ADVERTISEMENT

സിഐഎ...പലപ്പോഴും വാർത്തകളിൽ നിറയുന്ന ഒരു ചുരുക്കപ്പേര്. സെന്‍ട്രൽ ഇന്റലിജൻസ് ഏജൻസി എന്നാണു പൂർണരൂപം. റഷ്യക്കാരോട് റഷ്യൻ സർക്കാരിനെതിരെ അണിചേരാനും മറ്റും ആഹ്വാനം ചെയ്യുന്ന വിഡിയോ വീണ്ടും സിഐഎയിലേക്ക് ശ്രദ്ധ എത്തിച്ചു. ഒട്ടേറെ ദുരൂഹതകളുമായി ബന്ധപ്പെട്ട് എപ്പോഴും സിഐഎയുടെ പേര് ഉയർന്നുകേൾക്കാറുണ്ട്. വിവിധരാജ്യങ്ങളിലെ അട്ടിമറികൾ മുതൽ അന്യഗ്രഹജീവികളെ സംബന്ധിച്ച രഹസ്യങ്ങൾ വരെ ഈ സംഭവങ്ങളിൽ ഉൾപ്പെടും. അന്യഗ്രഹജീവികളെക്കുറിച്ച് സിഐഎയ്ക്ക് അറിയാമെന്നും അവർ അത് മനപൂർവം മറച്ചുവയ്ക്കുകയാണെന്നുമൊക്കെ പലരും ഗാഢമായി വിശ്വസിക്കുന്നുണ്ട് ഇപ്പോളും.സിഐഎയുടെ കസ്റ്റഡിയിൽ അന്യഗ്രഹജീവികളുണ്ടെന്നു വരെ ദുരൂഹവാദക്കാരുടെ പ്രചാരണമുണ്ട്.

ജാഗരൂകനായി ഇരിക്കുന്ന ഒരു കഴുകൻ, അതിനു താഴെ അനേകം ബിന്ദുക്കളിലേക്കു വിടർന്ന രക്തവർണമുള്ള ഒരു നക്ഷത്രം. ഈ മുദ്രയാണു സിഐഎയുടെ എംബ്ലം. രണ്ടാം ലോകയുദ്ധകാലമാണു സിഐഎയുടെ പിറവിക്കു വഴിവച്ചത്, ശീതയുദ്ധകാലം സംഘടനയെ വളർത്തി. 1941ൽ യുഎസ് നാവികത്താവളമായ പേൾ ഹാർബറിൽ ജപ്പാൻ  നടത്തിയ ആക്രമണം മുൻകൂട്ടിയറിയുന്നതിൽ അമേരിക്കൻ പ്രതിരോധമേഖല പരാജയപ്പെട്ടതാണു സ്വന്തമായി മികവുറ്റ രഹസ്യാന്വേഷണ സംഘടന വേണമെന്ന ചിന്തയിലേക്ക് രാജ്യത്തെ നയിച്ചത്. അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് ഇതിനായി യുദ്ധവീരൻ ജനറൽ വില്യം ഡൊണോവനെ ചുമതലപ്പെടുത്തി.ഓഫിസ് ഓഫ് സ്ട്രാറ്റജിക് സർവീസസ് (ഒഎസ്എസ്) എന്നായിരുന്നു അപ്രകാരം രൂപീകരിച്ച സംഘടനയുടെ പേര്. ലോകയുദ്ധം കഴിഞ്ഞ ശേഷം ആവശ്യമില്ലെന്നു പറഞ്ഞ് പ്രസിഡന്റ് ഹാരി ട്രൂമാൻ ആ സംഘടന പിരിച്ചുവിട്ടു. എന്നാൽ താമസിയാതെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം തുടങ്ങിയതോടെ ‌രഹസ്യ സംഘം പുനരാരംഭിക്കാനുള്ള നടപടി തുടങ്ങി.1947ൽ ഒഎസ്എസിന്റെ പിൻഗാമിയായി സിഐഎ സ്ഥാപിതമായി.

75 വർഷം നീണ്ട പ്രവർത്തനകാലയളവിൽ അതിസാഹസികവും ലോകത്തെ ഞെട്ടിച്ചതുമായ ദൗത്യങ്ങൾ സിഐഎ ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശസ്തമാണ് പ്രോജക്ട് അസോറിയൻ. 1968ൽ ഹവായിക്കു സമീപം അണുവായുധശേഷിയുള്ള കെ–129 എന്ന സോവിയറ്റ് മുങ്ങിക്കപ്പൽ മുങ്ങി. ഈ കപ്പൽ വീണ്ടെടുക്കാൻ സോവിയറ്റ് യൂണിയൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 16,500 അടിയി താഴെയായിരുന്നു കപ്പൽ.കപ്പൽ വീണ്ടെടുത്താൽ നൂതന സോവിയറ്റ് നാവിക സാങ്കേതികവിദ്യകൾ പഠിക്കാൻ തങ്ങൾക്കു സാധിക്കുമെന്ന് സിഐഎ വിലയിരുത്തി. സമുദ്രഗവേഷകരെന്ന വ്യാജേന മേഖലയിൽ നിലയുറപ്പിച്ച സിഐഎ സംഘം നാലുവർഷം നീണ്ട അധ്വാനത്തിനൊടുവിൽ കപ്പൽ പൊക്കിയെടുത്തു.അജാക്സിനു പിന്നാലെ  ലാറ്റിൻ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ പ്രസിഡന്റ് ജാക്കോബോ അർബെൻസിനെ പുറത്താക്കി കാർലോസ് അർമാസിന്റെ ഏകാധിപത്യ വാഴ്ചയ്ക്കു തുടക്കമിട്ട സൈനിക അട്ടിമറിക്കു പിന്നിലും സിഐഎ ആയിരുന്നു.

1973ൽ ചിലെയിലും അട്ടിമറിക്കു സിഐഎ പിന്തുണ നൽകി. എൺപതുകളിൽ സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനിസ്ഥാനിൽ നടന്ന  പ്രക്ഷോഭങ്ങളിൽ സിഐഎയുടെ സഹായം വലിയൊരു ഘടകമായിരുന്നു. സമ്മർദമേറിയതോടെ സോവിയറ്റ് യൂണിയന് അഫ്ഗാൻ വിട്ടു പോകേണ്ടിവന്നുഅൽഖായിദ തലവൻ ബിൻ ലാദനെ വധിച്ചത് നേവി സീൽസാണെങ്കിലും വിവരശേഖരണവും പദ്ധതി തയാറാക്കലും നടത്തിയത് സിഐഎ ആയിരുന്നു. ഇതേ സമയം തന്നെ സിഐഎ അമ്പേ പരാജയപ്പെട്ട ദൗത്യങ്ങളുമുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് 1961ലെ ബേ ഓഫ് പിഗ്സ് മുന്നേറ്റം. ക്യൂബയിലെ ഫിദൽ കാസ്ട്രോ സർക്കാരിനെ അട്ടിമറിക്കാൻ വിമതരെ ഉപയോഗിച്ച് നടത്തിയ ഈ നീക്കം പൊളിഞ്ഞു. ഫിദൽ കാസ്ട്രോ സിഐഎയ്ക്ക് എന്നുമൊരു ബാലികേറാമലയായി നിന്നു. പല തവണ  വധിക്കാൻ പദ്ധതിയൊരുക്കിയെങ്കിലും എല്ലാറ്റിൽ നിന്നും അദ്ഭുതകരമായി കാസ്ട്രോ രക്ഷപ്പെട്ടു.

English Summary:

Mysteries Behind the CIA's Involvement with Aliens and Covert Operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com