ADVERTISEMENT

? എന്റെ വീടിന്‌ അടുത്ത പുരയിടത്തിൽ പടർന്നു പന്തലിക്കുന്നതും കറയുള്ളതുമായ വൃക്ഷത്തൈ വച്ചുപിടിപ്പിച്ചിരിക്കുന്നു. അതു മാറ്റി നടാൻ പറഞ്ഞപ്പോൾ സാധ്യമല്ലെന്നായിരുന്നു മറുപടി. അതേ പുരയിടത്തിലെ റബർമരത്തിന്റെ ചില്ല എന്റെ വീട്ടിൽ തട്ടിനിൽക്കുന്നതും മുറിച്ചു മാറ്റുന്നില്ല. ഇത് ഞങ്ങൾ പണം മുടക്കി മുറിച്ചു മാറ്റാനാണ് അവർ നിർദേശിച്ചത്. എവിടെയാണ് പരാതിപ്പെടേണ്ടത്.
valsalasreekumar@gmail.com

  • ഏതു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അതിർത്തിയിലാണോ താമസം ആ സ്ഥാപനത്തിനു പരാതി കൊടുത്താൽ മതി. കേരള പഞ്ചായത്ത് രാജ് ആക്ട് 238–ാം വകുപ്പ്, അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ മുൻകരുതലുകളും വേലികളും വൃക്ഷങ്ങളും വെട്ടി ഒരുക്കലും (1) എ– ഏതെങ്കിലും വൃക്ഷമോ വൃക്ഷത്തിന്റെ ഏതെങ്കിലും ശാഖയോ ഭാഗമോ ഏതെങ്കിലും വൃക്ഷത്തിന്റെ കായ്കളോ വീഴാനും തന്മൂലം ഏതെങ്കിലും ആൾക്കോ എടുപ്പിനോ കൃഷിക്കോ ആപത്തുണ്ടാകാനും ഇടയുണ്ടെന്നു ഗ്രാമപഞ്ചായത്ത് കരുതുന്നപക്ഷം അപകടം ഉണ്ടാകുന്നതു തടയുന്നതിനായി നോട്ടിസ് മൂലം ആ വൃക്ഷത്തിന്റെ ഉടമസ്ഥനോട് ആ വൃക്ഷം ഉറപ്പിച്ചു നിർത്തുകയോ  വെട്ടിക്കളയുകയോ ചെയ്യുന്നതിനോ അല്ലെങ്കിൽ അതിന്റെ കായ്കൾ നീക്കം ചെയ്യുന്നതിനോ ആവശ്യപ്പെടാം. യുക്തമെന്നു തോന്നുന്ന നടപടി സ്വീകരിക്കാം. അതിന്റെ ചെലവ്  നികുതി കുടിശിക എന്നപോലെ വൃക്ഷത്തിന്റെ ഉടമസ്ഥനിൽനിന്ന് ഈടാക്കാം. സമാന നിയമം മുൻസിപ്പാലിറ്റീസ് ആക്ടിലുമുണ്ട്. എന്നാൽ, അയൽവാസി ഇന്ന വൃക്ഷം നട്ടുകൂടാ എന്നു പറയാനാവില്ല. ഉടമസ്ഥനു തന്റെ വസ്തുവില്‍ ഇഷ്ടമുള്ള വൃക്ഷങ്ങൾ വയ്ക്കാം. എന്നാൽ, അതിർത്തിയിൽ വലിയ വൃക്ഷങ്ങൾ വയ്ക്കാതിരിക്കുകയാണു നല്ലത്. നിങ്ങളുടെ വീട്ടിലേക്ക് കടന്നു നിൽക്കുന്ന ചില്ലകൾ വെട്ടിമാറ്റാൻ അയൽവസ്തുവിന്റെ ഉടമസ്ഥൻ ബാധ്യസ്ഥനാണ്. അപായകരമായ നിലയിൽ വളർന്നു നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് ആർഡിഒയ്ക്കും (സബ് ഡിവിഷനൽ മജിസ്ട്രേട്ട്) പരാതി കൊടുക്കാം. ഏങ്കിലും ആദ്യം പഞ്ചായത്തിൽ പരാതി കൊടുത്തു നോക്കുക. നമ്മുടെ സ്ഥലത്തുനിന്നുകൊണ്ട് വെട്ടിക്കളയാവുന്ന ചില്ലകൾ നമ്മൾ വെട്ടിക്കളയുന്നതിനു നിയമതടസ്സമില്ല. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com