ADVERTISEMENT

രാജ്യത്തുള്ള ബിറ്റ്കോയിൻ സമ്പത്ത് രഹസ്യ കേന്ദ്രത്തിലേക്കു മാറ്റാൻ മധ്യഅമേരിക്കൻ രാജ്യം എൽ സാൽവദോറിന്റെ തീരുമാനം. ഇതിനുള്ള നടപടികൾ മാർച്ച് പകുതിയോടെ തുടങ്ങി. കൂടുതൽ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്താനാണ് ഈ നീക്കമെന്നാണ് എൽ സാൽവദോർ അധികൃതർ പറയുന്നത്. ഏകദേശം 5689 ബിറ്റ്കോയിനുകളാണ് രാജ്യത്തിന്റെ സമ്പത്തായുള്ളത്. 38.5 കോടി  യുഎസ് ഡോളർ വരുമിത്.

ബിറ്റ്കോയിൻ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച ആദ്യ രാജ്യമാണ് എൽ സാൽവദോർ. ഇടക്കാലത്ത് ഒരു ബിറ്റ്കോയിൻ നഗരം ഇവിടെയുണ്ടാക്കാനുള്ള പദ്ധതി രാജ്യത്തിന്റെ പ്രസിഡന്റ് നയീബ് അർമാൻ‍ഡോ ബുകേലെ പങ്കുവച്ചിരുന്നു.

Signs promoting bitcoin transactions are seen in a small shop in El Zonte beach, El Salvador, on of the places where the use of bitcoin has been most promoted, on August 27, 2022. The prolonged fall in its value worries them and, although less enthusiastic than at the beginning, users are confident of a recovery. Bitcoin celebrates one year as legal tender in El Salvador, with some unfinished plans. (Photo by MARVIN RECINOS / AFP)
Signs promoting bitcoin transactions are seen in a small shop in El Zonte beach, El Salvador, on of the places where the use of bitcoin has been most promoted, on August 27, 2022. The prolonged fall in its value worries them and, although less enthusiastic than at the beginning, users are confident of a recovery. Bitcoin celebrates one year as legal tender in El Salvador, with some unfinished plans. (Photo by MARVIN RECINOS / AFP)

എൽ സാൽവദോറിലെ കൊഞ്ചാഗ്വ എന്ന അഗ്നിപർവതത്തിനു സമീപമാകും നഗരം പണികഴിപ്പിക്കുകയെന്നാണ് ബുകേല അന്നു പറഞ്ഞത്. എൽ സാൽവദോറിന്റെ തെക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഫോൻസെക ഉൾക്കടലിനു സമീപത്തായാണ് ഇത്. 

salvador
hyotographics/Shutterstock

2021 ജൂണിലാണ് ബിറ്റ്കോയിൻ കറൻസിയായി എൽ സാൽവദോർ അംഗീകരിച്ചത്. മധ്യ അമേരിക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിനു അന്ന് കറൻസി ഇല്ലായിരുന്നു. യുഎസ് ഡോളറാണു സാമ്പത്തിക വിനിമയത്തിന് ഉപയോഗിച്ചിരുന്നത്. ഇടക്കാലത്ത് ബിറ്റ്കോയിൻ മൂല്യത്തിൽ വലിയ ഇടിവുണ്ടായപ്പോൾ അതു വകവയ്ക്കരുതെന്ന് പറഞ്ഞ് എൽ സാൽവദോർ സർക്കാർ ബിറ്റ്കോയിൻ വാങ്ങിക്കൂട്ടിയത് ശ്രദ്ധേയമായിരുന്നു.

22 അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യം

ബിറ്റ്കോയിന്റെ വലിയ ആരാധകനായ ബുകേല ഇതുവച്ച് വൻകിട പദ്ധതികളാണ് ഇവിടെ പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ എൽ സാൽവദോറിലെ ജനങ്ങളിൽ കൂടുതൽപേരും ഇപ്പോഴും യുഎസ് ഡോളർ തന്നെയാണ് ഉപയോഗിക്കുന്നത്. 22 അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യമാണ് എൽ സാൽവദോർ. ആ അഗ്നിപർവതങ്ങൾ പോലെ തന്നെ പ്രക്ഷുബ്ധമായ സാമൂഹിക അന്തരീക്ഷവും ഇവിടെ നിലനിൽക്കുന്നു. 

പ്രതീകാത്മക ചിത്രം (Photo: iStock / Brian Sevald)
പ്രതീകാത്മക ചിത്രം (Photo: iStock / Brian Sevald)

രാജ്യാന്തര മേഖലയിൽ വളരെ ശോചനീയമായ പ്രൊഫൈലാണ് രാജ്യത്തിനുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്ന്. ക്രിമിനൽ ഗ്യാങ്ങുകൾ ഭരിക്കുന്ന സമൂഹം. സ്ത്രീകൾ, എൽജിബിടി വിഭാഗത്തിൽ പെട്ടവർ എന്നിവർക്കെല്ലാം എതിരെ വലിയ കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യം. ചേരി തിരിഞ്ഞ് പോരടിക്കുന്ന ഗ്യാങ്ങുകളാണ് എൽ സാൽവദോറിന്റെ പ്രധാന പ്രശ്നം. 

35000 ഗ്യാങ് ക്രിമിനലുകൾ

പ്രതീകാത്മക ചിത്രം (Photo - Shutterstock/Prath)
പ്രതീകാത്മക ചിത്രം (Photo - Shutterstock/Prath)

35000 ഗ്യാങ് ക്രിമിനലുകളും കുറ്റവാളിസംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 5 ലക്ഷത്തോളം പേരും ഇവിടെയുണ്ട്. വെറും 65 ലക്ഷം ജനസംഖ്യയുള്ള രാജ്യത്താണ് ഇതെന്ന് ഓർക്കണം. ലഹരി വ്യാപാരം മുതൽ സ്ത്രീകളെ കടത്തൽ വരെയുള്ള പ്രവൃത്തികൾ ഇവിടെ ഗ്യാങ്ങുകൾ നടത്തുന്നു. 1979 മുതൽ 1992 വരെ എൽ സാൽവദോറിൽ നടന്ന ആഭ്യന്തര യുദ്ധമാണ് ഈ ഗ്യാങ് സംസ്കാരത്തിനു വളമേകിയതെന്ന് നിരീക്ഷകർ പറയുന്നു. 

കൃഷി നശിപ്പിക്കുന്ന പുൽച്ചാടികളെയും വെട്ടുകിളികളെയും ഇല്ലാതാക്കാനുള്ള പദ്ധതി വിശദീകരിക്കാനെത്തുന്ന എൽ സാൽവദോർ പ്രസിഡന്റ് നയിബ് ബുകെലെ. 2020ലെ ചിത്രം (PHOTO BY AFP / YURI CORTEZ)
കൃഷി നശിപ്പിക്കുന്ന പുൽച്ചാടികളെയും വെട്ടുകിളികളെയും ഇല്ലാതാക്കാനുള്ള പദ്ധതി വിശദീകരിക്കാനെത്തുന്ന എൽ സാൽവദോർ പ്രസിഡന്റ് നയിബ് ബുകെലെ. 2020ലെ ചിത്രം (PHOTO BY AFP / YURI CORTEZ)

എൺപതിനായിരത്തിലധികം പേർ കൊല്ലപ്പെട്ട ഈ യുദ്ധത്തിൽ സൈന്യവും വിമതരും കുട്ടിപ്പടയാളികളെ യുദ്ധത്തിനിറക്കി. പിന്നീട് ആഭ്യന്തരയുദ്ധം ഒടുങ്ങിയെങ്കിലും ഗ്യാങ് സംസ്കാരം അപ്പോഴേക്കും ആഴത്തിൽ അടിയുറച്ചിരുന്നു എൽ സാൽവദോറിൽ. ഇന്നു പ്രധാനമായും രണ്ട് ഗ്യാങ്ങുകളാണ് അന്യോന്യം പോരടിച്ചു ശക്തരായി നിൽക്കുന്നത്. എംഎസ് –13 എന്നറിയപ്പെടുന്ന മാറ സാൽവട്രൂച്ചയും എൽഎ 18 എന്ന ഗ്യാങ്ങും. 

ഈ നിലയിലാണ് ഇപ്പോഴത്തെ പ്രസിഡന്റും ചെറുപ്പക്കാരനുമായ നയീബ് അർമാൻ‍ഡോ ബുകേലെ അധികാരമേൽക്കുന്നത്. എൽ സാൽവദോറിലെ ക്രിമിനൽ ഗ്യാങ്ങുകളെ തുടച്ചുനീക്കുമെന്നു ബുകേല പറയുന്നു. ചടുലമായ തീരുമാനങ്ങളുള്ള ബുകേല അധികാരത്തിൽ വന്ന ശേഷം പൊലീസിന്റെയും സൈന്യത്തിന്റെയും അധികാരങ്ങൾ വർധിപ്പിക്കുകയും ഇവർക്കുള്ള ഫണ്ടിങ് കൂട്ടുകയും ചെയ്തു.

താറുമാറായ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയുള്ള ഒരു മുന്നേറ്റം മാത്രമാണ് രാജ്യം നേരിടുന്ന ക്രിമിനൽ ഭീഷണിക്കുള്ള മറുപടിയെന്നു ബുകേല പലതവണ പ്രസ്താവിച്ചതാണ്. ഇതിനായുള്ള ശ്രമമായാണ് അദ്ദേഹം ബിറ്റ്കോയിൻ രംഗത്തെ നോക്കിക്കാണുന്നത്. നിർദിഷ്ട ബിറ്റ്കോയിനുകൾ എൽ സാൽവദോറിന്റെ സമ്പദ്ഘടനയിൽ നിക്ഷേപിക്കാൻ താൽപര്യമുള്ള ആർക്കും പൗരത്വം കൊടുക്കാൻ തയാറാണെന്ന് അദ്ദേഹം മുന്‍പ് പ്രസ്താവിക്കുകയുമുണ്ടായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT