ADVERTISEMENT

ചെറുതും വലുതും കഠിനവും ലഘുവുമായ ഒട്ടേറെ പുതുവത്സര തീരുമാനങ്ങൾ ( New Year Resolutions) നമ്മളൊക്കെ എടുക്കാറുണ്ടല്ലോ? നിങ്ങൾ അരുമകളെ (അതു നായയോ പൂച്ചയോ പക്ഷിയോ ആകട്ടെ ) ഹൃദയത്തോടു ചേർത്തുവയ്ക്കുന്ന ഒരു പെറ്റ് ലവർ ആണെങ്കിൽ പൊന്നോമനകൾക്ക് കൂടുതൽ സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യുന്ന 5 തീരുമാനങ്ങൾ കൂടി എടുക്കാൻ ശ്രമിക്കുക

1. വർഷത്തിൽ രണ്ടു തവണയെങ്കിലും സമ്പൂർണ വെൽനെസ്സ് വെറ്ററിനറി പരിശോധന അരുമമൃഗത്തിനായി നടത്തും
ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും വിരയിളക്കാനും തുടർ വാക്സീൻ എടുക്കാനും വെറ്ററിനറി ഡോക്ടറെ സന്ദർശിക്കുന്ന പതിവല്ല ഉദ്ദേശിക്കുന്നത്. ആറു മാസത്തിലൊരിക്കലെങ്കിലും അരുമകളെ ഡോക്ടറെ നേരിൽ കാണിച്ച്  നടത്തുന്ന അടി മുതൽ മുടി വരെയുള്ള വെൽനെസ് പരിശോധനയാണത് ( Wellness Examination). രക്തപരിശോധനയും മറ്റു രോഗനിർണയ ടെസ്റ്റുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യാം. മൃഗങ്ങളുടെ ആരോഗ്യസ്ഥിതി അറിയാമെന്നു മാത്രമല്ല, പല രോഗങ്ങളും ആദ്യം തന്നെ തിരിച്ചറിയാൻ സാധിക്കുന്നു

2. അരുമകളുടെ ഭക്ഷണത്തിൽ ഒരു ചെറിയ മാറ്റമെങ്കിലും വരുത്തുന്നതാണ്
അരുമമൃഗത്തിനു ചേർന്ന സംതുലിതവും ഫ്രഷായതുമായ ഭക്ഷണം ഉറപ്പാക്കുമെന്ന് തീരുമാനമെടുക്കാം. ബാലൻസ്ഡ് ആയ നല്ല ഭക്ഷണമാണ് അരുമയുടെ ആയുസും ആരോഗ്യവും ഉറപ്പാക്കാൻ ചെയ്യാവുന്ന ഏറ്റവും പ്രധാന കാര്യം. പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ തുടങ്ങി ആരോഗ്യത്തിനു ദീർഘകാലത്തെ ഉപയോഗം കൊണ്ട് ഹാനികരമായേക്കാവുന്ന ഘടകങ്ങൾ അടങ്ങിയ ഭക്ഷണം ഈ വർഷം മുതൽ ഒഴിവാക്കുമെന്ന് തീരുമാനമെടുക്കാം.

3. താഴെപ്പറയുന്ന ഏതെങ്കിലും പ്രവൃത്തികളിൽ ഒന്നെങ്കിലും ദിവസത്തിലോ ആഴ്ചയിലെങ്കിലുമോ ചെയ്യുമെന്ന് തീരുമാനിക്കാം

  • പല്ലുതേപ്പിക്കുക: ആഴ്ചയിൽ പല തവണ ചെയ്യാം. ദിവസവും ചെയ്യുന്നത് ഉത്തമം.
  • നല്ലൊരു ന്യുട്രീഷനൽ സപ്ലിമെന്റ് പുതുവർഷത്തിൽ നൽകിത്തുടങ്ങാൻ തീരുമാനിക്കുക. ഉചിതമായൊരെണ്ണം വെറ്ററിനറി ഡോക്ടറോട് ചോദിച്ചു വാങ്ങുക.
  • ആഴ്ചയിലൊരിക്കൽ അവയെ മസാജ് ചെയ്യാനും, കൈകാലുകൾ സ്ട്രെച്ച് ചെയ്യാനും ശ്രമിക്കുക.
  • നഖങ്ങൾ കൃത്യസമയത്ത്  മുറിക്കുക. ഒരു ദിവസം രണ്ടെണ്ണം മുറിച്ചാൽ, മുഴുവനും ഒരു ദിവസം ചെയ്യുന്നതു മൂലമുണ്ടാകുന്ന പേടിയും സമ്മർദ്ദവും ഒഴിവാക്കാം.
  • പൂച്ചകളെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും കുറച്ചു മിനിട്ടുകൾ പുറത്തിറക്കുക. സൂര്യപ്രകാശവും ശുദ്ധവായുവും അവരെ ഉന്മേഷവാന്മാരാക്കട്ടെ.

4. ആഴ്ചയിൽ ഒരു മണിക്കൂർ അധിക വ്യായാമം അരുമകൾക്ക് കൊടുക്കും
ആഴ്ചയിൽ ഒരു മണിക്കൂർ എന്നാൽ ദിവസം പത്തു മിനിട്ടേ ആവശ്യവുള്ളൂ. രണ്ടു ദിവസം വിശ്രമിച്ചാലും ദിവസം 12 മിനിട്ട് തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ മതിയാവും. അതുമല്ലെങ്കിൽ ശനി, ഞായർ ദിവസങ്ങൾ അരമണിക്കൂർ വീതം മതിയാവും. പൂച്ചകൾക്ക് 15 മിനിട്ട് വീതം നാലു ദിവസം അധിക വ്യായാമം നൽകാൻ തീരുമാനിക്കാവുന്നതാണ്

pet-dog-puppies
പ്രതീകാത്മക ചിത്രം. ഫോട്ടോ∙ ഡെന്നി ഡാനിയൽ

5. അരുമയുടെ ദിവസം കൂടുതൽ സുന്ദരമാക്കുന്ന ‘സംതിങ് സ്പെഷൽ’ നൽകാൻ തീരുമാനിക്കുന്നു
നായയായാലും പൂച്ചയായലും അവരോടൊപ്പം അൽപസമയം ചെലവഴിക്കാൻ തീരുമാനിക്കുന്നത് അരുമകൾക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നായിരിക്കും. അവരുടെ പരിസരവും കളിസമയവും സമ്പുഷ്ടമാക്കുന്ന പലതരത്തിലുള്ള കളിപ്പാട്ടങ്ങൾ നൽകാം. വ്യത്യസ്തമായ സ്ഥലങ്ങളിൽ നടക്കാൻ പോകാം. മറ്റു നായ്ക്കളെ കാണാൻ അവസരം നൽകാൻ ഇടയ്ക്ക് ഡോഗ് പാർക്കുകൾ സന്ദർശിക്കുന്ന രീതി വിദേശ രാജ്യങ്ങളിൽ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com