Activate your premium subscription today
ആകാശത്ത് ഉരുണ്ടു കൂടുന്ന കാര്‍ മേഘങ്ങളെ നോക്കി ദിനേശന് നെടുവീര്‍പ്പിട്ടു. കാരണം മഴയെങ്ങാന്‍ ഒന്ന് പെയ്താല്‍ വീട് മുഴുവന്‍ ചോര്‍ന്നു ഒലിക്കും. മുന്‍ ഭാഗത്തെ ചുമര് പോലും പൊളിച്ചിട്ടിരിക്കുകയാണ്. മാത്രമല്ല ഇത്തവണ മണ്‍സൂണ്‍ നേരത്തെ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പത്രക്കുറിപ്പും ഉണ്ടായിരുന്നു.
പനിനീർപ്പൂവിന്റെ ചിത്രം തുന്നിപ്പിടിപ്പിച്ച തൂവാല കയ്യിലെടുത്തു അതിലേക്ക് വൃത്തിയാക്കിയ ആ കല്ലുകളെല്ലാം എടുത്തുവെച്ചു. നാളെ മീറ്റിങ്ങിൽ വെച്ച് പരസ്യമായിത്തന്നെ അവൾക്കിത് തിരികെ കൊടുക്കണം. അയാൾ കല്ലുകൾ അപഹരിച്ചോടിയ കഥ പരസ്യമായി തന്നെയല്ലേ അവൾ ഗ്രൂപ്പിൽ പങ്കുവെച്ചത്!!
മരിക്കുന്നതിന് മുൻപ് ഒന്ന് റിലാക്സ് ചെയ്യണമെന്ന് അവൾക്ക് തോന്നി. ഗൾഫിൽ നിന്നും കൊണ്ട് വന്ന, ആ പാനസോണിക്ക് ടേപ്പ് റിക്കോഡറിൽ നിന്ന് സംഗീതം ഒഴുകി കൊണ്ടിരുന്നു. പിന്നീടവൾ പുതിയതായി ഫിറ്റ് ചെയ്ത ആ ഫാൻ ഓൺ ചെയ്തു, ഒരു കസേര വലിച്ചിട്ട് കാറ്റ് കൊള്ളാനായി ഫാനിന്റെ താഴെയിരുന്നു.
ഇടയ്ക്ക് ഇടയ്ക്ക് ഇടി കൂടി ബട്ടണുകൾ അധികം വാഴാത്ത ഒരു യൂണിഫോം ഷർട്ട് ആയിരുന്നു അവന്റെ. അത് കൂടാതെ ഷർട്ടിന്റെ കോളർ ആകെ പിന്നി നാശം ആയ അവസ്ഥയിലും. എന്തായാലും എനിക്ക് യൂണിഫോം ഇട്ട ഒരാളെ കൂടി കൂട്ട് കിട്ടിയിരിക്കുന്നു. ഞാൻ മനസ്സിൽ സന്തോഷിച്ചു.
ആർക്കെങ്കിലും അസുഖമോ മറ്റോ ആയിരുന്നെങ്കിൽ ഇത്രയും തുക കൊടുക്കുന്നതിൽ ഒരു അർഥമൊക്കെയുണ്ട് ഇത്, അങ്ങനെയല്ലല്ലോ. വീട്ടിൽ പറഞ്ഞാൽ ഭാര്യയും ചിലപ്പോൾ അങ്ങനെ ചോദിക്കാൻ സാധ്യതയുണ്ട്. പോക്കറ്റ് അടിച്ചു പോണവർക്കൊക്കെ കാശു കൊടുക്കാൻ നിന്നാൽ ഇവരൊക്കെ
അവരുടെ പ്രിയപ്പെട്ട ഇളം മഞ്ഞ നിറത്തിലുള്ള ജേഴ്സിയണിഞ്ഞ് സുഹൃത്തുക്കൾ കളിക്കളത്തിൽ നിറയുമ്പോൾ കാണികളിൽ ഒരാളായി തന്റെ ജേഴ്സിയും അണിഞ്ഞ് സഈദും ഉണ്ടാകും. ഫുട്ബോൾ മത്സരത്തിന് ശേഷം എല്ലാവരും ചേർന്ന് ചെറിയ യാത്രകൾ പോകും, ഭക്ഷണം കഴിക്കും, തമാശകൾ പറയും..
എനിക്ക് ശ്യാമയെ ഇഷ്ടമായിരുന്നില്ലേ..? അവൾക്കു എന്നേയും. എന്തോ ആ സത്യം ഞങ്ങൾ പരസ്പരം പറഞ്ഞില്ല. കാലം കടലു പോലെയാണ്, തീരത്തെ മണലിൽ വരഞ്ഞതെന്തും തിരയാൽ മായ്ക്കും
വലിയൊരു പ്രകാശം പ്രശാന്തിന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി. ദേഹമാകെ തണുത്തുറയുന്നപോലെ തോന്നി. കനത്ത നിശബ്ദതയിൽ മനസും ശരീരവും ഭയപ്പാടിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയിരിക്കുന്നു. ശരീരമാകെ വിറക്കാൻ തുടങ്ങി. അതിതീവ്ര പ്രകാശം കൊണ്ട് ചുറ്റും
സ്വപ്നമോ സത്യമോ എന്നറിയാതെ അവൾ നീല മിഴികൾ വികസിപ്പിച്ചു വീണ്ടും അനിരുദ്ധനേയും ചിത്രലേഖയെയും മാറി മാറി നോക്കി. കാണുന്നതു സത്യം തന്നെ എന്ന് ചിത്രലേഖയുടെ നേത്ര ചലനങ്ങളിൽ നിന്നും ഉഷക്കു വ്യക്തമായി. വിശ്വാസം കൈവന്ന ഉഷ സന്തോഷാധിക്യത്താൽ,
കഥകളുടെയും കവിതകളുടെയും ലോകത്തേക്ക് വാതിൽ തുറക്കുകയാണ് ഇശൽ മാഹീന്റെ ‘ലിറ്റിൽ വൺസ് മൊമെന്റ്സ്’ എന്ന പുസ്തകം. രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ഇശലിന്റെ അനുഭവങ്ങളാണ് കഥകളായും കവിതകളായും പുസ്തകത്തിലേക്ക് പകർന്നിരിക്കുന്നത്.
എന്നാണു നീയെന്നിൽ ലഹരിയായത് എപ്പോളാണ്! നിന്റെ മിഴികളാണെനിക്ക് മരുന്നായത് നിന്റെ നേർത്ത കൈവിരൽ സ്പർശമാണെന്നിൽ കുളിരുകോരിയത്. ആൾക്കൂട്ടമറവിലും നിയെന്നെ ചുംബിച്ചപ്പോളാണ് ഞാനെന്നെ മറന്നത് നിന്റെ സാന്നിദ്ധ്യമാണെന്നിൽ കവിത പാകിയത് നിനക്കൊപ്പമാണ് പൂവും പൂമ്പാറ്റയും നുകർന്നൊരു ജീവിതമുണ്ടായത് ആകാശനീലിമ
"ഏതായാലും പത്രമിങ്ങു താ, ഇത്ര വിശേഷപ്പെട്ട വാർത്ത എന്താണെന്ന് ഞാനുമൊന്ന് നോക്കട്ടെ." "ഇത് മനസ്സിരുത്തി രണ്ടു മൂന്നു പ്രാവശ്യം വായിക്ക്" പ്രിയതമ വാർത്ത കാണിച്ചു തന്നു. വിവാഹവാർഷികത്തിൽ ഭാര്യക്ക് സമ്മാനമായി അറുപതുകാരൻ എവറസ്റ്റ് കീഴടക്കി.
ഒരു ചെറുകണ്ണുനീർ തുള്ളിയായി ഞാൻ ഈ ഭൂമിയിൽ ഉടലെടുത്തപ്പോൾ.. ഒരു നറുപുഞ്ചിരിയോടെ അവർ എന്നെ സ്വീകരിച്ചു അവരുടെ നെഞ്ചിലെ താളം കേട്ട് ഞാൻ മയങ്ങുമ്പോൾ ഈ പ്രപഞ്ചത്തിലെ ഏറ്റവും ഭാഗ്യവാനായി ഞാൻ മാറി. വേദനയെന്തെന്നറിയാത്ത നാളുകളിൽ ഒരു ചെറുനോവും എനിക്ക് ദുഃഖമായി എന്റെ വാശികളും പിടിവാശികളും കണ്ടു നിന്ന്
ഭാരതാംബയെന്ന നാമം ലോകമെങ്ങും മുഴങ്ങണം വിശ്വശാന്തി വളർത്തുവാൻ മുന്നിൽ നിന്നു നയിക്കണം എന്റെ ഭാരത ഭൂവിലെങ്ങും നൻമ മാത്രം വിളങ്ങണം സത്യസന്ധത കൈവിടാതെ വിശ്വ വിളക്കാകണം അന്ധതയിൽ നിന്നുയർന്നൊരു പൊൻ ഉഷസായ് തീരണം വിവിധ ഭാഷാ വേഷമോടെ അറിവിൻ പൊൻ കതിർ തൂകണം ജാതി മത ഭേദമില്ലാതെ നമ്മൾ ഒന്നായ് ചേരണം വീണ ചോരയിൽ
ഭ്രാന്തചിത്താ നിമിഷമൊന്ന് നിൽക്കു നീ. വന്ന വഴികളിൽ വസന്തം കാണാതെ വറുതി മോഹിച്ച് തീപ്പിടിപ്പിച്ചു നീ ധന്യ സ്വപ്നങ്ങളെ. ഓർമകളോടി ക്കളിച്ച വഴികളിൽ മുള്ളുപാകി മുറിപ്പെടുത്തി നീ ദയാരഹിതമായ്. ആരെത്തേടിയലഞ്ഞു വലഞ്ഞു നടക്കിലും വാടകയ്ക്കൊരു കൂര പോലും കിട്ടാത്ത നിലയായറിയുക. നിറവർണങ്ങൾ ഊയലാടും വേളകൾ
പൂവുമൊട്ടിട്ട നേരവും, പുഷ്പദലം കൊഴിഞ്ഞുപോയ നൊടിയും, സസ്യം മാത്രം അറിയും ചെറു രഹസ്യം.. ഞാനും; എന്നിലെ ആഹ്ലാദം അലയടിക്കും ചെറു മനസും, ചുണ്ടിൽ മൊട്ടിട്ടൊരു പുഞ്ചിരിയും എനിക്കുമാത്രം സ്വന്തം... കാലങ്ങൾ ഏറെ ദൂരം താണ്ടിയാലും; കൈകോർത്തു ജടാനരകൾ തഴുകി ഒതുക്കാൻ രണ്ടക്ഷികൾ എന്നിലേക്ക് ചേർന്നണയുന്നതാണ്
സ്നേഹത്തിൻ തണലിനായ്.. ഞാനലഞ്ഞപ്പോൾ!!! കണ്ടില്ല ഞാനെവിടെയും സ്നേഹം!! ഈ ഭൂവിലുണ്ട് സ്നേഹമെന്നെനിക്കറിയാം.... എവിടെയുണ്ടെനിക്കെന്നറിയില്ല സ്നേഹം? അലിയണം എനിക്കാ സ്നേഹത്തിൻ കയത്തിൽ: അനുഭവിക്കണമെനിക്കാ സ്നേഹമാം സത്യം
ഈ ഭൂമിയിൽ കാണപ്പെട്ട സൃഷ്ടി സ്ഥിതി പരിപാലകയാം സ്നേഹ നിധിയാണമ്മ ഒരിക്കലും വറ്റാത്ത വാത്സല്യ തേൻ ഉറവയാണമ്മ അതിരുകളില്ലാത്ത സ്നേഹ വാത്സല്യങ്ങൾ സദാ വാരി കോരി ചൊരിയും മക്കൾക്കായി മലപോലെ ആകാശത്തോളം മക്കൾ വളർന്നാലും എന്നും അമ്മയ്ക്ക് സ്വന്തം കുഞ്ഞു പൊൻകുഞ്ഞു നമ്മൾ അമ്മതൻ സ്നേഹ വാത്സല്യ ചിറകിനടിയിൽ ഏതു
കാവിലൊരു പാതയിലോരത്ത് നിന്നെ കണ്ടുമുട്ടിയ നേരം, പക്ഷികൾ പാടിയ ഗാനം പോലെ മനസ്സിൽ മന്ദാരമഴ പെയ്തു. വാക്കുകളില്ല, മൗനം മാത്രം, സ്നേഹത്തിൻ ചൂടുള്ള രാവുകൾ. നിലാവും സാക്ഷിയായി, നിഴലുകളിൽ സ്നേഹം പന്തലിച്ചു. ഒഴുകി വന്നത് മന്ദം മന്ദമാം പ്രണയം, തുളസിയിലമേലൊരു മഞ്ഞുതുള്ളി പോലേ. അക്ഷരമൊന്നുമില്ലാത്ത ഒരു
എന്റെ ഇഷ്ടങ്ങൾ പടിയിറങ്ങി പോയപ്പോൾ പകരം എത്തിയ ഇഷ്ടങ്ങളെ നെഞ്ചോടു ചേർത്തു. പക്ഷേ ആ ഇഷ്ടങ്ങൾ എന്നോട് അടുക്കാൻ പാടുപെടുന്നത് കണ്ടു വീണ്ടും വീണ്ടും നെഞ്ചോടു ചേർത്തു നിർത്തുമ്പോൾ അകന്നു അകന്നു പോവുന്ന ഇഷ്ടം.... എന്നാൽ ആരും അറിഞ്ഞില്ല അകന്നു പോകുന്ന ഇഷ്ടത്തെ ചേർത്തു നിർത്തുവാൻ ആയിരുന്നു ഞാൻ
ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല മൗനപ്രാർഥന അനന്തമായി നീണ്ട്പോയി എല്ലാവരും കണ്ണടച്ച് സ്വപ്നം കാണുകയായിരുന്നു ആർക്കാണ് ധൈര്യം ഉണ്ടായത് ആരാണ് ആദ്യം ഇരുന്നത് ആരും ഇന്നേവരെ ഇരുന്നീട്ടില്ലായിരുന്നു എല്ലാവരും ഇപ്പോഴും മൗനപ്രാർഥനയിലാണ് ആരും കണ്ണ് തുറന്നീട്ടില്ല ഇതേവരെ എവിടെയും എല്ലാവരും മൗനപ്രാർഥനയിലാണ്
പടിയിറങ്ങിപ്പോകണം ഇനിയൊരു തിരിച്ചുപോക്കില്ലാതെ, കണ്ണും മനസ്സും തുളുമ്പിയെന്റെ സങ്കടവും കടലെടുത്തു പോയ്.. സൂര്യൻ വേർപ്പെട്ട പകലുപോലെ ന്നുള്ളവും കൂരിരുൾ മൂടിക്കഴിഞ്ഞു, ജീവിതച്ചുമടേറ്റി ഞാനേറെ തളർന്നുപോയ്, ഇല്ല! ഒരത്താണിയെൻ ഭാരം ചുമക്കുവാൻ.. ഏതേതോ ശാഖികളിലെ തണലും കവർന്നു ഞാൻ, ഏതേതോ അരുവികളുടെ
എന്നെ കണ്ടതും അവളുടെ മുഖത്ത് പരിഭ്രമവും സന്തോഷവും ഒക്കെ മിന്നിമറഞ്ഞു. എന്താ എന്ന് ചോദിച്ചു അവൾ അടുത്തേക്ക് നടന്നുവന്നു. ഒരു ഹാപ്പി ബർത്ത് ഡേ പറയാൻ വന്നതാണ് എന്നു ഞാനും ചിരിച്ചു കൊണ്ട് പറഞ്ഞു. എന്നാ വേഗം പറഞ്ഞിട്ട് പൊയ്ക്കോ.
ജീപ്പിനടുത്തേക്ക് ആദ്യമോടിയെത്തിയത് ഒരു സ്ത്രീയായിരുന്നു. അവർ ഓടിവന്ന് ജീപ്പിന്റെ പിൻവാതിൽ തുറന്നു. ഭയവും വിറയലും കലർന്ന ശബ്ദത്തിൽ ഞാൻ അവരോടപേക്ഷിച്ചു ''രക്ഷിക്കണം''. ഒരു നിമിഷം സംശയത്തോടെ അവരെന്നെ നോക്കി.
എങ്ങനെയെങ്കിലും ‘ഒപ്പിച്ച് കച്ചോടം നടത്തി’, കമ്മീഷൻ വാങ്ങുന്ന ആളായിരുന്നില്ല രതീഷേട്ടൻ. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു കോഴിക്കോട്ടുകാരന്റെ എല്ലാ നന്മയുമുള്ള ഒരു സാധു മനുഷ്യൻ. ഒരു ദിവസം തളി അമ്പലത്തിന്റെ ഭാഗത്തുള്ള ഒരു ബേക്കറിയിൽ കയറിയപ്പോൾ രതീഷേട്ടൻ അവിടെയുണ്ട്.
Results 1-25 of 7880