Activate your premium subscription today
ലോകമെമ്പാടുമുള്ള ഭാഷാ വിശദാംശങ്ങളുടെ വിശകലനത്തിനും 37,000ത്തിലധികം ആളുകൾ പങ്കെടുത്ത പൊതുവോട്ടിങ്ങിനും ശേഷമാണ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് ഈ പദം കണ്ടെത്തിയത്. ഭാഷയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവത്തെ പ്രതിനിധീകരിക്കുവാനാണ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് എല്ലാ വർഷവും കൂടുതലായി ഉപയോഗിക്കുന്ന വാക്ക് തിരഞ്ഞെടുക്കുന്നത്.
ആ ജീവിതനുഭവങ്ങളെ ഉൾക്കൊണ്ട് അൽഫോൻസ് പങ്കു വയ്ക്കുന്ന 52 പ്രചോദനാത്മക കഥകളുടെ സമാഹാരമാണ് 'ദ് വിന്നിംഗ് ഫോർമുല: 52 വെയ്സ് ടു ചെയ്ഞ്ച് യുവർ ലൈഫ്'. ഓരോ വ്യക്തിയിലുമുള്ള മാറ്റത്തിനുള്ള സാധ്യതയെ ഉപയോഗപ്പെടുത്തുന്നതെങ്ങനെ എന്ന് പറഞ്ഞു തരുകയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ.
ബേസിൽ ആ ചിത്രം ഡോറിയന് കൈമാറുന്നു. അത് കണ്ട്, തനിക്ക് നിത്യഹരിതയുവാവായി ജീവിതം ആസ്വദിക്കുവാൻ കഴിഞ്ഞെങ്കിലെന്നും തന്റെ വാർധക്യം ആ ചിത്രത്തെ ബാധിക്കുകയും ചെയ്തിരുന്നെങ്കിലെന്ന് ഡോറിയൻ ആഗ്രഹിച്ചു പോകുന്നു. എന്നും സുന്ദരനായി നിലനിൽക്കാൻ തന്റെ ആത്മാവ് പോലും
നോർവീജിയൻ വുഡിൽ തുടങ്ങി കാഫ്ക ഓൺ ദ് ഷോറിലൂടെ കില്ലിങ് കുമ്മന്തത്തോരെ വരെയുള്ള നോവലുകളിലൂടെ സുപരിചിതനായ എഴുത്തുകാരന് നോവല്ല തിരുത്തിയെഴുതാനുള്ള സമയവും സാവകാശവും നൽകിയത് കോവിഡ് ലോക്ഡൗൺ കാലം കൂടിയായിരുന്നു. കവാടങ്ങൾ അടച്ചിട്ട നഗരത്തിൽ വികാരങ്ങൾക്ക് എന്തു പ്രസക്തി
പത്രപ്രവർത്തകയായി തിളങ്ങി, ബ്ലോക്ബസ്റ്റർ നോവലിസ്റ്റായി ഇക്കാലമത്രയും ഉദിച്ചുനിന്ന ബാർബറ (91) വിടപറയുമ്പോൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു വായനക്കാരുടെ മുഖം വാടുന്നു. ന്യൂയോർക്ക് സിറ്റിയിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.
വർണവിവേചനത്തിന്റെ കടുത്ത വിമർശകനായിരുന്ന ദക്ഷിണാഫ്രിക്കൻ കവി ബ്രെയ്റ്റൻ ബ്രെയ്റ്റൻബാക് (85) പാരിസിൽ അന്തരിച്ചു. നോവലിസ്റ്റും ചിത്രകാരനും കൂടിയായ അദ്ദേഹം ഏറെക്കാലവും വിദേശത്താണു ജീവിച്ചത്.
കവി ഹേമ.ടി. തൃക്കാക്കരയുടെ രണ്ടാമത്തെ കവിതാസമാഹാരം ‘നിലാവൊഴിഞ്ഞിടം’ പ്രകാശനം ചെയ്തു. കാക്കനാട് ഓണം പാർക്കിൽ വച്ചു നടന്ന ചടങ്ങ് കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസ്ലർ ഡോ. എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രശസ്തകവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്തു സംസാരിച്ചു.
ഇന്ത്യയിലെ ആദ്യ ഭാഷാമ്യൂസിയം സഹകരണവകുപ്പ് കോട്ടയത്ത് നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. സഹകരണവകുപ്പിന്റെ പുതിയ ഉദ്യമത്തെക്കുറിച്ച് സംസാരിക്കുകയാണ് സഹകരണവകുപ്പ്.
2024ലെ ജെസിബി പുരസ്കാരം ഉപമന്യു ചാറ്റർജിയ്ക്ക്. 'ലോറെൻസോ സർച്ചസ് ഫോർ ദ് മീനിങ് ഓഫ് ലൈഫ്' എന്ന പുസ്തകമാണ് അദ്ദേഹത്തെ ജെസിബി പുരസ്കാരത്തിന്റെ ഏഴാം പതിപ്പിൽ വിജയിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സാഹിത്യ പുരസ്കാരമാണ് ജെസിബി. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.
ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് വിവിധ ഭാഷകളിൽ എഴുതിയ 8 പുസ്തകങ്ങൾ ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ളയും മുഖ്യമന്ത്രി പ്രമോദ് സാവന്തും ഗോവ രാജ്ഭവനിൽ പ്രകാശനം ചെയ്തു. കാഴ്ചകൾ– ഉൾക്കാഴ്ചകൾ (മലയാളം), ചെക്കോവ് ആൻഡ് ഹിസ് ബോയ്സ് (ഇംഗ്ലീഷ്, ഹിന്ദി) വോക് ദ് ടോക് വിത്ത് മിത്ത് ആൻഡ് സയൻസ് (ഇംഗ്ലീഷ്), ഭക്തി
ഒമ്പത് മുഴുനീള നാടകങ്ങള്, എൺപതിലധികം ഏകാംഗ നാടകങ്ങള്, ഏതാനും നോവലുകള്. കഴിഞ്ഞ 73 വർഷമായി ഡൽഹിയായിരുന്നു തട്ടകമെങ്കിലും മലയാളത്തെ നെഞ്ചോടു ചേർത്തു വെച്ച വ്യക്തിയായിരുന്നു പ്രഫ. ഓംചേരി എൻ. എൻ പിള്ള. പ്രശസ്ത നാടകരചയിതാവും കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് ജേതാവുമായ അദ്ദേഹം ഒരു നൂറ്റാണ്ടു നീണ്ടു നിന്ന
ജീവിതാനുഭവങ്ങൾ എഴുതണം എന്ന നിർദേശത്തോട് രണ്ടു ചോദ്യങ്ങൾ കൊണ്ടാണ് ഓംചേരി എൻ.എൻ.പിള്ള പ്രതികരിച്ചത്. എന്താണെഴുതാനുള്ളത് ? എന്തനെഴുതണം ? എഴുതാതിരിക്കാനുള്ള ന്യായീകരണങ്ങൾ പിന്നെയും പലതും അദ്ദേഹം കണ്ടെത്തി. എന്നാൽ, എതിർന്യായങ്ങളും ഉണ്ടായിരുന്നു. ഓരോരുത്തരുടെയും ജീവിതം മറ്റുള്ളവർക്ക് വഴിവിളക്കുകളാണ്.
നടൻ രവീന്ദ്രന്റെ പുസ്തകം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫ്യൂച്ചർ ഓഫ് സിനിമ ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. എഐയുടെ സാധ്യതകളെ മുൻനിർത്തി സിനിമ ചരിത്രത്തിൽത്തന്നെ നാഴികക്കല്ലാവുന്ന അക്കാദമിക് താൽപര്യത്തോടെ പ്രസിദ്ധീകരിക്കുന്ന ആദ്യ പുസ്തകമാണിത്.
പ്രവാസലോകത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ കഥ പറയുന്ന പുസ്തകം കരയിലേക്കൊരു കടൽ ദൂരം 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലോക്സഭാംഗം ഡോ. എം. പി. അബ്ദുസമദ് സമദാനി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി പ്രകാശനം ചെയ്തു.
ആ കഥ തുടങ്ങിയതു നല്ല രസത്തോടെയാണ്. ‘ഒരു സ്ത്രീയുടെ മൂന്നാമത്തെ പുരുഷനാണ് അവളുടെ ഏറ്റവും മികച്ച പ്രേമം’ എന്നായിരുന്നു വാക്യം. ആകാംക്ഷ ജനിപ്പിക്കുന്ന ഈ ആദ്യവാക്യത്തിനുശേഷം അയാൾ പെട്ടെന്ന് ചോദിച്ചു – നീയാണോ ആ മൂന്നാമൻ? അറിയില്ല എന്ന് ഞാൻ അമ്പരപ്പോടെ പറഞ്ഞു. ശരിയാണ് നീയാവില്ല, അയാൾ തുടർന്നു, താനൊരു
യുവ എഴുത്തുകാരി നിമ്ന വിജയ് എഴുതിയ 'ഏറ്റവും പ്രിയപ്പെട്ട എന്നോട്' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വരുന്നു. പ്രണയത്തിന്റെ സൂക്ഷ്മതകളും ആധുനിക സമൂഹത്തിലെ വ്യക്തികൾ നേരിടുന്ന പ്രതിസന്ധികളും പ്രമേയമാക്കിരിക്കുന്ന പുസ്തകം, അടുത്ത വർഷം പകുതിയോടെ ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്. 'റാം
മഹാരാജകീയ കലാലയത്തിലെ സതീർത്ഥ്യരുടെയും പിൻഗാമികളുടെയും സ്നേഹാദരവുകളേറ്റു വാങ്ങി മലയാളത്തിന്റെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്. മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് ജി. ഓഡിറ്റോറിയത്തിൽ എൻ. എസ്. മാധവന് സ്വീകരണമൊരുക്കിയത്.
എനിക്കൊരു പ്രിയപ്പെട്ട പുസ്തകമുണ്ട്. ചിത്ര ബാനർജി ദിവാകരുണി എഴുതിയ ദ് പാലസ് ഓഫ് ഇല്യൂഷൻസ് എന്നാണ് അതിന്റെ പേര്. ഞാൻ മൂന്ന് ദിവസം കൊണ്ട് വായിച്ച പുസ്തകമാണത്. മനോഹരമായ ഒരു പുസ്തകം.
തനിക്ക് സുപരിചിതമായ ഭൂമികയായിരുന്നു പാറപ്പുറത്തിന്റെ പശ്ചാത്തലം. എല്ലാ എഴുത്തുകാരും അങ്ങനെതന്നെയാണു താനും. അതുകൊണ്ടു മാത്രം എഴുത്തുകാരനെ പ്രത്യേകിച്ചൊരു പ്രദേശവുമായി കെട്ടിയിടുന്നതാണു പ്രശ്നം. പാറപ്പുറത്ത് എന്ന നോവലിസ്റ്റ് ഈ അനീതിക്ക് ഇരയായിട്ടുണ്ട്.
47–ാം വയസ്സിൽ 19 വർഷം നീളുന്ന ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ, വിദൂരസ്ഥമായ ആർടിക്കിലെ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച റഷ്യയുടെ പ്രതിപക്ഷ ശബ്ദം. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകൻ. മുഴുവൻ സമയവും ക്യാമറ നിരീക്ഷണത്തിൽ
Results 1-20 of 3152