Activate your premium subscription today
ഏഷ്യൻ റബർ മാർക്കറ്റുകളിൽ ഫണ്ടുകൾ വാരാന്ത്യത്തിലെ ലാഭമെടുപ്പിന് ഉത്സാഹിക്കാതെ വിപണിയുടെ ചലനങ്ങൾ അടിമുടി വീക്ഷിക്കുന്നു. പ്രമുഖ എക്സ്ചേഞ്ചുകളിൽ അവധിനിരക്കുകൾ നേരിയ റേഞ്ചിൽ നീങ്ങുമ്പോഴും ചെറിയോരു ഉണർവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഈവാരം താഴ്ന്ന നിലവാരമായ 281 യെന്നിൽ നിന്നും
മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും അറിവുകളും കൂടുതൽ ജനകീയമാക്കാൻ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആർ സിഫ്റ്റ് (Central Institute of Fisheries Technolog–ICAR CIFT) ഏപ്രിൽ 29ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. സിഫ്റ്റിന്റെ 68 -ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് ഓപ്പൺ ഹൗസ് പ്രദർശനം
കിലോഗ്രാമിന് 28.20 രൂപ നിരക്കിൽ സർക്കാർ കർഷകരിൽനിന്നു നെല്ലു സംഭരിക്കുമ്പോൾ കരപ്പുറത്തെ കർഷകർക്കു ഗ്രാമജ്യോതി ഫാർമർ പ്രൊഡ്യൂസർ കമ്പനി നൽകുന്നത് കിലോഗ്രാമിന് 45 രൂപ! കരപ്പുറത്തെ തനതു നെല്ലിനങ്ങളായ വിരിപ്പും മുണ്ടകനും സംഭരിച്ച് അരിയായും മൂല്യവർധിത ഉൽപന്നങ്ങളായും വിപണിയിലെത്തിച്ചാണു ഗ്രാമജ്യോതി
രാജ്യാന്തര റബർ വിപണി പുതിയ ദിശകണ്ടെത്താനുള്ള ശ്രമത്തിലാണ്. ചൈനീസ് വ്യവസായികൾ റബർ സംഭരണത്തിൽ പുലർത്തുന്ന തണുപ്പൻ മനോഭാവം മൂലം റബർ അവധി വ്യാപാരത്തിലും ആവേശം ദൃശ്യമായില്ല. ഒസാക്കയിൽ വിവിധ അവധി നിരക്കുകൾ കിലോ 288 - 290 യെന്നിലാണ് വ്യാപാരാന്ത്യം. സിംഗപ്പൂർ വിപണിയിൽ റബർ വില നേരിയ റേഞ്ചിൽ നീങ്ങിയപ്പോൾ ചൈനീസ് മാർക്കറ്റായ ഹാങ്ഹായിൽ ടണ്ണിന് പത്ത് ഡോളർ ഉയർന്ന് 2001 ഡോളറായി.
വ്യാപാരയുദ്ധം സാമ്പത്തിക അടിത്തറയിൽ വിള്ളലുളവാക്കുമെന്ന ഉപദേശം യുഎസ്‐ചൈന ബന്ധത്തിലെ അകൽച്ച കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങൾ. ഉയർന്ന താരീഫിൽനിന്നു വിട്ടുവീഴ്ച്ചയ്ക്ക് ഇരു രാജ്യങ്ങളും ശ്രമം തുടങ്ങിയത് വിനിമയ വിപണിയിലും അനുകൂല തരംഗമുളവാക്കാം. സന്ധിസംഭാഷണ സാധ്യതകൾക്കിടയിലും റബർ
വേനൽമഴ ഏലക്കർഷകർക്ക് വൻ പ്രതീക്ഷകൾ സമ്മാനിച്ചു. വരണ്ടുണങ്ങിയ തോട്ടം മേഖലയിൽ തുടർച്ചയായി ലഭ്യമായ മഴ അടുത്ത സീസണിൽ മെച്ചപ്പെട്ട ഉൽപാദനത്തിന് അവസരം ഒരുക്കുമെന്ന് വലിയ പങ്ക് കർഷകരും വിശ്വസിക്കുന്നു. നിലവിലെ കാലാവസ്ഥ തുടർന്നാൽ ജൂലൈ ആദ്യ പകുതിയിൽ പുതിയ ഏലക്ക ലേല കേന്ദ്രങ്ങളിൽ വിൽപ്പനയ്ക്ക് ഇറങ്ങും.
കുരുമുളകുവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഉത്തരേന്ത്യയിൽനിന്നുള്ള കറിമസാല വ്യവസായികൾ നാടൻ ചരക്ക് സംഭരിക്കാൻ കാണിച്ച ഉത്സാഹമാണ് മുന്നേറ്റത്തിന് അവസരം ഒരുക്കിയത്. അൺ ഗാർബിൾഡ് മുളക് വില ക്വിന്റലിന് 100 രൂപ വർധിച്ച് 72,100 രൂപയായി. നീണ്ട 11 വർഷത്തെ കർഷകരുടെ കാത്തിരിപ്പിന് ഒടുവിലാണ് 2014
വ്യാപാര യുദ്ധം ആഗോളതലത്തിൽ ഉൽപന്ന വിലകളിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്നുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനത്തിൽ രാജ്യാന്തര കാപ്പി വീണ്ടും ചൂടുപിടിക്കുന്നു. മുഖ്യ കാപ്പി ഉൽപാദനക രാജ്യമായ ബ്രസീലിലെ തോട്ടം മേഖലയിൽ മഴയുടെ അഭാവമാണ് കർഷകരെ പ്രതിസന്ധിലാക്കുന്നത്. വേണ്ടത്ര മഴ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അടുത്ത വിളവിനെ അത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.
റബർ റെഡി മാർക്കറ്റായ ബാങ്കോക്കിൻെറ അഭാവത്തിൽ ഊഹക്കച്ചവടക്കാർ രാജ്യാന്തര അവധി വിപണിയെ അമ്മാനമാടി. തായ്ലൻറ് പുതുവത്സരമായ സോങ്ക്രാൻ പ്രമാണിച്ച് ഹോളിഡേ മൂഡിലാണ്. രണ്ട് ദിവസത്തെ ഔദ്ധ്യോഗിക അവധിയെങ്കിലും അവരുടെ ആഘോഷം ഒരാഴ്ച്ചയോളം നീണ്ടു നിൽക്കാറാണ് പതിവ്. സർക്കാർ‐വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തനരഹിതമായ തക്കത്തിലാണ് ഊഹക്കച്ചവടക്കാർ അന്താരാഷ്ട്ര റബർ വിപണിയെ വരുതിലാക്കാൻ അണിയറ നീക്കം നടത്തി
ഉത്സവ ദിനങ്ങളെ ആലസ്യത്തിൽ നിന്നും കാർഷികോൽപ്പന്ന വിപണി ഇനിയും തിരിച്ചു വരവ് നടത്തിയില്ല. ഉൽപാദന മേഖല വിഷു ആഘോഷങ്ങളിൽ അമർന്ന് നിന്നതിനാൽ മുഖ്യ വിപണികളിൽ ചരക്ക് വരവ് ഇന്ന് കുറഞ്ഞ അളവിലായിരുന്നു. അതേ സമയം ഈസ്റ്റർ ആവശ്യങ്ങൾ മുന്നിൽ കണ്ട് ഒരു വിഭാഗം ചെറുകിട കർഷകർ വരും ദിനങ്ങളിൽ ഉൽപ്പന്നങ്ങളുമായി വിപണികളെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കാപ്പി കയറ്റുമതി മേഖലയിൽ ആശങ്കയുടെ കാർമേഘം. അമേരിക്കൻ കയറ്റുമതിക്കു മത്സരം ശക്തമായി മാറുമോയെന്ന ഭീതിയിലാണ് ഒരു വിഭാഗം. ദക്ഷിണേന്ത്യൻ കാപ്പി വിലയെ അമേരിക്കൻ വിഷയം കാര്യമായി ബാധിക്കാൻ ഇടയില്ലെന്നു വിലയിരുത്തുന്നവരുമുണ്ട്. അതേസമയം യുഎസ് കയറ്റുമതിക്ക് തീരുവ വന്നാൽ ബ്രസീൽ, വിയറ്റ്നാം, ഇക്ക്വഡോർ
മലയാള മനോരമ കർഷകശ്രീയും കൃഷി അനുബന്ധ സാമഗ്രികളുടെ പ്രമുഖ വിതരണക്കാരായ ഗ്രീനേയ്ജ് കോർപറേഷനും ചേർന്നു വിഷുവിനു ഹരിത കൈനീട്ടം നൽകുന്നു. സ്വന്തമായി അര സെന്റ് സ്ഥലമോ ടെറസ്സോ ഉള്ള കൃഷി സ്നേഹികൾക്കു വിഷരഹിത പച്ചക്കറി ഉണ്ടാക്കാൻ ഉതകുന്നതാണു വിത്തും കൈക്കോട്ടും കിറ്റ്. ഒരു വർഷത്തെ കർഷകശ്രീ സബ്സ്ക്രിപ്ഷൻ, 10
റബർ കൃഷി വ്യാപനത്തിനു പുതിയ ‘കേര’ പദ്ധതി (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു മോഡണൈസേഷൻ) ജൂണിൽ ആരംഭിക്കും. ആറു ജില്ലകളിലെ കർഷകർക്കു റബർ കൃഷിക്ക് ഹെക്ടർ ഒന്ന് 75,000 രൂപ സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്. പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ കീഴിൽ വരുന്ന പദ്ധതിക്ക് ലോകബാങ്ക് 1700 കോടിയിലധികം രൂപയാണ്
വ്യാപാര യുദ്ധത്തിലെ കൊടുങ്കാറ്റിൽ കൊക്കോ ആടിയുലഞ്ഞെങ്കിലും ഏറെ നിർണായകമായ 7700 ഡോളറിലെ താങ്ങ് ഉൽപന്നം നിലനിർത്തിയത് ആഗോള കൊക്കോ കർഷകർക്ക് ആത്മവിശ്വാസം പകരും. അതേസമയം താഴ്ന്ന റേഞ്ചിൽ നിന്നുള്ള തിരിച്ചു വരവിൽ ന്യൂയോർക്ക് എക്സ്ചേഞ്ചിൽ കഴിഞ്ഞ രാത്രി 8500 ഡോളറിലെ പ്രതിരോധം മറികടക്കാനുമായില്ല.
മുട്ടനാടുകൾ പരസ്പരം വീറോടെ ഏറ്റുമുട്ടിയപ്പോൾ കാണികൾ ആവേശത്തോടെ ആരവം ഉയർത്തി. ആടുകൾ പരസ്പരം പോരടിക്കുമ്പോൾ കൂടുതൽ ശക്തിയോടെ വീണ്ടും വീണ്ടും ഏറ്റുമുട്ടാൻ പ്രേരണ നൽകി ആടുകളുടെ ഉടമകളും പരിശീലകരും മൈതാനത്ത് ഓടിനടന്നു. തേനി ജില്ലയിലെ ഗൂഡല്ലൂരിൽ ഏറെ നാളുകൾക്ക് ശേഷം നടന്ന കിടാമുട്ട് മത്സരമാണ് ആളുകളെ
അമേരിക്കൻ വ്യാപാരയുദ്ധം മൂർഛിച്ചതോടെ ചൈനീസ് ഇറക്കുമതികൾക്ക് യുഎസ് പുതിയ നികുതികൾ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ ഏഷ്യൻ മേഖല ആശങ്കയോടെ വീക്ഷിക്കുന്നു. ഇരു രാജ്യങ്ങളും കച്ചവടത്തിനായി കച്ചകെട്ടി ഗോദയിൽ ഇറങ്ങിയതോടെ പരിഭ്രാന്തരായ റബർ നിഷേപകർ ബാധ്യതകൾ കിട്ടുന്ന വിലയ്ക്കു വിറ്റുമാറാൻ തിടുക്കം കാണിച്ചു.
രാജ്യാന്തര റബർ വിപണി ഇന്നലത്തെ ഞെട്ടലിൽനിന്നും തിരിച്ചു വരവിനു ശ്രമം തുടരുന്നു. ഏഷ്യൻ റബർ ഉൽപാദകരാജ്യങ്ങളെയും അവധിയിലെ നിക്ഷേപകരെയും വിലത്തകർച്ച അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. നിക്ഷേപ മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. അതേസമയം ജപ്പാൻ, ചൈന, സിംഗപ്പുർ എക്സ്ചേഞ്ചുകളിലെ ഊഹക്കച്ചവടക്കാർ
ഏഷ്യൻ റബർ മാർക്കറ്റുകളിൽ ഇടപാടുകളുടെ ആദ്യ മിനിറ്റുകളിൽ തന്നെ രക്തച്ചൊരിച്ചിൽ. നിക്ഷേപകർ കൂട്ടത്തോടെ ബാധ്യതകൾ വിറ്റുമാറാൻ മത്സരിച്ചത് ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബറിനെ സമ്മർദ്ദത്തിലാക്കി. കഴിഞ്ഞവാരം എട്ടു ശതമാനം ഇടിവ് നേരിട്ട റബറിന് ഇന്ന് ഓപ്പണിങ് വേളയിൽ വീണ്ടും എട്ടു ശതമാനം വിലത്തകർച്ച
ഏഷ്യൻ റബർ അവധി വ്യാപാരത്തിൽ ഫണ്ടുകൾ വാരാന്ത്യത്തിലെ ലാഭമെടുപ്പിന് ഉത്സാഹിച്ചു. വാരത്തിന്റെ തുടക്കത്തിൽ ജാപ്പനീസ് മാർക്കറ്റിൽ കിലോ 350 യെന്നിനെ ചുറ്റിപ്പറ്റി നിലകൊണ്ട റബർ പ്രതികൂല വാർത്തകളുടെ വേലിയേറ്റത്തിൽ ഈവാരം ആടിയുലഞ്ഞു. അമേരിക്കയുടെ ഉയർന്ന താരീഫ് പ്രഖ്യാപനം ചൈനീസ് ഓട്ടോമൊബൈൽ മേഖലയ്ക്കു
പാലിന് സംഭരണ വില 70 രൂപ ആക്കുക, പാലിന്റെ വില നിശ്ചയിക്കുന്ന പാൽവില ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം പ്രഖ്യാപിച്ച് ക്ഷീരകർഷകർ. ക്ഷീരകർഷക കൂട്ടായ്മയായ കേരള ഡെയറി ഫാർമേഴ്സിന്റെ നേതൃത്വത്തിൽ കേരളത്തിലെ ക്ഷീരകർഷകർ തിങ്കളാഴ്ച രാവിലെ ഒൻപതിന് ഇടപ്പള്ളി മിൽമ ഓഫീസിന് മുൻപിൽ സമരം
കേരളത്തിൽ കുരുമുളക് ഉൽപാദനം 25 ശതമാനം ഒരു വ്യാഴവട്ടത്തിനിടയിൽ കുറഞ്ഞെന്ന ഔദ്യോഗിക വെളിപ്പെടുത്തൽ വിപണിയിലെ കുതിച്ചുചാട്ടത്തിന് ഇരട്ടി വേഗം പകർന്നു. ഇന്നലെ ക്വിന്റലിന് 600 രൂപ വർധിച്ച മുളകിന് ഇന്നു വീണ്ടും 600 രൂപ കൂടി ഉയർന്നു. അയൽ സംസ്ഥാനങ്ങളിലും കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം വിളവ് ചുരുങ്ങി.
അമേരിക്കൻ തീരുവ വിഷയം ചൂടുപിടിച്ച് നിൽക്കുന്നതിനാൽ ഫണ്ടുകളും നിക്ഷേപകരും ഏഷ്യൻ റബർ അവധി വ്യാപാരത്തിന്റെ ഗതിവിഗതികൾ നിരീക്ഷിക്കുകയാണ്. ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ ഓഗസ്റ്റ് അവധി അതിൻറ 50, 100 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്നതിനാൽ വിപണി പുതിയ ദിശകണ്ടെത്തും വരെ താൽക്കാലികമായി കിലോയ്ക്ക്
? വർഷങ്ങൾക്കു മുൻപു ഞങ്ങൾ വാങ്ങിയ വസ്തു. അതിനുശേഷം 5 വീട്ടുകാർ അതിനപ്പുറം സ്ഥലം വാങ്ങി. അവർ അവിടെ വീടു വയ്ക്കുകയും ചെയ്തു. 5 വീട്ടുകാർക്കും സ്ഥലം കൊടുത്ത സ്ഥല ഉടമ ഞങ്ങളുടെ പുരയിടത്തിലൂടെ ഉള്ള വഴി കാണിച്ചിട്ട് ഇതാണ് അവരുടെ വഴി എന്നാണു പറഞ്ഞിരിക്കുന്നത്. എന്നാൽ അവരുടെ പ്രമാണത്തിൽ ഇങ്ങനെ ഒരു വഴി
പെരുന്നാൾ രാവിന് ശേഷം ചൂടൻ വാർത്ത കുരുമുളകു വിപണിയിൽനിന്നു പുറത്തുവരുമെന്നു കഴിഞ്ഞ ദിവസം കർഷകശ്രീ ഉൽപാദകർക്കു നൽകിയ സൂചന ശരിവച്ച് ഉൽപന്നവില ക്വിൻറ്റലിന് 900 രൂപ ഒറ്റയടിക്കു വർധിച്ചു. ഗാർബിൾഡ് മുളക് 71,900 രൂപയിലും അൺ ഗാർബിൾഡ് കുരുമുളക് 69,900 രൂപയിലും വിപണനം നടന്നു. ആഭ്യന്തര
ചോദ്യം: നമ്മൾ നികുതി കൊടുക്കുന്ന വസ്തു വഴിയുടെ ആവശ്യത്തിനായി നമ്മുടെ സമ്മതം ഇല്ലാതെ മറ്റുള്ളവർക്ക് കയ്യേറാൻ പറ്റുമോ? നിലവിൽ നടവഴി കൊടുത്തിട്ടുണ്ട്. നിങ്ങളുടെ കൈവശാവകാശത്തിലും കരം തീരുവയിലും ഉടമസ്ഥതയിലുമുള്ള സ്ഥലത്തിന്റെ ഒരു ഭാഗവും വഴിയാവശ്യത്തിനു വിട്ടുകൊടുക്കാൻ നിയമപരമായി ബാധ്യതയില്ല.
Results 1-25 of 1850