Activate your premium subscription today
വിദേശ ഇനം അരുമമൃഗങ്ങളെ ഇന്ന് നമ്മുടെ നാട്ടിൽ ഒട്ടേറെ ആളുകൾ വളർത്തിവരുന്നുണ്ട്. വിവിധ തരം സസ്തനികൾ, ഉരഗങ്ങൾ പക്ഷികൾ എന്നിവയെല്ലാം ഈ കൂട്ടരിലുണ്ട്. പ്രത്യേക തരം പരിചരണമുറകളും ആഹാരക്രമവും മറ്റും ഇവകൾക്ക് ആവശ്യമാണ്. എന്നാൽ അവയ്ക്ക് ഒരു രോഗം വന്നാൽ അതു പെട്ടെന്നു തന്നെ തിരിച്ചറിയുന്നതിനും ആവശ്യമായ
ആലപ്പുഴ ചാരുംമൂട്ടിൽ നാലാം ക്ലാസ് വിദ്യാർഥിയായിരുന്ന സാവനെ സൈക്കിളിൽ വരുന്ന വഴിക്ക് തെരുവു നായ ആക്രമിച്ചു. രണ്ട് മാസത്തിനു ശേഷം പേ വിഷബാധമൂലം കുട്ടി മരിച്ചു. കടിച്ച നായ ഏതാണെന്നോ കടിച്ചതിനു ശേഷം എങ്ങോട്ടു പോയെന്നോ ആർക്കും അറിയില്ല.
വാണിജ്യാടിസ്ഥാനത്തിലുള്ള ഇറച്ചിക്കോഴിവളർത്തലിനു വലിയ സ്വീകാര്യത ലഭിച്ചെങ്കിലും നമ്മുടെ നാട്ടില്‍ വലിയ മുട്ടക്കോഴിവളർത്തല്‍ സംരംഭങ്ങള്‍ തീരെക്കുറവാണ്. ഉയർന്ന ഉൽപാദനച്ചെലവുതന്നെ പ്രശ്നം (ഇറച്ചിക്കോഴിയുടെ കാര്യത്തിൽ, കൂലി വാങ്ങി വളർത്തിക്കൈമാറുന്ന ഇന്റഗ്രേഷൻ രീതിയായതു കൊണ്ട് ഉൽപാദനച്ചെലവ് ബാധകമല്ല).
പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു, ആലപ്പുഴ ചാരുംമൂട് സ്വദേശിയായ പതിനൊന്നുവയസുകാരനാണ് ഇക്കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് മരിച്ചത്. രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോൾ കുട്ടിയെ തെരുവുനായ ആക്രമിച്ചിരുന്നു.
ഇന്നലെ (8–2–25) ദിനപത്രം തുറന്നപ്പോൾ തന്നെ കണ്ണിലുടക്കിയത് ആ വാർത്തയാണ്. നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി പേവിഷ ബാധയുടെ ലക്ഷണങ്ങളുമായി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നത്രേ. മൂന്നു മാസം മുൻപ് കുട്ടി സ്കൂൾ വിട്ട് സൈക്കിളിൽ വരുന്ന വഴി കുട്ടിയുടെ നേരെ ഒരു നായ ചാടി വീണതും കുട്ടി താഴെ വീണു.
പശുവിന്റെ മുൻനിരയിൽ മുകൾ ഭാഗത്തു പല്ലുകളില്ല. എന്നാൽ കീഴ്ത്താടിയിൽ മൂൻനിരയിലായി 8 (4 ജോഡി) ഉളിപ്പല്ലുകളുണ്ട്. പശുക്കൾക്കു കോമ്പല്ലില്ല. ഒരു വയസ്സിൽ താഴെയുള്ള പശുക്കുട്ടികളിൽ പാൽപല്ലുകളാണുള്ളത്. ഇത്തരം 20 പാൽപല്ലുകൾ കാണും. പൂർണവളർച്ചയെത്തിയ പശുവിന് 32 സ്ഥിരം പല്ലുകളുണ്ടാകും.
കഴിഞ്ഞദിവസത്തെ ദിനപത്രത്തിൽ ബ്രൂസല്ലോസിസ് ബാധിച്ച് കോട്ടക്കലിൽ ഒരു പെൺകുട്ടി മരിച്ചത് ഞെട്ടലോടെയാണ് വായിച്ചത്. ബ്രൂസല്ലോസിസ് എന്ന ജന്തുജന്യരോഗത്തെപ്പറ്റി ബോധവാന്മാരാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതു വായിച്ചപ്പോൾ ഓർമകൾ എൻ്റെ പഠനകാലത്തേക്ക് പോയി.
കഴിഞ്ഞയാഴ്ച ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയർ വെറ്ററിനറി സർജനായ ഡോ. രാജീവുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിലാണ് അന്ന് ഉച്ചയ്ക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽവച്ച് നടക്കാൻ പോകുന്ന ഒരു നായയുടെ സർജറിയെപ്പറ്റി അറിഞ്ഞത്. ഏഴു വയസ്സുകാരിയായ പിങ്കുവെന്ന പെൺനായയ്ക്ക് വിശപ്പില്ല, ഭക്ഷണം
കേരളത്തിന്റെ കാലാവസ്ഥയ്ക്കും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ കാർഷികസംരംഭങ്ങളിൽ ഒന്നാണ് ആട് വളർത്തൽ. പരിമിതമായ മുതൽ മുടക്ക്, കുറഞ്ഞ തീറ്റച്ചെലവ്, പരിപാലിക്കാൻ എളുപ്പം എന്നിവയെല്ലാം ആട് വളർത്തലിനെ ജനകീയമാക്കുന്ന ഘടകങ്ങളാണ്. പതിറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ ആടു വളർത്തൽ
വറുതിയുടെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. കൊടിയ വേനലും ജലക്ഷാമവും പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവും എല്ലാം കന്നുകാലികളെ വളരെ ദോഷകരമായി ബാധിക്കാറുണ്ട്. വേനൽക്കാലത്ത് കന്നുകാലികളുടെ ഉൽപാദനവും ഉൽപാദനക്ഷമതയും കുറയുന്നു. ചൂട് കൂടുന്നതനുസരിച്ച് പശുക്കളിൽ വരുന്ന മാറ്റങ്ങൾ ഇപ്രകാരമാണ്.
തൃശൂർ ജില്ലയിലെ വെളപ്പായയിൽ വിഷസസ്യം കഴിച്ച് ക്ഷീരകർഷകന്റെ അഞ്ചു പശുക്കൾ കൂട്ടമായി ചത്ത വാർത്ത പുറത്തുവന്നത് ഇന്നലെയാണ്. ബ്ലൂമിയ എന്ന ചെടിയാണ് മരണകാരണം എന്നാണു പോസ്റ്റ്മോർട്ടം പരിശോധനയിലെ കണ്ടെത്തൽ. സംസ്ഥാനത്ത് ഇത് ആദ്യമായല്ല ബ്ലൂമിയ ചെടിയിൽനിന്നുള്ള വിഷബാധ കന്നുകാലികളുടെ കൂട്ടമരണത്തിന്
? ഒരു ചെറുകിട ആടുഫാം എങ്ങനെ ആരംഭിക്കാം ∙19 പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന ഒരു ബ്രീഡിങ് യൂണിറ്റായി ആരംഭിക്കുന്നതാണ് ഉത്തമം. നല്ലയിനം ആട്ടിൻകുട്ടികളെ ഉൽപാദിപ്പിച്ച് ഇടനിലക്കാരെ ഒഴിവാക്കി ആവശ്യക്കാര്‍ക്ക് നേരിട്ടു വില്‍ക്കാനായാല്‍ മികച്ച വില നേടാം. ? ഇത്തരത്തിൽ 20 ആടിന്റെ യൂണിറ്റ് തുടങ്ങാൻ
കോഴി, താറാവ് എന്നിവയെപ്പോലെ വാണിജ്യാടിസ്ഥാനത്തിൽ ടർക്കിക്കോഴിയെ വളർത്താമോ എന്നാർക്കെങ്കിലും സംശയമുണ്ടെങ്കിൽ മലപ്പുറം വട്ടംകുളം കാലടിത്തറ പൂന്തോട്ടത്തിൽ പി.വി.കൃഷ്ണൻകുട്ടിയുടെ ഫാമിലെത്തിയാൽ മതി. ടർക്കി വളർത്തൽ വിനോദം മാത്രമല്ല, ആദായകരം കൂടിയാണെന്ന് കൃഷ്ണൻകുട്ടി പറയും.
രാജ്യം മകര സംക്രാന്തി ആഘോഷിക്കുമ്പോൾ ആഘോഷത്തിന്റെ ഭാഗമായി ഞാൻ ജയ്പുരിലാണ്. എന്നാൽ, ഉത്സവം ആഘോഷിക്കാനല്ല, പകരം ഉത്സവത്തിന്റെ ഭാഗമായി പരിക്കേൽക്കുന്ന പക്ഷികളെ ചികിത്സിക്കുന്നതിനുവേണ്ടിയാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. ഓരോ സംസ്ഥാനത്തും ഓരോ രീതിയിലാണ് ഈ ദിനം ആഘോഷിക്കുക. ഇവിടെ ജയ്പുരിൽ ഈ ദിനത്തിൽ പട്ടം പറത്തലാണ് പ്രധാന ആഘോഷം.
കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടു കൂടിയാണ് എടത്വാ പഞ്ചായത്തിലെ കണ്ണമാലിയിൽ വീട്ടിൽ കെ.കെ.തോമസിന്റെ സങ്കര ജേഴ്സി ഇനത്തിൽപ്പെട്ട പശു പ്രസവലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. പശു കിടക്കുകയും എഴുന്നേൽക്കുകയും മുക്കുകയും ചെയ്യുന്നുണ്ട്. മാസം തികഞ്ഞതുമാണ്. പക്ഷേ കുട്ടി പുറത്തേക്കു വരുന്നതുമില്ല. നാലാമത്തെ
ഇറച്ചിക്കോഴികളിൽ വളർച്ചയ്ക്ക് ഹോർമോണുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കുന്നുവെന്ന പ്രചാരണം നാട്ടിൽ ഏറെ കാലമായുണ്ട്. ചുരുങ്ങിയ നാളുകൾക്കൊണ്ട് അതായത് ആറാഴ്ചകൊണ്ട് രണ്ടു കിലോയോളം തൂക്കം വയ്ക്കുന്നതാണ് ഈ പ്രചാരണങ്ങൾക്കൊക്കെ കാരണം. എത്ര നല്ല തീറ്റ നൽകിയാലും ഇറച്ചിക്കോഴികൾ വളരുന്നതുപോലെ നാടൻ കോഴികൾ വളരുന്നില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയാണ് ഇറച്ചിക്കോഴി വിരോധികളുടെ ആരോപണം.
മുട്ട എങ്ങനെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പലരും ചോദിക്കാറുണ്ട്. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരവും സുരക്ഷിതവും. ഒരു മുട്ടയിൽനിന്ന് 6 ഗ്രാം പ്രോട്ടീൻ ആണ് നമുക്കു ലഭിക്കുന്നത്. പുഴുങ്ങിയ മുട്ടയിൽനിന്നു ലഭിക്കുന്ന ശരാശരി കൊഴുപ്പ് (Fat) 5 ഗ്രാം, ശരാശരി കാലറി 72 എന്നിങ്ങനെയാണ്
കഴിഞ്ഞ ദിവസം ഏകദേശം 11 മണിയോടുകൂടിയാണ് രാമങ്കരി വെറ്ററിനറി സർജനായ ഡോ. വിബിൻ കൈമളിന് മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി നടുവിലെ പറമ്പ് വീട്ടിൽ സൗമേഷിന്റെ ഫോൺ വിളിയെത്തുന്നത്. തന്റെ വീട്ടിൽ വളർത്തുന്ന ബാർബാറി ഇനത്തിൽപ്പെട്ട ആടു പ്രസവിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നു എന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
മൃഗസംരക്ഷണമേഖലയിൽ കാര്യമായ ചലനങ്ങൾ ഒന്നും തന്നെ ഉണ്ടാകാത്ത വർഷമാണു കടന്നു പോയത്. നവംബർ മാസത്തിൽ അളന്ന പാലിന് ലീറ്ററിന് 15 രൂപ അധികവില മിൽമ പ്രഖ്യാപിച്ചത് ആ മേഖലയിലെ കർഷകർക്ക് ചെറിയ ആശ്വാസമായി. കുട്ടിക്കർഷകർ വളർത്തിയ പശുക്കൾ സസ്യവിഷബാധ മൂലം മരണപ്പെട്ടപ്പോൾ കേരളം സഹായഹസ്തം നീട്ടിയത് നന്ദിയോടെ നമുക്ക്
രണ്ടു പതിറ്റാണ്ടു കാലത്തെ വെറ്ററിനറി ചികിത്സ കാലത്തിനിടയിൽ ഒട്ടനവധി പേവിഷബാധ കേസുകൾ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. ചിലത് നായകളിലാവും, ചിലത് പശുക്കളിൽ, ചിലത് ആടുകളിൽ... ചിലപ്പോഴൊക്കെ മൃഗങ്ങളിലെ ലക്ഷണങ്ങൾ ഉടമകളുടെ ശ്രദ്ധയിൽ പെടാതെ പോയിട്ടുണ്ട്. കുറേ ദിവസമായി നായ ഭക്ഷണം കഴിക്കുന്നില്ല
മിച്ചഭക്ഷണവും അറവ് അവശിഷ്ടങ്ങളും വളരെ കുറഞ്ഞ സമയംകൊണ്ട് സംസ്കരിച്ച് മികച്ച മാംസമായി മാറ്റുന്ന മാംസോൽപാദന–മാലിന്യ സംസ്കരണ യൂണിറ്റുകളാണ് പന്നിഫാമുകൾ. മാംസമായും അതുപോലെ കുഞ്ഞുങ്ങളായും കർഷകർക്ക് വരുമാനം ലഭിക്കുന്ന ഇടം. ഇറച്ചിപ്പന്നികളെ മൊത്തമായി വിൽക്കുന്നതിലൂടെ ചില കർഷകർ വരുമാനം നേടുമ്പോൾ മറ്റു ചിലർ
അരുമ മൃഗങ്ങളുടെ ലോകം ഇന്ന് നായ, പൂച്ച എന്നിവകളിൽ മാത്രം ഒതുങ്ങുന്നില്ല. ലക്ഷങ്ങൾ വിലയുള്ള വിദേശ ഇനം അരുമ മൃഗങ്ങൾ ഇന്ന് നമുക്കു സുപരിചിതരാണ്. വിവിധതരം ഉരഗങ്ങൾ, സസ്തനികൾ, വർണചാരുതയുള്ള വലുതും ചെറുതുമായ പക്ഷികൾ, വിവിധതരം ആമകൾ, മത്സ്യങ്ങൾ എന്നിവയെല്ലാം ഈ ശ്രേണിയിൽ ഉൾപ്പെടുന്നു. പോക്കറ്റിൽ ഒതുങ്ങുന്ന
ചില വേർപിരിയലുകൾ വലിയ വേദനയുണ്ടാക്കും. അത് മനുഷ്യനായാലും മൃഗമായാലും. അത്തരം ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ് പെപ്പ എന്ന പെൺനായയുടേത്. കായംകുളത്തെ പേരും പ്രശസ്തിയുമുള്ള കുടുബത്തിന്റെ പ്രിയപ്പെട്ടവൾ ആയിരുന്നു പെപ്പ. SPMS ബസുകൾ, CN ലോഡ്ജ് എന്നിവയുടെ ഉടമസ്ഥരായ സുരേഷും ഭാര്യയും രണ്ടു പെൺമക്കളും
കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കുള്ളിലാണ് തണ്ണീർമുക്കം പഞ്ചായത്തിലെ വിവിധ വാർഡുകളിലായി നാലു പശുക്കൾ ചത്തുപോയത്. എല്ലാം പ്രകടിപ്പിച്ചത് സമാന ലക്ഷണങ്ങൾ ആയിരുന്നു. തീറ്റമടുപ്പായിരുന്നു ആദ്യ ലക്ഷണം. ചികിത്സയുടെ ഭാഗമായി നടത്തിയ രക്തപരിശോധനയിൽ രക്താണു രോഗമായ തൈലേറിയ തിരിച്ചറിഞ്ഞതിനെ തുടർന്ന് അതിനുള്ള ചികിത്സ
പതിവിലധികം തിരക്കുള്ള ഒരു ദിവസമായിരുന്നതു കൊണ്ടാവും രാത്രി ഏഴു മണിയോടു കൂടി വീട്ടിലെത്തിയ ഞാൻ പതിവിലധികം ആലസ്യത്തോടെ കിടന്ന് മൊബൈലിൽ തോണ്ടാൻ തുടങ്ങിയത്. നായ്ക്കുട്ടിയുടെ ഇടത്തെ ചെവിയിലെ അറ്റത്തുള്ള രണ്ടു രോമം പൊഴിഞ്ഞു പോയിരിക്കുന്നു, അവന് എന്തെങ്കിലും പറ്റുമൊ ഡോക്ടർ? കോഴിയുടെ തലയിലെ പൂവിൽ
ജോലി ചെയ്യുന്ന പഞ്ചായത്തിലെ ഒരു കർഷകന്റെ സ്വയം തൊഴിൽ സംരംഭമായ മുട്ടക്കോഴികളുടെ കൂട്ടിൽ തെരുവുനായ ആക്രമണം. 25ലധികം കോഴികളെ മൂന്നു തെരുവുനായ്ക്കൾ ചേർന്ന് കൊന്നുകളഞ്ഞു. സംഭവസ്ഥലം സന്ദർശിക്കുമ്പോൾ വാർഡ് മെംബറും സ്ഥലത്തുണ്ട്. പിന്നെ കുറച്ച് മാധ്യമപ്രവർത്തകരും നാട്ടുകാരും.
കഴിഞ്ഞ രണ്ടു ദിവസമായി ഫെയ്ൻജൻ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ചെന്നൈയും പുതുച്ചേരിയും. അതിന്റെ ബാക്കിയെന്നോണം ഇവിടെയും മഴയായിരുന്നു. ഇന്നലെ രാവിലെ എട്ടു മണിയോടുകൂടി ആയിരുന്നു ഞാൻ ജോലി ചെയ്യുന്ന തിരുമാറാടിയിലെ കക്കാട്ട് താട്ടിയിൽ ഔസേപ്പച്ചൻ എന്ന ക്ഷീരകർഷകന്റെ വിളി
കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന വെറ്ററിനറി ഡോക്ടർമാരാണ് ഡോ. സജി, ഡോ. സജിത് സാം, ഡോ. വി.ഡി.അനിൽ കുമാർ, ഡോ. ബിന്നി സാം എന്നിവർ. പ്രയാസമേറിയ പ്രസവം, സിസേറിയൻ തുടങ്ങിയ കാര്യങ്ങളിലൊക്കെ പരസ്പരം സഹായിക്കുകയും സങ്കീർണമായ ചികിത്സകളൊക്കെ ഇവർ ഒന്നിച്ച് സംഘമായി ചെന്നു പരിശോധിച്ച് ചികിത്സിക്കാറുമുണ്ടായിരുന്ന
ഒരുപാടു പേര് ശ്രമിച്ചിട്ടും നടക്കാതെ സാറാണ് അവളെ ഗർഭിണിയാക്കിയത്! അതുകൊണ്ട് സാറു തന്നെ എത്രയും പെട്ടന്നു വന്ന് ഇതിനൊരു പരിഹാരം കാണണം! ഈ ഗർഭം എന്റെ തലയിലായൊ എന്നു ആരും തെറ്റിദ്ധരിക്കരുത്. ഞാൻ കുത്തിവച്ചു ചെന പിടിച്ച ഒരു പശുവിന് പ്രസവിക്കാൻ പ്രയാസം. ഉടമസ്ഥന്റെ ഫോൺ വിളിയാണ് നേരത്തെ പരാമർശിച്ചത്.
എന്നും വിവാദങ്ങൾ ഉയർത്തുന്ന ഒരു ഭക്ഷ്യോൽപന്നമാണ് ബ്രോയിലർ കോഴിയിറച്ചി. സാധാരണ കോഴികളെ മുട്ടയുൽപാദനത്തിനായി വളർത്തുമ്പോൾ ബ്രോയിലർ കോഴികളെ ഇറച്ചിക്കായി വളർത്തിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ വീട്ടകങ്ങളിലും റസ്റ്ററന്റുകളിലും തീൻമേശകളിൽ ഇവർ പല രുചിഭേദങ്ങളിൽ പല പേരുകളിൽ എത്തുന്നു. എന്നാൽ, കേരളത്തിൽ
‘‘നേരവും കാലവും നോക്കാതുള്ള ജോലിയാണല്ലോ പൊലീസിന്റേത്. പാതിരാത്രിയിലും വെളുപ്പാൻകാലത്തുമൊക്കെ വിളി വരും. അതുകൊണ്ട് ജോലിക്കാലത്തു വീട്ടുകാര്യങ്ങള്‍ക്കൊന്നും നേരത്തിനെത്താൻ കഴിഞ്ഞിട്ടില്ല. വിരമിച്ചശേഷം കൃഷിക്കിറങ്ങിയപ്പോള്‍ തിരക്കുണ്ടെങ്കിലും ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ പങ്കുചേരാൻ
കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ പവോത്തി ൽ വീട്ടിൽ മോളി ജിറ്റി തങ്ങളുടെ വീട്ടിലെ ഓമനയായ കടിഞ്ഞൂൽപശുവിന്റെ കന്നി പ്രസവം പാതിരാത്രിയിൽ ആകുമെന്ന് ഒട്ടുമേ കരുതിയിരുന്നില്ല.കഴിഞ്ഞ ദിവസം സന്ധ്യ കഴിഞ്ഞതോടുകൂടിയാണ് പശു ആദ്യ പ്രസവ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. കൈകൾ രണ്ടും പുറത്തേക്ക് വന്നു
ഒരു കൊച്ചു ബാലനെ എങ്ങും എപ്പോഴും പിന്തുടര്ന്നിരുന്ന ഇത്തിരിക്കുഞ്ഞന് നായ! ഹച്ച് എന്ന മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് കമ്പനിയുടെ ആ പഴയ പരസ്യമാണ് പഗ് എന്ന നായ ഇനത്തെ മലയാളികള്‍ക്കു പ്രിയങ്കരമാക്കിയത്. കേവലം ഒരടിയോളം ഉയരം, 6-9 കിലോ ഭാരം, ഉറച്ച ശരീരം, നീളം കുറഞ്ഞ രോമം, ചാര/ക്രീം/ കറുപ്പ് നിറങ്ങൾ,
മികച്ച വംശഗുണമുള്ള കാളകളുടെ ബീജം തിരഞ്ഞെടുത്ത് തങ്ങളുടെ പശുക്കള്‍ക്കു കുത്തിവച്ച് ഫാമില്‍ മികച്ച ഉല്പാദനശേഷിയുള്ള പശുക്കളെ ഉറപ്പാക്കുന്ന സംരംഭകരുടെ ഏണ്ണം കൂടുന്നു. അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ അറിയാം. പശുക്കളില്‍ ആധാനത്തിനായി മികച്ച കാളകളുടെ ബീജം കര്‍ഷകര്‍ക്കു ലഭ്യമാക്കാനും അങ്ങനെ പിറക്കുന്ന
കൃത്രിമക്കാൽ പിടിപ്പിച്ച 'മണിക്കുട്ടി' എന്ന വെച്ചൂർ പശു വീണ്ടും അമ്മയായി. ചാത്തമ്മ പാലത്തിങ്കൽ റിട്ട. അധ്യാപിക ത്രേസ്യാമ്മയുടെ അരുമയാണ് മണിക്കുട്ടി. ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു സുഖപ്രസവം. ഒരു സുന്ദരി പശുക്കിടാവ്. ത്രേസ്യാമ്മയുടെ പേരക്കുട്ടി ഏഴാം ക്ലാസുകാരി ജാൻവിക പശുക്കിടാവിനു പേരുമിട്ടു
വാർത്താമാധ്യമങ്ങളിൽ കാട്ടുപന്നിയും അവ മൂലമുള്ള വിളനാശവും ഒക്കെ നിറയുന്നതിനിടയ്ക്കാണ് ഇന്നത്തെ പത്രത്തിൽ ഒരു കാട്ടുപന്നി മരണപ്പെട്ട വാർത്ത കണ്ടത്. അപ്പോൾ ഓർമകൾ 18 വർഷക്കാലം മുന്നേയുള്ള ഒരു സംഭവത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. 2006ലെ ഓഗസ്റ്റ് മാസം, ഞാൻ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ മൃഗാശുപത്രിയിലെ
1. ഏറ്റവും ഉൽപാദനമികവുള്ള കാടകളെ വേണം വളർത്താനായി തിരഞ്ഞെടുക്കേണ്ടത്. ഇറച്ചിക്കും മുട്ടയ്ക്കും ഒരുപോലെ പ്രയോജപ്പെടുത്താവുന്നവയാണ് ജപ്പാൻ കാടകൾ. ഇറച്ചിക്കും (ബ്രോയിലർ) മുട്ടയ്ക്കുമായി (ലയർ) പ്രത്യേകം പ്രത്യേകം ഉരുത്തിരിച്ചെടുത്ത സങ്കരയിനം കാടയിനങ്ങളും ഇന്ന് വിപണിയിലുണ്ട്. തമിഴ്നാട് വെറ്ററിനറി
രാജ്യാന്തര വിമാനത്താവളം തെരുവുനായ്ക്കളുടെ സ്വാഭാവിക ആവാസവ്യവസ്ഥയോ? വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് പട്ടികടിയേൽക്കേണ്ടി വന്നതും, തുടർന്ന് അദ്ദേഹത്തിന്റെ യാത്ര മുടങ്ങിയതും കഴിഞ്ഞ ആഴ്ചയാണ്. ഇന്നലെ വിനോദസഞ്ചാരിയായ ജർമൻ യുവതിക്ക് തെരുവുനായയുടെ
ഇന്നലെ(7–11–2024)യാണ് സംഭവം. അരൂർ പഞ്ചായത്തിൽ ആറാം വാർഡിൽ താമസിക്കുന്ന രാജൻ പിള്ളയുടെ മൂന്നര വയസ്സ് പ്രായമുള്ള മാളു എന്നു വിളിക്കുന്ന പശുവിനെ ഇന്നലെ രാവിലെ തൊട്ടടുത്ത പുരയിടത്തിൽ മേയാൻ വിട്ടിരിക്കുകയായിരുന്നു. മേയുന്നതിനിടെ ചെളിയിലും വെള്ളത്തിലും കാൽ പുതഞ്ഞ് കയർ കുരുങ്ങി പശു എഴുന്നേക്കാനാവാതെ
പ്രായമായവരിലെ ഓര്‍മക്കുറവും അരുമമൃഗങ്ങളുമായുള്ള സാമീപ്യവും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നു കണ്ടെത്താൻ അമേരിക്കയിലെ ടെമ്പിള്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് മെഡിസിനിലെ ന്യൂറോളജി വിഭാഗത്തില്‍ ഈയിടെ ഒരു ഗവേഷണം നടന്നു. 50 വയസ്സിനും അതിനു മുകളിലും പ്രായമുള്ള എണ്ണായിരത്തോളം
ഓമന മൃഗങ്ങളെ മുതൽ ഉരഗങ്ങളെ വരെ ചികിത്സിക്കാൻ ഉത്തരവാദിത്തപ്പെട്ടവരാണ് വെറ്ററിനറി ഡോക്ടർമാർ. അതുകൊണ്ടുതന്നെ അവരുടെ സർവീസ് കാലഘട്ടത്തിൽ ഒരുപാട് നർമ മുഹൂർത്തങ്ങളിലൂടെ അവർ കടന്നു പോയിട്ടുണ്ടാകും. അങ്ങനെ ഒരു അനുഭവകുറിപ്പാണ് എനിക്കു പറയാനുള്ളത്. ഞാൻ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സേവനം
അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങളിലും അത്യാഹിതങ്ങളിലും പകർച്ചവ്യാധികൾ ബാധിച്ചും കർഷകർക്ക് കന്നുകാലികൾ ഉൾപ്പെടെ അവരുടെ ജീവിതോപാധിയായ വളർത്തുമൃഗങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവാറുണ്ട്. ഇൻഷുറൻസ് പരിരക്ഷയുള്ള മൃഗങ്ങൾ ആണെങ്കിൽ പോളിസി തുക ലഭിക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ കർഷകർക്ക് അൽപം എങ്കിലും
ആടുകളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. മോര്‍ബില്ലി എന്നയിനം വൈറസുകള്‍ കാരണമുണ്ടാവുന്ന ഈ രോഗം പി.പി.ആര്. അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്സ് റുമിനന്റ്സ് എന്നാണ് ശാസ്ത്രീയമായി വിളിക്കപ്പെടുന്നത്. കേരളത്തിൽ പലപ്പോഴും ആടുകളിൽ പി.പി.ആര്. രോഗം
കോഴികളെ വളർത്തി വിറ്റ് ആ പണം കൊണ്ട് ഒരു ആട്ടിൻകുട്ടിയെ വാങ്ങിയാണ് കോഴിക്കോട് കുന്നമംഗലം ചേറ്റുകുഴി എൻ.കെ.മുഹമ്മദ് ഫാസിൽ ആടുവളർത്തൽ തുടങ്ങിയത്. 12 വർഷം മുൻപ് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് 2,500 രൂപയ്ക്ക് മലബാറി ആട്ടിൻകുട്ടിയെ വാങ്ങിയത്. വീടിനു സമീപമുള്ള സ്ഥാപനത്തിലായിരുന്നു സ്കൂൾ, കോളജ് വിദ്യാഭ്യാസം.
മൃഗാശുപത്രികളിലോ മറ്റു കൃത്രിമ ബീജാധാന കേന്ദ്രങ്ങളിലോ ലഭ്യമായ വിത്തുകാളകളുടെ ഏതെങ്കിലും ഒരു ബീജം ഉപയോഗിച്ച് തങ്ങളുടെ പശുക്കളിൽ കൃത്രിമ ബീജസങ്കലനം നടത്തി ചെനയേൽപ്പിക്കുന്ന പതിവുരീതികളിൽനിന്ന് മാറിനടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൃത്രിമ ബീജാധാനത്തിനുപയോഗിക്കുന്ന ബീജമാത്ര ഏതു
മൃഗക്ഷേമനിയമങ്ങൾ ഏറെയുണ്ടെങ്കിലും മിണ്ടാപ്രാണികളോടു ചില സാമൂഹൃവിരുദ്ധർ കാണിക്കുന്ന കണ്ണിൽ ചോരയില്ലാത്ത ക്രൂരതയ്ക്ക് കുറവില്ല. അത്തരം വാർത്തകൾ ഇടക്കിടക്ക് നമ്മുടെ പത്രമാധ്യമങ്ങളിൽ ഇടംപിടിക്കാറുമുണ്ട്. തെരുവിൽ അലയുന്ന ഉടമസ്ഥരില്ലാത്ത മൃഗങ്ങളാണു പലപ്പോഴും ഇത്തരം ക്രൂരതകൾക്ക് കൂടുതലായി ഇരയായി തീരുക.
പട്ടണക്കാട് പത്മാക്ഷി കവലയ്ക്ക് പടിഞ്ഞാറ് മാന്താനത്ത് ഇല്ലത്തെ സുധാകുമാരിയുടെ പശുവിനെ കൃത്രിമ ബീജധാനത്തിന് വിധേയമാക്കിയത് 2023 ഡിസംബർ അവസാന വാരത്തിലായിരുന്നു. മൂന്നാം മാസത്തിൽ അടുത്തുള്ള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പശുവിന്റെ ഗർഭ പരിശോധന നടത്തി ഗർഭം ഉറപ്പാക്കിയതുമാണ്. കണക്കനുസരിച്ച് 9 മാസം
24 വർഷത്തെ വെറ്ററിനറി ചികിത്സാകാലം കടന്നു പോയി. ഓരോ കാലയളവിലേയും ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ തങ്ങിനിൽക്കുന്ന അനുഭവങ്ങൾ ഒട്ടേറെയുണ്ട്. അത്തരമൊരു അനുഭവത്തെക്കുറിച്ചാണ് ഇന്നു പറയാൻ പോകുന്നത്. 2013-14 കാലഘട്ടത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ വെറ്ററിനറി സർജനായിരുന്നപ്പോഴുള്ള അനുഭവമാണ്. രാത്രിയിൽ
നിറ ചെനയിലുള്ള പശുവിന്റെ അകിട് കുത്തിക്കീറിയതായി പരാതി. പിറവം മണീട് മേമുഖത്തെ ക്ഷീരകർഷകനായ കളത്തിനാൽ മെബിൻ ഏലിയാസിന്റെ ഒൻപതു മാസം ചെനയുള്ള കടിഞ്ഞൂൽ പശുവിന്റെ അകിടാണ് അജ്ഞാതൻ കുത്തിക്കീറിയത്. ഇന്നലെ നടന്ന സംഭവത്തിൽ മെബിൻ പൊലീസിൽ പരാതി നൽകി. ഫാം ഡി ബിരുദധാരിയായ മെബിൻ അധ്യാപക ജോലി വേണ്ടെന്നുവച്ചാണ്
പതിവു പോലെ ആശുപത്രിയുടെ മുൻപിൽ കാർ നിർത്തി അകത്തേക്കു പ്രവേശിക്കാൻ തുടങ്ങുമ്പോഴാണു പഞ്ചായത്ത് പ്രസിഡന്റിന്റെ കോൾ. ‘‘ഡോക്ടറെ ആളുകൾ തുരു തുരാ വിളിക്കുന്നു. ഈ ആഫ്രിക്കൻ പന്നിപ്പനി ഇത്ര പ്രശ്നം ആണോ? പഞ്ചായത്ത് ഒരു യോഗം നടത്തുന്നുണ്ട്. ഡോക്ടർ ഇവിടെ വന്ന് ഒന്ന് സംസാരിക്കാമോ” ഇതായിരുന്നു പ്രസിഡന്റിന്റെ
Results 1-50 of 1327