Activate your premium subscription today
182 വർഷം മുൻപ് 1942 ഫെബ്രുവരി 24ൽ യുഎസിൽ സംഭവിച്ചതെന്താണ്. അതൊരു അന്യഗ്രഹ ആഗമനമായിരുന്നോ, അതോ മറ്റേതോ സംഭവവികാസമോ? ഇപ്പോഴും ദുരൂഹമായി തുടരുകയാണ് ആ സംഭവം. അന്നേരാത്രി യുഎസ് നഗരമായ ലൊസാഞ്ചലസ് ശാന്തനിദ്രയിലായിരുന്നു.രണ്ടുമണിയോടടുത്ത് കലിഫോർണിയയിലെ സൈനിക റഡാറുകൾ എന്തോ അസ്വാഭാവികമായ ശബ്ദങ്ങൾ
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവശക്തിയായ സോവിയറ്റ് യൂണിയൻ 1991ൽ തകർന്നു പലരാജ്യങ്ങളായപ്പോൾ ഏറ്റവുമധികം ആണവായുധങ്ങൾ റഷ്യയ്ക്കാണു ലഭിച്ചത്. ഇതു കഴിഞ്ഞുള്ള പങ്ക് യുക്രെയ്നും, ബെലാറസിനും, കസഖ്സ്ഥാനും ലഭിച്ചു. യുക്രെയ്ൻ ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങളുള്ള മൂന്നാമത്തെ രാജ്യമായി മാറി.എന്നാൽ 1994ലെ
ഗ്രീൻലൻഡിലെ മഞ്ഞിനുള്ളിൽ മറഞ്ഞുകിടന്ന ശീതകാല രഹസ്യ സൈനികകേന്ദ്രം കണ്ടെത്തി നാസ. 1959ൽ യുഎസ് നിർമിച്ച ക്യാംപ് സെഞ്ചുറിയെന്ന അതീവ രഹസ്യ മിസൈൽതാവളത്തിന്റെ ശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ആർക്ടിക് മേഖലയിൽ നിന്ന് മിസൈലുകൾ വിക്ഷേപിക്കാനായി ലക്ഷ്യമിട്ട് നിർമിച്ച കേന്ദ്രമായിരുന്നു ക്യാംപ് സെഞ്ചുറി.
എട്ടുപതിറ്റാണ്ടുകൾക്ക് മുൻപ് വിമാനയാത്രയ്ക്കിടെ മറഞ്ഞ പ്രശസ്ത വൈമാനിക അമേലിയ ഇയർഹാർട്ടിന്റെ വിമാനം കടലിനടിയിൽ സ്ഥിതി ചെയ്യുന്നെന്നും അതു കണ്ടെത്തിയതായും ഈ വർഷം ജനുവരിയിൽ അഭ്യൂഹമുയർന്നിരുന്നു. പസിഫിക് സമുദ്രത്തിൽ അഞ്ചുകിലോമീറ്റർ താഴ്ചയിൽ വിമാനം കിടപ്പുണ്ടെന്ന് യുഎസിലെ സൗത്ത് കാരലീന
വേഗതക്കും കൃത്യതയ്ക്കും പേരുകേട്ട ബ്രഹ്മോസ് മിസൈലുകള്ക്ക് രാജ്യാന്തര ആയുധ വിപണിയില് ആവശ്യക്കാരേറുന്നു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്ഡിഒയും റഷ്യയുടെ എന്പിഒഎമ്മും സംയുക്തമായി വികസിപ്പിച്ച സൂപ്പര്സോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കുറഞ്ഞത് മൂന്നു രാജ്യങ്ങള് ബ്രഹ്മോസ് വാങ്ങുന്നതിന്
യുക്രെയ്നിൽ റഷ്യയുടെ യുദ്ധം അന്തമില്ലാതെ തുടരുന്നു.കൂടുതൽ രാജ്യങ്ങളും സംഘടനകളും ഇതിലേക്ക് ഇടപെടാൻ തുടങ്ങിയതോടെ എങ്ങോട്ടാണ് ഈ യുദ്ധം നീങ്ങുന്നതെന്ന ആശങ്ക ലോകത്തെല്ലായിടുത്തുമുണ്ട്. ചരിത്രനഗരമാണ് യുക്രെയ്ന്റെ തലസ്ഥാനമായ കീവ്. യുദ്ധങ്ങൾ ഈ നഗരത്തിന് പുത്തരിയല്ല. കീവ് കണ്ട ഏറ്റവും വലിയ പരീക്ഷണഘട്ടം
യുദ്ധസമയങ്ങളിൽ അതിമാനുഷികതയുടെ കഥകൾ പ്രചരിക്കാറുണ്ട്.ഇക്കൂട്ടത്തിൽ പ്രശസ്തമായിരുന്നു മോൻസിൽ പ്രത്യക്ഷപ്പെട്ട ബ്രിട്ടിഷ് പ്രാചീന പടയാളികൾ. ഒന്നാം ലോകയുദ്ധത്തിൽ ബെൽജിയത്തിലെ മോൻസ് മേഖലയിൽ ബ്രിട്ടിഷ് സൈന്യത്തിനെ ജർമൻ സൈന്യം വളഞ്ഞു. ബ്രിട്ടിഷ് സൈന്യത്തേക്കാൾ എണ്ണത്തിൽ പതിൻമടങ്ങായിരുന്നു ജർമൻ സൈന്യം.
പൂർണമായും പ്രവർത്തനക്ഷമമായ അന്തർവാഹിനിയിൽനിന്നും കുതിച്ചുപൊങ്ങി, 3500 കിലോ മീറ്റർ സ്ട്രൈക് ദൂരപരിധിയുള്ള ആണവ വാഹക ശേഷിയുള്ള കെ 4 മിസൈൽ. നാവികസേനയിൽ പുതുതായി ഉൾപ്പെടുത്തിയ ആണവ അന്തർ വാഹിനിയായ ഐഎൻഎസ് അരിഘാതിൽനിന്നുമാണ് പരീക്ഷണം നടത്തിയതെന്ന് എഎന്ഐ റിപ്പോർട്ട് ചെയ്തു. വിക്ഷേപണത്തിന്റെ ഫലങ്ങൾ വിശകലനം
അമേരിക്കന് യുദ്ധതന്ത്രങ്ങള് പൂര്ണമായും പൊളിച്ചെഴുതണം: ആവശ്യപ്പെട്ടിരിക്കുന്നത് ഗൂഗിള് മുന് മേധാവി എറിക് സ്മിഡ്റ്റ് ആണ്. സൗദി അറേബ്യയില് അടുത്തിടെ സംഘടിപ്പിച്ച ഫ്യൂച്ചര് ഇന്വെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് മീറ്റിങില് സംസാരിക്കവേ ആണ് അദ്ദേഹം തന്റെ വാദം മുന്നോട്ടുവച്ചത്. ടാങ്ക് പോലെയുള്ള
യുദ്ധം ബഹിരാകശത്തേക്കു നീങ്ങിയാലും മേൽക്കോയ്മ ഉറപ്പിക്കാനൊരുങ്ങുകയാണ് ചൈന. അമ്പരപ്പിക്കുന്ന സവിശേഷതകളുള്ള കണ്സെപ്റ്റ് പോര്വിമാനം 'ബെയ്ദി' ചൈന അവതരിപ്പിച്ചിരുന്നു. സുഹായില് നടക്കുന്ന ചൈനയിലെ ഏറ്റവും വലിയ വ്യോമപ്രദര്ശനത്തിനിടെയാണ് ആറാം തലമുറയില് പെട്ട ബെയ്ജി ബി-ടൈപ്പ് പോര്വിമാനത്തിന്റെ
യുക്രെയ്നിൽ റഷ്യയുടെ യുദ്ധം തുടരുകയാണ്. നീണ്ട യുദ്ധകാല ചരിത്രമുള്ള രാജ്യമാണ് റഷ്യ. രണ്ടാംലോകയുദ്ധകാലത്തെ റഷ്യൻ മുൻഗാമിയായിരുന്ന സോവിയറ്റ് യൂണിയൻ നാത്സി വാഴ്ച അവസാനിപ്പിക്കുന്നതിൽ ശ്രദ്ധേയമായ ഒരു പങ്കുവഹിച്ചു.റഷ്യൻ സേനയിൽ ഏറെ കരുത്തുറ്റ വിഭാഗമാണ് സ്നൈപ്പർമാർ. റഷ്യൻ സൈന്യത്തിൽ ഏറ്റവും പ്രശസ്തരായ
യുക്രെയ്നെതിരായ യുദ്ധത്തില് റഷ്യക്കൊപ്പം കട്ടക്ക് കൂടെ നില്ക്കുന്ന രാജ്യമാണ് വടക്കന് കൊറിയ. കഴിഞ്ഞ ഏതാനും ആഴ്ച്ചകളില് റഷ്യക്കൊപ്പം അണിനിരക്കാന് വടക്കന് കൊറിയയുടെ പതിനായിരത്തിലേറെ സൈനികരാണ് യുദ്ധമുഖത്തേക്കെത്തിയിരിക്കുന്നത്. ഉത്തരകൊറിയയുടെ ഈ സഹായത്തിന് കൃത്യമായ പ്രതിഫലം റഷ്യ
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി 2023ൽ പുട്ടിൻ ചൈനയിലെത്തിയപ്പോൾ ഒരു ചിത്രം പുറത്തുവന്നു. ഒരു കറുത്തപെട്ടി കൈവശമുള്ള റഷ്യൻ നാവികസേന ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ നടക്കുന്നതായിരുന്നു ചിത്രം.ആണവ ആയുധങ്ങളെ ലോഞ്ച് ചെയ്യാനുളള കമാൻഡിനും
ആയിരം ദിവസത്തോളമെത്തിയിരിക്കുന്ന യുക്രെയ്ൻ–റഷ്യ പോരാട്ടം അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണ്. റഷ്യയിലെ സൈനിക കേന്ദ്രങ്ങളിലേക്കു ബ്രിട്ടീഷ് ക്രൂയീസ് മിസൈൽ തൊടുത്ത് ആക്രമണം നടത്തിയിരിക്കുകയാണ് യുക്രെയ്ൻ. റഷ്യ ഉത്തര കൊറിയൻ സൈനിക സഹായം തേടിയതിനാലാണ് സ്റ്റോം ഷാഡോ മിസൈൽ ഉപയോഗിക്കുന്നതിന് യുകെ അംഗീകാരം
ചൈനയുടേയും പാകിസ്താന്റേയും ഉറക്കം കെടുത്താന് പോന്നതാണ് റഷ്യ ഇന്ത്യക്കു നല്കിയിരിക്കുന്ന വാഗ്ദാനം. പരമ്പരാഗതമായി ഒന്നിലേറെ ഉപയോഗങ്ങളുള്ള പോര്വിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചു വരുന്നത്. ഇതിനു പകരമായി അതിഗംഭീരമായ അത്യാധുനിക ബോംബര് വിമാനമാണ് റഷ്യ ഇന്ത്യക്കു നല്കാന് തയ്യാറായിരിക്കുന്നത്. എതിരാളികളുടെ
രണ്ടു ലോകയുദ്ധങ്ങളാണ് ലോകത്തു നടന്നിട്ടുള്ളത്. ലോകത്ത് വലിയ മാറ്റങ്ങളും അതിലുപരി മരണങ്ങളും മറ്റു നാശങ്ങളുമുണ്ടാക്കിക്കൊണ്ടായിരുന്നു ഒന്നാം ലോകയുദ്ധത്തിന്റെ വരവ്. നവംബർ പ്രത്യാശയുടെ കൂടി മാസമാണ്. കാരണം നവംബറിലാണ് ഒന്നാം ലോകയുദ്ധം അവസാനിച്ചത്. കൃത്യമായി പറഞ്ഞാൽ നവംബർ 11ന്. കടന്നുപോയിരിക്കുന്നത്
സ്വാതന്ത്ര്യത്തിനും വിഭജനത്തിനും മുൻപ് ബ്രിട്ടിഷ് ഇന്ത്യൻ സേനയിൽ ഓഫിസർമാരായിരുന്നു സാം മനേക് ഷായും ആഗാ മുഹമ്മദ് യാഹ്യാ ഖാനും. ബ്രിട്ടിഷ് ഫീൽഡ് മാർഷൽ സർ ക്ലോഡ് ഔച്ചിൻലെക്കിന്റെ സ്റ്റാഫിലായിരുന്നു ഇരുവരും പ്രവർത്തിച്ചത്. നല്ലപരിചയമുണ്ടായിരുന്നു ഇരുവരും തമ്മിൽ. അക്കാലത്ത് മനേക് ഷായ്ക്ക് ചുവന്ന
ഇന്ത്യന് നാവികസേനയുടെ വ്യത്യസ്ത പടക്കപ്പലുകളുടെ നിയന്ത്രണ ചുമതലയിലെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സഹോദരങ്ങള്. കമാന്ഡര് പ്രേര്ന ദോസ്തലേയും കമാന്ഡര് ഇഷാന് ദോസ്തലേയുമാണ് ഇന്ത്യയില് ആദ്യമായി യുദ്ധക്കപ്പലുകളുടെ കമാന്ഡര് സ്ഥാനത്തെത്തിയ സഹോദരങ്ങള്. വെസ്റ്റേണ് കമാന്ഡിനു കീഴില് കമാന്ഡര്
രണ്ടാംലോകയുദ്ധം മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും നശീകരണസ്വഭാവമുള്ള യുദ്ധങ്ങളിലൊന്നായിരുന്നു. ഇതിലെ ഒരു പ്രധാന വ്യക്തിത്വമായിരുന്നു ഇറ്റലിയിലെ കുപ്രസിദ്ധ ഏകാധിപതി ബെനിറ്റോ മുസോളിനി. ഫാഷിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന മുസോളിനി ഹിറ്റ്ലറിന്റെ അടുത്ത കൂട്ടാളിയും സഖ്യകക്ഷിയുമായിരുന്നു.മുസോളിനിക്കു നേരെ
വടക്കൻ പോളണ്ടിൽ യുഎസ് മിസൈൽ, വ്യോമപ്രതിരോധ കേന്ദ്രം തുറന്നത് ബാൾട്ടിക് മേഖലയിലെ ശ്രദ്ധേയനീക്കമായി. യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ജയിച്ചത് മേഖലയിൽ സൃഷ്ടിച്ച ആശങ്കകൾക്കിടെയാണ് ഈ നീക്കം. 24 വർഷമായി നിർമാണത്തിലിരുന്ന ബേസ് ബാൾട്ടിക് തീരത്തിനടുത്ത് റെഡ്സിക്കോവോ പട്ടണത്തിലാണ് സ്ഥിതി
രണ്ടാം ലോകയുദ്ധം യൂറോപ്പിൽ മാത്രമായിരുന്നില്ല നടന്നത്. ഏഷ്യൻ രാജ്യമായ ജപ്പാനും രണ്ടാംലോകയുദ്ധത്തിലെ പ്രധാന കക്ഷികളിൽ ഒരാളായിരുന്നു.രണ്ടാംലോകയുദ്ധത്തിലെ ഏറ്റവും വലിയ ജയിൽച്ചാട്ടം. അതാണു കൗറ ഔട്ട്ബ്രേക്ക്. 1940ൽ ഓസ്ട്രേലിയയിലെ ഒരു ചെറുപട്ടണമായിരുന്നു കൗറ. മൂവായിരത്തോളം പേർ മാത്രമായിരുന്നു കൗറയിൽ
ഡ്രോണുകളെ നിര്ജീവമാക്കുന്ന ഹൈ പവര് മൈക്രോവേവ് ആയുധങ്ങളുമായി ചൈന. ചൈനയില് നടക്കാനിരിക്കുന്ന സുഹായ് വ്യോമ പ്രദര്ശനത്തിനായി കൊണ്ടുവന്ന മൂന്ന് ഹൈപവര് മേക്രോ വേവ് ആയുധങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലോകമെങ്ങും സംഘര്ഷമേഖലയില് ഡ്രോണുകള് തലവേദനയാവുമ്പോഴാണ് ഡ്രോണുകളെ
സ്റ്റാര് വാര്സ് സിനിമയലേതുപോലുള്ള അത്യാധുനിക ആയുധം ചൈനീസ് ഗവേഷകർ നിര്മ്മിച്ചെന്ന് അവകാശവാദം. ശത്രു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില് തന്നെ വച്ചു തകര്ക്കാന് കെല്പ്പുള്ളതാണത്രെ പുതിയ ആയുധം. സ്റ്റാര് വാര്സില് ഗ്രഹങ്ങളെ നശിപ്പിക്കാന് ഉപയോഗിക്കുന്നതായി കാണിച്ചിരിക്കുന്ന 'ഡെത്ത് സ്റ്റാര്' ലേസറിന്
ഉത്തര കൊറിയ ജിപിഎസ് സിഗ്നലുകളിൽ കൃത്രിമത്വം കാട്ടുന്നതുകാരണം തങ്ങളുടെ വിമാന– സമുദ്ര ഗവേഷണം സ്തംഭിക്കുന്നതായി ദക്ഷിണ കൊറിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ലോകം കേട്ടത്. യുദ്ധരംഗത്ത് മനശാസ്ത്ര, ഇലക്ട്രോണിക് വഴികൾ ഉത്തര കൊറിയ തേടുന്നതിന്റെ ഉദാഹരണമായാണ് ഇതു വ്യാഖ്യാനിക്കപ്പെടുന്നത്.
ചൈന ഏറ്റവും പുതിയ ചാരവിമാനമായ ജെ-35എയുടെ ചിത്രങ്ങള് ഔദ്യോഗികമായി പുറത്തുവിട്ടു. അമേരിക്കയുടെ എഫ്-35 പോര്വിമാനവുമായുള്ള അസാധാരണ രൂപസാദൃശ്യമാണ് ചൈനീസ് വിമാനത്തെ പെട്ടെന്നു തന്നെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. അമേരിക്കന് എഫ് 35 പോര്വിമാനത്തിന്റെ ഡിസൈന് വിശദാംശങ്ങള് 2009ല് ചൈന
വിവിധ രാജ്യങ്ങളിൽ നടത്തിയ പടയോട്ടങ്ങളിലും തുടർന്നുണ്ടായ നരനായാട്ടിലും 4 കോടിയോളം ജനങ്ങളെ കൊന്നൊടുക്കിയ കൈകഴുകാത്ത, കുളിക്കാത്ത പടയാളികളെക്കുറിച്ച് കേട്ടിട്ടുണ്ടോ?. ലോക പ്രതിരോധരംഗത്തെ വിദഗ്ധർ ഇന്നും സസൂക്ഷ്മം പഠിക്കുന്ന മംഗോളുകൾ.മംഗോളുകൾ കുളിച്ചിരുന്നില്ല. ഡ്രാഗണുകളാണ് വെള്ളം കൈകാര്യം
1953 ലാണ് ഇയാൻ ഫ്ലെമിങ് തന്റെ ഹിറ്റ് നോവലായ കസിനോ റൊയാലിലൂടെ ജയിംസ് ബോണ്ടിനെ അവതരിപ്പിച്ചത്. ബ്രിട്ടിഷ് സീക്രട്ട് സർവീസിന്റെ ഏറ്റവും വിലപിടിപ്പുള്ള ചാരൻ എന്ന നിലയിൽ ബോണ്ട് അവതരിപ്പിക്കപ്പെട്ടു . തുടർന്ന് 1961ൽ ആദ്യ ജയിംസ്ബോണ്ട് ചിത്രമായ ഡോക്ടർ നോ പുറത്തിറങ്ങി. .007 എന്ന കോഡ് നെയിമും അന്നത്തെ
തമ്മിൽ അതിർത്തികളില്ല, ആയിരക്കണക്കിനു കിലോമീറ്റർ ആകലെ സ്ഥിതി ചെയ്യുന്ന രണ്ട് രാജ്യങ്ങൾ. പക്ഷേ ഇന്നത്തെ ലോകത്തെ ഏറ്റവും ശക്തമായ സംഘർഷങ്ങളിലൊന്ന് ഇറാനും ഇസ്രയേലും തമ്മിലാണ്. ഇറാൻ– ഇസ്രയേൽ പ്രോക്സി കോൺഫ്ലിക്ട് എന്നറിയപ്പെട്ടിരുന്ന ചെറിയ സംഘർഷങ്ങൾ ഇപ്പോൾ ഒരു നേരിട്ടുള്ള യുദ്ധമായി പരിണമിച്ചിരിക്കുകയാണ്.
ഇറാൻ ഈ മാസം ആദ്യം നടത്തിയ ആക്രമണങ്ങൾക്കു മറുപടി പറഞ്ഞിരിക്കുകയാണ് ഇസ്രയേൽ. ഇറാൻ– ഇസ്രയേൽ പ്രോക്സ് കോൺഫ്ളിക്ടൊന്നൊക്കെ മുൻപപ് പറഞ്ഞിരുന്ന ആ നിഴൽ യുദ്ധം ഇപ്പോൾ നേര്ക്കുനേർ പോരാട്ടമായി വളർന്നിരിക്കുന്നു. ഇരു രാജ്യങ്ങളും 'ആണവ ശക്തിയായി' മാറിയിരിക്കുന്നതിനാൽ മേഖലയിലാകെ അനിഷ്ടങ്ങളുണ്ടാകാവുന്ന ഒരു
ടെൽ അവീവീലെ ഇസ്രയേൽ സൈനിക രഹസ്യാന്വേഷണ താവളത്തിന് നേരെ നിരവധി ലോങ് റേഞ്ച് റോക്കറ്റുകൾ പ്രയോഗിച്ചതായി ഹിസ്ബുല്ല. രണ്ട് റോക്കറ്റുകൾ വിജയകരമായി തടഞ്ഞുവെന്ന് ഐഡിഎഫ് അറിയിച്ചിരുന്നെങ്കിലും ചില ഭാഗങ്ങളിൽ നാശനഷ്ടങ്ങള് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെത്തുടർന്ന്
ഇന്ത്യൻ സേനാവിഭാഗങ്ങളിലെല്ലാം മലയാളികളുടെ സാന്നിധ്യവും സ്തുത്യർഹമായ സംഭാവനകളുമുണ്ടായിട്ടുണ്ട്. അനേകം യുദ്ധവീരൻമാർ കേരളത്തിൽ നിന്നു സേനയിലെത്തി തങ്ങളുടെ പാടവം പ്രകടിപ്പിച്ചിരിക്കുന്നു. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തനാണ് ജനറൽ കെ.പി.കാൻഡേത്ത്. ജനറൽ കെ.പി.കാൻഡേത്ത് എന്ന പേരിൽ പ്രശസ്തനായ കുഞ്ഞിരാമൻ പാലാട്ട്
ഹമാസ് തലവൻ യഹ്യ സിൻവർ വധിക്കപ്പെടുന്നതിനു മുൻപുള്ള അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് സിൻവറും ഭാര്യയും മക്കളും തുരങ്കത്തിലൂടെ നടക്കുന്ന വിഡിയോകളും പുറത്തുവന്നിരുന്നു.മധ്യഗാസയിലെ ഖാന് യൂനിസിലെ തുരങ്കത്തിലാണ് യഹ്യ സിന്വര് കുടുംബത്തോടൊപ്പം
ഹമാസ് തലവൻ യഹ്യ സിൻവറിനെ ഐഡിഎഫ് കൊലപ്പെടുത്തിയതിനുശേഷം ഇസ്രയേലിനു നേരെയുള്ള ആക്രമണം രൂക്ഷമാക്കി ഹിസ്ബുല്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം നടന്നു. ഹിസ്ബുല്ലയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.പ്രധാനമന്ത്രിയും ഭാര്യയും
വിമാനങ്ങൾക്കു നേരെ വ്യാജബോംബ് ഭീഷണികൾ വർധിക്കുന്നതിന്റെ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. 1955 ഏപ്രിൽ 11ന് ഒരു എയർഇന്ത്യ വിമാനം ഭീകരാക്രമണത്തിൽ തകർത്തിരുന്നു.എയർ ഇന്ത്യയുടെ കാശ്മീർ പ്രിൻസസ് അഥവാ ഫ്ളൈറ്റ് 300 എന്നറിയപ്പെട്ടതായിരുന്നു ആ വിമാനം.
നൂതന സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ബി 2 സ്റ്റെൽത്ത് ബോംബറുകൾ യെമനിലെ ഹൂതി വിമതർക്കെതിരെ ആദ്യമായി പ്രയോഗിച്ച് അമേരിക്ക. യെമൻ പോരാട്ടത്തിൽ യുഎസ് ആദ്യമായാണ് ഈ അഡ്വാൻസ്ഡ് ടെക്നോളജി ബോംബർ ഉപയോഗിക്കുന്നത്. യുഎസ് സഖ്യസേനയ്ക്കും സിവിലിയൻ കപ്പലുകൾക്കും നേരെ ആക്രമണം നടത്തുന്നത് തടയാൻ
‘ഓപ്പറേഷന് അല് അഖ്സ ഫ്ലഡ്’ എന്ന പേരില് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം, അപ്രതീക്ഷിതമായി കടന്നുവന്ന ആയിരക്കണക്കിനു ഡ്രോണുകളുടെ മുന്നിൽ അടിപതറിയെങ്കിലും താമസിയാതെ തന്നെ സ്വോര്ഡ്സ് ഓഫ് അയണ് എന്ന പേരില് ഇസ്രയേല് ഗാസയെ ലക്ഷ്യമിട്ട് വ്യോമാക്രമണം തുടങ്ങി. ഒക്ടോബർ 7 ന് നടന്ന ഈ ആക്രമണത്തിലെ
ഇറാനെ ഇസ്രയേൽ തിരിച്ചടിക്കുമോ?ലോകരാഷ്ട്രീയ രംഗത്തെയും പ്രതിരോധ രംഗത്തെയും പ്രധാന ചോദ്യമാണ് ഇത്. അലയടങ്ങാതെ ഈ ചോദ്യം നിലനിൽക്കുന്നു. ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതിനു പിന്നാലെ എങ്ങനെയായിരിക്കും ഇസ്രയേലിന്റെ തിരിച്ചടിയെന്ന് പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ പ്ലാന്റുകളിലോ എണ്ണ
തലസ്ഥാനമായ പ്യോങ്യാങിനുമുകളിലൂടെ ലഘുലേഖകളുമായി ഡ്രോണുകൾ പറന്നെന്നും അത് അയച്ചത് അയൽരാജ്യവും മുഖ്യശസ്ത്രുവുമായ ദക്ഷിണ കൊറിയയാണെന്നും ആരോപിക്കുകയായിരുന്നു ഉത്തര കൊറിയ, പക്ഷേ ദക്ഷണ കൊറിയ ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു. എന്തായാലും അതിർത്തി ലംഘനം പൊറുക്കാൻ കിങ് ജോങ് ഉൻ തയാറായില്ല, ഇരു
ആഫ്രിക്കൻ രാജ്യമായ മാലിയിൽ 12 വർഷമായി ആഭ്യന്തര യുദ്ധം നിർത്താതെ നടക്കുകയാണ്. അസാവാദ് എന്നറിയപ്പെടുന്ന വടക്കൻ മാലി മേഖലയിൽ ആധിപത്യമുറപ്പിക്കാനായി വിമതരും അപ്പുറത്ത് സഖ്യസേനയുമാണ് യുദ്ധത്തിലെങ്കിലും അനേകം മുന്നണികളും സജീവം. റഷ്യയുടെ പിന്തുണ പൊതുവെ മാലി സർക്കാരിനും അവരുടെ സൈന്യത്തിനുമാണ്. റഷ്യയിലെ
കിഴക്കൻ യുക്രെയ്നിൽ, കോസ്റ്റ്യാന്റിനിവ നഗരത്തിന് സമീപം, ആകാശത്ത് അപ്രതീക്ഷിതവും നാടകീയവുമായ ഒരു സംഭവം ഉണ്ടായി. രണ്ട് റഷ്യൻ ജെറ്റുകൾ പറക്കുന്നത് കണ്ടു, ഒരു ആക്രമണം ആയിരുന്നു ഏവരും പ്രതീക്ഷിച്ചത് പക്ഷേ താഴ്ന്നു പറന്ന ജെറ്റുകളിലൊന്ന് രണ്ടായി പിളർന്നു താഴേക്കു പതിച്ചു. താമസിയാതെ അതുവീണ സ്ഥലത്ത് മറ്റൊരു
ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെനിർദ്ദിഷ്ട ലക്ഷ്യങ്ങളിലേക്കെത്തി ശത്രുവിനെതിരെ നടത്തുന്ന കൃത്യമായ ആക്രമണങ്ങൾ, അതിനു മുടക്കേണ്ടി വരുന്നത് ഏതാനും ആയിരം ഡോളറുകള് മാത്രവും.ഇപ്പോൾ അരങ്ങേറുന്ന യുദ്ധങ്ങളിൽ ഏറ്റവും അധികം മുഴങ്ങിക്കേൾക്കുന്നത് കാമികാസെ ഡ്രോണുകളെന്ന പദമാണ്. വിലകുറഞ്ഞ നാവിഗേഷൻ
2014ൽ തുടക്കമിട്ട് 2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശത്തോടെ രൂക്ഷമായ യുക്രെയ്ൻ– റഷ്യ സംഘർഷം പൂര്ണതോതിൽ തുടരുകയാണ്. ഇപ്പോഴിതാ ഡ്രോണുകൾ അടങ്ങിയ റഷ്യയിലെ ഒരു സങ്കേതം തകർത്തിരിക്കുകയാണ് യുക്രെയ്ൻ സൈന്യം. റഷ്യയുടെ തെക്കൻ ക്രാസ്നോദർ മേഖലയിലെ ഒക്ത്യാബ്രസ്കി ഗ്രാമത്തിനടുത്തുള്ള
മനുഷ്യന്റെ ഭൂമിയിലെ ജീവിതകാലയളവിലങ്ങോളമിങ്ങോളം യുദ്ധങ്ങളുണ്ടായിട്ടുണ്ട്. ആദിമകാലത്ത് കയ്യും കാലും പല്ലുമുപയോഗിച്ച് യുദ്ധം ചെയ്തു. പിന്നീട് ആയുധങ്ങളായി. ശാസ്ത്രസാങ്കേതികവിദ്യയിലെ വികാസം കൂടുതൽ മെച്ചപ്പെട്ട ആയുധങ്ങളിലേക്കു നയിച്ചു. യുദ്ധ രീതികളും ഫോർമേഷനുകളും വിന്യാസങ്ങളും നേതൃരീതിയും മാറി. ആധുനിക
ഇന്ന് ഇന്ത്യൻ വ്യോമസേനാദിനം. ഇന്ത്യൻ വ്യോമസേനയുടെ ചുണക്കുട്ടിയാണ് തേജസ് യുദ്ധവിമാനം. ഒറ്റ എൻജിനുള്ള ഈ കോംബാറ്റ് യുദ്ധവിമാനം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡാണ് നിർമിക്കുന്നത്. ഡിആർഡിഒയുടെ കീഴിലുള്ള എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയാണ് ഈ വിമാനം രൂപകൽപന ചെയ്തത്.2001ലാണ് തേജസ് ആദ്യമായി
ഇന്ത്യയുടെ ഏറ്റവും നിർണായകമായ യുദ്ധങ്ങളിലൊന്നായിരുന്നു 1971ലെ ബംഗ്ലാ വിമോചന യുദ്ധം. ഇന്നത്തെ ബംഗ്ലദേശ് വിമുക്തമാക്കാൻ വേണ്ടി പാക്കിസ്ഥാനുമായാണ് ഈ യുദ്ധം നടന്നത്. പിൽക്കാലത്ത് യുദ്ധചരിത്രത്തിൽ തന്നെ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ ഒരേടായി ഈ യുദ്ധം മാറി. അനേകം ചരിത്രപോരാട്ടങ്ങൾ നടന്ന ഈ യുദ്ധത്തിൽ ഇന്ത്യൻ
ഇന്നത്തെ ലോകസാഹചര്യത്തിൽ ഇറാന്റെ ഏറ്റവും വലിയ ശത്രു ഇസ്രയേലും ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രു ഇറാനുമാണെന്ന നിലയിലാണ് കാര്യങ്ങൾ. കഴിഞ്ഞ ദിവസം നടന്ന മിസൈൽ ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വലിയതോതിൽ കലുഷിതമാക്കിയിട്ടുണ്ട്.ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക താരതമ്യം പല മാനദണ്ഡങ്ങളെ
ദീർഘകാലമായി രാജ്യാന്തരതലത്തിൽ തർക്കം തുടരുന്ന ദ്വീപുകളാണ് ഷാഗോസ് ദ്വീപുകൾ. ഇന്ത്യൻ മഹാസമുദ്രത്തിൽ ഏകദേശം 60 ദ്വീപുകൾ ചേർന്നൊരു ദ്വീപസമൂഹം. ഈ ദ്വീപുകളുടെ നിയന്ത്രണം മൗറീഷ്യസിന് തിരിച്ചുനൽകാൻ ബ്രിട്ടൻ തീരുമാനിച്ചു. ബ്രിട്ടിഷ് ഓവർസീസ് ടെറിട്ടറി എന്നറിയപ്പെട്ടിരുന്ന ഈ മേഖല ഇനി മൗറീഷ്യസിന്റെ കൈവശമാകും.
യുഎസും റഷ്യയും തമ്മിൽ യുദ്ധങ്ങൾ ഉടലെടുത്തിട്ടില്ലെങ്കിലും പ്രക്ഷുബ്ധാവസ്ഥകൾ ഉടലെടുത്തിട്ടുണ്ട്. വളരെ പ്രസിദ്ധമായ ക്യൂബൻ മിസൈൽ പ്രതിസന്ധിയൊക്കെ ഇതിനുദാഹരണമാണ്.ഇപ്പോഴിതാ യുഎസ് റഷ്യ സംഘർഷത്തിന്റെ മറ്റൊരു വേദിയായി മാറിയിരിക്കുകയാണ് അലാസ്കൻ മേഖല.സെപ്റ്റംബർ 23ന് നടന്ന ഒരു ആകാശസംഘർഷത്തിന്റെ വിഡിയോ ഇപ്പോൾ
കഴിഞ്ഞദിവസം ഇറാൻ ഇസ്രയേലിലേക്ക് അയച്ചത് പലതരം മിസൈലുകൾ. ഫത്താ, ഗദർ, ഇമാദ് തുടങ്ങിയ മിസൈലുകളാണ് ഓപ്പറേഷൻ ട്രൂ പ്രോമിസ് എന്നു പേരുള്ള മിസൈലാക്രമണത്തിൽ ഇറാൻ ഉപയോഗിച്ചത്. ഇമാദ്, ഗദർ എന്നിവ മധ്യനിര റേഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ്. ഇസ്രയേലിന്റെ പ്രശസ്തമായ അയൺ ഡോം സംവിധാനത്തെ ലക്ഷ്യമിട്ടാണ് ഈ മിസൈലുകൾ
Results 1-50 of 2016