ADVERTISEMENT

സോമർസെറ്റ് ∙ യുകെ സോമർസെറ്റ് ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളും കുടുംബ സംഗമവും ജനുവരി 13 ശനിയാഴ്ച നടക്കും. രാവിലെ 10 ന് പ്രഭാത നമസ്കാരം, തുടർന്ന് വിശുദ്ധ കുർബാന എന്നിവയ്ക്ക് ശേഷം ഉച്ചയ്ക്ക് 1.30 മുതലാണ് ആഘോഷങ്ങൾ ആരംഭിക്കുക. 'നുഹ്റോ 2024' എന്ന പേരിലാണ് ആഘോഷങ്ങൾ നടക്കുക.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ക്രിസ്മസ് കാരൾ എന്നിവ ഉണ്ടാകുമെന്ന് ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ, ട്രസ്റ്റി റോയി കോശി, സെക്രട്ടറി ബിജു കുളങ്ങര, പ്രോഗ്രാം കോർഡിനേറ്റർ മഞ്ജു അഭിലാഷ് എന്നിവർ അറിയിച്ചു. അന്നേ ദിവസം സൺ‌ഡേ സ്കൂൾ പ്രവേശനോത്സവം ഉണ്ടായിരിക്കും എന്ന് ഹെഡ് ടീച്ചർ ദ്യുതി കുര്യൻ അറിയിച്ചു

Church Address:-

St ichael Church, Pitts Close, Taunton, Somerset, Post Code: TA1 4TP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com