Activate your premium subscription today
ഒരു ലക്ഷം ബെഡുകളുമായി ഒരു കൂണ്ശാല! ഇതൽപം കൈവിട്ട കളിയല്ലേയെന്നു ചോദിക്കുന്നവരുടെ മുൻപിൽ സച്ചിൻ തികച്ചും കൂൾ. ചിപ്പിക്കൂണിനെ സംസ്ഥാനത്തിനു പുറത്തുപോലും വിപുലമായ വിപണനശൃംഖലയുള്ള അഗ്രിബിസിനസായി വളർത്തുകയാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശി സച്ചിൻ പൈ. പൂർണതോതിൽ ഉൽപാദനമെത്തിയാൽ ഇവിടെനിന്നു ദിവസേന 100–120 കിലോവരെ കൂൺ വിപണിയിലെത്തും.
പാൽവിലവർധന ആവശ്യപ്പെട്ട് മലബാറിലെ ക്ഷീരകർഷകർ ഇന്ന് സമരത്തിനിറങ്ങുകയാണ്. പാലിന്റെ സംഭരണവില വർധിപ്പിക്കുക, മിൽമ ചാർട്ട് പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നചിച്ചുകൊണ്ട് മലബാർ ഡെയറി ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ക്ഷീരവികസ ഓഫീസിലേക്കാണ് ക്ഷീരകർഷകർ മാർച്ച് നടത്തുന്നത്.
ഒരു ഏക്കറിൽ എത്ര മാംഗോസ്റ്റിൻ വയ്ക്കാം? പരമാവധി 100-120 എന്നാവും ഉത്തരം. എന്നാൽ, ഏക്കറിൽ 400 മാംഗോസ്റ്റിൻ വീതമാണ് മംഗളൂരു നെല്യാടിലെ തന്റെ തോട്ടത്തിൽ കോട്ടയം പിണ്ണാക്കനാട് കിണറ്റുകര അരുൺ മാത്യു നട്ടിരിക്കുന്നത്. ഇതോടെപ്പം 400 കമുകും വളർന്നു നിൽകുന്നു. അൾട്രാ ഹൈഡെൻസിറ്റി കൃഷി അഥവാ അതിസാന്ദ്രതാകൃഷി
‘‘ഉപ്പുവെള്ളം കിട്ടുന്ന 50 സെന്റ് സ്ഥലമുണ്ടെങ്കിൽ 3–4 മാസത്തിനകം 4 ലക്ഷം രൂപയോളം ലാഭം നേടാം’’. എറണാകുളം പളളുരുത്തിയിലെ കുതിരക്കൂർക്കരിയിൽ അക്വാ ഓറ ചെമ്മീൻ ഫാം നടത്തി മികച്ച വിളവു നേടിയ ആത്മവിശ്വാസത്തിലാണ് എറണാകുളം കലൂർ സ്വദേശി എം.എം.നിഖിൽ ഇതു പറയുന്നത്. പുത്തൻ സാങ്കേതികവിദ്യയായ ഡയാറ്റം അധിഷ്ഠിത
പതിനഞ്ചു വർഷം മുൻപാണ് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പ് സ്വദേശി മാർട്ടിൻ ജോർജ് പാലാക്കാരൻ മത്സ്യക്കൃഷി തുടങ്ങുന്നത്. സിവിൽ കോൺട്രാക്ട് മുതൽ ഡെയറി ഫാമും കെന്നൽ സംരംഭവും വരെ, ഒട്ടേറെ തൊഴിൽരംഗങ്ങൾ പിന്നിട്ടാണ് മത്സ്യക്കൃഷിയിലെത്തിയത്. കൈവച്ച മേഖലകളിൽ ഏറ്റവും ലാഭകരവും ഏറ്റവും ആഹ്ലാദകരവുമായി
എന്താണ് കൃഷി ഒരു സംരംഭമായി കാണുന്നതിലെ വ്യത്യാസം? പരമ്പരാഗതകൃഷിയിൽ ഉൽപാദനത്തിനാണ് പ്രാധാന്യമെങ്കിൽ സംരംഭത്തിൽ അറ്റാദായത്തിലാണ് പ്രസക്തി. എന്തുമാത്രം ഉല്പാദിപ്പിച്ചു എന്ന് കര്ഷകന് ചിന്തിക്കുമ്പോള് എത്ര മിച്ചം വയ്ക്കാനാവുമെന്നാണ് സംരംഭകൻ നോക്കുക. തുടർച്ചയായി മിച്ചം വയ്ക്കാവുന്ന രീതിയിൽ കൃഷി ക്രമീകരിക്കുമ്പോഴാണ് അത് സംരംഭമാകുന്നതെന്ന് ലളിതമായി പറയാം.
പത്താം വയസ്സിൽ പോളിയോ ബാധിച്ചു വലതുകൈ തളർന്നു, എട്ടാം ക്ലാസിൽ പഠനം നിർത്തിയ സജി കൃഷിയിൽ നേടിയത് എ പ്ലസ് വിജയം. നഴ്സറി നടത്തിയും വിളകൾ കൃഷി ചെയ്തും സജിയുടെ ജൈത്രയാത്ര 40 വർഷം പിന്നിടുന്നു. സജിക്ക് കൃഷി പ്രഹനസമല്ല, പുതിയ കണ്ടുപിടിത്തങ്ങളും ജീവിതവുമാണ്. പത്താം വയസ്സിൽ പോളിയോ ബാധിച്ചു വലതുകൈ തളർന്ന
കേരളത്തിലെ ക്ഷീരകർഷകരുടെയും പശുക്കളുടെയും എണ്ണം മുൻപെങ്ങുമില്ലാത്ത വിധത്തിൽ ഇടിഞ്ഞത് ഞെട്ടിക്കുന്ന വാർത്ത തന്നെയാണ്. 2019ലെ കന്നുകാലി സെൻസസിലെ കണക്കിൽനിന്ന് 2024ലെ കണക്കിൽ എത്തുമ്പോൾ 4.3 ലക്ഷം ഉരുക്കളുടെ കുറവ് ചെറിയ കാര്യമായി കാണാൻ കഴിയുന്നതല്ല. കേരളത്തിലെ ക്ഷീരമേഖലയുടെ പിന്നോട്ടുള്ള വർഷങ്ങളിലെ
‘‘മലയാളിക്ക് ഇപ്പോഴും ചക്കയുടെ മൂല്യം മനസിലായിട്ടില്ല. നല്ല ഇനങ്ങൾ നോക്കി കൃഷി ചെയ്താൽ ചക്കയ്ക്ക് ഡിമാൻഡ് ഉണ്ട്. അത് ഭംഗിയായി ഉപഭോക്താക്കളുടെ മുൻപിൽ അവതരിപ്പിക്കാനും കഴിയണം’’– എറണാകുളം പാലാരിവട്ടം സ്വദേശി ആർ.അശോകിന് ചക്കയെക്കുറിച്ച് പറയുമ്പോൾ നൂറു നാവാണ്. കേരളത്തിലെ പ്രീമിയം ചക്ക വിപണിയിലുള്ള
ആദായം കുറഞ്ഞെങ്കിലും റബര്കൃഷിയെ ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ കർഷക കുടുംബങ്ങള് കേരളത്തിലുണ്ട്. വിവിധ കാരണങ്ങളാൽ റബർകൃഷി തുടരാൻ നിർബന്ധിതരായവർക്ക് അതില്നിന്നു കൂടുതൽ വരുമാനം കണ്ടെത്താതെ വയ്യ. ടാപ്പിങ് മുടങ്ങിയ തോട്ടങ്ങളെ സജീവമാക്കാനും അധിക വരുമാന സാധ്യതകൾ തേടേണ്ടതുണ്ട്. റബര്തോട്ടത്തില്നിന്ന്
‘‘നാലു കൊല്ലം മുൻപ് ഞാൻ പന്നി ഫാം ആരംഭിക്കുന്ന കാലത്ത് വളർച്ചയെത്തിയ പന്നിയെ വിൽക്കുമ്പോൾ കിലോയ്ക്ക് 80 രൂപയായിരുന്നു വില. കുഞ്ഞിന് ശരാശരി 3,500 രൂപയും. ഇന്ന് ഇറച്ചിക്കായി വിൽക്കുമ്പോഴുള്ള വില 200 രൂപ!. കുഞ്ഞിന്റെ വില 6,500 രൂപയും. പന്നിയിറച്ചി വാങ്ങുമ്പോഴുള്ള വില നോക്കിയാൽ, 4 കൊല്ലം മുൻപ്
പ്രവാസജീവിതശേഷം നാട്ടില് സംരംഭം തുടങ്ങാൻ തുനിഞ്ഞവരിൽ പലരും താൽപര്യപ്പെട്ടത് ഡെയറിഫാമിലാണ്. യുട്യൂബിൽ കണ്ട വിദേശഫാമുകളായിരുന്നു മിക്കവരുടെയും ആവേശം. അങ്ങനെ തുടങ്ങിയവരിൽ വിജയിച്ചവരെക്കാൾ വളരെയേറെയുണ്ട് പരാജിതർ. വിജയിച്ചവരുടെ കൂട്ടത്തിലാണ് കൊല്ലം കൊട്ടാരക്കരയ്ക്കടുത്ത് ഉമ്മന്നൂരിലെ ടോബിൻ
ചുവപ്പു നിറത്തിൽ നല്ല ഒന്നാംതരം ചക്കപ്പഴം കിട്ടിയാൽ വെറുതേ വിടാൻ കഴിയുമോ? ഇല്ലല്ലോ! ആരുമൊന്നു കഴിച്ചുപോകും! മലയാളിയുടെ പ്രിയപ്പെട്ട ചക്കപ്പഴം ഒരു ബുദ്ധിമുട്ടുമില്ലാതെ കയ്യെത്തും ദൂരത്തു കിട്ടിയാൽ എങ്ങനെ വിട്ടുകളയും! അതുതന്നെയാണ് തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി കാർത്തിക്കും ലക്ഷ്യംവച്ചത്. തൃശൂരെയും
ഒൻപതിനം പ്ലാവുകൾ ഒന്നിച്ചു ഫലമേകുന്ന തോട്ടം! കണ്ണൂർ ചെങ്ങളായിക്കു സമീപം ചേരംകുന്നിലെ നെടുവാലൂർ എസ്റ്റേറ്റ് ഇനവൈവിധ്യത്താല് സമ്പന്നം. റബർ എസ്റ്റേറ്റ് പ്ലാവുതോട്ടമായി മാറിയത് 10 വർഷം മുൻപാണ്. 2002ൽ ടാപ്പ് ചെയ്തു തുടങ്ങിയ റബർമരങ്ങൾ 2015ൽ മുറിച്ചു നീക്കാൻ കൊല്ലക്കൊമ്പിൽ ബിജോയ് ജോസിനെ പ്രേരിപ്പിച്ച പല
പച്ചക്കറികളും വാഴയുമാണ് എറണാകുളം കളമശ്ശേരി കരുമാല്ലൂരിലുള്ള ചക്കിശ്ശേരി ഡേവിസിന്റെ ഇഷ്ടവിളകൾ. ഏതാണ് ഏറ്റവും ലാഭം? പാവലാണോ പയറാണോ നേന്ത്രനാണോ എന്നു ചോദി ച്ചാൽ ഒറ്റ വാക്കിൽ മറുപടി പറയില്ല ഡേവിസ്. പകരം സ്വന്തം കൃഷിയിടത്തിലേക്കു കൂട്ടിക്കൊണ്ടു പോകും, മണ്ണിന്റെ ഗുണവും കൃഷിരീതിയും വിശദമാക്കും. ഡേവിസിന്റെ കൃഷിയിടത്തിൽനിന്നു മടങ്ങുമ്പോൾ സന്ദർശകൻ തന്നെ ചോദ്യത്തിനുത്തരം കണ്ടെത്തും.
പത്തുപന്ത്രണ്ടു കൊല്ലം മുൻപാണ്, തലേവർഷം വരെ സംസ്ഥാന ഹാൻഡ് ബോൾ ടീം ക്യാപ്റ്റനായിരുന്ന കോഴിക്കോട് താമരശ്ശേരി കാഞ്ഞിരക്കൽ ജെസൽ വീട്ടിൽ വിളഞ്ഞ 3 പാക്കറ്റ് കൂണുമായി കൈതപ്പൊയിൽ ഗ്രാമത്തിലെ പച്ചക്കറിക്കടയിലെത്തി. കടക്കാരനോട് കാര്യം പറഞ്ഞു, ‘നിങ്ങളുടെ വിഹിതം കൂടി കണക്കാക്കി വിലയിട്ട് ഇതൊന്ന് വിറ്റു
വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാവിന്തോട്ടങ്ങൾ കേരളത്തിൽ വ്യാപകമാവുകയാണ്. രണ്ടാം വർഷം ഫലം നൽകിത്തുടങ്ങുന്ന വിയറ്റ്നാം സൂപ്പർ ഏർളി ഇനമാണ് വാണിജ്യത്തോട്ടങ്ങളില് മിക്കതിലുമുള്ളത്. ഫലസമൃദ്ധിക്കൊപ്പം ബാല്യം കടക്കാത്ത പ്ലാവുകള് ഫലമണിയുന്നതിന്റെ ദോഷങ്ങളും കാണാം. ആദ്യഫലം നൽകിയ ശേഷം ആരോഗ്യം
ഹൈടെക് കൃഷിയിലേക്കുള്ള സംസ്ഥാനത്തിന്റെ ആദ്യ ചുവടുവയ്പ് 2011–14 കാലത്ത് പ്രചാരം നേടിയ പോളിഹൗസ് കൃഷിയിലൂടെയായിരുന്നു. ആവേശത്തോടെ തുടങ്ങിയ പലരും പക്ഷേ വൈകാതെ പോളിഹൗസ് പൂട്ടി. കാരണങ്ങൾ പലതായിരുന്നു. ഷെമീറിന്റെ വാക്കുകളിൽ പറഞ്ഞാൽ പോളിഹൗസ് കൃഷിക്കു ചാടിപ്പുറപ്പെട്ട പലരും കൃഷിക്കാർപോലുമായിരുന്നില്ല. പുതു
ഇരുപതു കോടി രൂപ വിറ്റുവരവുള്ള ഫാം, അതും കേരളത്തിൽ! ഏലത്തോട്ടമോ മറ്റേതെങ്കിലും എസ്റ്റേറ്റോ അല്ല. തൃശൂർ വലപ്പാട് പശുവും കോഴിയും താറാവുമൊക്കെ വളരുന്ന ‘മാ ഫാം’ ആണ് ഒരു ഫുഡ് ഫാക്ടറി പോലെ പ്രവർത്തിച്ച് മികച്ച വരുമാനം നേടുന്നത്. നാടിനാവശ്യമായ പോഷകാഹാരം സുലഭമായി ഉൽപാദിപ്പിക്കുന്ന ഈ മണൽപ്പുറം പലർക്കും
‘‘കൃഷിയിലിറങ്ങിയിട്ട് അര നൂറ്റാണ്ട് കഴിയുന്നു. ലാഭം മാത്രമല്ല, നഷ്ടവുമുണ്ടായിട്ടുണ്ട്. വിളനാശവും വിലയിടിവുമൊക്കെ വിഷമിപ്പിച്ചിട്ടുണ്ട്. എങ്കിലും ആത്യന്തികമായി ലാഭകരം തന്നെ കൃഷി’’, വിളഞ്ഞുനിൽക്കുന്ന നെൽപാടത്തിനരികെ നിന്ന് പാലക്കാട് ജില്ലയില് പെരുവേമ്പിലുള്ള സമ്മിശ്രക്കർഷക രാജകാന്തം പറയുന്നു.
'യുദ്ധമില്ലെങ്കിൽ പോലും യുദ്ധത്തെ നേരിടാൻ നമ്മൾ തയാറായിരിക്കണമെന്ന്' ഓർമിപ്പിച്ചത് ഇക്കഴിഞ്ഞ വർഷം നീതി ആയോഗ് പ്രസിദ്ധീകരിച്ച മഹാമാരികൾക്കെതിരെയുള്ള തയാറെടുപ്പുകൾ ഉൾക്കൊള്ളുന്ന നൂറുദിനകർമ്മപരിപാടികളുടെ ദേശീയ റിപ്പോർട്ടാണ്. കാരണം അപ്രതീക്ഷിതമായ ഒരു യുദ്ധം പോലെ പകർച്ചവ്യാധികൾ എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാം.
‘‘അഞ്ചു വർഷം മുൻപുവരെ വേനൽക്കാലങ്ങളിൽ വീട്ടിലേക്കാരും വിരുന്നുവരല്ലേ എന്നായിരുന്നു മനസ്സിൽ. വെള്ളമില്ലാത്തതു തന്നെ കാരണം. പൊതുവേ ചൂടും ജലക്ഷാമവും കൂടിയ പ്രദേശമാണ് മലയിഞ്ചി. ജനുവരിയോടെ കിണറിലെ വെള്ളം കുറയും. വേനൽ രൂക്ഷമാകുന്നതോടെ ദിവസം കഷ്ടി 500 ലീറ്റർ വെള്ളം കിട്ടുന്ന സ്ഥിതി. കൃഷിക്കും
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. ഇതു കൃഷിയും മനക്കരുത്തുമായി ബന്ധിപ്പിച്ച് തലമുറകൾ പറഞ്ഞ പഴഞ്ചൊല്ലാണ്. എന്നാൽ പാലാക്കാരൻ അജിത്തിന്റെ കൃഷിത്തോട്ടത്തിൽ ചെന്നാൽ ഈ പഴഞ്ചൊല്ല് ഒന്നു പരിഷ്കരിക്കാം. വേണമെങ്കിൽ തണ്ണിമത്തൻ പാലായിലും വളരും. സോഫ്റ്റ്വെയർ എൻജിനീയറിങ് വിത്തിടാനും ഉപയോഗിക്കാം. ഈ പഴഞ്ചൊല്ല്
കണ്ണൂരിലും വേനൽച്ചൂടിനു കുറവില്ല. പയ്യന്നൂരിലേക്കുള്ള വഴിയിൽ ചെങ്കല്ല് വെട്ടിയെടുത്ത തരിശിടങ്ങളിൽ വെയിൽ തിളയ്ക്കുന്നു. പയ്യന്നൂർ അരിയിലാണ് കെ.വി.ജിജീഷിന്റെ ഡെയറി ഫാം. പശുക്കൾക്ക്, വിശേഷിച്ച് സങ്കരയിനങ്ങൾക്കു വേനലില് സമ്മർദം കൂടും.
കേവലം 250 ഗ്രാം നറുനെയ്യ് 7,500 രൂപയ്ക്കു വിൽക്കുന്ന ഫാം. അതാണ് പാലക്കാട് ഇലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാം. നാടൻപശുക്കളുടെ പാലിൽനിന്നുള്ള വെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന നെയ്യാണ് ഇവിടെ കിട്ടുക. കിലോയ്ക്ക് 30,000 രൂപ ഈടാക്കാൻ മാത്രം എന്തു വിശേഷമാണ് ഇതിനുള്ളതെന്നല്ലേ? അത് അറിയണമെങ്കിൽ ആദ്യം
Results 1-25 of 1922