ADVERTISEMENT

ജൈവകൃഷിക്കു കരുത്തു പകരാന്‍ ബയോ കാപ്സ്യൂളുകൾ. തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണസ്ഥാപനവും(സിടിസിആർഐ), കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനവും(ഐഐഎസ്‍ആർ) ചേര്‍ന്ന് 3 ബയോ കാപ്സ്യൂളുകൾ പുറത്തിറക്കി.  

ട്രൈക്കോഡെർമ, എൻഡോഫ്‍യ്റ്റ് സൂക്ഷ്മജീവി, പ്ലാന്റ് ഗ്രോത്ത് പ്രമോട്ടിങ് റിസോസ്പിയർ (പിജിപിആർ) ബാക്ടീരിയ എന്നിവയെ ഒരു ഗ്രാം തൂക്കമുള്ള കാപ്സ്യൂളുകളാക്കിയാണ് വിപണിയിലെത്തിക്കുന്നത്.  സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. എം.ആനന്ദരാജ്, ഡോ. ആർ.ദിനേശ്, ഡോ. വൈ.കെ.ബിന്നി എന്നിവരുടെ പേറ്റന്റ് ലഭിച്ച കണ്ടുപിടിത്തമാണ് കാപ്സ്യൂൾ ഉണ്ടാക്കുന്നതിനായി ഉപയോഗിച്ചത്. 

ഒരു ഗ്രാം കാപ്സ്യൂളിൽ 1000 കോടിയോളം കോളനി ഫോമിങ് യൂണിറ്റ്

ഒരു ഗ്രാം കാപ്സ്യൂളിൽ ആയിരം കോടിയോളം കോളനി ഫോമിങ് യൂണിറ്റ് ഉണ്ടെന്ന് സിടിസിആർഐ ഡയറക്ടർ ഡോ. ജി.ബൈജു പറഞ്ഞു. കേടു കൂടാതെ ഒന്നര മുതൽ 2 വർഷം വരെ സൂക്ഷിക്കാം. ഒരു കാപ്സ്യൂൾ ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനി മണ്ണിൽ ചേർത്തു കൊടുക്കാം. ഒരേക്കറിനു വേണ്ട കാപ്സ്യൂളുകൾ പോക്കറ്റിൽ സൂക്ഷിക്കാമെന്നും 3 സൂക്ഷ്മ ജീവികളെയും കണ്ടെത്തിയ സിടിസിആർഐ പ്രിൻസിപ്പൽ ശാസ്ത്രജ്ഞരായ ഡോ. എം.എൽ.ജീവ, ഡോ. എസ്.എസ്. വീണ എന്നിവർ പറഞ്ഞു. 3 കാപ്സ്യൂളുകൾക്കും ചെടിവളർച്ച  ത്വരിതപ്പെടുത്തുന്ന ഗുണങ്ങളുണ്ടെന്നും ഇവയുടെ വിലയിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 

സംസ്ഥാന സർക്കാരുമായി ചേർന്ന് ജൈവകൃഷി മിഷനിലൂടെ കാപ്സ്യൂളുകൾ സംസ്ഥാനത്താകെ  പ്രചരിപ്പിക്കും.  തൽക്കാലം സിടിസിആർഐ–ഐഐഎസ്ആർ വിൽപനകേന്ദ്രങ്ങളിൽ ലഭിക്കുമെന്ന് സിടിസിആർഐ ഡയറക്ടർ ഡോ. ജി.ബൈജു അറിയിച്ചു. 

ഫോൺ: 9496550999

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com