ADVERTISEMENT

കാര്‍ഷികാവശ്യത്തിനുള്ള വിവിധ തരത്തിലുള്ള യന്ത്രോപകരണങ്ങളും ഭക്ഷ്യസംസ്കരണത്തിനാവശ്യമായ യന്ത്രോപകരണങ്ങളും വ്യക്തികള്‍ക്ക് 40 മുതല്‍ 60 വരെ ശതമാനം സബ്സിഡിയോടെ ഓണ്‍ലൈനായി വാങ്ങാം. www.agrimachinery.nic.in എന്ന വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് ആവശ്യമായ യന്ത്രങ്ങള്‍ വാങ്ങാവുന്നതാണ്.  ഓഗസ്റ്റ് ഒന്നു മുതല്‍ ഈ വെബ്സൈറ്റിലൂടെ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അപേക്ഷയുടെ മുന്‍ഗണനാ ക്രമത്തിലാണ് യന്ത്രങ്ങള്‍ അനുവദിക്കുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന ലഭിക്കും.

കര്‍ഷക സംഘങ്ങള്‍, പാടശേഖര സമിതികള്‍, എസ്‌എച്ച്‌ജി അടക്കമുള്ള റജിസ്റ്റേര്‍ഡ് സംഘങ്ങള്‍ക്ക് കാര്‍ഷികോപകരണങ്ങളും കസ്റ്റം ഹയറിങ് സെന്റര്‍ തുടങ്ങാന്‍ 10 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി സമര്‍പ്പിച്ചാല്‍ 80% വരെ  സബ്സിഡിയും ലഭിക്കും.

Read also: തോട്ടി മുതൽ ട്രാക്ടർ വരെ വാങ്ങാം, കേന്ദ്രം തരും 10 ലക്ഷം; എങ്ങനെ ലഭിക്കും ‘സ്‌മാം’ സബ്‌സിഡി?

റജിസ്ട്രേഷന് ആവശ്യമായ രേഖകള്‍

 • ആധാര്‍ കാര്‍ഡ്
 • പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ
 • കരം അടച്ച രസീത്/പാട്ടക്കരാര്‍
 • ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യപേജ്
 • ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (SE/ST)
 • പാന്‍ കാര്‍ഡ്/വോട്ടര്‍ ഐഡി/ഡ്രൈവിങ് ലൈസന്‍സ്

കസ്റ്റം ഹയറിങ് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകള്‍ ശ്രദ്ധിക്കുക.

SMAM

സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്തിട്ടുളളതായിരിക്കണം. സംഘങ്ങള്‍ക്ക് സ്വന്തമായി പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടായിരിക്കണം. കുറഞ്ഞത് 8 അംഗങ്ങള്‍ എങ്കിലും ഉണ്ടായിരിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • കഴിഞ്ഞ വര്‍ഷം ഡീലറെ തെരഞ്ഞെടുക്കാന്‍ അനുമതി ലഭിച്ചിട്ടും യന്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ അപേക്ഷ പിന്‍വലിച്ച് പുതിയതായി ഓണ്‍ലൈനായി അപേക്ഷിക്കണം.  
 • ഭൂമി വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ Katta number (തണ്ടപ്പേര്‍ നമ്പര്‍), Khasra number (Survey number) എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്
 • വിസ്തീര്‍ണ്ണം ഹെക്ടറിലാണ് രേഖപ്പെടുത്തേണ്ടത് ( 1 ആര്‍ = 0.01 ഹെക്ടര്‍, 1 സെന്റ് = 0.004 ഹെക്ടര്‍)
 • ഡീലര്‍ സെലക്ഷന്‍: അലോട്ട്മെന്റ് ലഭിച്ച് വെയ്റ്റിങ് ലിസ്റ്റ് മാറിയതിനു ശേഷം 15 ദിവസത്തിനുള്ളില്‍ ഡീലര്‍ സെലക്ഷന്‍ നടത്തിയില്ലെങ്കില്‍ അപേക്ഷ റദ്ദാകും. അതിനാല്‍ അപേക്ഷയുടെ തല്‍സ്ഥിതി അറിയുന്നതിനായി ഇടയ്ക്കിടെ ഓണ്‍ലൈനായി പരിശോധിക്കേണ്ടതാണ്.
 • കാര്‍ഷികയന്ത്രങ്ങളുടെയും ഡീലര്‍മാരുടെയും വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ Citizen Cornerല്‍ പരിശോധിക്കാവുന്നതാണ്.
 • വെബ്സൈറ്റിന്റെ ഹോം പേജിലുള്ള Citizen Corner‌ എന്ന മെനുവില്‍ നിന്നും കാര്‍ഷിക യന്ത്രങ്ങളുടെയും അതിന്റെ ഡീലര്‍മാരുടെയും വിവരങ്ങള്‍ ലഭ്യമാകും.
 • Subsidy Calculator എന്ന മെനുവിലൂടെ കാര്‍ഷിക യന്ത്രങ്ങള്‍ക്ക് ലഭ്യമാകുന്ന പരമാവധി സബ്സിഡി സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.

40 മുതല്‍ 50 ശതമാനം സബ്സിഡിയോടെ ലഭിക്കുന്ന കാര്‍ഷികയന്ത്രങ്ങള്‍

 • കൊയ്ത്തുമെതിയന്ത്രം (Combine Harvester)
 • ട്രാക്ടര്‍, ട്രാക്ടര്‍ ഘടിപ്പിക്കുന്ന വിവിധ ഉപകരണങ്ങള്‍ (Tractor and its attachments)
 • പവര്‍ ടില്ലര്‍  (Power Tiller)
 • ഞാറു നടീല്‍ യന്ത്രം (Rice Transplanter)
 • കാടുവെട്ടി യന്ത്രം (brush cutter)
 • മെഷീന്‍ വാള്‍  (Chain saw)
 • വൈക്കോല്‍ കെട്ടുന്നതിനുളള ഉപകരണം (Baler)
 • ഏണി  (Ladder)
 • വീല്‍ ബാരോ  (Wheel barrow)
 • സ്പ്രെയര്‍ (Sprayer)
 • ഇറിഗേഷന്‍ പമ്പ് (Irrigation pump)
 • ചാഫ് കട്ടര്‍ (Chaff cutter)
 • റബര്‍ ടാപ്പിങ് മെഷീന്‍
 • ഡ്രോണ്‍

50 മുതല്‍ 60 ശതമാനം സബ്സിഡിയോടെ ലഭിക്കുന്ന ഭക്ഷ്യ സംസ്കരണ യന്ത്രങ്ങള്‍

 • നെല്ലു കുത്തി യന്ത്രം (Mini Rice Mill)
 • ചക്ക്  (Oil Extractor)
 • ഡ്രൈയര്‍ (Drier)
 • പള്‍വറൈസര്‍ (Pulveriser)
 • റോസ്റ്റര്‍ (Roaster)
smam

പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെപ്പറയുന്ന കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാം.

 • തിരുവനന്തപുരം– 0471 2743820
 • കൊല്ലം– 0474 2795434
 • പത്തനംതിട്ട– 0473 4252939
 • ആലപ്പുഴ– 0477 2268098
 • കോട്ടയം – 0481 2564686
 • ഇടുക്കി– 0486 2228522
 • എറണാകുളം– 0484 2703974
 • തൃശൂർ– 0487 2325208
 • പാലക്കാട്– 0491 2816028
 • മലപ്പുറം– 0483 2848127
 • കോഴിക്കോട്– 0495 2723766
 • വയനാട്– 0493 6202747
 • കണ്ണൂർ– 0497 2725229
 • കാസർകോട്– 0499 4225570

തയാറാക്കിയത്:

ടി.സുമേഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ (കൃഷി)

വി.എസ്.വിനിയ,  അസിസ്റ്റന്റ് എൻജിനീയര്‍ (കൃഷി)

കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം, കോട്ടയം

English summary: Apply For SMAM Scheme Online Application Form

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com