ADVERTISEMENT

ലഡാക്കിൽ ഒരു പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ അപ്പാഷെ ഹെലികോപ്റ്റർ മുൻകരുതൽ ലാൻഡിങ് നടത്തിയിരുന്നു. മുൻകരുതലെടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. അതേസമയം രണ്ടു മാസങ്ങൾക്കുള്ളിൽ, സുരക്ഷാ ആശങ്കകൾക്ക് അടിവരയിടുന്ന നാല് നഷ്ടങ്ങളാണ് യുഎസ് സൈന്യത്തിന് സംഭവിച്ചത്. യുഎസ് നിർമിച്ച അപാഷെ  ആക്രമണ ഹെലികോപ്റ്ററുകളിലെ ഇലക്ട്രിക്കൽ പവർ ജനറേറ്ററുകളുടെ തകരാറുകളിൽ വർദ്ധനവുണ്ടായതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്.

ചുരുങ്ങിയത് നാല് പതിറ്റാണ്ടായുള്ള പ്രവർത്തനത്തിൽ, കഴിഞ്ഞ ഒന്നര മാസമായി ബോയിങ്ങിന്റെ  എഎച്ച്-64 അപ്പാഷെ  ഹെവി അറ്റാക്ക് ഹെലികോപ്റ്ററിന് നല്ല സമയമല്ല. 2015ലെ ഇന്ത്യ-യുഎസ് സൈനിക കരാറിന് ശേഷം വാങ്ങിയ 22 അപ്പാഷെ ഹെലികോപ്റ്ററുകൾ ഐഎഎഫ് പ്രവർത്തിപ്പിക്കുന്നത്.

നിലവിൽ യുഎസ്, ഇസ്രയേൽ, യുകെ, സൗദിഅറേബ്യ, നെതർലാന്റ്സ്, ഈജിപ്റ്റ്, കുവൈറ്റ്, ഗ്രീസ്, സിംഗപ്പൂർ, ജപ്പാൻ തായ്‌വാൻ, സൗത്ത് കൊറിയ, ഇന്ത്യ തുടങ്ങിയ 16 രാജ്യങ്ങളിലും യുഎസ് സൈന്യവും പ്രതിരോധ സേനയും  ഈ അപ്പാഷെ  ഉപയോഗിക്കുന്നു.

അപ്പാഷെ എഎച്ച്–64ഇ

ലോകത്തിലെ ഏറ്റവും മികച്ച മൾട്ടി റോൾ ഹെവി അറ്റാക്ക് ഹെലികോപ്റ്ററാണ് അപ്പാഷെ എഎച്ച്–64ഇ. നൂറിലധികം ചലിക്കുന്ന ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്കുചെയ്യാനും അതിൽ 16 എണ്ണത്തിനെ വരെ ഒരേ സമയം ആക്രമിക്കാനും ശേഷിയുണ്ട് ഈ പുതു തലമുറ ഹെലികോപ്റ്ററുകൾക്ക്. 1986ൽ യുഎസ് ആർമിയുടെ ഭാഗമായ അപ്പാഷെ ലോകത്തെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരനായാണ് അറിയപ്പെടുന്നത്.

apache-1 - 1

അപ്പാഷെയുടെ പ്രധാന സവിശേഷത

AH-64E Apache അപ്പാഷെ ഗാർഡിയൻ എന്നും അറിയപ്പെടുന്നു, 1984 മുതൽ ആകാശത്ത് ആധിപത്യം പുലർത്തുന്ന AH-64 ആക്രമണ ഹെലികോപ്റ്ററിന്റെ ഏറ്റവും നൂതനമായ വകഭേദമാണ്. ബോയിങാണ് നിർമ്മിച്ചത്, പല രാജ്യങ്ങളും ഈ ഹെലികോപ്റ്ററുകൾ പ്രതിരോധനിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫയർ പവറും പ്രകടനവും:

പവറിനും ലിഫ്റ്റ് കപ്പാസിറ്റിക്കുമുള്ള ഇരട്ട ടർബോഷാഫ്റ്റ് എൻജിനുകൾ.30mm M230 ചെയിൻ ഗൺ കനത്ത ഫയർ പവറിനായി ഫ്യൂസ്‌ലേജിന് കീഴിൽ ഘടിപ്പിച്ചിരിക്കുന്നു. എജിഎം-114 ഹെൽഫയർ മിസൈലുകൾ, ഹൈഡ്ര 70 റോക്കറ്റ് പോഡുകൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന ആയുധങ്ങൾക്കായുള്ള സംവിധാനങ്ങളുമുണ്ട്.

apache-2 - 1

സാങ്കേതികവിദ്യയും രൂപകൽപ്പനയും:

പൈലറ്റും, കോ-പൈലറ്റ്/ഗണ്ണറും അടങ്ങിയ 2 പേരുള്ള ക്രൂവിന് വേണ്ടി വിപുലമായ ഡിജിറ്റൽ കണക്റ്റിവിറ്റിയുള്ള കോക്ക്പിറ്റ്, ടാർഗെറ്റിനും, മികച്ച രാത്രി കാഴ്ച കഴിവുകൾക്കുമായി സെൻസറുകൾ തുടങ്ങിയവ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com