ഇന്ത്യൻ തീരം സംരക്ഷിക്കാൻ പുതിയ സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾഡ് ഗൺ; 1752 കോടിയുടെ കരാർ

Mail This Article
തീര സുരക്ഷയെ മറ്റൊരു തലത്തിലേക്കു ഉയർത്തി 463 യന്ത്രത്തോക്കുകളുടെ കരാറുമായി പ്രതിരോധ മന്ത്രാലയം. കാൻപുർ ആസ്ഥാനമായുള്ള വെപ്പണ്‍ എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡുമായി 1752.13 കോടി രൂപയ്ക്കു കരാർ ഒപ്പുവച്ചു. സേനയുടെ കപ്പലുകളിലും ബോട്ടുകളിലും സ്ഥാപിക്കുന്ന 12.7എംഎം തോക്കുകൾ റിമോട് കൺട്രോളിലും നിയന്ത്രിക്കാനാകും.
സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾഡ് ഗൺ (എസ്ആർസിജി)
വിദൂരമായി പ്രവർത്തിപ്പിക്കാവുന്ന സ്റ്റെബിലൈസ്ഡ് പ്ലാറ്റ്‌ഫോമിൽ ഘടിപ്പിച്ചിരിക്കുന്ന 12.7 എംഎം ഹെവി മെഷീൻ ഗണ്ണാണ് എസ്ആർസിജി.സുരക്ഷയും കൃത്യതയും ഉറപ്പുവരുത്താൻ ഈ സംവിധാനം സഹായകമാകും.
ഇന്ത്യയിൽ വികസിപ്പിച്ചത്
∙ ഇസ്രായേലിലെ എൽബിറ്റ് സിസ്റ്റംസുമായി സഹകരിച്ച് തിരുച്ചിറപ്പള്ളിയിലെ ഓർഡിനൻസ് ഫാക്ടറിയാണ് എസ്ആർസിജി നിർമിക്കുന്നത്
∙12.7 എംഎം എം 2 നാറ്റോ ഹെവി മെഷീൻ ഗൺ ആണ് പ്ലാറ്റ്‌ഫോമിൽ സജ്ജീകരിക്കുന്നത്.
∙ബിൽറ്റ്-ഇൻ സിസിഡി ക്യാമറകൾ, ലേസർ റേഞ്ച്ഫൈൻഡർ സിസ്റ്റം, ഒരു തെർമൽ ഇമേജർ എന്നിവയുണ്ട് രാവും പകലും ഒരുപോലെ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിയും
∙SRCG നിലവിൽ ഇന്ത്യൻ നേവി കപ്പലുകളിലും തീരസംരക്ഷണ സേനയുടെ കപ്പലുകളിലും വിന്യസിച്ചിട്ടുണ്ട്.