Activate your premium subscription today
പച്ചക്കറിയുടെ വിത്ത് നടുമ്പോൾ എത്ര ആഴത്തിലായിരിക്കണം വിത്ത് മണ്ണിൽ വീഴേണ്ടത് എന്നത് വിത്ത് കിളിർത്ത് മുളച്ചു വരുന്നതിലെ ഒരു പ്രധാന ഘടകമാണ്. വിത്ത് കൂടുതൽ ആഴത്തിൽ പോയാൽ തൈകളുടെ എണ്ണം കുറയും. അതുപോലെതന്നെ ആവശ്യത്തിനുള്ള ആഴത്തിൽ അല്ല വിത്ത് മണ്ണിൽ ഇട്ടത് എങ്കിൽ തൈകൾ മണ്ണിൽ ഉറയ്ക്കാതെ മറിഞ്ഞു പോകും.
ജൈവ, പ്രകൃതി കൃഷി രീതികളിൽ പ്രധാനമായും ചെടികളുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്ന പോഷക ലായനിയാണ് മത്സ്യക്കഷായം അഥവാ ഫിഷ് അമിനോ ആസിഡ്. മത്സ്യവും ശർക്കരയും ചേർത്ത് തയാറാക്കുന്ന ഈ ലായനി ചെടികൾക്ക് ഏറെ ഗുണപ്രദമാണ്. എന്നാൽ, നമ്മുടെ നാട്ടിൽ പൊതുവേ മത്തിയാണ് ഈ ലായനി തയാറാക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, ആന്ധ്രയിൽ
കുന്നിൻപ്രദേശങ്ങളിലും റോഡരികിലും മലയോരമേഖലയിലെ കിളച്ചുമറിക്കാത്ത സ്ഥലങ്ങളിലും കാണുന്ന വെള്ളപ്പൂക്കൾ നിറഞ്ഞതും വലിയ ഇലയുള്ളതുമായ ചെടിയാണ് പെരുവലം. ഏറെ ഗുണമേന്മകളുള്ള ഈ ചെടി വെരുയ്, വട്ടപ്പലം, ഒരു വേരൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. വിത്തു വഴിയാണ് വംശ വർധന. കൂടാതെ, വേരിൽനിന്നും തൈകൾ
വിത്തു പാകിയാൽ കിളിര്ക്കുന്നതെങ്ങനെ, ചെടിയായി വളരുന്നതെങ്ങനെ എന്നൊക്കെ പുസ്തകത്തിൽ വായിച്ചു പഠിക്കാം, ഡിജിറ്റൽ മാധ്യമത്തില് കണ്ടറിയാം. എന്നാല് മണ്ണിൽ തൊട്ടറിയുമ്പോഴാണ് അതെല്ലാം ‘മനസ്സിലാകു’ന്നതെന്ന് മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂർ എഎംഎച്ച്എസ്എസിലെ വിദ്യാര്ഥികള് അനുഭവിച്ചറിയുന്നു.
കാർത്തിക ഇനം ഇഞ്ചിയിൽനിന്നു പൊടിരൂപത്തിലുള്ള ജിൻജറോൾ വികസിപ്പിച്ചതിന് കേരള കാർഷിക സർവകലാശാലയ്ക്കും ആലുവയിലെ അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡിനും പേറ്റന്റ്. കേന്ദ്ര ജൈവ സാങ്കേതികവകുപ്പിന്റെ ധനസഹായത്തോടെ ഇരു സ്ഥാപനങ്ങളും നടത്തിയ ഗവേഷണപദ്ധതിയുടെ ഫലമാണ് ഈ പേറ്റന്റ്. ഇഞ്ചിയിലെ വിവിധ സംയുക്തങ്ങളിൽ
ആവശ്യമായവ ചാണകം: 100 കിലോ ഗോമൂത്രം: 5–10 ലീറ്റർ ശുദ്ധമായ ശർക്കര: 2 കിലോ വെള്ളക്കടല: 2 കിലോ മണ്ണ്: ഒരു പിടി തയാറാക്കുന്ന വിധം ഒരു പ്ലാസ്റ്റിക് ഷീറ്റിലേക്ക് ഫ്രഷ് ചാണകം നിരത്തിയ ശേഷം മണ്ണ് വിതറുക. 2 കിലോ ശർക്കര പൊടിച്ചതും വെള്ളക്കടലപ്പൊടിയും (ഏതെങ്കിലും ഒരു പയർവർഗം) ആവശ്യമായ ഗോമൂത്രത്തിൽ പ്രത്യേകം
ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ പേരിലൊരു അലങ്കാര ജലസസ്യം. വലിയ പാത്രത്തിന്റെ ആകൃതിയില് ഇലകളും അവയ്ക്കിണങ്ങുന്ന പൂക്കളുമുള്ള വിക്ടോറിയ ലില്ലി പണ്ടുതന്നെ പാഠപുസ്തകങ്ങളിലും പൊതുവിജ്ഞാന ഗ്രന്ഥങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. ആമ്പലും ന്യുഫർ ആമ്പലും മറ്റും ഉൾപ്പെടുന്ന കുടുംബത്തിലെ അംഗമായ ഈ ജലസസ്യം
കേരളാഗ്രോ ഉൽപന്നങ്ങളുടെ ആദ്യ പട്ടികയിൽത്തന്നെ ഇടം പിടിച്ച സംരംഭമാണ് കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗത്തുള്ള ഭാഗ്യശ്രീ ഓർഗാനിക്സ്. സസ്യശാസ്ത്രത്തിൽ ബിരുദമുള്ള ഭാഗ്യശ്രീക്ക് കോവിഡ് കാലത്തിനു മുൻപുവരെ എഴുത്തും സിനിമയുമൊക്കെയായിരുന്നു പ്രിയം. കോവിഡ് കാലത്ത് ആരോഗ്യ ഭക്ഷണത്തെക്കുറിച്ച് കൂടുതൽ
മട്ടുപ്പാവിന്റെ സമ്മർദ്ദം കുറയ്ക്കുക എന്നത് മട്ടുപ്പാവ് കൃഷിയിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു. കൃഷി ചെയ്യുമ്പോൾ വെള്ളം ചോർന്നു പോകാനുള്ള സാധ്യത കുറയ്ക്കണം. കൂടാതെ ചെടി വളർന്നു വരുമ്പോൾ ഉണ്ടാകുന്ന ഭാരം താങ്ങാനുള്ള ശേഷി വീടിന്റെ മേൽക്കൂരയ്ക്ക് ഉണ്ട് എന്നതും ഉറപ്പാക്കണം. ഗ്രോ ബാഗുകളിലോ
ഒച്ചുകൾ സജീവമാകുന്നത് രാത്രിയിലാണ്. സന്ധ്യയ്ക്കുശേഷം പുറത്തിറങ്ങുന്ന ഇവയെ ഗ്ലൗസ് ഇട്ട കൈകൊണ്ട് ശേഖരിച്ചു നശിപ്പിക്കുകയോ ഒച്ചുകൾക്കു വേണ്ടിയുള്ള മെറ്റാൽഡിഹൈഡ് baitകൾ വെള്ളം വീഴാത്ത ഭാഗങ്ങളിൽവച്ച് കൊല്ലുകയോ ചെയ്യാം. മെറ്റാൽഡിഹൈഡിനു മാത്രമേ ഒച്ചുകളെ നശിപ്പിക്കാൻ കഴിവുള്ളൂ. ഒച്ചുകളുടെ പ്രകൃതിയിലെ ശത്രു
‘‘കമ്പനി രൂപീകരിക്കുന്നതിനും മുൻപുള്ള കാലങ്ങളിൽ ഞങ്ങൾ ഒരുപാട് ചൂഷണം നേരിട്ടിട്ടുണ്ട്. പണിയെടുത്തുണ്ടാക്കുന്ന കാപ്പിക്കുരുവിനും കാടുകയറി ശേഖരിക്കുന്ന കുറുന്തേനിനുമെല്ലാം പുറത്തുനിന്നെത്തുന്ന കച്ചവടക്കാരാണ് വില നിശ്ചയിച്ചിരുന്നത്. കമ്പനി വന്നപ്പോൾ മാറ്റമുണ്ടായി. കൃഷിക്കാരിൽനിന്ന് കമ്പനി
ഭക്ഷ്യവസ്തുവായും ഔഷധമായും നമ്മുടെ നിത്യോപയോഗ വസ്തുവാണ് ഇഞ്ചി. പുരാതന ഗ്രീക്കുകാരും റോമാക്കാരും ആരോഗ്യ, സൗന്ദര്യപരിപാലനത്തിന് ഇഞ്ചി ഉപയോഗപ്പെടുത്തിയിരുന്നത്രെ. നീര്, വീക്കം എന്നിവയ്ക്കു മറുമരുന്നായ ഇഞ്ചിക്ക് ഈ ഗുണം നല്കുന്നത് അതിലെ ജിഞ്ചറോള്, ഷോഗോള്സ്, പാരഡോല് തുടങ്ങിയ രാസഘടകങ്ങളാണെന്നു
പഠനത്തോടൊപ്പം കൃഷി ചെയ്യുന്നത് ഒരു ഹോബിയാണ് കോഴിക്കോട് വാഴക്കാട് ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ്സുകാരിയായ കാവ്യശ്രീക്ക്. അച്ഛൻ കൃഷിയാണ് പ്രചോദനം. കർഷകശ്രീയുൾപ്പെടയുള്ള കാർഷിക പ്രസീദ്ധീകരണങ്ങൾ വായിച്ച് വിവിധതരം കൃഷി രീതികളെക്കുറിച്ച് അച്ഛൻ മോഹൻദാസ് മകൾക്ക് പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. കൂടാതെ
സ്വർണനിറമുള്ള മഞ്ഞളിന് 916 എന്നു പേരിട്ടയാളുടെ ഭാവന മോശമല്ലെന്ന് ആരും സമ്മതിക്കും. മാനന്തവാടിക്കു സമീപം കമ്മനയിലെ എ.ബാലകൃഷ്ൺ എന്ന കൃഷിക്കാരന്റെ പ്രതിഭയ്ക്കു പക്ഷേ അതുമാത്രമല്ല തെളിവ്. സ്വന്തമായി ഒരു മഞ്ഞൾ ഇനവും മൂന്നു കുരുമുളക് ഇനങ്ങളും വികസിപ്പിച്ച കർഷകശാസ്ത്രജ്ഞനാണ് അദ്ദേഹം. അശ്വതി, സുവർണ എന്നീ
രണ്ടു ഭാഗം യൂറിയയ്ക്കൊപ്പം കുറഞ്ഞത് ഒരു ഭാഗം റോക്ക് ഫോസ്ഫേറ്റ് ചേർത്ത് നന്നായി ഇളക്കി 12 മണിക്കൂർ ചാക്കിൽ കെട്ടിവച്ചതിനുശേഷം പ്രയോഗിക്കുമ്പോൾ ഇതിലെ ഫോസ്ഫറസ് ചെടിക്കു ലഭ്യമാകുന്ന രീതിയിലാകുന്നു. യൂറിയ മൂലമുള്ള അമ്ലത കുറയുകയും ചെയ്യുന്നു. വില കൂടിയ കോംപ്ലക്സ് വളങ്ങൾ നൽകുന്ന അതേ അളവിൽ ചെടിക്ക്
ഇരുപതു വർഷം മുൻപ് സ്വന്തമായൊരു ഫോട്ടോ സ്റ്റുഡിയോ തുടങ്ങുമ്പോൾ അതിനൊരു പേരു കണ്ടെത്താൻ അധികം ആലോചിക്കേണ്ടിവന്നില്ല മച്ചിങ്ങൽ റഷീദിന്. അന്നത്തെ ഫിലിം നിർമാതാക്കളിൽ പ്രശസ്തരായിരുന്ന കോണിക്ക കമ്പനിയുടെ പേരു കടമെടുത്ത് മോണിക്ക എന്ന് സ്വന്തം സംരംഭത്തിന് പേരിട്ടു. അതോടെ മച്ചിങ്ങൽ റഷീദ് മോണിക്ക റഷീദ് ആയി.
ഈ വർഷം വാഴയിൽ കാത്സ്യം കുറവ് വ്യാപകമായി കണ്ടുവരുന്നു. കൂമ്പ് പൂർണമായും വിരിയാതിരിക്കുക, ഒരു ഇല വിരിഞ്ഞു മൂപ്പെത്തുന്നതിനു മുൻപ് അടുത്ത കൂമ്പ് വരിക, വെള്ളക്കൂമ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. മറ്റു പ്രശ്നങ്ങളാണ് ഈ ലക്ഷണങ്ങൾക്കു കാരണം എന്ന് തെറ്റിദ്ധരിക്കരുത്. കാത്സ്യം നൈട്രേറ്റ് സ്പ്രേ മാത്രമാണ് ഈ
പച്ചക്കറിത്തൈ ഗ്രാഫ്റ്റിങ്ങിനു കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയിലുള്ള വെജിറ്റബിൾ സയൻസ് വിഭാഗം കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്ത് സെമി ഓട്ടമാറ്റിക് റോബട്ടിക് ഗ്രാഫ്റ്റിങ് മെഷീൻ ജോലി തുടങ്ങിക്കഴിഞ്ഞു. 50 ലക്ഷം രൂപയാണ് റോബട്ടിന്റെ വില. കൊറിയൻ വിദഗ്ധർ നേരിട്ടെത്തിയാണ് യന്ത്രം സ്ഥാപിച്ച്
ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്യുന്നത് അത്ര പുതിയ കാര്യമല്ല. ഒട്ടേറെ വീട്ടമ്മമാർ വീട്ടാവശ്യത്തിനായി ഇങ്ങനെ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. എന്നാൽ, വാണിജ്യക്കൃഷിയിലും ഗ്രോബാഗ് രീതി ഫലപ്രദമെന്നു തെളിയിക്കുകയാണ് വയനാട് അമ്പലവയലിലെ യുവകർഷകന് ചുള്ളിയോട് പുറക്കരിയിൽ ബിനേഷ് ഡൊമിനിക്. വർഷങ്ങളായി കർണാടകയിലും മറ്റും
വാണിജ്യ പച്ചക്കറിക്കൃഷിയിൽ 20 വർഷമായി സജീവമാണ് തൃശൂർ കുന്നംകുളത്തിനു സമീപം പെരുംപിലാവ് കൊരട്ടക്കിരയിലെ എം.ബാലാജി. ഒന്നരയേക്കർ കരഭൂമിയിൽ വർഷം മുഴുവൻ പച്ചക്കറി വിളയിക്കുന്നു. നെൽകൃഷിക്കു ശേഷം 5 ഏക്കറിൽ വേനൽക്കാല പച്ചക്കറിക്കൃഷിയും ചെയ്യുന്നു. പടവലം, പീച്ചിൽ, വഴുതന, തക്കാളി, മുളക് എന്നിങ്ങനെ മിക്ക
ലോകത്ത് 42.50 ലക്ഷത്തിലധികം ജനങ്ങളാണ് പ്രമേഹവും അനുബന്ധരോഗങ്ങളുമായി കഷ്ടപ്പെടുന്നത്. പ്രമേഹരോഗികൾ ആരോഗ്യസംബന്ധമായി കൃത്യമായ നിയന്ത്രണങ്ങൾ ശീലിക്കാതിരുന്നാൽ പല അസുഖങ്ങളും ഉണ്ടാകും. പെരിഫറൽ ന്യൂറോപ്പതി, ഓട്ടണോമിക് ന്യൂറോപ്പതി, പ്രോക്സിമൽ ന്യൂറോപ്പതി, ഫോക്കൽ ന്യൂറോപ്പതി എന്നിവയൊക്കെ പ്രമേഹാനുബന്ധ
ചെമ്പരത്തിയും മുളകു ചെമ്പരത്തിയും വൈസ്രോയി ചെമ്പരത്തിയും എല്ലാം നമുക്കു സുപരിചിതം. എന്നാല്, ഇവയുടെ വർഗത്തിൽപെട്ട ‘ചൈനീസ് ലാൻടേൺ’ (CHINESE LANTERN) ഇനം നമുക്കു പുതുമയാണ്. ‘അബൂട്ടിലോൺ പിക്റ്റം’ എന്ന ശാസ്ത്രനാമമുള്ള ഈ പൂച്ചെടിയുടെ വിവിധതരം പൂക്കളുള്ള ഇനങ്ങള് നമ്മുടെ നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ
പച്ചടി ഒരു കേരളീയ വിഭവമായിട്ടാണ് അറിയപ്പെടുന്നത്. വിവാഹത്തിനും മറ്റു വിശേഷാവസരങ്ങളിലും സദ്യകളിൽ പ്രധാന വിഭവമാണിത്. സദ്യയിൽ ആദ്യം വിളമ്പുന്ന കറികളിലൊന്നും. വേഗത്തിലും ലളിതമായും ഉണ്ടാക്കാനാവുമെന്നതാണ് ഇതിന്റെ മറ്റൊരു മെച്ചം. ഒരു പഴമോ പച്ചക്കറിയോ മാത്രം പ്രധാനമായും ചേർത്താണ് മുൻപു പച്ചടി
‘ഫയലിൽനിന്നു വയലിലേക്ക്’. കൃഷിവകുപ്പിന്റെ ഈ പഴയ മുദ്രാവാക്യം കടമെടുത്താവണം കൊല്ലം ചാത്തന്നൂർ കോയിപ്പാട് സി.എൻ.പ്രേംജിത്ത് വിശ്രമജീവിതത്തില് കൃഷിയിലേക്കു പ്രവേശിച്ചത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥനെന്ന നിലയിൽ നാട്ടിലെ കൃഷി വളർത്തിയ അദ്ദേഹത്തിന് ഇപ്പോൾ വീട്ടിലെ കൃഷി ആത്മാവിഷ്കാരത്തിനുള്ള അവസരമാണ്. കൃഷിയും
സർവീസിൽനിന്നു വിരമിക്കുമ്പോൾ നൽകുന്ന യാത്രയയപ്പുകളിൽ പലരും ശിഷ്ടജീവിതം ഐശ്വര്യ-ആരോഗ്യ സമ്പൂർണമാകട്ടെ എന്ന് ആശംസിക്കാറുണ്ട്. വിരമിക്കുന്നവര്ക്ക് ഇതു കേൾക്കുമ്പോൾ വല്ലാതെ തോന്നും. എന്നാൽ, ഈ ‘ശിഷ്ട’ ജീവിതത്തെ ‘വിശിഷ്ട’മാക്കാൻ ഒരു വഴിയുണ്ട്. അതാണ് കൃഷി. വിരമിക്കുന്നതോടെ ഇനി ഉത്തരായനം കാത്തുകിടക്കാം
1. രാത്രി കിടക്കുന്നതിനു മുന്പ് എന്നും പാത്രം കഴുകി വയ്ക്കുന്നത് ശീലമാക്കുക. അല്ലെങ്കില് രാത്രി പാറ്റ, പല്ലി മുതലായവ സിങ്കില് കിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളിലും പാത്രങ്ങളിലും വന്നിരിക്കാന് സാധ്യതയുണ്ട്. അത് പിന്നെ നിങ്ങൾക്ക് പണിയാകൂട്ടാ... 2. മുട്ട വലിയ തീയിൽ പാകം ചെയ്യരുത്. അധികം വെന്താൽ രുചി
എൻജിനീയറിങ് കോളജ് അധ്യാപകനായിരുന്നു കൂരാച്ചുണ്ട് പാലത്തുംതലക്കേൽ ജോബിൻ അഗസ്റ്റിൻ. 2018ലെ പ്രളയകാലത്ത് മക്കളുടെ വസ്ത്രം ഉണക്കാനുണ്ടായ പ്രയാസമാണ് വീടുകൾക്കു യോജിച്ച ഡ്രയറിനെക്കുറിച്ചു ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നേരത്തേ എൻജിനീയറിങ് പഠനത്തിന്റെ ഭാഗമായി വിറക് ഉപയോഗിച്ചുള്ള ഡ്രയറുകളുടെ
വായ് വട്ടം കൂടുതലുള്ള കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പിൽ 1 ടേബിൾ സ്പൂൺ പച്ച വെളിച്ചെണ്ണ എടുക്കുക. അതിലേക്ക് 1 - 2 പരൽ പച്ചക്കർപ്പൂരം ഇടുക. മുറിയിൽ എവിടെയെങ്കിലും നിലത്ത് വയ്ക്കുക. പച്ചക്കർപ്പൂരം അലിഞ്ഞ് തീരുന്നതു വരെ മുറിയിൽ കൊതുക് കയറില്ല. അലിഞ്ഞു തീർന്നുകഴിഞ്ഞാൽ വീണ്ടും കർപ്പൂരം അടപ്പിനുള്ളിലുള്ള
തക്കാളി, പയർ, വെണ്ട, പാവലം, പടവലം അങ്ങനെ വിവിധ വിളകളാൽ സമൃദ്ധമാണ് പത്തനംതിട്ട നാരങ്ങാനം ചാന്ദ്രത്തിൽപ്പടി കുറിയനേത്ത് വീടിന്റെ പൂമുറ്റം. ശാരീരിക പരിമിതികളെയെല്ലാം അതിജീവിച്ച് നന്ദനയെന്ന കൊച്ചു മിടുക്കിയാണ് ഇതെല്ലാം ഒരുക്കിയെടുത്തത്. കൃഷിയിൽ മാത്രമല്ല പഠനത്തിലും പാചകത്തിലും ഒരുപോലെ കഴിവു
നട്ടത് മലേഷ്യൻ കുറിയ പച്ചയിനം തെങ്ങിൻതൈ, കൊല്ലങ്ങൾ കഴിഞ്ഞ് കായ്ച്ചത് ഗുണമേന്മ കുറഞ്ഞ നാടൻ തേങ്ങ. ‘ഇതെന്താണ് ഇങ്ങനെ’ എന്നു ചോദിച്ച് പാലക്കാട് ആലത്തൂർ എരിമയൂർ പുളിമ്പ്രാണിക്കളം വീട്ടിൽ അബൂബക്കർ സിദ്ദീഖ്, വർഷങ്ങൾക്കു മുൻപു താന് തൈ വാങ്ങിയ നഴ്സറിയിലെത്തി. പല ഇടങ്ങളിൽനിന്നു വാങ്ങി വില്ക്കുന്ന
വർഷങ്ങളോളം ഒരു പ്രഫഷനിൽ തുടർന്ന വ്യക്തിക്ക് ജോലിയിൽനിന്ന് വിരമിച്ചാൽ തുടർന്നു മുൻപോട്ടുള്ള ജീവിതം ഒരു ചോദ്യച്ചിഹ്നം പോലെയാണ്. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് പറഞ്ഞറിയിക്കുക സാധ്യമല്ല. വിരസത ഘട്ടം ഘട്ടമായി പല രോഗാവസ്ഥകളിലേക്ക് എത്തിക്കും. അതുകൊണ്ടുതന്നെ പ്രഫഷൻ അവസാനിച്ചു എന്നു
വർഷങ്ങൾക്കു മുമ്പ്, സ്വന്തം പേരിൽ അനുവദിച്ച സർക്കാർ ക്വാർട്ടേഴ്സിലെ എന്റെ കൃഷിയെ കുറിച്ച് അൽപം ഇവിടെ പങ്കുവയ്ക്കട്ടെ. വീടു നിൽക്കുന്ന സ്ഥലം കഴിഞ്ഞാൽ കഷ്ടി ഒരു സെന്റ് സ്ഥലം മാത്രമാണുള്ളത്. അതാണെങ്കിൽ, ഓടിൻ കഷണം, ഇഷ്ടികയുടെ പൊട്ടും പൊടിയും, ചെറുതും വലുതുമായ കരിങ്കല്ല്, പ്ലാസ്റ്റിക് കവറുകൾ,
മൂന്നു പതിറ്റാണ്ടത്തെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന തങ്ങളുടെ സന്തോഷവും വ്യായാമവുമെല്ലാം അരുമ, പൂന്തോട്ട പരിപാലനമെന്നു പറയുന്നു കോട്ടയം അയർക്കുന്നം തൈപ്പറമ്പിൽ എസ് ഭവനിൽ ടി.സി.ചാക്കോയും ഭാര്യ ശോശാമ്മയും. വിദേശത്തുനിന്ന് 10 വർഷം മുൻപു നാട്ടിൽ എത്തിയപ്പോൾ വീടിനുള്ളിൽ ഒരു
അടുത്ത വർഷത്തെ ഓണനേന്ത്രനുള്ള നടീൽ മാസാവസാനം ആരംഭിക്കാം. ഇതിനായി കുഴി എടുത്ത് അതിൽ ഒരു പിടി കല്ലുപ്പ് (മണൽപ്രദേശങ്ങളിൽ ആവശ്യമില്ല) ഇട്ട് തയാറാക്കുക. മണ്ണിന്റെ ഉറപ്പ് കുറയാൻ ഉപ്പ് സഹായിക്കും. ഇതുവഴി വേരുകൾ ആഴത്തിൽ വളരുകയും ചെയ്യും. തായ്വേരുള്ള മരങ്ങൾക്കും നടുമ്പോൾ ഈ രീതി സ്വീകരിക്കാം.
മനുഷ്യര്ക്കും മൃഗങ്ങള്ക്കും മറ്റു ചലനശേഷിയുള്ള ജീവജാലങ്ങള്ക്കും ശത്രുക്കളില്നിന്നു രക്ഷപ്പെടാം. എന്നാല് ഒരിടത്തുറച്ചു വളരുന്ന സസ്യങ്ങള്ക്കതാവില്ലല്ലോ. അതിനാല്, പ്രകൃതി അവയ്ക്ക് കൊടുത്ത പ്രതിരോധായുധമാണ് അവയിലെ രാസഘടകങ്ങള്. സസ്യങ്ങള്, വിശേഷിച്ച് മണ്ണിനടിയില് ഫലമുണ്ടാകുന്ന വിളകള്
സമീപകാലത്ത് ഒട്ടേറെപ്പേർ ഉദ്യോഗത്തിൽനിന്നു വിരമിച്ചശേഷം കൃഷിയിലേക്കു തിരിയുന്നതായി കാണാം. വിദേശരാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവരും വ്യവസായികളുമൊക്കെയുണ്ട് അക്കൂട്ടത്തിൽ. കൃഷിയൊരു വരുമാനമാർഗമായി കാണുന്നവരല്ല അവരിൽ പലരും. വിശ്രമകാലത്ത് ആശ്വാസമായും വിനോദമായും വ്യായാമമായും അവർ കൃഷിയെ സ്വീകരിക്കുകയാണ്.
കേരളത്തിൽ മുതിര്ന്ന പൗരന്മാരുടെ എണ്ണം ഏറുകയാണെന്ന് സമീപകാല പഠനങ്ങൾ. 60 വയസ്സിനുമേൽ പ്രായമുള്ള 42 ലക്ഷം പേർ സംസ്ഥാനത്തുണ്ടെന്നാണു കണക്ക്. 6 വയസ്സിനു താഴെയുള്ള കുട്ടികളേക്കാൾ കൂടുതലുണ്ട് 60 കഴിഞ്ഞവര്. ജീവിതസായാഹ്നത്തിലേക്കു കരുതി വയ്ക്കാവുന്ന ഏറ്റവും വലിയ മൂലധനം ആരോഗ്യമാണ്. പ്രതിസന്ധികൾ
മാവിന്റെ ചുവടുഭാഗത്തെ കള നീക്കി ഇപിഎൻ ഒഴിക്കുന്നത് കായീച്ച, തളിരില വെട്ടുന്ന വണ്ട് എന്നിവയെ അകറ്റും. മാവ് പൂക്കുന്നതിനുള്ള കൾട്ടാർ പ്രയോഗം ഇപ്പോൾ നടത്തണം (കൾട്ടാറിനെക്കുറിച്ചും അതിന്റെ ഉപയോഗ രീതിയെക്കുറിച്ചും നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ). തുടർന്ന് മാസാവസാനത്തോടെ സൾഫേറ്റ് ഓഫ് പൊട്ടാഷ് (എസ്ഒപി) 5
‘എരിവിന്റെ രാജാവ്’ എന്നറിയപ്പെടുന്ന മുളക് നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്. എരിവ് മാത്രമല്ല, ജീവകം ‘സി’യുടെയും ഉറവിടമായ ഈ വിള നിത്യേനയുള്ള വീട്ടാവശ്യത്തിനായി അടുക്കളത്തോട്ടത്തിൽ തീർച്ചയായും നട്ടുവളർത്തേണ്ട ഒന്നാണ്. പോഷകസമ്പന്നവും ഔഷധഗുണവുമുള്ള പച്ചക്കറികൂടിയാണ് പച്ചമുളക്.
പൂവിടാൻ മടിക്കുന്ന മാവുകൾക്ക് ഓഗസ്റ്റ് അവസാനം മുതൽ ഒക്ടോബർ മാസം വരെ കൾട്ടാർ (paclobutrazol) നൽകാം. ഇത് ചുവട്ടിൽ നൽകുന്നത് അടുത്ത സീസണിൽ മരങ്ങൾ പൂക്കാൻ സഹായിക്കും. മികച്ച ഫലത്തിനു സെപ്റ്റംബറിനകം ഇതു പ്രയോഗിക്കണം. മാവ് പുഷ്പിക്കുന്നതിനു പ്രേരകമെന്ന് അംഗീകരിക്കപ്പെട്ട രാസവസ്തുവാണ് കൾട്ടാർ. വലിയ
‘സാൾട്ട് ആൻഡ് പെപ്പർ’ എന്നതു പഴഞ്ചൻ. ‘പെപ്പർ ആൻഡ് ലൈഫ്’ എന്നു തിരുത്തി ബിജു. ബ്ലാക്ക് ഗോൾഡ് മുതൽ ഐമ്പിരിയൻ വരെ 65 ഇനം കുരുമുളക് ഇനങ്ങളെ ലാളിച്ച് വളർത്തി കോട്ടയം വാകത്താനം പുത്തൻചന്ത കല്യാണി വീട്ടിൽ എം.കെ.ബിജു കുമാർ. ഗവേഷണം നടത്തി പുതിയ കുരുമുളക് ഇനം കണ്ടെത്തുകയാണ് വിനോദം. കുരുമുളകിനു പുറമേ 59
കാബേജ്, കോളിഫ്ലവർ എന്നിവ 25 സെ.മീ. എങ്കിലും വീതിയും താഴ്ചയുമുള്ള ചാലുകൾ എടുത്തതിൽ 30 സെ.മീ. അകലത്തിലാണു നടേണ്ടത്. തൈകൾ നടേണ്ട സ്ഥലം അടയാളപ്പെടുത്തി അവിടെ 20 ഗ്രാം കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് വിതറി ഒരു തൂമ്പത്താഴ്ചയിൽ കിളച്ചു ചേർക്കുക. 2–3 ദിവസം കഴിഞ്ഞ് ഇതേ സ്ഥലത്ത് 400 ഗ്രാം ട്രൈക്കോഡെർമ ചേർത്തു
വൈറ്റമിൻ എയുടെ ഉയർന്ന ഉറവിടമാണ് നേന്ത്രപ്പഴം. പക്ഷേ, പഴത്തിന് ദൃഢത കൂടുതലായതിനാൽ അതിനോടു പ്രിയമില്ലാത്തവർ ഒട്ടേറെ. ചെറുപഴങ്ങളോടാണ് പലർക്കും കൂടുതൽ താൽപര്യമെന്ന് തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴഗവേഷണ കേന്ദ്രം (എൻആർസിബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എസ്.ഭാഗ്യറാണി പറയുന്നു. നേന്ത്രന്റെ
അടുക്കളത്തോട്ടത്തിൽനിന്നു നല്ല വിളവ് കിട്ടണമെങ്കിൽ നല്ല പരിപാലനം നൽകണം. മണ്ണിലൂടെ പകരുന്ന രോഗങ്ങളുടെ കാലം കൂടിയാണ് മഴക്കാലം. ബാക്ടീരിയൽ വാട്ടം, ദ്രുതവാട്ടം, കരിവള്ളിക്കേട്, ഇലപ്പുള്ളി എന്നിവ പ്രധാനം. ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ജൈവവളം അടിസ്ഥാനവളമായി നൽകിയാൽ ഈ രോഗങ്ങളെ ഒരു പരിധിവരെ
മറുനാടൻ പഴങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ റംബുട്ടാൻ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. കേരളത്തിലെ പഴവർഗക്കൃഷിയിൽ പുതുചലനം ഉണ്ടാക്കിയ റംബുട്ടാൻ ഇന്നു വരുമാനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന പഴങ്ങളുടെ പട്ടികയിൽ മുന്നിലാണ്. ആകർഷകമായ രൂപവും വർണവിന്യാസവുമുള്ള റംബുട്ടാൻ, കർഷകർക്കു
കഠിനാധ്വാനികളായ കർഷകരുടെ നാടാണ് എറണാകുളം ജില്ലയുടെ കിഴക്കൻ മലയോരം. പശ്ചിമഘട്ട മലനിരയുടെ ഈ താഴ്വാരഭൂമിയിൽ വിളയുന്ന വാഴപ്പഴത്തിനും പൈനാപ്പിളിനും സുഗന്ധവിളകൾക്കുമെല്ലാം സവിശേഷമായ രുചിയും ഗുണവുമുണ്ട്. ഈ രുചിപ്പെരുമ നാട്ടിലും മറുനാട്ടിലുമെത്തിക്കുകയാണ് തട്ടേക്കാട് കർഷക കമ്പനി. പക്ഷിസങ്കേതത്തിന്റെ പേരിൽ
മണ്ണിൽനിന്ന് ആവശ്യമായ പോഷകങ്ങൾ വലിച്ചെടുത്താണ് ഓരോ സസ്യവും വളരുന്നതെന്നും ഫലം നൽകുന്നതെന്നും അറിയാമല്ലോ. വളർച്ചയ്ക്കാവശ്യമായ മൂലകങ്ങൾ മണ്ണിൽ ലഭ്യമല്ലാതെ വന്നാൽ വളർച്ചയിലും വിളവിലുമെല്ലാം അത് പ്രതിഫലിക്കും. പ്ലാവിന്റെ പോഷകക്കുറവ് ഇന്ന് വ്യാപകമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. സൂക്ഷമമൂലകങ്ങളുടെ കുറവു
കഴിഞ്ഞ ദിവസം കർഷകശ്രീയുടെ ഒരു വായനക്കാരൻ പങ്കുവച്ച ചിത്രങ്ങളാണ് മുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിളവെടുത്ത ചക്കയ്ക്കുള്ളിൽ പൂർണമായും കറുത്ത നിറത്തിൽ കേട് നിറഞ്ഞിരിക്കുന്നു. ഇതിന്റെ കാരണവും പ്രതിവിധിയും പങ്കുവയ്ക്കാം. മികച്ച ഉൽപാദനമുള്ളതും അതുപോലെ തായ്വേര് ഇല്ലാത്തതുമായ പ്ലാവുകളിലാണ് ഈ പ്രശ്നം
തൃശൂർ, മലപ്പുറം ജില്ലകളില് വർഷങ്ങളായി പൂജക്കദളി കൃഷി ചെയ്യുന്നവരുണ്ട്. പൊതുവേ കിലോയ്ക്ക് 80 രൂപയില് താഴ്ത്തി കദളിക്കുല വില്ക്കേണ്ടി വരാറില്ല. ഇപ്പോഴത് 130–140 രൂപയിൽ എത്തിനിൽക്കുന്നു. ക്ഷേത്രങ്ങളിലേക്ക്, പ്രധാനമായും ഗുരുവായൂര് ക്ഷേത്രത്തിലേക്കു നിവേദ്യത്തിനെടുക്കുന്ന ഇനമാണ് പൂജക്കദളി.
ബ്രഹ്മി എന്ന ഔഷധസസ്യത്തെക്കുറിച്ച് അറിയാത്തവരുണ്ടാവില്ല. പക്ഷേ, അതിനെ കണ്ടാൽ തിരിച്ചറിയുന്നവർ എത്രയുണ്ടാകും? ചെളിപ്രദേശത്തും പുഴക്കരയിലും ഉപ്പുകലർന്ന മണലിലും കടലോരത്തും ബ്രഹ്മി തഴച്ചുവളരുന്നു. വിത്തുകൾ ഉണ്ടെങ്കിലും തണ്ടുകൾ മുറിച്ചുനട്ടാണ് വംശവർധന നടത്തുന്നത്. പത്തുമണിച്ചെടിയുടെ ഇലയോടു സാമ്യമുള്ള
Results 1-50 of 691