ADVERTISEMENT

പല ഭൗമമേഖലകളിലായാണ് ലോകത്തിലെ മനുഷ്യർ ജീവിക്കുന്നത്. സമതലങ്ങളിൽ, പീഠഭൂമികളിൽ, കടൽത്തീരങ്ങളിൽ, മലമ്പ്രദേശങ്ങളിൽ അങ്ങനെ വ്യത്യസ്തമായ മേഖലകളിൽ മനുഷ്യർ വസിക്കുന്നു. ലോകത്തിൽ ഏറ്റവും ഉയരത്തിൽ മനുഷ്യർ ജീവിക്കുന്നതെവിടെയാണ് എന്നറിയാമോ? ആ സ്ഥലത്തിന്റെ പേരാണ് ലാ റിൻകൊനാഡ. ഒരു പട്ടണമാണ് ഇത്. പെറുവിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. തെക്കേ അമേരിക്കയിലെ അതിപ്രശസ്തമായ ആൻഡിസ് പർവതനിരകളിൽ. തറനിരപ്പിൽനിന്ന് 16700 അടി ഉയരത്തിലാണ് ഈ സ്ഥലം.

ഇരുപതാം നൂറ്റാണ്ടിലാണ് ഈ പട്ടണം സൃഷ്ടിക്കപ്പെട്ടത്. ഇവിടെ സ്വർണം കണ്ടെത്തിയതിനെത്തുടർന്ന് ഖനനം ശക്തമായതോടെയാണ് ഇതൊരു താമസമേഖലയും പട്ടണവുമായി മാറിയത്. ഇങ്ങോട്ടേക്ക് ആളുകളും അവരുടെ കുടുംബങ്ങളും കൂട്ടമായി എത്താൻ തുടങ്ങി. ഇന്നും ഖനനജോലിയിൽ ഏർപ്പെടുന്നവരും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ പട്ടണത്തിൽ താമസിക്കുന്നത്.

1360034429
Representative image. Photo credit: E Michael James/ istock.com

ധാരാളം വിനോദസഞ്ചാരികൾ ലാ റിൻകൊനാഡയിലേക്ക് എത്താറുണ്ട്. ഇവിടെയുള്ള അനെന ഹിമാനി വിനോദസഞ്ചാരികൾക്ക് താൽപര്യമുള്ള കേന്ദ്രമാണ് ഹൈക്കിങ്ങിനു പേരുകേട്ട ഹയ്‌ന പൊട്ടോസി മലയും ഇവിടെയാണ്. ഈ മലയിൽ നിന്നാൽ ആൻഡിസ് പർവതനിരയുടെ മികവുറ്റ ദൃശ്യം കാണാം.ഈ പട്ടണത്തിലേക്കെത്തുക അത്ര എളുപ്പമല്ല. ഉയർന്ന മേഖലയിൽ സ്ഥിതി ചെയ്യുന്നതും വിദൂരസ്ഥലമായാതുമാണ് ഇതിനു കാരണം. ലാ റിൻകൊനാഡയ്ക്ക് അടുത്തുള്ള പട്ടണം പുനോയാണ്. 200 കിലോമീറ്റർ ദൂരെയാണ് ഇത്. 

പുനോയിൽ നിന്ന് ലാ റിൻകൊനാഡയിലേക്ക് ബസ് സർവീസുണ്ട്. ടാക്‌സി സൗകര്യവും ലഭ്യമാണ്. വേനൽകാലത്തു പോലും തണുപ്പുകൂടിയ അന്തരീക്ഷമാണ് ഇവിടെയുള്ളത്. എന്നാൽ ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണെങ്കിലും സൗകര്യങ്ങളൊക്കെ ധാരാളമുണ്ട് ലാ റിൻകൊനാഡയിൽ. ചന്തകളും കടകളും തദ്ദേശീയ പെറുവിയൻ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലകളുമൊക്കെ ഇവിടെ സ്ഥിതി ചെയ്യുന്നു. തുടക്കം കുറിച്ചത്.

English Summary:

Discover La Rinconada: The Highest City in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com