ADVERTISEMENT

ഗാസ മുനമ്പിൽ യുദ്ധം ചെയ്യുന്നതിനിടെ മാരകമായ ഫംഗസ് ബാധിച്ചു ഒരു ഇസ്രയേൽ സൈനികൻ മരിച്ചതായി റിപ്പോർട്ട്. യുദ്ധത്തിനിടെ കൈകാലുകൾക്കു പരുക്കേറ്റ സൈനികനാണ് പിന്നീടു ഫംഗസ് അണുബാധയുണ്ടാകുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തത്. പരിശോധനകളിൽ ചികിത്സകളെ പ്രതിരോധിക്കുന്ന ഫംഗസ് സ്ട്രെയിനാണ് ബാധിച്ചതെന്നു തിരിച്ചറിഞ്ഞു.

ഗാസയിലെ സംഘർഷത്തിനിടെ പരുക്കേറ്റ പത്തോളം സൈനികർക്കു ഇത്തരത്തിൽ അ‍ജ്ഞാത ഫംഗസ് ബാധിച്ചതായി സാംക്രമിക രോഗ പ്രതിരോധ വിഭാഗത്തിന്റെ ചെയർപേഴ്സണും ഷെബ ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിഭാഗം മുൻ ഡയറക്ടറുമായ പ്രൊഫസർ ഗാലിയ റഹാബ്  പറഞ്ഞു.

തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തകരുന്ന കെട്ടിടങ്ങൾ.  ചിത്രം: എഎഫ്പി
തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തകരുന്ന കെട്ടിടങ്ങൾ. ചിത്രം: എഎഫ്പി

മലിനമായ മണ്ണ് ഈ അപകടകരമായ ഫംഗസുകളുടെ പ്രജനന കേന്ദ്രമായിരിക്കാമെന്ന് റാഹാബ് പറയുന്നു. പ്രദേശത്തെ കുമിളുകളും ഭൂഗർഭ തുരങ്ക ശൃംഖലകളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് അവർ സൂചിപ്പിച്ചു.  ഐഡിഎഫിലെയും ആരോഗ്യ മന്ത്രാലയത്തിലെയും എപ്പിഡെമിയോളജിക്കൽ വിദഗ്ധരുമായി ഇസ്രായേൽ സൊസൈറ്റി ഫോർ ഇൻഫെക്ഷ്യസ് ഡിസീസസ് അടിയന്തര ചർച്ച നടത്തും.

സംഘർഷ മേഖലകളിൽ ഇരു വിഭാഗങ്ങളിലെയും സൈനികർ അഭിമുഖീകരിക്കുന്ന ആയുധങ്ങളുടെ ഉടനടിയുള്ള ഭീഷണികൾക്കപ്പുറത്തേക്ക് അപ്രതീക്ഷിത അപകടസാധ്യതയായി ഇത്തരം സംഭവങ്ങൾ വ്യാപിക്കുകയാണ്. യുദ്ധാനുബന്ധ നാശനഷ്ടങ്ങളെല്ലാം ഉണ്ടാക്കുന്നതു ഏതു ഭാഗമായാലും ബാധിക്കപ്പെടുന്നതെല്ലാം മനുഷ്യർ എന്ന പൊതു വിഭാഗത്തിലാണ്.

ഏതൊരു സംഘട്ടന മേഖലയുടെയും സ്വാഭാവിക പരിതസ്ഥിതിക്ക് മാറ്റം വരുന്നതിനാൽ ഇത്തരം നിശബ്ദരായ കൊലയാളികൾക്കു കടന്നുവരാനുള്ള ഇടം ഒരുക്കലായിരിക്കും ഉണ്ടാവുന്നത്. അവർ നടക്കുന്ന മണ്ണും ഇത്തരം യുദ്ധമേഖലകളെ അപകടകരമാക്കി മാറ്റുന്നുവെന്നാണ് നിഗമനം.

English Summary:

Israeli soldier killed by deadly fungi infection suffered in Gaza - report

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com