Activate your premium subscription today
റബർ അധിഷ്ഠിത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് 2019ലാണ് സംസ്ഥാന സർക്കാർ കേരള റബർ ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിക്ക് രൂപം കൊടുത്തത്. കോവിഡ് കാലത്ത് മന്ദഗതിയിലായ പ്രവർത്തനം റബർ ബോർഡ് മുൻ ചെയർമാൻ ഷീല തോമസ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷം സജീവം. ടയർ നിർമാണം പോലുള്ള വലിയ ആശയങ്ങള്‍ ആദ്യം
തിരുവാതിര ഞാറ്റുവേലയായി. കുരുമുളകു കൃഷി ആരംഭിക്കാൻ പറ്റിയ സമയം. കുരുമുളക് ഏതു നടും എന്ന കാര്യത്തിൽ കർഷകർക്ക് ഇപ്പോഴും സംശയമുണ്ട്. കുരുമുളകിന് നല്ല വില ലഭിക്കുന്ന സാഹചര്യത്തിൽ ഇനത്തെക്കുറിച്ച് അറിയണം. കണ്ണൂർ തളിപ്പറമ്പ് പന്നിയൂർ കുരുമുളകു ഗവേഷണ കേന്ദ്രത്തിലാണ് ആദ്യമായി സങ്കരയിനം കുരുമുളകുതൈകൾ
നമ്മുടെ നാട്ടിൽ പശുക്കളിൽ സർവസാധാരണയായി കാണുന്നതും ക്ഷീരകർഷകർക്ക് ചെറുതല്ലാത്ത സാമ്പത്തികനഷ്ടമുണ്ടാക്കുന്നതുമായ ഒരു മഴക്കാല സാംക്രമിക വൈറസ് രോഗമാണ് മുടന്തൻ പനി അഥവാ എഫിമെറൽ ഫീവർ. പശുക്കളെ ബാധിക്കുന്ന ഇൻഫ്ലുവെൻസ എന്ന പേരിൽ അറിയപ്പെടുന്നതും ഈ രോഗം തന്നെ. മഴയോട് അനുബന്ധിച്ച് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേരളത്തിൽ ഈ രോഗം വ്യാപകമായി കണ്ടുവരുന്നത്.
റംബുട്ടാൻ കായ്കളുടെ വളർച്ചാ കാലഘട്ടത്തിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് കായ്പൊഴിച്ചിൽ. കേരളത്തിലെ സാഹചര്യത്തിൽ ഈ സമയത്തുണ്ടാകുന്ന ശക്തമായ മഴ മണ്ണിന്റെ അമ്ല–ക്ഷാര(pH) നിലയിൽ കുറവുണ്ടാക്കുന്നുണ്ട്. ഇത് കായ്പൊഴിച്ചിലിന് ഒരു പ്രധാന കാരണമാണ്. അതുകൊണ്ടുതന്നെ പ്രധാനമായും മൂന്നു കാര്യങ്ങളിൽ ശ്രദ്ധ അനിവാര്യം.
സഹികെട്ടിട്ടാണ് കേരളം വിട്ടത് എന്ന് കിറ്റക്സ് എംഡി സാബു എം. ജേക്കബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളം വ്യവസായസൗഹൃദമല്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ അദ്ദേഹം തന്റെ സംരംഭം ആന്ധ്രയിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്. കൃഷിയിലും അങ്ങനെതന്നെയാണ്. കൃഷി ചെയ്യാൻവേണ്ടി കേരളത്തിനു പുറത്തേക്കു ചേക്കേറുന്ന മലയാളികളുടെ എണ്ണം ഏറുകയാണ്.
കടുത്ത വേനൽച്ചൂടിലും ഈ വാഴത്തോപ്പിൽ പച്ചപ്പിന്റെ തണുപ്പുണ്ട്. പച്ചക്കറിക്കൃഷിയിൽ വ്യാപകമായി ഉപയോഗിക്കുന്ന തുള്ളിനന സംവിധാനം വാഴക്കൃഷിയിലും പരീക്ഷിക്കുകയാണു പാണാവള്ളി പൈനൂർ ശിവശൈലത്തിൽ അനൂപ് പിള്ള. സർക്കാർ സബ്സിഡിയോടെയാണ് ഒരേക്കർ ഭൂമിയിൽ തുള്ളിനന സംവിധാനം ഒരുക്കിയത്. എംബിഎ ബിരുദം നേടി പന്ത്രണ്ടു
വിളകളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ കഴിവുള്ള നിമാവിര വിഭാഗത്തിൽപ്പെട്ട മിത്ര ജീവാണുക്കളാണ് മിത്രനിമാവിരകൾ (Entomopathogenic Nematodes) അഥവാ ഇപിഎൻ (EPN). സ്റ്റെയ്നർനീമ, ഹെറ്റെറോറാബ്ഡിറ്റിസ് ജീനസിൽപ്പെട്ട നിമാവിരകളാണ് പ്രധാനമായും കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്നത്. കീടത്തിന്റെ ശരീരത്തിൽ
കൂൺകൃഷിയെന്നു കേൾക്കുമ്പോൾ ഇരുൾ നിറഞ്ഞൊരു മുറിയിൽ വൈക്കോൽ നിറച്ച കൂടുകളാണോ ഓർമ വരുന്നത്? മുഹമ്മ ആര്യക്കരയിലെ ‘മൂൺകൂൺ’ ഫാമിലേക്കു കയറുമ്പോൾ പക്ഷേ ഒരു എസി മിനി ഹാളാണു മനസ്സിലെത്തുക. ബബിൾ ഷീറ്റ് കൊണ്ടു പൊതിഞ്ഞ ചുവരുകൾ, നിലത്തു തിളങ്ങുന്ന ഫ്ലോറിങ് ഷീറ്റ്, വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ഫാമിനുള്ളിൽ
ഒരു വെറ്ററിനറി ഡോക്ടർ ജനകീയനാകണമെങ്കിൽ അദ്ദേഹം കർഷകസ്നേഹിയും ഒപ്പം മൃഗസ്നേഹിയും ഒരു നല്ല മൃഗചികിത്സകനും ആയിരിക്കണം. രാപകലെന്നോ മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ കർഷക ഭവനങ്ങളിൽ എത്തി മൃഗചികിത്സ നൽകി കർഷകരുടെ കണ്ണിലുണ്ണിയായി മാറിയ വെറ്ററിനറി ഡോക്ടറാണ് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസറായി ഈ
ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണവും കർഷക കുടുംബങ്ങൾക്ക് അധിക വരുമാനം ഉറപ്പാക്കാലും ലക്ഷ്യമിട്ട് ആരംഭിച്ച കൂൺഗ്രാമം പദ്ധതി 20 ബ്ലോക്കുകളിൽ കൂടി വ്യാപിപ്പിക്കുന്നു. പോഷകാഹാര അപര്യാപ്തത പരിഹരിക്കുന്നതിനും യുവജനങ്ങളെ സംരംഭം എന്ന രീതിയിൽ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും തുടങ്ങിയതാണു പദ്ധതി. 100 കൂൺഗ്രാമങ്ങൾ
ജൈവകീടനാശിനികളില്‍ പലതിന്റെയും നിര്‍മാണം പലപ്പോഴും ശ്രമകരമായി തോന്നിയിട്ടുണ്ടാവാം. മാത്രമല്ല, രാസകീടനാശിനികളെപ്പോലെ ജൈവകീടനാശിനികള്‍ ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കാനുമാവില്ല. എന്നാലിതാ, അനായാസം തയാറാക്കാവുന്നതും ഒരു വര്‍ഷത്തോളം സൂക്ഷിച്ചുവയ്ക്കാവുന്നതുമായ ഒരു കീടനാശിനിയെ പരിചയപ്പെടുത്താം.
മഴ ലഭിച്ചു കഴിഞ്ഞു തെങ്ങിൻതൈകൾക്കും തെങ്ങുകൾക്കും ചെയ്യേണ്ട വളപ്രയോഗം? കായ് പിടിക്കുന്ന ഒരു മരത്തിനു ഒരു വർഷം ചെയ്യേണ്ട വളപ്രയോഗം:ജൈവ വളം - 25 കിലോ, യൂറിയ– ഒരു കിലോ, എല്ലുപൊടി–1.5 കിലോ, പൊട്ടാഷ്– 2 കിലോ. ഈ വളം ഒരു വർഷത്തിൽ രണ്ടു തവണയായാണ് നൽകേണ്ടത്. കാലവർഷത്തിനു മുൻപും തുലാവർഷത്തിനു ശേഷവുമായി
പല വിളകളുടെയും നടീൽ സമയമാണ് ഇത്. പ്രധാന വിളകളുടെ നടീൽ രീതിയും പരിപാലനവും അറിയാം കപ്പ: വെള്ളം കയറാത്ത സ്ഥലത്ത് 90 സെന്റീമീറ്റർ അകലത്തിൽ കുഴികൾ എടുത്ത് കമ്പുകൾ നടാം. നിലം ഒരുക്കുന്നതിനൊപ്പം കാലിവളം, കംപോസ്റ്റ് ഏക്കറിന് 5 ടൺ എന്ന തോതിൽ ചേർക്കാം. ഒരാഴ്ച ഇടവേളയിൽ കൂനകൾ ഒരുക്കുമ്പോൾ രാസവളം നിശ്ചിത അളവിൽ
മട്ടുപ്പാവിലെ പച്ചക്കറിക്കൃഷി വ്യാപകമായതോടെ, തൈ കിളിർപ്പിക്കാനും വളർത്താനും ഉപയോഗിക്കുന്ന ഗ്രോബാഗുകളും മറ്റു പ്ലാസ്റ്റിക് ഉൽപന്നങ്ങളും പരിസ്ഥിതിക്കു ഹാനികരമായി മാറി. ഇതിനു പരിഹാരമായി, കുറഞ്ഞ ചെലവിൽ, ചാണകം മാത്രം ഉപയോഗിച്ചു ചട്ടി നിർമിക്കുകയാണു പാലക്കാട് തിരുവിഴാംകുന്നു കന്നുകാലി ഗവേഷണ കേന്ദ്രം.
കാസർകോഡ്, കണ്ണൂർ ജില്ലകളിലെ പുഴകളിൽ കല്ലുമ്മക്കായ കൃഷിയുണ്ട്. കട്ടിയുള്ള പുറംതോടും മൃദുലമായ മാംസവുമുള്ള ഈ ജീവികൾ പാറക്കെട്ടുകളിലും പരുപരുത്തപ്രദലങ്ങളിലും പറ്റിപിടിച്ചുവളരുന്നു. പച്ചനിറത്തിലും (Perna viridis), തവിട്ടു (PERNA INDICA) നിറത്തിലുമുള്ള കല്ലുമ്മക്കായകൾ സുലഭമാണെങ്കിലും കർഷകർ
കാലവർഷാരംഭത്തോടെ തടം തുറക്കാം. തെങ്ങോലയിൽനിന്നു വീഴുന്ന മഴവെള്ളം തടത്തിനുള്ളില്‍ വീഴുന്നവിധം ഓലയുടെ അറ്റം വരെയുള്ള അകലത്തിലാണ് തടം തുറക്കേണ്ടത്. തടത്തിനുള്ളിൽ 20 സെ.മീ. ആഴത്തിൽ മണ്ണ് ഇളകിയിരിക്കണം. തടത്തിന്റെ വരമ്പുകൾക്ക് 25–30 സെ.മീ. ഉയരമാകാം. വിത്തുതേങ്ങ നടീൽ ഈ മാസം ആരംഭിക്കാം. തവാരണയ്ക്ക് 1.5
പശ്ചിമഘട്ടത്തെ തൊട്ടുരുമ്മി നിൽക്കുന്ന മലനിരകളുടെ മുകളിലുള്ള ഗോത്രവർഗ ഗ്രാമമാണു കുഞ്ചിപ്പെട്ടി. ഇവിടെ, പൂർണമായും വനത്താൽ ചുറ്റപ്പെട്ട ട്രൈബൽ സെറ്റിൽമെന്റാണു കട്ടമുടി. മുതുവാൻ സമുദായത്തിൽപെട്ടവർ മാത്രമാണ് ഇവിടെയുള്ളത്. ഇവിടെ, ഏകദേശം 20 ഏക്കറുള്ള തണ്ണീർത്തടം 40 വർഷമായി തരിശു കിടക്കുകയായിരുന്നു. പണ്ടു
മലപ്പുറം പരിയാപുരത്തെ ചോങ്കര വീട്ടിൽ തോമസിന്റെ കൃഷിയിടത്തിനു നടുവിലൂടെ പോകുന്ന പഞ്ചായത്തു റോഡിന് ഇരുവശത്തുമായി തണലേകി നിൽക്കുന്ന വിയറ്റ്നാം പ്ലാവുകളുടെ ചേലൊന്നു വേറെ. 200 പ്ലാവിൻതൈകൾ നട്ട് 4 വർഷം കഴിഞ്ഞപ്പോൾ തോമസ് ഒരു വര്‍ഷം വിൽക്കുന്നത് 2 ലക്ഷം രൂപയുടെ ഇടിച്ചക്ക! ‘തോമസ് മോഡലി’ൽ ചക്ക പഴവർഗമല്ല;
മാങ്കോസ്റ്റിൻ മിക്കയിടങ്ങളിലും സിങ്കിന്റെ കുറവ് കാണുന്നു. ഇത് പരിഹരിക്കാന്‍ സൂക്ഷ്മമൂലകമിശ്രിതം നല്‍കാം. ഇതു വാങ്ങുമ്പോൾ ഇരുമ്പിന്റെ അംശം ഒട്ടും അടങ്ങിയിട്ടില്ല എന്ന് കവറിൽ എഴുതിയിട്ടുള്ളത് വായിച്ച് ഉറപ്പാക്കുക. ഇക്കാര്യത്തിൽ വിൽപനക്കാരന്റെ വാക്കു വിശ്വസിക്കരുത്. ചൂട് കൂടുതലായതുകൊണ്ട് ഈ വർഷം
ഓരുജലത്തിൽ (10 മുതൽ 25 ppt) വളർത്താവുന്ന ചെമ്മീനാണ് വനാമി. ഇവയെ വളര്‍ത്താന്‍ കോസ്റ്റൽ അക്വാകൾച്ചർ അതോറിറ്റി(CAA)യുടെ ലൈസൻസ് ആവശ്യമാണ്. ഇതിനായി CAA വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചു ഭൂമിയുടെ ഉടമസ്ഥാവകാശം, കുളത്തിന്റെ പ്ലാൻ, ജലസ്രോതസ്സിന്റെ വിശദാംശങ്ങൾ, പരിസ്ഥിതി മാനദണ്ഡങ്ങൾ
കുരുമുളകു കർഷകർക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന രോഗമാണ് ദ്രുതവാട്ടം. കരുത്തോടെ വളരുന്ന കുരുമുളകു ചെടികൾ അതിവേഗം വാടിപ്പോകുന്നതാണ് രോഗം. രോഗം ബാധിച്ചവയെ രക്ഷപ്പെടുത്താൻ സാധ്യമല്ലെന്നു മാത്രമല്ല, മറ്റു കുരുമുളകു ചെടികളിലേക്ക് വ്യാപിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ
പന്നിവളർത്തൽ മേഖലയെ പിടിച്ചുകുലുക്കിയ ആഫ്രിക്കൻ പന്നിപ്പനി കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് നാലു വർഷമാകുന്നു. 2022 ജൂലൈ മാസത്തിലാണ് കേരളത്തിൽ ആദ്യമായി പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. ആ ഫാമിലെയും അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതുമായ പന്നികളെ കൊന്നൊടുക്കി. പിന്നാലെ സംസ്ഥാനത്തിന്റെ പല
എപ്പോള്‍ വളം നൽകണമെന്നതാണോ, എങ്ങനെ വളം നല്കണമെന്നതാണോ പ്രധാനം? രണ്ടും പ്രധാനമെന്നു പാലക്കാട് ഐഐടിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ‘റെവിൻ കൃഷി’ എന്ന സ്റ്റാർട്ടപ് സംരംഭത്തിന്റെ സിഇഒയും സഹ സ്ഥാപകനുമായ ശ്രീഹരി വിജയകുമാർ. ‘‘നിർഭാഗ്യവശാൽ നമ്മുടെ കർഷകരുടെ ഊന്നൽ വളം കൊടുക്കുന്ന രീതിയിലാണ്. കൃഷി
ഇടക്കാലത്തു വിസ്മരിക്കപ്പെട്ട പല വിളകളും ഉജ്വലമായ തിരിച്ചുവരവിന്റെ വഴിയിലാണ്. ആരോഗ്യഭക്ഷണത്തോട് മലയാളികൾക്കു താൽപര്യമേറുന്നതാണു കാരണം. മുന്നേറ്റത്തിൽ മുൻനിരയിലുണ്ട് കൂവ. മുൻപ് ശിശുക്കളുടെ പോഷകഭക്ഷണം മാത്രമായിരുന്ന കൂവയ്ക്ക് ഇന്ന് ആബാലവൃദ്ധം ആളുകളുടെയും ആരോഗ്യഭക്ഷണം എന്ന നിലയിൽ വിലയും മൂല്യവും
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒട്ടേറെ വിളകൾ നമുക്കുണ്ട്. പച്ചക്കറിയും നെല്ലും വാഴയും തെങ്ങും കമുകുമെല്ലാം അക്കൂട്ടത്തിൽപ്പെടും. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ പോലും യന്ത്രവൽക്കരണത്തിന്റെ സാധ്യതകൾ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല എന്നതാണു വസ്തുത. മേൽപറഞ്ഞ വിളകളുടെയെല്ലാം കൃഷി
Results 1-25 of 946