Activate your premium subscription today
സുൽത്താൻ ബത്തേരിയില് തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെടാനായി പുള്ളിമാൻ കയറിയത് പ്രമുഖ ബ്രാൻഡ് തുണിക്കടയിൽ. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കടയ്ക്ക് എതിർവശമുള്ള കാട്ടിൽനിന്നോ, ദൂരെയായുള്ള ബീനാച്ചി എസ്റ്റേറ്റിൽ നിന്നോ ജനവാസമേഖലയിലെത്തിയ പുള്ളിമാനെ നായ്ക്കൾ തുരത്തുകയായിരുന്നു.
ഓസ്ട്രേലിയയിലെ കംഗാരു ഐലൻഡിൽ കാണാതായ വലേറി എന്ന നായയെ 529 ദിവസത്തിനുശേഷം കണ്ടെത്തി. ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ ശ്രദ്ധയാകർഷിച്ച ഈ തിരച്ചിലിന് നിർണായകമായത് ഉടമയുടെ മണമുള്ള ടീ ഷർട്ട് ആയിരുന്നു
ഭൂമി ചൂടുപിടിക്കുകയാണെന്ന് നമുക്കെല്ലാമറിയാം. ഈ ചൂട് കൂടുമ്പോൾ നമ്മുടെ നാട്ടിലെ മരങ്ങൾക്കും ചെടികൾക്കും എന്തു സംഭവിക്കും? പ്രത്യേകിച്ച്, എപ്പോഴും ചൂടുള്ള കാലാവസ്ഥയുള്ള കേരളം പോലെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ?
ലോകത്തിൽ ഏറ്റവും കടലാഴത്തിൽ താമസിക്കുന്ന മത്സ്യങ്ങളാണ് ഒച്ചുമീൻ അഥവാ സ്നെയിൽഫിഷ് വിഭാഗത്തിൽ പെടുന്നത്. ലോകത്ത് ഏറ്റവും ആഴത്തിൽ കാണപ്പെടുന്ന മീനെന്ന ബഹുമതിയും സ്നെയിൽഫിഷുകൾക്കു സ്വന്തം. ഇത്രയും അടി താഴത്തിൽ ഇവയ്ക്ക് എങ്ങനെ കഴിയാൻ സാധിക്കുന്നു എന്നുള്ളത് അദ്ഭുതകരമായ കാര്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു
ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങളിൽ ഭൂകമ്പത്തിന് കാരണമാകുന്നത് ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിലുള്ള കൂട്ടിയിടിയാണ്. 60 ദശലക്ഷം വർഷം മുൻപുള്ള കൂട്ടിയിടിയുടെ ഫലമായാണ് ഹിമാലയം ഉണ്ടായത്. ഇപ്പോഴും ഇന്ത്യൻ ഫലകം യുറേഷ്യൻ ഫലകത്തിനടിയിൽ ക്രമാതീതമായി തെന്നിമാറുന്നതായാണ് ഗവേഷകർ വിശ്വസിച്ചിരുന്നത്
മനുഷ്യന് ഇനിയും കണ്ടെത്താനാവാത്ത ലക്ഷക്കണക്കിന് അത്ഭുതങ്ങളുടെയും രഹസ്യങ്ങളുടെയും നിലവറയാണ് ഭൂമി. കാനഡയിലെ വാൻകൂവർ ദ്വീപിന് സമീപം കടലാഴങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവതം ഒളിപ്പിച്ചുവച്ച അത്തരമൊരു രഹസ്യം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഭീമൻ മുട്ടകൾക്ക് അടയിരിക്കുകയാണ് സജീവമായ ഈ അഗ്നിപർവതം.
കോയമ്പത്തൂർ കൂത്താമണ്ടിപ്പിരിവിൽ വനാതിർത്തിയിലെത്തിയ അവശനായ കാട്ടാനയ്ക്ക് ചികിത്സ നൽകി തമിഴ്നാട് വനംവകുപ്പ്. ക്ഷീണം മാറ്റാനായി പഴങ്ങളിലും ഭക്ഷണത്തിലും മരുന്ന് കലർത്തിയാണ് നൽകുന്നത്.
ഇന്ത്യയിലെ വനസംരക്ഷണ പ്രവർത്തനചരിത്രത്തിലെ തിളക്കമാർന്ന ഏടാണു ചിപ്കോ പ്രസ്ഥാനം. ഉത്തരാഖണ്ഡിൽ തുടക്കമിട്ട ഈ മുന്നേറ്റം ലോകശ്രദ്ധ നേടി. ഉത്തരാഖണ്ഡിലെ ചമോലിയിലായിരുന്നു ഈ വേറിട്ട പരിസ്ഥിതി സംരക്ഷണ പ്രവർത്തനം തുടങ്ങിയത്.
മൺമറഞ്ഞുപോയ വമ്പൻ ജീവികളായ മാമത്ത് വടക്കേ അമേരിക്കയിലെ ആദിമ നിവാസികളായ ക്ലോവിസ് ജനതയുടെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നെന്ന് ഗവേഷണം. 13000 വർഷം മുൻപ് സൈബീരിയയിൽ നിന്ന് വടക്കേ അമേരിക്കയിലെത്തിയതാണ് ഈ വംശം. ഇവിടെ അവർ കണ്ടത് വലിയ ജീവികളെയാണ്
ഇന്ന് ലോകം നേരിടുന്ന പ്രധാനപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങളിലൊന്ന് വായുമലിനീകരണമാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പലതിന്റെയും വായു നിലവാര സൂചിക രൂക്ഷമായ സ്ഥിതിയിലാണ്. ലോകമെമ്പാടും പ്രശ്നമുണ്ടാക്കുന്നുണ്ട് വായുമലിനീകരണം
കാട്ടിലെ വലിയ വേട്ടക്കാരായ സിംഹങ്ങൾക്ക് പലപ്പോഴും തോൽവി സമ്മതിക്കേണ്ടി വരാറുണ്ട്. അത്തരത്തിൽ ഒരു സംഭവം കെനിയയിലെ റോംഗായയിൽ നടന്നു. പുൽമൈതാനത്ത് ഉണ്ടായിരുന്ന എരുമക്കുട്ടിയെ സിംഹങ്ങൾ ആക്രമിക്കാൻ ശ്രമിക്കുകയും ഇവരെ തുരത്താൻ എരുമക്കൂട്ടം ഒന്നിച്ചെത്തുന്നതുമാണ് ദൃശ്യങ്ങളിൽ.
അൽപം മദ്യം സേവിക്കാതെ മനുഷ്യർക്ക് എന്താഘോഷം.. മദ്യപാനം ശീലമാക്കിയവർ ഏറെ ഉണ്ടെങ്കിലും കൂട്ടുകാർക്കൊപ്പം ചേർന്ന് ഉല്ലാസത്തിന് മാത്രമായി മദ്യം കഴിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് അധികവും
ഓസ്ട്രേലിയ... ഏറെ പ്രശസ്തമായ രാജ്യവും ഭൂഖണ്ഡവും. ഓസ്ട്രേലിയയിൽ വലിയൊരു ജൈവവൈവിധ്യമുണ്ട്. സഞ്ചിമൃഗങ്ങളൊക്കെ ഇവിടത്തെ മാത്രം പ്രത്യേകതകളാണ്. എന്നാൽ ഇവിടെ തികച്ചും പ്രതീക്ഷിക്കാത്ത ഒരു ജീവിവംശമുണ്ട്. ഒട്ടകങ്ങൾ...ഒന്നും രണ്ടുമല്ല പത്തുലക്ഷത്തോളം ഒട്ടകങ്ങളാണ് ഓസ്ട്രേലിയയിലെ മരുപ്രദേശങ്ങളിലുള്ളത്.
കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ദേശീയ പാർക്കിൽ നിന്നും രക്ഷപ്പെട്ട സിംഹം 14കാരിയെ കടിച്ചുകൊന്നു. ശനിയാഴ്ച രാത്രി ജനവാസമേഖലയിലെത്തിയ സിംഹം പെൺകുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിൽ പലതരം ജീവികളുണ്ട്. ശക്തിയുടെ അടയാളമായ സിംഹം, കടുവ, ആന പോലെയുള്ള ജീവികൾ, അതീവ വേഗത്തിൽ ഓടുന്ന ചീറ്റകൾ അങ്ങനെ പലതരം അംഗങ്ങളാൽ സമ്പന്നമാണ് മൃഗലോകം. ലോകത്തിലെ ഏറ്റവും ടഫ് ആയ ജീവി ഏതാണ്? ഈ ചോദ്യത്തിനുള്ള ഉത്തരമായി പലരും പറയുക ഹണി ബാഡ്ജർ എന്ന ജീവിയെയാണ്. മെല്ലിവോറ കാപെൻസിസ് എന്നു പേരുള്ള ഈ ജീവി
പ്രാചീനലോകത്ത് സസ്യങ്ങളെപ്പറ്റി പേടിപ്പിക്കുന്ന അനേകം മിത്തുകൾ നിലനിന്നിരുന്നു. ഇതിൽ ഏറ്റവും പ്രശസ്തമായത് മാൻഡ്രേക് എന്ന ചെടിയെക്കുറിച്ചാണ്. ദീർഘകാലം നിൽക്കുന്ന ഒരു സസ്യമാണ് മാൻഡ്രേക്. സോലനാഷ്യെ എന്ന സസ്യകുടുംബത്തിലെ മാൻഡ്രഗോറ എന്ന ജനുസ്സിൽപെട്ട ഇവ മെഡിറ്ററേനിയൻ, മധ്യേഷ്യൻ മേഖലകളിൽ സാധാരണയായി കാണപ്പെടുന്നു
പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് ബദലായി ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ബയോ ഡീഗ്രേഡബിള് പ്ലാസ്റ്റിക് ബാഗുകൾ. സാധാരണ പ്ലാസ്റ്റിക്കിൽ നിന്നും വ്യത്യസ്തമായി മണ്ണിൽ വിഘടിച്ച് പോകുന്ന ഇവ പരിസ്ഥിതി സൗഹൃദം എന്നാണ് പറയപ്പെട്ടിരുന്നത്.
ഓറഞ്ച് നിറത്തിലുള്ള കടൽപന്നികൾ, കൈവലുപ്പമുള്ള കടൽച്ചിലന്തികൾ, കടൽശലഭങ്ങൾ എന്നിവയെ അന്റാർട്ടിക്കയിൽ കടലടിത്തട്ടിൽ നിന്നു കണ്ടെത്തി. ഐസ്ബ്രേക്കർ കപ്പലായ ആർഎസ്വി നുയിനയിൽ നടത്തിയ പര്യവേഷണത്തിലാണ് ഇവയെ കിട്ടിയത്. 60 ദിവസത്തെ പര്യവേക്ഷണ യാത്രയ്ക്കു പുറപ്പെട്ടതാണ് ഈ കപ്പൽ
സസ്യലോകത്തുമുണ്ട് ചില കള്ളന്മാർ - പൂമ്പൊടി മോഷ്ടാക്കൾ! പൂവിലെ തേനും മറ്റും ആസ്വദിച്ച ശേഷം പരാഗണം നടത്താതെ പൂമ്പൊടി മുഴുവൻ ഭക്ഷണമാക്കുന്ന വിരുതന്മാർ. ഇത്തരം കള്ളന്മാരിൽ നിന്ന് സ്വന്തം പൂമ്പൊടിയെ സംരക്ഷിക്കാൻ നമ്മുടെ തക്കാളിയും വഴുതനയുമൊക്കെ ഒരു സൂത്രം പ്രയോഗിക്കും.
ചെന്നായ, നായ എന്നിവ ചേർന്ന് ഉണ്ടായ സങ്കരയിനം വോൾഫ് ഡോഗിനെ ബെംഗളൂരു സ്വദേശിയായ എസ്. സതീഷ് 50 കോടിക്ക് സ്വന്തമാക്കിയെന്ന വാർത്ത ദിവസങ്ങൾക്ക് മുൻപ് പ്രചരിച്ചിരുന്നു. ഡോഗ് ബ്രീഡറായ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
ഒമാനിൽ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂർഖനെ കണ്ടെത്തി. ദോഫാർ ഗവർണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി പാമ്പിനെ കണ്ടെത്തിയത്. ഇക്കാര്യം സൂടാക്സ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കണ്ടുവരുന്ന പാമ്പുകളുടെ എണ്ണം 22 ആയി.
ഇന്നത്തെ കാലത്ത് ഏറ്റവും വലുപ്പമുള്ള പെൻഗ്വിനുകൾ എംപറർ പെൻഗ്വിനുകൾ എന്ന വിഭാഗത്തിൽപെടുന്നു. നാലടി നീളവും 40 കിലോ ഭാരവുമാണ് ഇവയ്ക്കുള്ളത്. കറുപ്പും വെളുപ്പും നിറമുള്ള ശരീരമാണ് ഇവയ്ക്ക്.വയർഭാഗം വെളുപ്പുനിറവും ചിറകുകൾ കറുപ്പുമാണ്. കട്ടിയുള്ള ഒരു രോമക്കുപ്പായം ഇവയ്ക്കുണ്ട്
സമുദ്രത്തിലെ ഭീമൻ ജീവിയും കശേരുക്കളില്ലാത്ത ജീവിവിഭാഗത്തിൽ ഏറ്റവും വലുതുമായ കൊളോസൽ കണവ ക്യാമറയിൽ പതിഞ്ഞു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ഇതു സഞ്ചരിക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
നീലഗിരി മുതൽ കന്യാകുമാരിയിലെ അഗസ്ത്യമലവരെ ഉൾപ്പെടുന്ന തമിഴ്നാട് അതിർത്തിയിൽപ്പെടുന്ന പ്രദേശങ്ങളിൽ 28തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കണമെന്ന ആവശ്യത്തോടെ മദ്രാസ് ഹൈക്കോടതിയാണ് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്
ലോകത്തിൽ സമുദ്രയാത്രയ്ക്ക് ഏറ്റവും വെല്ലുവിളിയുയർത്തുന്ന കടൽ... യൂറോപ്പിലെ നോർത്ത് സീ അറിയപ്പെടുന്നത് ഇങ്ങനെയാണ്. യുകെ, ഡെൻമാർക്ക്, നോർവേ, ജർമനി, നെതർലൻഡ്സ്, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ കടലിന്റെ പ്രക്ഷുബ്ധതയും ഉയർന്നുപൊങ്ങുന്ന തിരകളുമൊക്കെ പല റീലുകളിലും മറ്റും വിഷയമായിട്ടുണ്ട്
Results 1-25 of 4780