ADVERTISEMENT

ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നവേറ്റീവ് ഫാർമ‍ർ പുരസ്കാരം മാംഗോ മെഡോസ് സ്ഥാപകൻ എൻ.കെ.കുര്യന്. കാർഷിക മേഖലയിലെ മഹത്തായ സംഭാവനയ്ക്കാണ് പുരസ്കാരം. ഫെബ്രുവരി 28 മുതൽ മാർച്ച് ഒന്നു വരെ ന്യൂഡൽഹി ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ‘പുസ കൃഷി വിജ്ഞാൻ മേള 2024’ൽ പുരസ്കാരം സമ്മാനിക്കും. 

ഒന്നര പതിറ്റാണ്ടത്തെ പ്രയത്നത്തിന്റെ ഫലമാണ് ലോകത്തിലെ ആദ്യ അഗ്രികൾച്ചറൽ തീം പാർക്കായ മാംഗോ മെഡോസ്. കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കു സമീപം പ്രവർത്തിക്കുന്ന ഈ തീം പാർക്കിൽ ഔഷധച്ചെടികളും മരങ്ങളും പൂച്ചെടികളും ഉൾപ്പെടെ 4800ൽപ്പരം ഇനം സസ്യങ്ങളുണ്ട്. 2004ൽ പാർക്കിന്റെ നിർമാണം തുടങ്ങിയെങ്കിലും 2016ലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇവിടുത്തെ പ്രധാന ആകർഷണമാണ് വലിയൊരു ജലാശയം. ഒട്ടേറെ മത്സ്യങ്ങൾ വിഹരിക്കുന്ന ഈ ജലാശയത്തെ ഇന്നത്തെ രീതിയിലാക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എൻ.കെ. കുര്യൻ പറയുന്നു. ചെല്ലി സസ്യം നിറഞ്ഞ കുളം മനുഷ്യ പ്രയത്നത്തിൽ വൃത്തിയാക്കാൻ സാധിച്ചില്ല. ആ സാഹചര്യത്തിൽ തുണയായത് ഒരിനം മത്സ്യമാണെന്നും അദ്ദേഹം പറയുന്നു. ആ മത്സ്യത്തിന്റെ പ്രത്യേകതകളും പൊതു ജലാശയങ്ങളിൽ മത്സ്യങ്ങൾ വളർത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി അദ്ദേഹം പങ്കുവച്ച കുറിപ്പ് വായിക്കൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com