുണ്ടോ കൂട്ടുകാർ. കംബോഡിയയിൽ ഒരു എലിയുണ്ടായിരുന്നു. മഗാവ എന്നായിരുന്നു അതിന്റെ പേര്. അവിശ്വസനീയമായ ഒരു പ്രവൃത്തിയാണ് ഈ എലി ചെയ്തത്. കംബോഡിയയിൽ മണ്ണിൽ മറഞ്ഞുകിടന്ന 100 കണക്കിനു കുഴിബോംബുകൾ കണ്ടെത്തി ഒട്ടേറെ ജനങ്ങളുടെ ജീവൻ രക്ഷിച്ചു. മഗാവ തന്റെ എട്ടാം
പല ഭൗമമേഖലകളിലായാണ് ലോകത്തിലെ മനുഷ്യർ ജീവിക്കുന്നത്. സമതലങ്ങളിൽ, പീഠഭൂമികളിൽ, കടൽത്തീരങ്ങളിൽ, മലമ്പ്രദേശങ്ങളിൽ അങ്ങനെ വ്യത്യസ്തമായ മേഖലകളിൽ മനുഷ്യർ വസിക്കുന്നു. ലോകത്തിൽ ഏറ്റവും ഉയരത്തിൽ മനുഷ്യർ ജീവിക്കുന്നതെവിടെയാണ് എന്നറിയാമോ? ആ സ്ഥലത്തിന്റെ പേരാണ് ലാ റിൻകൊനാഡ. ഒരു പട്ടണമാണ് ഇത്. പെറുവിലാണ് ഈ
2022ൽ യുഎസിലെ നോർത്ത് ഡക്കോട്ടയിൽ മലകയറാൻ പോയ 3 കുരുന്നുകൾ ഒരു കാഴ്ച കണ്ട് അമ്പരന്നു. തറയിൽ നിന്നു ചെറുതായി വെളിയിൽ വന്ന നിലയിൽ കുറച്ച് ഫോസിൽ അസ്ഥികൾ. ദിനോസറുകളുടെ രാജാവ് എന്നറിയപ്പെട്ട ടി.റെക്സ് ദിനോസറുകളുടേതായിരുന്നു ഈ ഫോസിലുകൾ. ഈ ഫോസിലുകൾ ഇപ്പോൾ യുഎസിലെ ഡെൻവറിലുള്ള മ്യൂസിയത്തിലാണ്
കൂട്ടുകാരെ, ത്രീഡി പ്രിന്റിങ് വഴി ഒരു റോക്കറ്റുണ്ടാക്കി സ്വകാര്യ ബഹിരാകാശ സ്ഥാപനമായ അഗ്നികുൽ കോസ്മോസ് വിക്ഷേപിച്ച വാർത്ത അറിഞ്ഞുകാണുമല്ലോ. എന്താണ് ഈ ത്രീഡി പ്രിന്റിങ് എന്നറിയാമോ? ∙ ആദ്യം ഡിസൈൻ കംപ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളിലൂടെ നമുക്ക് വേണ്ട ഒരു വസ്തുവോ ഉപകരണമോ ഘടനയോ നിർമിച്ചെടുക്കുന്ന രീതിയാണ്
വ്യാഴഗ്രഹം അഥവാ ജൂപ്പിറ്ററിന്റെ പ്രധാന ചന്ദ്രൻമാരിലൊന്നായ യൂറോപ്പയിൽ ഒരു പ്രത്യേക ഘടന വെളിപ്പെടുത്തി നാസയുടെ ചിത്രം. യൂറോപ്പയുടെ ഉപരിതലത്തിൽ പ്ലാറ്റിപ്പസ് എന്ന ജീവിയുടെ ആകൃതിയിൽ ഒരു ഘടനയാണ് ഇത്. വിചിത്രമായ ആകൃതി മൂലം ചിത്രം പെട്ടെന്നു ശ്രദ്ധേയമായി. യൂറോപ്പയുടെ മധ്യരേഖയ്ക്കരികിൽ 37 കിലോമീറ്റർ
ആഗോളതാപനം ഒരു രാജ്യാന്തര തെറ്റിദ്ധരിക്കൽ ശ്രമമാണ്, വേൾഡ് ട്രേഡ് സെന്റർ ആക്രമണം സിഐഎ പദ്ധതിയാണ്, ചന്ദ്രനിൽ അമേരിക്ക ഇറങ്ങിയത് ഏതോ മരുഭൂമിയിൽ ഷൂട്ട് ചെയ്തതാണ്... എന്നിങ്ങനെ യുഎസിൽ ധാരാളം നിഗൂഢവാദ സിദ്ധാന്തങ്ങളുണ്ട്. ഇത്തരം കോൺസ്പിറസി സിദ്ധാന്തങ്ങൾ എന്തുകൊണ്ടാണ് ഇത്രയും പ്രചാരം നേടുന്നതെന്നറിയില്ല.
സൗരയൂഥത്തിലെ അഞ്ചാം ഗ്രഹമായ ജൂപ്പിറ്റർ അഥവാ വ്യാഴം ഏറ്റവും വലിയ ഗ്രഹമാണ്. സൗരയൂഥത്തിലെ മറ്റ് എല്ലാ ഗ്രഹങ്ങളുടെയും ഭാരം കൂട്ടിനോക്കിയാൽ അതിന്റെ രണ്ടര ഇരട്ടി ഭാരം വരും. ഭൂമി, ചൊവ്വ, ശുക്രൻ, ബുധൻ ഗ്രഹങ്ങൾ ടെറസ്ട്രിയൽ അഥവാ ഉറച്ച പ്രതലമുള്ളവയായി പരിഗണിക്കപ്പെടുമ്പോൾ ജൂപ്പിറ്ററും ശനിയും ഗ്യാസ് ജയന്റ്
മെക്സിക്കോയിലെ ഒരു സംസ്ഥാനമാണ് യൂക്കാട്ടൻ. വടക്കേ അമേരിക്കൻ വൻകരയിലെ സംസ്ഥാനമായ മെക്സിക്കോയിലെ 31 സംസ്ഥാനങ്ങളിൽ ഒന്ന്. യൂക്കാട്ടൻ ഉപദ്വീപിന്റെ ഭാഗമായ ഈ സംസ്ഥാനത്തിന് മെക്സിക്കൻ ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. ലോകപ്രശസ്തമായ മായൻ സംസ്കാരം നിലനിന്ന മേഖലയാണ് യൂക്കാട്ടൻ. എന്നാൽ യൂക്കാട്ടന്റെ ചരിത്രം
ഈജിപ്ഷ്യൻ ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളായ അമെൻഹോടെപ് മൂന്നാമന്റെ മുഖം അത്യാധുനിക കംപ്യൂട്ടർ ഗ്രാഫിക്സ് വിദ്യയിലൂടെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഗവേഷകർ. പ്രമുഖ ഗ്രാഫിക്സ് ഡിസൈനറായ സിസറോ മോറെസാണ് മുഖം പുനഃസൃഷ്ടിച്ചത്. ലോകത്ത് ഇതുവരെ ജീവിച്ച മഹാധനികൻമാരിലൊരാളായിരുന്നു അമെൻഹോടെപ് മൂന്നാമൻ.
കൂട്ടുകാരെ നിങ്ങൾ കടൽ കണ്ടിട്ടില്ലേ? കടലിൽ നിറയെ ഉപ്പുരസമുള്ള വെള്ളമാണെന്ന് നമുക്കറിയാം. എന്നാൽ കടൽ ജലത്തിൽ അടങ്ങിയിട്ടുള്ള സ്വർണത്തെപ്പറ്റി അറിയുമോ? സമുദ്രജലത്തിൽ വ്യാപകമായി സ്വർണം അടങ്ങിയിട്ടുണ്ട്. സമുദ്രജലം ഒരു ലീറ്റർ എടുത്താൽ വളരെ ചെറിയ അളവിലായിരിക്കും സ്വർണമുള്ളത്. എന്നാൽ മൊത്തം സമുദ്രത്തിലെ
പലർക്കും അത്ര അഭിപ്രായമില്ലാത്ത പറക്കുംകൂട്ടരാണ് വവ്വാലുകൾ അല്ലേ...പ്രേതസിനിമകളിലെയും മറ്റും സാന്നിധ്യമായതും പിന്നെ പല അസുഖങ്ങളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ പേരുകേൾപ്പിക്കുന്നതുമൊക്കെയാണ് കാരണം. നമ്മളുൾപ്പെടുന്ന സസ്തനികുടുംബത്തിലെ ഒരു പ്രധാനപ്പെട്ട അംഗമാണ് വവ്വാൽ. ലോകത്തെമ്പാടുമായി 1400
കൂട്ടുകാരേ, മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ട്. മഴയ്ക്കൊപ്പം മിന്നലുമുണ്ട്. മിന്നൽ ആകാശത്തു പുളഞ്ഞുപോകുന്നത് കമനീയമായ കാഴ്ച തന്നെ. എന്നാൽ സൂക്ഷിക്കണം കേട്ടോ. മിന്നൽ അപകടകാരിയാണ്. മഴക്കാലത്ത് മിന്നലിനെ കരുതിയിരിക്കണം. ഇടിയും മിന്നലുമുണ്ടാകാനുള്ള സാധ്യത കണ്ടാൽ തന്നെ കളിസ്ഥലങ്ങളിൽ നിന്നും ഗ്രൗണ്ടുകളിൽ
ലോകജനതയെ ആശങ്കയിലാഴ്ത്തുന്ന സംഭവങ്ങളാണ് യുദ്ധങ്ങൾ. അതുവരെ അനുഭവിച്ചുവരുന്ന സമാധാനത്തെ പാടെ ഇല്ലാതാക്കും യുദ്ധങ്ങൾ. ഇന്നും ഭൂമിയിൽ പലയിടങ്ങളിലും യുദ്ധങ്ങൾ നടക്കുന്നു, നടന്നുകൊണ്ടിരിക്കുന്നു. ലോകത്തു നൂറ്റാണ്ടുകൾ നീണ്ട പല യുദ്ധങ്ങളും നടന്നിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുടങ്ങിയ
ലോകത്തെ വിസ്മയിപ്പിച്ച പല ചിത്രങ്ങളുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ ചിലത് പിറന്നത് ബഹിരാകാശത്താണ്. ചന്ദ്രനിൽ കാൽകുത്തിയ യാത്രികരുടെ ചിത്രവും അപ്പോളോ ദൗത്യം എടുത്ത ഭൂമിയുടെ ചിത്രവുമൊക്കെ ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ്. ഇങ്ങനെ പ്രശസ്തമായ ബഹിരാകാശ ചിത്രങ്ങളിൽ സവിശേഷ സ്ഥാനം വഹിക്കുന്ന ഒന്നാണ് ‘പില്ലേഴ്സ്
2018ൽ ഇറാഖിലെ ഒരു ഗുഹയിൽ നിന്നും 75000 വർഷം പഴക്കമുള്ള നിയാണ്ടർത്താൽ മനുഷ്യഫോസിലുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് കണ്ടെത്തിയ തലയോട്ടിയുടെ അവശിഷ്ടങ്ങൾ വളരെ ശ്രമകരമായി കൂട്ടിച്ചേർക്കുകയും ചെയ്തു ഗവേഷകർ. ഇപ്പോഴിതാ ത്രീഡി ഇമേജിങ് സാങ്കേതിക വിദ്യയാൽ പുനസൃഷ്ടിച്ചിരിക്കുകയാണ്
പ്രപഞ്ചത്തിലെ ഏറ്റവും ദുരൂഹമായ സംവിധാനങ്ങളിലൊന്നാണ് ബ്ലാക്ക്ഹോൾ അഥവാ തമോഗർത്തം. ഭാരമേറിയ നക്ഷത്രങ്ങളുടെ അന്ത്യദശയിൽ രൂപപ്പെടുന്ന ഈ തമോഗർത്തങ്ങൾ എന്തിനെയും ആകർഷിക്കും. ഒരു തമോഗർത്തത്തിനുള്ളിൽ പെട്ടാൽ എന്താകും അവസ്ഥ.ഇത്തരമൊരു അവസ്ഥ വേണമെങ്കിൽ ഒരു വിഡിയോവഴി അനുഭവിക്കാം. തങ്ങളുടെ ഡിസ്കവർ സൂപ്പർ
ലോകത്തിലെ ഏറ്റവും ഹാപ്പിയായ ജീവി. എപ്പോഴും ചിരിച്ച മുഖം- ഓസ്ട്രേലിയയിലെ ക്വോക്ക എന്ന ജീവിയാണ് ഇങ്ങനെ അറിയപ്പെടുന്നത്. ക്വോക്ക യഥാർഥത്തിൽ ഹാപ്പിയാണോ അല്ലയോ എന്ന് നമുക്കറിയില്ല. പക്ഷേ ഇവയുടെ വായയുടെ പ്രത്യേകത കാരണം ഇവയ്ക്ക് എപ്പോഴും ചിരിച്ച മുഖമാണ്. ക്വോക്കകൾ ചെറിയ ജീവികളാണ്, ഒരു പൂച്ചയുടെ
വളരെ പരിചിതമായ രാജ്യമാണ് ഇന്തൊനീഷ്യ. ഇന്ത്യയുമായി സാംസ്കാരികമായി ബന്ധങ്ങൾ പുലർത്തുകയും പണ്ടുകാലത്ത് ചോളരാജാക്കൻമാരുമായി വാണിജ്യബന്ധത്തിലേർപ്പെടുകയുമൊക്കെ ചെയ്തിരുന്നു ഇന്തൊനീഷ്യൻ രാജവംശങ്ങൾ. പ്രബലമായ ശ്രീവിജയ സാമ്രാജ്യം ഇന്തൊനീഷ്യയിലെ പ്രശസ്ത സാമ്രാജ്യമായിരുന്നു. പ്രകൃതിപരമായും ധാരാളം
മുറിവുകളിൽ പച്ചമരുന്നുകൾ തേച്ച് അത് ചികിത്സിക്കുന്നത് മനുഷ്യർക്ക് അത്ര അസാധാരണ കാര്യമല്ല. ഇന്തൊനീഷ്യയിലെ സുമാത്രയിലുള്ള ഗുനുങ് ദേശീയോദ്യാനത്തിൽ പച്ചമരുന്ന് പ്രയോഗം നടത്തിയിരിക്കുന്നത് ഒരു ഒറാങ്ഉട്ടാനാണ്. റാക്കൂസ് എന്ന ഈ ഒറാങ്ഊട്ടാൻ മുഖത്തു പറ്റിയ ഒരു മുറിവുണക്കാനായി പച്ചമരുന്ന് കണ്ടെത്തുകയും അതു
രണ്ടു തലച്ചോറുള്ള ജീവികളെന്നായിരുന്നു സെറാപോഡുകളെ ശാസ്ത്രജ്ഞർ വിചാരിച്ചിരുന്നത്. 10 കോടി വർഷം മുൻപ് ജീവിച്ച സോറോപോഡ് ദിനോസറുകളാണ്. വലിയ ജീവികളാണെങ്കിലും ചെറിയ തലച്ചോറുകളായിരുന്നു ഇവയ്ക്ക്. നീളമുള്ള വാലിന്റെ അറ്റത്തും തലച്ചോർ പോലെയുള്ള ഒരു ഘടനയുണ്ടായിരുന്നു. ഇതാണ് ഇവയ്ക്ക് രണ്ട് തലച്ചോറുണ്ടെന്ന
രാത്രി വെളിയിലിറങ്ങി ആകാശം നോക്കാറുണ്ടോ കൂട്ടുകാർ. ഭാഗ്യമുണ്ടെങ്കിൽ നമുക്ക് ധാരാളം നക്ഷത്രങ്ങളെ കാണാനൊക്കും. മിന്നിത്തിളങ്ങുന്ന അനേകം നക്ഷത്രങ്ങൾ. പ്രപഞ്ചത്തിലെ ഊർജ കേന്ദ്രങ്ങൾ. പ്രപഞ്ചത്തിൽ അനേകം കോടി നക്ഷത്രങ്ങളുണ്ട്. നക്ഷത്രങ്ങൾ ചേർന്ന താരസമൂഹങ്ങളും നക്ഷത്രസമുദ്രമെന്നു വിളിക്കാവുന്ന
ലോകത്തിലെ ആദ്യ തീതുപ്പും നായ. പേടിക്കേണ്ട ഒരു റോബട്ടാണ് സംഭവം. യുഎസിലെ ഒഹായോയിലുള്ള ഒരു കമ്പനിയാണ് തെർമൊനേറർ എന്നു പേരുള്ള റോബട്ടിനെ വിപണിയിലിറക്കിയത്. 9420 യുഎസ് ഡോളറാണ് വില (ഏകദേശം എട്ടുലക്ഷം രൂപയോളം മൂല്യം). പൊതുജനങ്ങൾക്ക് ഈ നായയെ വാങ്ങിക്കാൻ അനുമതിയുണ്ട്. ഫ്ലെയിംത്രോവർ എന്ന ഒരു ഉപകരണമാണ്
ഇന്ന് സമുദ്രലോകത്തിലെ ഏറ്റവും പ്രതാപികളായ ജീവികളാണ് തിമിംഗലങ്ങൾ. ലോകത്തെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം മുതൽ ഡോൾഫിനുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഈ തിമിംഗലങ്ങളുടെയെല്ലാം ഉദ്ഭവം ആദിമ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 5 കോടി വർഷം മുൻപ് ജീവിച്ചിരുന്ന മാൻ വർഗത്തിൽ പെട്ട ഇൻഡോഹ്യുസ് എന്ന ജീവിയിൽനിന്നാണ്.
1959ലെ കാക്കറെക്കോ സംഭവം കേട്ടിട്ടുണ്ടോ?. ബ്രസീൽ തലസ്ഥാനം സാവോ പോളോയിൽ മേയർ തിരഞ്ഞെടുപ്പ്. 540 സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു. എന്നാൽ ഒറ്റെയൊരാളെയും ഇഷ്ടപ്പെടാതിരുന്ന കുറേ വിദ്യാർഥികൾ ചേർന്ന് ഒരു പണിയൊപ്പിച്ചു. സാവോ പോളോ മൃഗശാലയിലെ കാക്കറെക്കോ എന്ന കാണ്ടാമൃഗത്തെ സ്ഥാനാർഥിയായി നിയമിച്ചു.
യുഎസും സോവിയറ്റ് യൂണിയനും കടുകിടെ വിട്ടുവീഴ്ചയില്ലാത്ത മൽസരിച്ച ശീതയുദ്ധകാലത്തെ നാസയുടെ ദൗത്യമാണ് സർവേയർ 2. ശീതയുദ്ധത്തിന്റെ തീവ്രത അന്നു ബഹിരാകാശ രംഗത്തും പ്രകടമായിരുന്നു. അന്യോന്യം തോൽപിക്കാനായി യുഎസിന്റെ നാസയും സോവിയറ്റ് യൂണിയന്റെ എസ്എസ്പിയും തമ്മിൽ ജീവന്മരണപോരാട്ടം നടന്നു. 1966 ഫെബ്രുവരിയിൽ
സൂപ്പർമാനെ ഇഷ്ടമല്ലാത്തവർ ഉണ്ടോ. ക്രിപ്റ്റോൺ എന്ന ഗ്രഹത്തിൽ നിന്നു ഭൂമിയിൽ വന്ന അദ്ഭുതശക്തികളുള്ള വ്യക്തി. എല്ലാ നന്മകളെയും ധാർമികതയുടെയും വിളനിലം. എത്രയോ തലമുറകളിലുള്ള ആളുകളുടെ പ്രിയ സൂപ്പർഹീറോ ആയിരുന്നു സൂപ്പർമാൻ, ഇന്നും അങ്ങനെ തന്നെ. എന്നാൽ ബ്രസീലിൽ ചെന്നാൽ സൂപ്പർമാനായി ജീവിക്കുന്ന ഒരാളെ
നെസിയെ കണ്ടെത്താൻ സഹായിക്കാമോ?-അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് സ്കോട്ലൻഡിലെ ഒരു തദ്ദേശീയ തിരച്ചിൽ ഗ്രൂപ്പാണ്. അൽപം വ്യത്യസ്തരാണ് ഈ തിരച്ചിലുകാർ. ഇവർ തിരയുന്നത് ലോകത്ത് ഇതുവരെ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത ഒരു ജീവിയെയാണ്. നൂറ്റാണ്ടായി ഇതിനായി തിരച്ചിൽ നടക്കുന്നു.
നമ്മുടെ താരാപഥമായ ആകാശഗംഗയിൽ (ക്ഷീരപഥം) സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ തമോഗർത്തം (ബ്ലാക്ഹോൾ) തിരിച്ചറിഞ്ഞു. ഗയ-ബിഎച്ച്3 എന്നു പേരുള്ള ഇത് സൂര്യനെക്കാൾ 33 മടങ്ങ് പിണ്ഡമുള്ളതാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സഹകരണത്തോടെ യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ, പാരിസ് സയൻസ് ആൻഡ് ലെറ്റേഴ്സ് ഉൾപ്പെടെ ഉള്ള ലാബുകളിലെ
122 വർഷങ്ങളാണ് കടന്നുപോയത്. 1912 ഏപ്രിൽ 15ന് ആണ് ടൈറ്റാനിക് കടലിൽ മുങ്ങിയത് .ബ്രിട്ടനിലെ സതാംപ്ടണിൽ നിന്ന് യുഎസ് നഗരം ന്യൂയോർക്കിലേക്കു തന്റെ കന്നിയാത്രയ്ക്കു പുറപ്പെട്ടതായിരുന്നു ആ കപ്പൽ. വെറുമൊരു കപ്പലായിരുന്നില്ല അത്. ബ്രിട്ടനിലെ വമ്പൻ സമുദ്രഗതാഗത കമ്പനിയായ വൈറ്റ്സ്റ്റാർ ലൈനിന്റെ അഭിമാന
ഒരു പാറയുടെ മേൽ മറ്റൊരു വമ്പൻ പാറ വെറുതെ തൊട്ടതുപോലെ ഇരിക്കുന്നതു കണ്ടാൽ നമ്മൾ അമ്പരന്നുപോകും. ഇതുടനെ മറിഞ്ഞുവീഴുമെന്നു തോന്നാമെങ്കിലും ഈ പാറകൾ ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളായി എന്നതാണു വസ്തുത. ഫിൻലൻഡിലെ റൂകോലാഹ്തി എന്ന സ്ഥലത്താണ് കുമ്മാക്കിവി എന്നറിയപ്പെടുന്ന ഈ പാറ. വിചിത്രമായ പാറ
റഷ്യയ്ക്ക് അത്യാധുനിക ബോംബുകൾ, മിസൈലുകൾ തുടങ്ങിയവയുടെ വലിയ ശേഖരമുണ്ട്. റഷ്യൻ ബോംബുകളിൽ ഏറ്റവും ശ്രദ്ധേയമാണ് ഫാദർ ഓഫ് ഓൾ ബോംബ് എന്നറിയപ്പെടുന്ന ഫോബ് ബോംബ്. ആണവേതര ബോംബുകളിൽ ഏറ്റവും കരുത്തുറ്റതും മാരകവും അതിവിനാശകാരിയുമാണ് ഇത്. 2007ലാണ് റഷ്യയിൽ ഈ ബോംബ് വികസിപ്പിക്കപ്പെട്ടത്. അതിനു ശേഷം റഷ്യ ചില
2021ൽ ഒരു സംഭവം നടന്നു. പഴയകാല ഓസ്ട്രോ ഹംഗറി പടക്കപ്പലായ എസ്എംഎസ് ബോദ്രോഗ് നവീകരണത്തിന് ശേഷം വീണ്ടും നീറ്റിൽ ഇറങ്ങി. സമ്പന്നമായ ഒരു യുദ്ധഭൂതകാലമുള്ള കപ്പൽ ആണ് ബോദ്രോഗ്. 1914 ജൂലൈ 28ന് സാവ, ഡാന്യൂബ് എന്നീ നദികളുടെ സംഗമസ്ഥാനത്ത് നിന്നു ബെൽഗ്രേഡിലെ സെർബിയൻ സൈനികകേന്ദ്രങ്ങൾക്കു നേരെ ആദ്യ വെടികൾ
രണ്ടാം ലോകയുദ്ധ കാലത്ത് ലോകത്തെ ഞെട്ടിച്ചു കൊണ്ട് യുഎസിന്റെ പേൾ ഹാർബർ ദ്വീപിലെ നാവികകേന്ദ്രത്തിൽ ജപ്പാൻ ആഞ്ഞടിച്ചു.യുഎസും ജപ്പാനും തമ്മിൽ ശത്രുത കനത്തിരുന്നു. ജപ്പാനെ അണുബോംബ് ഉപയോഗിച്ച് ആക്രമിക്കാൻ യുഎസ് തിരഞ്ഞെടുത്തത് 1945 ഓഗസ്റ്റ് 6 എന്ന തീയതിയാണ്. എന്നാൽ ഇതിനു മുൻപായി പസിഫിക് തീരത്തുള്ള ടിനിയൻ
ലോകത്തെ ഏറ്റവും പ്രശസ്തമായ ഗൂഢവാദങ്ങളിലൊന്നാണ് അനുനാകികളെക്കുറിച്ചുള്ളത്. സക്കറിയ സിച്ചിൻ എന്ന ഗൂഢവാദക്കാരുടെ ആചാര്യനാണ് ഈ സിദ്ധാന്തത്തിന്റെ പിന്നിൽ. നിബിരു എന്നൊരു ഗ്രഹത്തിൽ നിന്നു പേടകങ്ങളിലെത്തിയവരാണത്രേ അനുനാകികൾ. ആദിമകാല മെസപ്പൊട്ടേമിയയിൽ എത്തിയ ഇവർ മനുഷ്യരെ തങ്ങളുടെ അടിമകളാക്കി. ഇതിനു പിന്നിൽ
ഗ്രീസിലെ ഏറ്റവും വലിയ ഇതിഹാസ രചയിതാവാണ് ഹോമർ. ഗ്രീക്ക് രാഷ്ട്രങ്ങളും ട്രോയ് രാജ്യവും തമ്മിൽ നടന്ന മഹായുദ്ധത്തിന്റെ കഥ പറയുന്ന ഇതിഹാസമായ ഇലിയഡ് ഹോമറിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ്. ബ്രാഡ് പിറ്റ് അഭിനയിച്ച ട്രോയ് എന്ന സിനിമയിലൂടെ ഈ കഥ പലർക്കും പരിചിതവുമാണ്. എന്നാൽ ഇലിയഡിന്റെ തുടർച്ചയായ കൃതിയാണ്
പ്രാചീന കാലഘട്ടത്തിൽ ഉള്ളതായി പറയപ്പെടുകയും എന്നാൽ ഒരിക്കലും കണ്ടെത്തപ്പെടാതിരിക്കുകയും ചെയ്ത നഗരങ്ങളെ നഷ്ടനഗരങ്ങൾ അഥവാ ലോസ്റ്റ് സിറ്റീസ് എന്നു വിളിക്കുന്നു. ഇത്തരത്തിൽ 2400 വർഷങ്ങളായി ഏറ്റവും കൂടുതൽ തിരച്ചിൽ നടന്നിട്ടുള്ള ഒരു നഷ്ടനഗരമാണ് അറ്റ്ലാന്റിസ്. നൂറ്റാണ്ടുകൾക്കു ശേഷവും ദുരൂഹതയുടെ
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനും മഹാനുമായിരുന്ന പ്രസിഡന്റായിരുന്നു ഏബ്രഹാം ലിങ്കൺ. ലിങ്കണുമായി ബന്ധപ്പെട്ട് ഒരു സംഭവകഥയുണ്ട്. ലിങ്കൺ യുഎസ് പ്രസിഡന്റായി നിയമിതനായി കുറച്ചുനാളുകൾക്കുള്ളിൽ നടന്ന സംഭവമാണ് ഇത്. അക്കാലത്ത് തായ്ലൻഡിൽ രാജഭരണമാണ്. യുഎസുമായി അടുത്ത ബന്ധം കാംക്ഷിച്ചിരുന്ന
റോബിൻസൺ ക്രൂസോ എന്ന നോവൽ വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡാനിയേൽ ഡീഫോ എഴുതിയ ഈ നോവൽ കപ്പൽച്ചേതത്തിൽ ഒരു വിദൂരദ്വീപിൽ ഒറ്റപ്പെട്ടു പോകുന്ന റോബിൻസൺ ക്രൂസോയെന്ന നാവികന്റെ കഥ പറയുന്നു. ഇദ്ദേഹത്തിന്റെ പേരിൽ ഒരു ദ്വീപ് തെക്കൻ അമേരിക്കയ്ക്കു സമീപമുണ്ട്.
നമ്മൾക്കെല്ലാം എപ്പോഴെങ്കിലും ഏമ്പക്കം വരാറുണ്ട്. കുറച്ചുകഴിയുമ്പോൾ പോകുകയും ചെയ്യും. എന്നാൽ ഏമ്പക്കം വിടുന്ന ഒരു തമോഗർത്തത്തെ ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയത്രേ. ഭൂമിയിൽ നിന്ന് 80 കോടി പ്രകാശവർഷമകലെയാണ് ഇവയുള്ളത്. ഓരോ 8.5 ദിവസം കൂടുമ്പോഴും ഇത് ‘ഏമ്പക്കം’ വിടുമത്രേ (പ്രതീകാത്മകമായി പറഞ്ഞതാണ്). ഈ
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് എങ്ങനെയെങ്കിലും പരമാവധി വോട്ട് കിട്ടണമെന്നാണ് ആഗ്രഹം. എന്നാൽ പൗരാണിക ഗ്രീസിലെ ഏതൻസിൽ പണ്ടുകാലത്ത് നടന്ന ഒരു വിചിത്ര തിരഞ്ഞെടുപ്പിൽ ജനവിധി നേരിട്ടവർക്ക് ഇതായിരുന്നില്ല ആഗ്രഹം. എങ്ങനെയും കുറച്ചുവോട്ടു കിട്ടാനാകണം അവർ ആഗ്രഹിച്ചത്. കാരണം കൂടുതൽ വോട്ടു
ലോകചരിത്രം മംഗോളുകളില്ലാതെ പൂർത്തിയാവില്ല. മംഗോളിയയിലെ പുൽമേടുകളിൽ നിന്ന് ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒരു ശക്തിയായി മംഗോളുകൾ ചെങ്കിസ് ഖാന്റെ നേതൃത്വത്തിനു കീഴിൽ ഉയർന്നു. 1206ൽ ചെങ്കിസ് ഖാൻ സ്ഥാപിച്ച മംഗോൾ സാമ്രാജ്യം ഒന്നര നൂറ്റാണ്ടോളം നിലനിന്നു. എന്നാൽ വിചിത്രമായ ചില കാര്യങ്ങൾ ഇവർ
ആരുമറിഞ്ഞില്ല. ഈ മാർച്ചിലാണ് ലോക ടാറ്റൂ ദിനം.ഇത്തവണത്തേത് കടന്നുപോയി കേട്ടോ.മാർച്ച് 21ന് ആണ് എല്ലാവർഷവും ലോക ടാറ്റൂദിനം. ശരീരത്തിൽ പച്ചകുത്തുക അഥവാ ടാറ്റൂ ചെയ്യുക ഇന്നത്തെ ലോകത്ത് വളരെ സാധാരണമാണ്. പല നടൻമാരും മോഡലുകളും സാധാരണക്കാരുമൊക്കെ ഇന്ന് ടാറ്റൂ ചെയ്യുന്നുണ്ട്. ഭംഗിയും സ്റ്റൈലും കൂട്ടാനായാണു
ഒരു സുവർണചരിത്രം അവകാശപ്പെടുന്ന കപ്പലാണ് ക്വീൻ മേരി. 1936ൽ ബ്രിട്ടനിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലേക്കായിരുന്നു കപ്പലിന്റെ ആദ്യ യാത്ര. പിന്നീട് കുറേക്കാലം കടലിലെ ആഡംബരയാത്രാക്കപ്പലായി ക്വീൻമേരി വിലസി. വിൻസ്റ്റൻ ചർച്ചിലിനെപ്പോലെയുള്ള പ്രമുഖർ ഒരുകാലത്ത് ഇതിൽ യാത്ര ചെയ്തിരുന്നു. എന്നാൽ രണ്ടാം
ലോകത്തിലെ ഏറ്റവും വലിയ ബ്ലൂബെറി ഓസ്ട്രേലിയയിൽ വിളഞ്ഞു കേട്ടോ.. ഒരു ടേബിൾ ടെന്നിസ് ബോളിന്റെ വലുപ്പമുണ്ട് ഇതിന്. നാല് സെന്റിമീറ്റർ വീതിയും 20.4 ഗ്രാം ഭാരവും. സാധാരണ ബ്ലൂബെറികളെക്കാൾ പത്തുമടങ്ങുണ്ട് ഇത്. ഓസ്ട്രേലിയയിലെ കോസ്റ്റ ഗ്രൂപ്പ് എന്ന ഫാമാണ് ഈ ബ്ലൂബെറി വളർത്തിയെടുത്തത്. ലോകമെമ്പാടും പലവിധ
ഇന്നത്തെ കാലത്ത് നാം സൗരവാതങ്ങളെക്കുറിച്ച് സ്ഥിരം കേൾക്കാറുണ്ട്. സൂര്യന്റെ പ്രവർത്തനം ഏറെ കൂടിയിരിക്കുന്ന സോളർ മാക്സിമം എന്ന ഘട്ടം വന്നതായിരിക്കാം ഇതിനുള്ള കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സൗരവാതങ്ങളിൽ ഏറ്റവും തീക്ഷ്ണമായത് നടന്നത് 1582ൽ ആണ്. അന്നു
ബേക്കറികളിലും മറ്റും ബ്രെഡ് വാങ്ങാൻ പോകുമ്പോൾ നമ്മൾ അതു പാകപ്പെടുത്തിയ തീയതിയും, പരമാവധി ഉപയോഗിക്കാവുന്ന തീയതിയും നോക്കാറുണ്ട് അല്ലേ...? അങ്ങനെ നോക്കാത്തവർ നിർബന്ധമായും അതു നോക്കുക തന്നെ വേണം. അതെപ്പറ്റിയല്ല പറഞ്ഞുവരുന്നത്. തുർക്കിയിലെ കാറ്റൽഹോയുക് എന്ന പുരാതന നഗരമേഖലയിൽ നിന്ന് ഒരു ലോഫ് ബ്രെഡ്
കൂട്ടുകാരെ, നമ്മൾക്ക് ഏറ്റവും ആവശ്യമുള്ള സംഗതികളിലൊന്നാണ് റോഡ്. ഗതാഗതം ചെയ്യാൻ മാത്രമല്ല, സാധനങ്ങൾ ഒരിടത്തു നിന്നു മറ്റൊരു സ്ഥലത്തെത്തിക്കാനും റോഡുകൾ വലിയ സഹായം ചെയ്യുന്നു. മനുഷ്യസമൂഹത്തിന്റെ സുസ്ഥിതി തന്നെ റോഡുകളെ ആശ്രയിച്ചാണെന്നു കാണാം. തത്വത്തിൽ പറഞ്ഞാൽ പാൻ അമേരിക്കൻ ഹൈവേയാണ് ലോകത്തിലെ ഏറ്റവും
ഏഷ്യൻ രാജ്യമായ യെമൻ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. തുടരുന്ന ആഭ്യന്തരയുദ്ധവും മറ്റുമാണ് ഇതിനു കാരണം. എന്നാൽ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങൾ മാറ്റി നിർത്തിയാൽ ഭൂമി ഒട്ടേറെ അദ്ഭുതങ്ങൾ ഒരുക്കിവച്ചിരിക്കുന്ന സ്ഥലംകൂടിയാണ് യെമൻ. യെമന്റെ ഉടമസ്ഥതയിലുള്ള ദ്വീപാണ് സൊകോട്ര. ഇവിടത്തെ മരങ്ങളിൽ
കടൽച്ചുറ്റി സഞ്ചരിച്ച സഞ്ചാരികൾ സാഹസികരായിരുന്നെങ്കിലും ഒരു കാര്യം ഇവരെ നന്നായി പേടിപ്പിച്ചിരുന്നു. നരഭോജികളെക്കുറിച്ചുള്ള കഥകൾ. കപ്പലിലും മറ്റും ലോകസഞ്ചാരം നടത്തിയ നാവികർ അജ്ഞാത ദ്വീപുകളിലെ സഞ്ചാരികളെക്കുറിച്ചുള്ള കെട്ടുകഥകളെ ഭയപ്പെട്ടിരുന്നു. ആദിമ മനുഷ്യകാലഘട്ടത്തിലും നരഭോജികളുണ്ടായിരുന്നു.
ലോകത്ത് കരയിൽ ജീവിക്കുന്ന പല ജീവികൾക്കും വാലുകളുണ്ട്. മനുഷ്യരുടെ പ്രാചീന പൂർവികരായിരുന്ന ജീവികൾക്കും വാലുകളുണ്ടായിരുന്നു. എന്തുകൊണ്ടാണ് ആധുനിക മനുഷ്യർക്ക് വാലുകൾ നഷ്ടപ്പെട്ടത്?പത്തൊൻപതാം നൂറ്റാണ്ടിൽ ജൈവപരിണാമത്തെക്കുറിച്ച് ഗഹനമായി പഠിച്ച ചാൾസ് ഡാർവിന്റെ കാലം മുതൽ തന്നെ ഈ ചോദ്യം
ലോകത്ത് അന്യഗ്രഹജീവികൾ ഇതുവരെ എത്തിയതായി യാതൊരു തെളിവുമില്ല, യാതൊരു സ്ഥിരീകരണവുമില്ല. എങ്കിലും അന്യഗ്രഹജീവികളെക്കുറിച്ചുള്ള ചിന്തകൾക്കും കോലാഹലങ്ങൾക്കും യാതൊരു പഞ്ഞവുമില്ല. ശാസ്ത്ര, സാങ്കേതികവിദ്യയുടെ കരുത്തിൽ കുതിക്കുന്ന യുഎസ് പോലുള്ള രാജ്യങ്ങളിലെ ആളുകളാണ് ഏലിയൻ സംബന്ധിച്ചുള്ള ഗൂഢവാദങ്ങൾ ഏറെയും
ചെസ് രംഗത്തെ അതികായനാണ് ഗാരി കാസ്പറോവ്. ഗാരിയെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ഭീകരപ്പട്ടികയിൽപെടുത്തിയത് വലിയ ചർച്ചയായിരുന്നു. ഇന്ത്യയിൽ പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ചതുരംഗത്തിൽനിന്നു വികസിക്കപ്പെട്ടുവന്ന കളിയാണ് ചെസ്. ബുദ്ധികൂർമതയുടെയും തീരുമാനങ്ങളെടുക്കാനുള്ള പാടവത്തിന്റെയുമൊക്കെ ഒരു
മനുഷ്യരല്ലാതെ അതീന്ദ്രിയ ശക്തികളുമായി സംവദിക്കാൻ കഴിവുള്ളയാളാണ് ലെമ്മിൻകെയ്ൻ. അദ്ദേഹം ഭൂമി വിട്ട് മറ്റ് അജ്ഞാത ലോകത്തേക്കു പോകുന്നു. അവിടെ പല സാഹസികതകൾ കാട്ടുന്നു.എന്നാൽ അവസാനം ലെമ്മിൻകെയ്ൻ കൊല്ലപ്പെടുകയാണ്. അദ്ദേഹത്തിന്റെ മാതാവ് വീണ്ടും ലെമ്മിൻകെയ്നെ ജീവിപ്പിക്കാൻ ശ്രമിക്കുന്നു. ഫിൻലൻഡിലെ
അടുത്തിടെ പുറത്തിറങ്ങിയൊരു മലയാളചിത്രത്തിൽ എറണാകുളം മഞ്ഞുമ്മൽ ഗ്രാമത്തിൽ നിന്നുള്ള യുവാക്കളിലൊരാൾ കൊടൈക്കനാലിലെ ഗുണക്കേവ്സിൽ കുടുങ്ങിയതും പിന്നീട് നടത്തിയ രക്ഷാപ്രവർത്തനവുമൊക്കെ വിഷയമാക്കിയിരുന്നു. മരണത്തോട് മുഖാമുഖം കണ്ട് അദ്ഭുതകരമായി രക്ഷപ്പെട്ട പല സംഭവങ്ങളും ലോകത്തു പലയിടത്തുമുണ്ടായിട്ടുണ്ട്.
ഒരു രാജ്യത്തെ തദ്ദേശീയമായ ജീവികളെ ലോകത്തിനു മുന്നിൽ കാട്ടാനും അതുവഴി രാജ്യത്തെ ജൈവസമ്പത്തിന്റെ സൂചനനൽകാനുമൊക്കെയാണ് ദേശീയ മൃഗം, ദേശീയ പക്ഷികൾ തുടങ്ങിയവയെ രാജ്യങ്ങൾ പ്രഖ്യാപിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ ദേശീയമൃഗം ഒകാപ്പിയെന്ന വിചിത്രമൃഗമാണ്. സീബ്രയോടും കഴുതയോടും സാമ്യം തോന്നുന്ന ജീവി.
ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം. ശമ്പളം എന്നാൽ അതാണ്. ദിവസ ശമ്പളം, മാസ ശമ്പളം, ഒരു കാലഘട്ടത്തിലേക്കുള്ള ശമ്പളം തുടങ്ങി വിവിധ രീതികളിൽ ശമ്പളമുണ്ട്. ശമ്പളത്തിന്റെ ഇംഗ്ലിഷ് വാക്ക് സാലറി എന്നാണെന്നു കൂട്ടുകാർക്കറിയാമല്ലോ. എങ്ങനെയാണ് ഈ വാക്ക് വന്നത്.ഉത്തരം കേട്ടോളൂ, ഉപ്പിൽ നിന്നാണ് സാലറി വന്നത്.
1708ൽ ഒരു സ്പാനിഷ് കപ്പൽ കരീബിയൻ തീരത്തു തകർന്നു. സ്വർണവും വെള്ളിയും മരതകങ്ങളുമൊക്കെ ഉൾപ്പെടെ ഏകദേശം 2000 കോടി രൂപയുടെ മൂല്യമുള്ള നിധി ഈ കപ്പൽചേതത്തിൽ ഉറങ്ങുന്നുണ്ടെന്നു കൊളംബിയൻ അധികൃതർ പറയയുന്നു. ഏകദേശം 3 നൂറ്റാണ്ടിനു മുൻപ് നടന്ന ഈ കപ്പൽചേതത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് കൊളംബിയ
ലിപ്സ്റ്റിക് ഇന്നു ലോകത്ത് സർവസാധാരണമായി ഉപയോഗിക്കപ്പെടുന്ന കോസ്മെറ്റിക് ഉൽപന്നമാണ്. നടികളും മോഡലുകളും തൊട്ടു സാധാരണക്കാർ വരെ ലിപ്സ്റ്റിക്കുകളുടെ ഉപയോക്താക്കളുമാണ്. എന്നാൽ ലിപ്സ്റ്റിക് സംബന്ധിച്ച് ശ്രദ്ധേയമായ ഒരു കണ്ടെത്തൽ ഏഷ്യൻ രാജ്യമായ ഇറാനിൽ 2001 ൽ നടന്നിരുന്നു. വെങ്കലയുഗം മുതൽ മനുഷ്യർ
സസ്യങ്ങൾ തിന്നു ജീവിക്കുന്ന സസ്യാഹാരികളായ ജീവികളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ, ജീവികളെ തിന്നു വളരുന്ന സസ്യങ്ങളെക്കുറിച്ചറിയുമോ? അങ്ങനെയുമുണ്ട് ഒരു സസ്യം. ഈ ഭീകര സസ്യത്തിന്റെ പേരാണ് വീനസ് ഫ്ളൈ ട്രാപ്പ്. പേര് ഉദ്ദേശിക്കുന്നത് പോലെ തന്നെ, പറന്നു നടക്കുന്ന ചെറു പ്രാണികളെ തന്നിലേക്ക് ആകർഷിച്ച
അമേരിക്കൻ വൻകരകളിൽ കാണപ്പെടുന്ന ആർമഡില്ലോ അഥവാ ഇത്തിൾപന്നിയെന്ന ജീവികൾ വളരെ പ്രശസ്തമാണ്. ഇക്കൂട്ടത്തിൽ ഇന്ന് 20 സ്പീഷീസിലധികം ജീവികളുണ്ട്. എന്നാൽ ഇവയിൽ ഒരെണ്ണം മറ്റുള്ളവയിൽ നിന്നു വേറിട്ടു നിൽക്കുന്ന ജീവികളാണ്. ഇവയുടെ പേരാണ് പിങ്ക് ഫെയറി ആർമഡില്ലോ. ആർമഡില്ലോകളുടെ വംശത്തിൽ ഏറ്റവും ചെറിയ ശരീരമുള്ള
നാട്ടുകാർ അൽപം ഭയത്തോടെ കാണുന്ന, ഒഴിഞ്ഞുകിടക്കുന്ന വീടുകളും മറ്റും പല രാജ്യങ്ങളിലുമുണ്ട്. ഇന്ത്യയിലുമുണ്ട് അത്തരം കെട്ടിടങ്ങൾ. ഷിംലയിലെ ചാർലെവില്ലി മാൻഷൻ, വടക്കൻ കൊൽക്കത്തയിലെ പുതുൽബാരി ഹൗസ് തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലമെന്നു
Results 1-100 of 1108