ADVERTISEMENT

300 ടാങ്കുകളും 8700 കവചിത വാഹനങ്ങളുമുള്ള സൈന്യമാണ് ഇന്ത്യയുടേത്. ഒരു കോട്ട പോലെ അടച്ചുറപ്പുള്ള പ്രതിരോധ നിര. ഈ നിരയിലേക്ക് കൂടുതൽ കരുത്തുമായി എത്താനൊരുങ്ങുകയാണ് സൊറാവർ. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന ലൈറ്റ് ബാറ്റിൽ ടാങ്ക്. ലഡാക്ക് പോലെ ഉയർന്ന പർവതമേഖലയും ദുഷ്‌കരവും ഇടുങ്ങിയതുമായ പാതകളുള്ളതുമായ സ്ഥലങ്ങളുടെ പ്രതിരോധം ലക്ഷ്യമിട്ടാണ് സൊറാവറിന്റെ വരവ്. 

ലൈറ്റ് ടാങ്കുകൾക്ക് ഉയർന്ന സ്ഥലങ്ങളിലെ യുദ്ധത്തിൽ വലിയ സ്ഥാനമുണ്ട്

1948 നവംബറിലെ ഇന്ത്യ-പാക്ക് യുദ്ധകാലത്ത് മേജർ ജനറൽ തിമ്മയ്യ (അക്കാലത്ത് കരസേനയുടെ ശ്രീനഗർ ഡിവിഷൻ മേധാവി) സ്റ്റുവർട്ട് മാർക് 6 ലൈറ്റ് ടാങ്കുകളെ ലഡാക്കിലേക്ക് എത്തിച്ചു. ടാങ്കിന്‌റെ വീര്യത്തിൽ പാക്കിസ്ഥാൻ സേന അവിടെ നിഷ്പ്രഭരായി പോയി. സോജില പാസ് പോരാട്ടത്തിൽ ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കി.1962 യുദ്ധത്തിൽ ചൈനയ്‌ക്കെതിരെ ഇന്ത്യ ഫ്രഞ്ച് നിർമിത എഎംഎക്‌സ് ലൈറ്റ് ടാങ്കുകൾ ഉപയോഗിച്ചിരുന്നു. ഈ ടാങ്കുകൾ വളരെ ഉപയോഗപ്രദമായിരുന്നു. ലേയിലേക്ക് ചൈനീസ് സേന എത്താതെ പ്രതിരോധിക്കുന്നതിൽ ഈ ടാങ്കുകൾ നിർണായകമായി.

എന്നാൽ 1970 ആയതോടെ മീഡിയം ടാങ്കുകൾക്ക് ഇന്ത്യ വലിയ ശ്രദ്ധ കൊടുക്കാൻ തുടങ്ങി. പഞ്ചാബിലെ സമതലങ്ങളിലും രാജസ്ഥാനിലെ ഊഷരനിലങ്ങളിലുമൊക്കെ ഉപയോഗിക്കാൻ മീഡിയം ടാങ്കുകളായിരുന്നു കൂടുതൽ അഭികാമ്യം. എന്നാൽ 2020ൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സേനകൾ തമ്മിൽ ഉടലെടുത്ത സ്റ്റാൻഡോഫിനു ശേഷം ലൈറ്റ് ടാങ്കുകളുടെ പ്രസക്തി വെളിപ്പെട്ടു.

Representative image. Photo Credits:: Zeferli/ istock.com
Representative image. Photo Credits:: Zeferli/ istock.com

ചൈനയുടെ കൈവശം ധാരാളം ലൈറ്റ് ടാങ്കുകളുണ്ട്. ഇതെത്തുടർന്നാണ് സൊറാവറിന്‌റെ വികസനത്തിലേക്ക് ഡിആർഡിഒ കടന്നത്. ലാർസൻ ആൻഡ് ടൂബ്രോ കമ്പനിയുടെ സഹകരണവും പദ്ധതിക്കുണ്ട്.ഏപ്രിൽ, മേയ് മാസത്തിൽ സൊറാവറിന്‌റെ പരീക്ഷണങ്ങൾ നടക്കുമെന്നാണു കരുതപ്പെടുന്നത്.

ലഡാക്കിന്‌റെ വിജയി എന്നറിയപ്പെടുന്ന സൊറാവർ സിങ് കലൂറിയയുടെ പേരിലാണു ടാങ്ക് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൊറാവർ ജമ്മു രാജാവായ രാജാ ഗുലാബ് സിങ്ങിനു കീഴിലായിരുന്നു സൈനികസേവനം.വികസനഘട്ടം പൂർത്തിയായി സൈന്യത്തിന്‌റെ ഭാഗമാകുന്നതോടെ, ചൈനയുടെ സെഡ്ടിക്യു ബാറ്റിൽ ടാങ്കിനു മികച്ചൊരു മറുപടിയാകും സൊറാവർ. നിർമിത ബുദ്ധിയും ഡ്രോണുകളുമായി സംയുക്ത ദൗത്യങ്ങളിലേർപ്പെടാനുള്ള ശേഷിയും ഭാരക്കുറവും ഉയർന്ന ആക്രമണശേഷിയും ഈ ടാങ്കിന് നിർണായകമായ ഒരു സ്ഥാനം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT