ADVERTISEMENT

ന്യൂഡൽഹി∙ വന്ദേ ഭാരത് എക്സ്പ്രസിൽ പഴകിയ ഭക്ഷണം ലഭിച്ചതായി യാത്രക്കാരുടെ പരാതി. വന്ദേ ഭാരതിലെ മോശം ഭക്ഷണത്തെക്കുറിച്ച് യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഡൽഹിയിൽനിന്ന് വാരാണസിയിലേക്കുള്ള ട്രെയിനിലായിരുന്നു സംഭവം.

യാത്രക്കാർക്കായി കൊണ്ടുവന്ന ഭക്ഷണത്തിൽനിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പഴകിയ ഭക്ഷണമാണെന്ന് ബോധ്യപ്പെട്ടത്. ഭക്ഷണം കൊണ്ടുവന്ന ട്രേ സഹിതം എടുത്തുകൊണ്ടുപോകാൻ യാത്രക്കാർ ആവശ്യപ്പെടുന്നതും ദൃശ്യത്തിലുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെയും ഇന്ത്യൻ റെയിൽവെയും മറ്റു ഉദ്യോഗസ്ഥരെയും ടാഗ് ചെയ്താണ് മോശം ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തത്. 

‘‘എനിക്ക് ലഭിച്ച ഭക്ഷണം ദുർഗന്ധം നിറഞ്ഞതും മോശവും നിലവാരമില്ലാത്തതുമാണ്. എന്റെ കൈയിൽനിന്ന് ഭക്ഷണത്തിനായി ഈടാക്കിയ തുക തിരികെ നൽകണം. ഇത്തരം ഭക്ഷണ വിതരണക്കാർ വന്ദേ ഭാരതിന്റെ പേര് മോശമാക്കും’’– യാത്രക്കാരൻ അഭിപ്രായപ്പെട്ടു. ഇതിനു താഴെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. മറ്റു ട്രെയിനുകളിലും മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നും കോച്ചുകളിൽ വൃത്തിയില്ലെന്നും യാത്രക്കാർ  പ്രതികരിച്ചിട്ടുണ്ട്.

ഇതു ശ്രദ്ധയിൽപ്പെട്ടതോടെ പരാതി റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പിഎൻആറും മൊബൈൽ നമ്പർ വിവരങ്ങളും കൈമാറണമെന്നും റെയിൽവേ അധികൃതർ പ്രതികരിച്ചു. ഐആർസിടിസി മാപ്പ് പറഞ്ഞ് രംഗത്തെത്തി. ‘‘താങ്കൾക്കുണ്ടായ മോശം അനുഭവത്തിൽ മാപ്പ് ചോദിക്കുന്നു. വിഷയത്തെ ഗൗരവമായാണ് കാണുന്നത്. ഈ സേവനം നൽകിയ ആളിൽനിന്ന് പിഴ ഈടാക്കും, കർശന നടപടി സ്വീകരിക്കും. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നിരീക്ഷണങ്ങൾ ശക്തമാക്കും’’– ഐആർസിടിസി പറഞ്ഞു.

English Summary:

Vande Bharat Passengers Return "Smelling" Food, Railways Responds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com