ADVERTISEMENT

എത്ര പാലുൽപാദനമുള്ള പശുവായാലും അവയുടെ ഗർഭകാലത്തിന്റെ അവസാന ഘട്ടത്തിൽ കറവ നിർത്തി അവയ്ക്ക് വിശ്രമം നൽകണം. മികച്ച പാലുൽപാദനമുള്ള പശുക്കളുടെ കറവ വറ്റിക്കാൻ ബുദ്ധിമുട്ടാണെന്ന് കർഷകർ പറയാറുണ്ട്. എന്നാൽ, കറവ വറ്റിച്ച് പശുക്കൾക്ക് കുറഞ്ഞത് 45 ദിവസമെങ്കിലും വറ്റുകാലം നൽകണം. 60 ദിവസമാണ് ഏറ്റവും യോജ്യം. ഉയർന്ന പാലുൽപാദനമുള്ള പശുക്കളിൽ ഏഴു മാസം ചെനയിലും മികച്ച ഉൽപാദനം കാഴ്ചവയ്ക്കാറുണ്ട്. അവയ്ക്കു നൽകുന്ന ഭക്ഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പാലുൽപാദനം കുറയ്ക്കാൻ കഴിയും. സാന്ദ്രിത തീറ്റ നൽകുന്നത് പൂർണമായും നിർത്തിയശേഷം വെള്ളവും പുല്ലും വൈക്കോലും മാത്രം നൽകി പാലുൽപാദനം കുറയ്ക്കാം. കറവ വറ്റിക്കുന്നതിനൊപ്പം തന്നെ മൂന്നു ദിവസത്തേക്കുകൂടി ടീറ്റ് ഡിപ്പ് നൽകിയാൽ വറ്റുകാലത്തെ അകിടുവീക്കം ഒഴിവാക്കാൻ സാധിക്കും. 

പ്രസവത്തിന് 21 ദിവസം മുൻപുവരെ പശുക്കൾക്ക് ആവശ്യമായ ധാതുലവണ മിശ്രിതം നൽകണം. അതിനുശേഷം നൽകാൻകഴിയുന്ന ധാതുലവണമിശ്രിതങ്ങളുണ്ടെങ്കിലും നമ്മുടെ നാട്ടിൽ പ്രചാരത്തിലായിട്ടില്ല. വൻകിട ഫാമുകൾ മാത്രമാണ് അവ ഉപയോഗിക്കുന്നത്. വറ്റുകാല പരിചരണത്തെക്കുറിച്ചും കറവനിർത്തുന്നതിനെക്കുറിച്ചും ഡോ. ഏബ്രഹാം മാത്യുവിന്റെ വിശദമായ ക്ലാസ് കേൾക്കാൻ വിഡിയോ കാണുക.

മുൻ ക്ലാസുകൾ ചുവടെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com