Activate your premium subscription today
തുളസിച്ചെടി നട്ട് പരിപാലിക്കാത്ത ഹൈന്ദവഗൃഹങ്ങൾ ശുഷ്കമാണ്. വിശേഷപ്പെട്ട ഒരു സസ്യമായാണ് തുളസിയെ കാണുന്നത്. മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി തന്നെയാണ് തുളസിച്ചെടി എന്നാണ് വേദവ്യാസവിരചിതമായ ദേവീ ഭാഗവതത്തിൽ പറയുന്നത്. അതിനാൽ തന്നെ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിന് തുല്യമാണ് തുളസിച്ചെടിയെ ആരാധിക്കുന്നത്. ലക്ഷ്മീദേവി തുളസി ചെടിയായി മാറിയതിനു പിന്നിൽ ഒരു കഥയുണ്ട്.
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വീടിന്റെ ഈശാനകോണും (വടക്കുകിഴക്കേ മൂല) വടക്കുഭാഗവും പ്രത്യേകം പരിപാലിക്കണം.
ഭാരതീയ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സസ്യങ്ങളിൽ ഒന്നാണ് തുളസി. തുളസി എന്ന് പറയുമ്പോൾ സാധാരണ എല്ലാവരും കൃഷ്ണതുളസിയാണ് സങ്കൽപ്പിക്കുക. എന്നാൽ രാമതുളസി, കർപ്പൂര തുളസി, അഗസ്ത്യ തുളസി, കാട്ടു തുളസി, മധുര തുളസി എന്നിങ്ങനെ അനേകം തുളസികളുണ്ട്. തുളസിക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണ് ഒരു പ്രാവശ്യം
'ജോത്സ്യരേ ഓർമവച്ച കാലം മുതൽ കണ്ടിട്ടുള്ള എല്ലാവരും എനിക്ക് ശനിയാണെന്ന് എപ്പോഴും പറയാറുണ്ട്. ഇതിന് ഒരവസാനമില്ലേ?' രാവും പകലും മാറിമാറി വരുന്നത് പോലെ ഏഴരശ്ശനിയും കണ്ടകശനിയും മാറിവരും. ശനി നേരെയും വക്രഗതിയിലും സഞ്ചരിക്കുന്നു.
പുരികങ്ങളുടെ പ്രത്യേകതകൾ സ്വഭാവ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വളഞ്ഞ പുരികക്കൊടികളുടെ ഉടമകൾ മറ്റുള്ളവരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിവുള്ളവരായിരിക്കും. മറ്റുള്ള വ്യക്തികളിലൂടെയായിരിക്കും ഇത്തരക്കാർ തങ്ങളുടെ ലോകം വികസിപ്പിച്ചെടുക്കുന്നത്.
ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങൾക്കും സംഖ്യയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരുണ്ട്. പുതിയ സിം കാർഡ് എടുക്കുമ്പോൾ, ഫോൺ നമ്പർ മാറുമ്പോൾ, വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ, പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം വിരളമാണ്. ഓരോ
പാലക്കാട് ജില്ലയിലുള്ള കൽപാത്തി ഗ്രാമത്തിൽ എല്ലാ വർഷവും നടക്കുന്ന ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ഭാരതപ്പുഴയുടെ പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ശിവപാർവതി ക്ഷേത്രമാണ് കൽപ്പാത്തി ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. സമീപ
ചെറുതും വലുതുമായ അനേകം യാത്രകൾ നാം നിത്യവും ചെയ്തുകൊണ്ടേയിരിക്കുന്നു. ഒരർഥത്തിൽ ജീവിതം തന്നെ ഒരു യാത്രയാണ്. ഉല്ലാസ യാത്ര, തീർഥയാത്ര, പഠനയാത്ര, ഔദ്യോഗിക യാത്ര അങ്ങനെ അങ്ങനെ പല യാത്രകൾ. സുഹൃത്തുക്കളോടൊപ്പമോ, കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമൊപ്പമോ തനിച്ചുള്ളതോ അങ്ങനെ ഏതുതരം യാത്രയുമാകാം. എല്ലാ
ജന്മനക്ഷത്രവും ജന്മരാശിയുമെല്ലാം ആളുകളുടെ സ്വഭാവത്തെ സ്വാധീനിക്കും എന്നത് എല്ലാവർക്കുമറിയാം. എന്നാൽ ജനന സമയത്തിനും സ്വഭാവത്തിനും വളരെ അടുത്ത ബന്ധമുണ്ട്. ആ സമയത്തെ ഗ്രഹങ്ങളുടെ നിലയും മറ്റും അനുസരിച്ചാണ് ജ്യോതിശാസ്ത്രം ആളുകളുടെ സ്വഭാവവും ജീവിതരീതിയും സൗഭാഗ്യങ്ങളുമൊക്കെ കണക്കാക്കുന്നത്. അർധരാത്രി 12
രാശിപ്രകാരം 12 രാശികളിൽ ഓരോന്നിനും അതിന്റേതായ ശക്തിയും ബലഹീനതകളുമുണ്ട്. ഓരോ രാശികളിൽ ജനിക്കുന്നവരുടെ ചിന്താഗതികൾ , ലക്ഷ്യം ഇവ വ്യത്യസ്തമായിരിക്കും. ബുദ്ധിപൂർവം നീങ്ങി ജീവിതത്തിൽ വളരെവേഗം നേട്ടം കൊയ്യാൻ സാധിക്കുന്ന ചില രാശിക്കാരുണ്ട്.
ശുക്രദശാകാലമാണ് ഏറ്റവും മികച്ചതെന്നാണ് പലരുടെയും ധാരണ ശുക്രദശ വന്നിട്ടും നല്ല ഫലം ഒന്നും കിട്ടുന്നില്ലെന്നും ചിലരൊക്കെ പരാതിപ്പെടാറുണ്ട്. ജാതകത്തിൽ ശുക്രന് മൗഢ്യം ഉണ്ടെങ്കിലും ഗുണഫലങ്ങൾ കുറയും. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലിഷുകാർ ശുക്രന് കൊടുത്തിരിക്കുന്നത്. ഭാരതീയ വിശ്വാസമനുസരിച്ച് ശുക്രൻ അസുരഗുരുവാണ്. മഞ്ഞുകണത്തിൽ സൂര്യ രശ്മികൾ തട്ടി തിളങ്ങുന്നത് പോലെ തോന്നും ശുക്രനെ ആകാശത്തു കാണുമ്പോൾ. ശുക്രന്റെ ദിവസം വെള്ളിയും രത്നം വജ്രവും നിറം വെള്ളയുമാണ്.
മിക്ക ഭവനങ്ങളിലും ചെറുകാറ്റിൽ മണിനാദം പൊഴിച്ചുകൊണ്ടു തൂങ്ങിയാടുന്ന കാറ്റാടി മണികൾ കാഴ്ചയ്ക്കു മനോഹരമാണെന്നതിനൊപ്പം തന്നെ, ഭവനത്തിൽ അനുകൂലമായ അന്തരീക്ഷവും സന്തോഷവും നിറയ്ക്കുന്ന ഒന്നാണ്.
തുലാമാസത്തിൽ ആചരിക്കുന്ന സ്കന്ദ ഷഷ്ഠി വ്രതത്തിലൂടെ സ്വയം പാപമുക്തി ലഭിക്കുന്നതിനൊപ്പം സന്താനഭാഗ്യം, സന്താന അഭിവൃദ്ധി എന്നിവയെല്ലാം ഉണ്ടാകുന്നു എന്നാണ് വിശ്വാസം. സ്കന്ദ ഷഷ്ഠി വ്രതാനുഷ്ഠാനത്തിലൂടെ ഭഗവാൻ സുബ്രഹ്മണ്യനെയാണ് പ്രീതിപ്പെടുത്തുന്നത്. സർവാഭീഷ്ടദായകമായ ഷഷ്ഠി വ്രതത്തിലൂടെ ലഭിക്കുന്നതിന്റെ
തുലാമാസത്തിൽ വരുന്ന ശുക്ലപക്ഷത്തിലെ ആറാമത്തെ ദിവസം അഥവാ ഷഷ്ഠി തിഥിയിലാണ് സ്കന്ദഷഷ്ഠി ആഘോഷിക്കുന്നത്. പരമശിവന്റെയും പാർവതിയുടെയും പുത്രനായ സ്കന്ദന്റെ അഥവാ മുരുകന്റെ ദിനമാണ് സ്കന്ദ ഷഷ്ഠി. ഈ പുണ്യദിനത്തിൽ ഭക്തർ വ്രതമനുഷ്ഠിച്ച് ദേവനെ ആരാധിച്ച് സ്കന്ദന്റെ അനുഗ്രഹം തേടുന്നു.
വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചനയായി നിമിത്തത്തെ കണക്കാക്കുന്നു. നിമിത്തശാസ്ത്രം എന്നൊരു ശാസ്ത്രശാഖ തന്നെ ഭാരതീയ ജ്യോതിഷത്തിൽ ഉണ്ട്. ഒരു സംഭവത്തിന്റെ കാര്യകാരണങ്ങള് വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാര് കണക്കാക്കുന്നത്. മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ
ഓരോ രാശിയിലും ജനിച്ചവർക്ക് പൊതുവായ ചില ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും. എന്നാൽ ജീവിതത്തിൽ എല്ലാം ആഗ്രഹിച്ചത് നേടുന്ന ചില രാശിക്കാരുണ്ട്. അക്വേറിയസ്, സ്കോർപിയോ, ജെമിനി എന്നീ രാശിക്കാരാണ് ആ ഭാഗ്യവാന്മാർ. കരുത്തന്മാരും ബുദ്ധിമാന്മാരുമാണ് ഈ രാശിക്കാരെന്നാണ് പൊതുവെ പറയാറ്. ഇത് സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇവയുടെ രാശിഫലങ്ങൾ.
ഗൃഹപ്രവേശം, വിവാഹം എന്നിവയ്ക്ക് മുഹൂർത്തം നോക്കുന്ന പതിവുണ്ട്. എന്നാൽ ജീവിതത്തിലെ ഏതു കാര്യവും ആരംഭിക്കുന്നതിന് മുന്നേ നാൾ നോക്കുന്നത് അനുകൂല ഫലം നൽകുമെന്നാണ് വിശ്വാസം.
ദീപങ്ങളുടെ ഉത്സവമാണു ദീപാവലി. തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവം. ചാന്ദ്രപക്ഷ രീതിയിലുള്ള ആശ്വിനമാസത്തിലെ കറുത്ത പക്ഷ ചതുർദശി വരുന്ന ദിവസം ദീപാവലി എന്നതാണു കേരളീയരീതി.
വിളക്കു കത്താൻ എണ്ണ വേണം; എന്നാൽ തിരി എണ്ണയിൽ മുങ്ങാനും പാടില്ല. എണ്ണയിൽ മുങ്ങിക്കിടന്നാൽ തിരി കത്തില്ല. വിളക്കിലെ തിരി പോലെയാണു ജീവിതവും. ലോകസുഖങ്ങളിൽ മുഴുകി ജീവിക്കുമ്പോൾ തന്നെ അതിനോട് അകലംപാലിക്കാനും കഴിയണം. ഭൗതികതയിൽ ആണ്ടുപോയാൽ ജീവിതത്തിൽ ആനന്ദവും ജ്ഞാനവും നിറയ്ക്കാൻ അശക്തരാവും.
ഉത്തരേന്ത്യക്കാർ ധന്വന്തരിദേവനെ ആരാധിക്കുന്ന ഒരു ഉത്സവമാണ് ധൻതേരസ്. ധന്വന്തരി ഭഗവാൻ സന്തോഷവും സമൃദ്ധിയും നൽകുന്നു. എല്ലാ വർഷവും കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിലാണ് വിശ്വാസികൾ ഈ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നത്.ഈ വർഷം ധൻതേരസ് വരുന്നത് 2024 ഒക്ടോബർ 29നാണ്. ത്രയോദശി തിഥി ഒക്ടോബർ 29 ന് രാവിലെ
തിന്മയുടെ കൂരിരുട്ടിനു മേൽ നന്മയുടെ വെളിച്ചം നേടുന്ന വിജയത്തിന്റെ ഉത്സവം. ദീപാവലി ആഘോഷത്തെക്കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്. ലക്ഷ്മീദേവി അവതരിച്ച ദിവസമാണിതെന്നാണു പ്രധാന ഐതിഹ്യം.
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ വിരളമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിവസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ കൂടുതൽ കടത്തിലേക്കു കൂപ്പുകുത്തും എന്ന് ജ്യോതിഷ വിദഗ്ധർ പറയാറുണ്ട്. കാര്ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി
കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിൽ അട്ടേങ്ങാനത്ത് സ്ഥിതിചെയ്യുന്ന അതിപുരാതനമായ ശിവ ക്ഷേത്രമാണ് ബേളൂർ ശ്രീ മഹാശിവ ക്ഷേത്രം. കുംഭമാസത്തിൽ ശിവരാത്രിയോടനുബന്ധിച്ച് അഞ്ചു ദിവസമാണ് ഇവിടെ ഉത്സവം നടക്കുന്നത് .കൊടിയേറ്റിന് തലേദി വസത്തെ കലവറ നിറയ്ക്കൽചടങ്ങിനായി നാടിന്റെ നാനഭാഗങ്ങളിൽ നിന്നും
ഒരു കഥ ആളുകൾ വായിച്ചു തുടങ്ങണമെങ്കിൽ ആ കഥയുടെ പേര് നല്ലതായിരിക്കണം. സിനിമയുടെ പേരുകൾ ശ്രദ്ധിച്ചിട്ടില്ലേ? ചില സിനിമ പേരുകേട്ടാൽ അപ്പോൾ തന്നെ പോയി കാണണം എന്നു തോന്നും. മറിച്ച് തോന്നുന്ന ചിത്രങ്ങളുമുണ്ട്. മനുഷ്യന്റെ കാര്യത്തിലും അതുപോലെ തന്നെയാണ്. ചില പേരിനോട് നമുക്ക് സ്നേഹവും അടുപ്പവുമൊക്കെ തോന്നും.
എല്ലാ മലയാള മാസത്തിലും വരുന്ന ആയില്യം നാൾ നാഗദേവതകൾക്കു പ്രധാനമാണ്. തുലാ മാസത്തിലെ ആയില്യം 2024 ഒക്ടോബർ 26 ശനിയാഴ്ചയാണ്. തുലാത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്നാണ് അറിയപ്പെടുന്നത് . അന്നേദിവസം വ്രതം അനുഷ്ഠിച്ചു ആയില്യപൂജ തൊഴുന്നതും നൂറും പാലും വഴിപാടായി സമർപ്പിക്കുന്നതും സവിശേഷഫലദായകമാണ്. സർപ്പ
ഒരു വ്യക്തിയുടെ ദിവസം ആരംഭിക്കുന്നത് ഉറക്കം ഉണരുമ്പോഴാണ്. ഉറക്കമുണർന്നാൽ ആദ്യം കാണുന്ന കാഴ്ചയെയാണ് കണി ആയി പറയുന്നത്. ചില വസ്തുക്കൾ കണി കാണുന്നത് ദൗർഭാഗ്യമാണ്. ഒരു ദിവസത്തെ മുഴുവൻ സ്വാധീനിക്കുവാൻ പ്രഭാതത്തിലെ കണിയിലൂടെ സാധിക്കുമെന്നാണ് വിശ്വാസം.
ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക1/4) ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.
മുറ്റത്തെ ഒന്ന് രണ്ട് ടൈൽ പൊട്ടിയിട്ടുണ്ട്, അത് പതുക്കെ മാറ്റിയാൽ മതി എന്ന് പലരും ചിന്തിക്കും എന്നാൽ അത് തെറ്റാണെന്ന് ഫെങ്ഷൂയി പറയുന്നു. ഐശ്വര്യം ഉണ്ടാകാനും ദോഷങ്ങളകറ്റാനും അത് ഉടനെ മാറ്റി പുതിയത് ഇടണം. പൊട്ടിയ ടൈലിന് മുകളിലൂടെ നടക്കുന്നത് നെഗറ്റീവ് എനർജി വീട്ടിലേക്ക് കൊണ്ടുവരും. കേടായഇലക്ട്രിക്
ദുബായിൽ നിർമിച്ച 200.53 ഗ്രാം തൂക്കമുള്ള കിരീടം ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് സമർപ്പിച്ചത്. ഇന്നലെ പന്തീരടി പൂജയ്ക്കും ഉച്ചപ്പൂജയ്ക്കും സ്വർണക്കിരീടം ഭഗവാനു ചാർത്തി. കഴിഞ്ഞ ഒക്ടോബറിൽ രതീഷ് മോഹൻ സ്വർണ ഓടക്കുഴൽ സമർപ്പിച്ചിരുന്നു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ
ജ്യോതിഷ രത്നശാസ്ത്രരംഗത്ത് ധാരാളമായി ഉപയോഗിക്കുന്ന രത്നമാണ് ഓപൽ. ചന്ദ്രനുമായി ബന്ധപ്പെട്ട രത്നമായി കണക്കാക്കുന്നു. ഈ രത്നം എല്ലാവർക്കും ധരിക്കാം. ഓപൽ ധരിച്ചാൽ നല്ല ഓർമശക്തിയും മാനസിക കഴിവും ശക്തിയും വർധിക്കും എന്നാണ് വിശ്വാസം. താരതമ്യേന കുറഞ്ഞ വില മുതൽ വളരെ ഉയർന്ന വില വരെയുള്ള ഓപലുകൾ ലഭ്യമാണ്.
വാസ്തുശാസ്ത്രം ഒക്കെ നോക്കി വീട് നിർമ്മിച്ചാണ് താമസം തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല , എല്ലാത്തിനും തടസ്സം , മനസമാധാനത്തോടെ താമസിക്കാൻ പറ്റുന്നില്ല എന്നിങ്ങനെയൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
സ്വാമി വിവേകാനന്ദൻ ചിന്മുദ്രയുടെ രഹസ്യമറിയാൻ വേണ്ടിയാണ് കേരളത്തിലേക്ക് വന്നതെന്നാണ് പറയപ്പെടുന്നത്. വിരലുകൾ പ്രത്യേക രീതിയിൽ ചേർത്തുവയ്ക്കുന്നതും മടക്കിവയ്ക്കുന്നതുമൊക്കെയാണ് കൈമുദ്രകൾ. കഥകളിയിലും നൃത്തത്തിലുമെല്ലാം ഇതുപയോഗിക്കുന്നു. പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടാണ് ഓരോ വിരലുകളെയും കണക്കാക്കുന്നത്.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ പുള്ളിസന്ധ്യവേലയുടെ മൂന്നാം ദിവസത്തെ പ്രഭാത ശ്രീബലി എഴുന്നള്ളിപ്പും വിളക്കിനെഴുന്നള്ളിപ്പും ഭക്തിസാന്ദ്രമായി. ചിറക്കടവ് തിരുനീലകണ്ഠൻ തിടമ്പേറ്റി. രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യവേലയുടെ പ്രധാന ചടങ്ങുകൾ.
ഇന്ന് കന്നി മാസത്തിലെ പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന പുണ്യദിനം . മഹാദേവന് പ്രധാനമായ പ്രദോഷ സന്ധ്യയിൽ കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീമന്ത്രം ജപിക്കാം.
നവരാത്രിക്ക് ശേഷം ചില നാളുകാരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലമാണ്. ദേവീ പ്രീതിയാൽ ഇക്കൂട്ടരുടെ ജീവിതത്തിലുണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീങ്ങി ജീവിതം മെച്ചപ്പെടും.
ദേവി സിദ്ധിദാത്രിയായി വിളങ്ങുന്ന നാളാണ് നവരാത്രിയുടെ അവസാനദിവസമായ ഒമ്പതാം നാൾ. സർവ സിദ്ധികളുടെയും ഉടമയായ ദേവിയെ പൂജിക്കുകയാണ് ഈ ദിനത്തിൽ ചെയ്യുന്നത്. സിദ്ധിദാത്രി സർവ്വതും തരുന്നവളാണ്. അറിവിന്റെ ദേവതയാണ്. ദുര്ഗ്ഗമാസുരൻ തട്ടിക്കൊണ്ടുപ്പോയി ഗൂഢമായി വെച്ച വേദത്തെ (അറിവിനെ) തിരിച്ച് എല്ലാവര്ക്കും
നവരാത്രികാലത്തെ ദുർഗ്ഗാഷ്ടമി ദിവസമാണ് പൂജവയ്ക്കേണ്ടത്. ഇതനുസരിച്ചു 2024 ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് പൂജവയ്പ്പ് നടത്തണം . ഭവനത്തിലോ ക്ഷേത്രത്തിലോ പൂജവയ്ക്കാവുന്നതാണ്.
ശരദ് നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് പൂജവയ്പ്പ്. ഗ്രന്ഥങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ദേവിക്കുമുന്നിൽ സമർപ്പിച്ചു പൂജിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും സരസ്വതീ സങ്കൽപ്പത്തിൽ പൂജവയ്പ്പു നടത്താവുന്നതാണ്. ശരദ് നവരാത്രിയിൽ അസ്തമയത്തിന്അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്.
പ്രപഞ്ചശക്തിയായ ദേവിക്കു പല ഭാവങ്ങളുണ്ട്. സാത്വികഭാവത്തിന്റെ നൈർമല്യം പേറുന്ന ദേവി തന്നെ സംഹാരമൂർത്തിയുടെ ഘോരരൂപവും കൈക്കൊള്ളും. അധർമങ്ങളെയും അനീതികളെയും ഇല്ലായ്മ ചെയ്യാനായി ഭദ്രകാളിയായും രക്തചാമുണ്ഡിയായും മഹിഷാസുരമർദിനിയായുമെല്ലാം ദേവി അവതരിക്കുന്നുവെന്നു പുരാണങ്ങൾ. ‘‘മാതർമേ മധുകൈടഭഘ്നി
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി ബ്രാഹ്മണ കുടുംബങ്ങളിലും ചില ക്ഷേത്രങ്ങളിലും നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു. .നവരാത്രിയുടെ ആദ്യ ദിവസം ഗണപതി പൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്നവർ സരസ്വതി, പാർവതി, ലക്ഷ്മി
ജീവിതത്തിൽ വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് പല സൂചനകളും നമ്മുടെ കൺമുന്നിൽ എത്താറുണ്ട്. എന്നാൽ പലരും അത് തിരിച്ചറിയാത്തതുമൂലം വേണ്ടത്ര പ്രാധാന്യം കൽപ്പിക്കാറില്ല. ഇത്തരത്തിലുള്ള പല കാര്യങ്ങളും പ്രകൃതി തന്നെ നൽകുന്ന സൂചനകളാണെന്ന് ലക്ഷണശാസ്ത്ര വിദഗ്ധർ പറയുന്നു. വീട്ടിൽ
നവരാത്രിയുടെ ആറാം ദിവസം ദേവി കാത്യായനി പൂജയാണ് നടത്തേണ്ടത്. വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവൾ എന്നാണ് കാത്യായനിയുടെ അർഥം. ദേവിയെ ആരാധിക്കുന്നവരും വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു. ശുദ്ധതയിലേക്കുള്ള പ്രയാണത്തിൽ ഓരോ ആത്മാവിനും കാത്യായനീദേവിയുടെ അനുഗ്രഹം അത്യന്താപേക്ഷിതമാണ്.
ഈ ഭൂമി തന്നെ ദേവി. എത്ര ഉദാത്തമായ സങ്കൽപമാണത്!ഭൂമിയെ ദേവിയായി ആരാധിക്കണം എന്നതിനർഥം ഭൂമിയെ സ്വാർഥലാഭത്തിനായി ഉപയോഗിച്ചു നശിപ്പിക്കരുത് എന്നു തന്നെയാണ്.
വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ, പുതിയ സിം കാർഡ് എടുക്കുമ്പോൾ, പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം കുറവാണ്. ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ട്. സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പറയുന്നത് ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യക
പ്രപഞ്ചസ്പന്ദനത്തിന്റെ കാരണമായ ആദിപരാശക്തി തന്നെ വിവിധ ദേവീഭാവങ്ങളായി നമുക്കു മുന്നിൽ അവതരിക്കുകയാണ്. ശക്തിസ്വരൂപിണിയായ ദുർഗയും രൗദ്രഭാവത്തിലെത്തുന്ന ഭദ്രകാളിയും സംഹാരരൂപിണിയായ മഹിഷാസുരമർദിനിയും ഐശ്വര്യദേവതയായ മഹാലക്ഷ്മിയും വിദ്യാദേവതയായ സരസ്വതിയുമെല്ലാം ആദിപരാശക്തിയുടെ ചൈതന്യഭാവങ്ങൾ. ‘‘മഹാകാളീ
സ്കന്ദജനനിയുടെ ആരാധനയാണ് നവരാത്രിയുടെ അഞ്ചാം ദിവസം നടക്കുക. ശിവശക്തിക്ക് യോഗശക്തിയാൽ ഉണ്ടായ പുത്രനാണ് സുബ്രഹ്മണ്യൻ. സുബ്രഹ്മണ്യൻ ഊർജരൂപത്തിലവതരിച്ച സമയം അഗ്നി ആ ഊർജത്തെ ആവാഹിക്കുവാൻ ശ്രമിച്ചു .
നവദുർഗ്ഗാ സങ്കല്പം അനുസരിച്ച് നവരാത്രിയുടെ നാലാമത്തെ ദിവസത്തിൽ ആരാധിക്കേണ്ട ദേവീ സ്വരൂപം കൂഷ്മാണ്ഡ എന്ന പേരിൽ അറിയപ്പെടുന്നു.
നിറങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ഓരോരുത്തർക്കും ഓരോ നിറങ്ങളോടാണ് ഇഷ്ടം .ഓരോ രാശിക്കാര്ക്കും ഓരോ ഭാഗ്യ നിറങ്ങളുണ്ട് .സൂര്യരാശിപ്രകാരം നിത്യവും ഈ നിറത്തിലുള്ള വസ്ത്രമോ ആഭരണമോ മറ്റു വസ്തുക്കളോ ഉപയോഗിച്ചാൽ അത് ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരുമെന്നാണ് വിശ്വാസം . അപ്രതീക്ഷിത ഭാഗ്യവും
പ്രകൃതിയെന്ന ശക്തിയാണു പ്രപഞ്ചപുരുഷന്റെ നിലനിൽപിന് ആധാരമെന്നു ഭാരതീയ തത്വചിന്ത. പ്രകൃതി–പുരുഷതത്വം എന്ന ആശയം തന്നെ ആ ചിന്തയിൽനിന്ന് ഉയരുന്നതാണ്. പ്രകൃതി എന്നതു സ്ത്രീത്വത്തിന്റെ പ്രതീകം. പ്രകൃതിയെ ആരാധിക്കുക എന്നാൽ സ്ത്രീത്വത്തെ ആരാധിക്കുക എന്നു കൂടിയാണ്. സ്ത്രീയെന്ന ശക്തിസ്വരൂപിണിയെ ദേവിയായി
അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഘണ്ഡാദേവിയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ദിവസം നടത്തേണ്ടത്. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. ദേവിക്ക് പത്തുകൈകളുണ്ട്. ഓരോ കൈകളിലുമായ് പത്മം,
Results 1-50 of 2872