ADVERTISEMENT

അധിക പരിപാലനം ആവശ്യമില്ലാത്ത ഇത്തിരിക്കുഞ്ഞൻ ഫാൻസി ആടുകൾക്ക് ഇന്നു പ്രചാരമേറെയുണ്ട്. സ്ഥലപരിമിതിയുള്ളവർക്കു പോലും ചെറിയ കൂടൊരുക്കി അനായാസം വളർത്താൻ കഴിയും എന്നതുകൊണ്ടുതന്നെ നഗരങ്ങളിൽപോലും കുള്ളൻ ആടുകളെ വളർത്തുന്നവരുണ്ട്. പാലിനും ഇറച്ചിക്കും വേണ്ടിയാണ് ആടുകളെ സാധാരണ വളർത്തുകയെങ്കിൽ ഇവ പൂർണമായും ഫാൻസി ആടുകളാണ്. അതായത് കൗതുകത്തിനായാണ് ഇവയെ പ്രധാനമായും വളർത്തുക. കനേഡിയൻ പിഗ്മി, ചൈനീസ് സിങ് ഗോട്ട് തുടങ്ങിയവയ്ക്കൊക്കെ ഇന്ന് ആവശ്യക്കാരേറെ. 

goat-4
കനേഡിയൻ പിഗ്മി ആടിനൊപ്പം അഞ്ജു

അധ്യാപനത്തിൽനിന്ന് അരുമൃഗ പരിപാലനത്തിലേക്കു തിരിഞ്ഞ വ്യക്തിയാണ് തൃശൂർ കറുകുറ്റി പൈനാടത്ത് അഞ്ജു തെരേസ. 2018 വരെ കോളജ് അധ്യാപികയായിരുന്ന അഞ്ജു ഇന്ന് സൈബീരിയൻ ഹസ്കി, റോട്ട് വെയ്ലർ നായ്ക്കളുടെ അറിയപ്പെടുന്ന ബ്രീഡർകൂടിയാണ്. അവയ്ക്കൊപ്പം കനേഡിയൻ പിഗ്മി ആടുകളും അഞ്ജുവിന്റെ ശേഖത്തിലുണ്ട്. മൂന്നു വർഷം മുൻപ് തമിഴ്നാട്ടിൽനിന്നാണ് രണ്ടര മാസം പ്രായമുള്ള ഒരു ജോടി ആട്ടിൻകുട്ടികളെ കൊണ്ടുവന്നത്. അവ വളർന്നു വലുതായി പുതിയ തലമുറയെ നൽകിയതിനൊപ്പം ചെറിയ വരുമാനവും തനിക്കു നേടിത്തരുന്നുവെന്ന് അഞ്ജു.

goat-2

വീടിനോടു ചേർന്ന് തടികൊണ്ടു തീർത്ത ചെറിയ കൂടുകളിലാണ് ആടുകളെ പാർപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഒരു മുട്ടനാടും മൂന്നു പെണ്ണാടുകളും ഇവിടെയുണ്ട്. എല്ലാവരും ചെനയിലാണ്. പുല്ലും വെള്ളവുമാണ് ആടുകൾക്കു നൽകുന്നത്. പ്ലാവില ഉണങ്ങിയും നൽകുന്നുണ്ട്. മറ്റ് ആടുകളെ അപേക്ഷിച്ച് അധികം ഭക്ഷണം വേണ്ട എന്നത് ഇവരുടെ പ്രത്യേകതയാണ്. എപ്പോഴും നിറഞ്ഞിരിക്കുന്ന വയർ, ചെറിയ തലയും ചെവികളും, ഉയരക്കുറവ് എന്നിവയെല്ലാം ആരെയും ആകർഷിക്കുന്ന സൗന്ദര്യഘടകങ്ങൾ തന്നെ. 

goat-3

ഗേറ്റ് അടച്ചശേഷം മുറ്റത്ത് ആടുകളെ അഴിച്ചുവിടാറുണ്ടെന്ന് അഞ്ജു. നമുക്കൊപ്പം നടക്കാനും മുറിക്കുള്ളിൽ കയറാനുമെല്ലാം അവർക്കൊരു മടിയുമില്ല. ശീലിപ്പിച്ചുകഴിഞ്ഞാൽ മുറി വൃത്തികേടാക്കില്ലെന്നും അഞ്ജു. 

ഫോൺ: 8891834039

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com