ADVERTISEMENT

റിയാദ് ∙ സൗദിയിൽ അല്‍ഹദീഥ ചെക് പോസ്റ്റ് വഴി വന്‍ ലഹരി മരുന്ന്  ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. വിദേശത്തു നിന്ന് അല്‍ഹദീഥ അതിര്‍ത്തി പോസ്റ്റ് വഴി സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ലോറിയിലാണ് ലഹരി മരുന്ന് ശേഖരം കണ്ടെത്തിയത്.

ലഹരിമരുന്ന് കടത്തിനു വേണ്ടി പ്രത്യേകം നിര്‍മിച്ച ഇരുമ്പ് ബോക്‌സുകള്‍ക്കകത്ത് ഒളിപ്പിച്ച നിലയില്‍ 8,41,440 ലഹരി ഗുളികകള്‍ കണ്ടെത്തി. ലഹരി  കടത്ത് ശ്രമങ്ങളെ കുറിച്ച് സൗദി അറേബ്യക്കകത്തു നിന്ന് ഏകീകൃത നമ്പറായ 1910 ലും വിദേശത്തു നിന്ന് 00966114208417 എന്ന നമ്പറിലും ബന്ധപ്പെട്ടും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഇ-മെയില്‍ വഴിയും എല്ലാവരും അറിയിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

ലഹരിമരുന്ന് കടത്തിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം കൈമാറുമെന്നും അതോറിറ്റി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com