Activate your premium subscription today
ആ നമ്പരിൽ ഏഴു കൊല്ലത്തിനിടെ ഏഴായിരം തവണ വിളിച്ചു. ഒരിക്കൽപ്പോലും ആരും അറ്റൻഡ് ചെയ്തില്ല. സുദീർഘമായ ഏഴു കൊല്ലം. ദിവസം മൂന്നു തവണയിൽ അധികം. ഹൃദയമിടിപ്പ് കൂട്ടിയ ആദ്യ വർഷങ്ങൾ. ആരോഹണം. പൊട്ടിത്തെറിക്കാൻ പാകമായ ഹൃദയം ഓരോ തവണയും പൂർണമായിട്ടല്ലെങ്കിലും മുൻ നിലയിൽ എത്തി. വീണ്ടും ഉത്തരം കിട്ടാത്ത വിളികൾ.
വാക്കുകളെ വെറും ആശയങ്ങൾ കൈമാറാനുള്ള ഉപാധികളായി കാണാതെയാണ് രാഹുലിന്റെ സമീപനം. അതിനാൽ തന്നെ, പലപ്പോഴും അവരുടെ വരികൾ വാക്കിന്റെ അക്ഷരരൂപം വിട്ടുപോകുന്നു – ശബ്ദമായി, കാഴ്ചയായി, അനുഭവമായി പുനർജനിക്കുന്നു.
എന്റെ സമ്പൂർണ അവസാനമാണിത്; എന്റേതായിരുന്ന എല്ലാറ്റിന്റെയും. ഇനി ഒന്നും എന്നിൽ അവശേഷിക്കുന്നില്ല. വീണ്ടും ജനിക്കാൻ വേണ്ടി ഒന്നും അവശേഷിക്കാത്തതിനാൽ പുനർജൻമം എന്ന ഭാവനയിലൂടെ ഒന്നും തിരിച്ചുവരാനും പോകുന്നില്ല. എഴുന്നേൽക്കാൻ അവസാന ശ്രമം കൂടി നടത്തി പരാജയപ്പെട്ട് അജിത കിടക്കയിലേക്കു വീണു; ജീവനില്ലാതെ.
കാണപ്പെടാതെ, തിരിച്ചറിയപ്പെടാതെ പോകുന്ന സാധാരണക്കാരുടെയും ദലിത് ക്രിസ്ത്യൻ സ്ത്രീകളുടെയും ജീവിതത്തിന്റെ ഭാഷ്യമാണ് സജിൻ പി.ജെയുടെ ആദ്യ കവിതാസമാഹാരം 'മറിയാമ്മേ നിന്റെ കദനം'. അധികാരഘടനകൾ തുടർന്നുപോരുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടുകയും ഇരകളായി പുറത്ത് തള്ളപ്പെട്ട ജീവിതങ്ങളോട് ഐകദാർഢ്യം പ്രകടിപ്പിക്കുകയും
അൻപതു വർഷം മുൻപുവരെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം റബർ വികല്പമായ വരകളെ മായ്ച്ചു കളയാൻ പോന്ന ഒരു വസ്തു മാത്രമായിരുന്നു. എന്നാൽ ഈ നാണ്യവിളയുടെ അനന്തസാധ്യതകൾ മുന്നിൽ കണ്ട് 1947ൽ കോട്ടയത്ത് സ്ഥാപിതമായ റബർ ബോർഡ് പ്ലാറ്റിനം ജൂബിലി പിന്നിടുമ്പോഴും ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള മിഥ്യാധാരണകൾ
കൊമ്പത്തി, പുതിയൊരു കാടാണ് അവതരിപ്പിക്കുന്നത്. കാടിനോരം ചേർന്ന് ജീവിക്കുന്നവരുടെ സുതാര്യമായ മനസ്സും. പ്രകൃതിയും സ്ത്രീയും എന്നും ഒരേ വിധി പങ്കുവയ്ക്കുന്നു; കയ്യേറ്റക്കാരൻ ആധിപത്യത്തിന്റെ ദുർവിധിയും. സൗമ്യമെങ്കിലും ശക്തമായാണ് മിനി ആ ലോകം പൊളിക്കുന്നത്.
‘ജനനത്തിനും മരണത്തിനുമിടയിൽ മൂന്നാമത് ഒരിടമുണ്ട്. ആ നിഗൂഢതയുടെ പേരാണ് കാണായ്മ’ - പി.എഫ്. മാത്യൂസ് ഭൂപടത്തിൽ നിന്നു തന്നെ മാഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൊച്ചു തുരുത്ത്. അവിടെ നിന്നും അപ്രത്യക്ഷരാകുന്ന കുറച്ചു മനുഷ്യർ. അവരെല്ലാം എവിടേക്കാണ് മറഞ്ഞു പോകുന്നത്? ആരും കാണാത്ത മറ്റൊരിടത്തേക്കോ? അതോ ജീവിതത്തിൽ
ആധുനികതയുടെ വരണ്ട യാഥാർഥ്യങ്ങളിലേക്കാണ്ടു കൊണ്ടിരിക്കുന്ന സമകാലിക കവിതയിലേക്ക് മാന്തളിർ മണമുള്ള കാവ്യശില്പവുമായി പടർന്നു കയറാനൊരുങ്ങുകയാണ് യുവ എഴുത്തുകാരി ഗൗരി ജെല. ആശയ നൈർമ്മല്യവും ഇംഗ്ലിഷ് ഭാഷാലാവണ്യവും ഒത്തിണങ്ങിയ അൻപതു കവിതകൾ ലൊറാന്തസിൽ തണൽ വിടർത്തുന്നു. ഗൃഹാതുരത്വം, പ്രണയം, മാതൃത്വം, വിരഹം,
ഗുരു നിത്യയുടെ ലോകപര്യടനങ്ങളുടെ വ്യക്തമായ വിവരങ്ങൾ ഈ പുസ്തകത്തില്‍ ലഭ്യമാണ്. ഈ ഗ്രന്ഥത്തിന്റെ ഒരു പ്രധാന പ്രത്യേകത അതിന്റെ സത്യസന്ധമായ അവതരണമാണ്. ഉദാഹരണത്തിന് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി ലോകം നന്നാകാൻ ഇറങ്ങിയ വിദ്യാർഥി,
യാത്രാമൊഴി ഒറ്റ വാക്കല്ല. പറഞ്ഞു കഴിഞ്ഞാലും തീരാത്ത, ബാക്കിയാകുന്ന കഥയാണ്. യാത്രയാക്കി എന്നു പറയുന്നതു തന്നെ വെറുതെ. യാത്ര പറയുന്നതോടെ ഓർമകൾ തിരികെവരികയാണെന്ന് ആർക്കാണ് അറിയാത്തത്. മുൻപൊരിക്കലും ഓർമിച്ചിട്ടില്ലാത്ത ദൃശ്യങ്ങൾ പോലും വ്യക്തതയോടെ മടങ്ങിവരും. വർഷങ്ങളുടെ മൂടൽമഞ്ഞിൽ നിന്ന്. പ്രായത്തിന്റെ
പ്രണയം പ്രണയത്തിനു വേണ്ടി എന്നതുപോലെ സമൂഹത്തിനു വേണ്ടിക്കൂടിയാണ്. ജീവിതത്തിനും കാലത്തിനും വേണ്ടിയാണ്. ഇന്നലെകളുടെ കടം വീട്ടി നാളെകൾക്കു വേണ്ടിയാണ്. ഇന്നത്തെനിമിഷം ഇതാ പറഞ്ഞു തീരുമ്പോഴേക്കും നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നലെകളുടെ തടവിലായിരിക്കുന്നു. ഇനി ഓർമയുടെ ഒളിപ്പോരാളി മാത്രം. പ്രണയത്തിന്റെ
കവിത പ്രാഥമികമായും ഒരു ഭാഷാവ്യവഹാരമാണ്, രൂപമല്ലാതെ മറ്റൊരു ഉള്ളടക്കം അതിനുണ്ടെന്ന് പറയുന്നത് അതിഭൗതികമായ ഒരു വാദം മാത്രമാണെന്ന് കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതായത്, ഭാഷാപരമായ ജാഗ്രത പുലർത്താത്ത ഒരു കവി തനിക്ക് എത്ര സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് അവകാശപ്പെട്ടാലും അതൊരു കപട പ്രഖ്യാപനം
ഇരീച്ചാൽകാപ്പ് ആണ് ഈ ചിന്തകൾ ഉണർത്തിയത്. എന്നാൽ കാപ്പ് ഒരേ സമയം കള്ളവും സത്യവുമാണ്. സാങ്കൽപിക ദേശവും യാഥാർഥ ഭൂമികയുമാണ്. ഭാവനയും സ്വപ്നവുമാണ്. തനതായ സവിശേഷതകളുള്ള ദേശമാണ് ഇരീച്ചാൽകാപ്പ് എന്നത് മിഥ്യയാണ്.
ഒരൊറ്റ ഇരിപ്പിൽ വായിച്ചുതീർക്കാവുന്ന മനോഹരമായ ഒരു നോവലാണ് റഫീഖ് ബദരിയയുടെ ആലംനൂർ. വായനാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റവാചകത്തിൽ അങ്ങനെ വിശേഷിപ്പിക്കാം. മിത്തും ആത്മീയതയും ഇടകലർന്ന്, വിസ്മയങ്ങളുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ പകരുന്നതോടൊപ്പം വൈചിത്ര്യ ഭാവമണിയുന്ന പ്രണയവുമാണ് നോവലിന്റെ ഗതിവിഗതികളെ
‘മുസല്യാര്‍ കിങ് - ഡികൊളോണിയല്‍ ഹിസ്റ്റോറിയോഗ്രാഫി-മലബാര്‍ റസിസ്റ്റന്‍സ്’ (2024) എന്ന, ബ്ലൂസ്ബറി പ്രസിദ്ധീകരിച്ച, ഡോ. അബ്ബാസ് പനക്കലിന്റെ ഈ മോണോഗ്രാഫ് വായനക്കാർക്കു പരിചയപ്പെടുത്തുന്നതില്‍ വലിയ സന്തോഷമുണ്ട്. ചരിത്രഗവേഷകൻ എന്ന നിലയിൽ അബ്ബാസ് പനക്കൽ വളർന്നുവരുന്നത് കാല് നൂറ്റാണ്ടു കാലം
പുസ്തകങ്ങൾക്കുള്ളതുപോലെ കവിതകൾക്കുമുണ്ട് മണം. തനതായ മണം. മറ്റെങ്ങു നിന്നും കിട്ടാത്തത്. കവിതയുടെ സാംസ്കാരിക പ്രഭാവത്തിന്റെ ആകെത്തുകയാണ് ആ മണം. പശ്ചിമഘട്ടത്തിലെ കാടുകളിൽ അൽപനേരം നിന്നാൽ കിട്ടുന്ന മണം പോലൊന്ന് എന്ന് ഉദാഹരിക്കാം. എന്നാൽ, ആ മണം കിട്ടാൻ കവികളെ അടുത്തുപോയി മനസ്സിലാക്കണം. കവി ഗോപീകൃഷ്ണൻ
ടൈയും കോട്ടും ധരിച്ച ആദിമ നിവാസി ഒരു കയ്യിൽ കല്ലുളിയും മറുകയ്യിൽ മൗസും പിടിച്ചിരിക്കുന്ന ചിത്രം. സമൂഹത്തിനും പുറത്ത് മറ്റൊരു ലോകത്തിൽ ജീവിക്കേണ്ടിവന്ന വിഭാഗത്തിൽ നിന്ന് കഠിനാധ്വാനത്താൽ, ഐടി കമ്പനിയുടെ പ്രോജക്ട് മാനേജർ പദവിയിൽ എത്തിയതിനെ സഹപ്രവർത്തകർ രഹസ്യമായി പേപ്പറിൽ പകർത്തിയത്. അടിച്ചമർത്തപ്പെട്ട
പണ്ടൊരിക്കൽ സുഹൃത്തിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമ കാണാൻ പോയതായിരുന്നു അവൾ. എഴുത്തുകാരന്റെ ചില കഥകളോടുള്ള ഇഷ്ടം നൽകിയ ആത്മവിശ്വാസത്തിന്റെ പുറത്ത് കൂടെ സിനിമ കാണാനെത്തിയ കുടുംബാംഗങ്ങളിലേക്കും അവൾ സിനിമയെക്കുറിച്ചു വലിയ പ്രതീക്ഷ പകർന്നിരുന്നു. മുൻപ് സുഹൃത്ത് തന്നെ വായിച്ചുനോക്കാനേൽപിച്ച
സാക്ഷാൽ ദൈവം മൂവ്വൊരുവൻതാൻ മാർത്തോമ്മായുടെ സുകൃതത്താൽ സൂക്ഷ്മമതായി ചരിതം പാടുവ– തിന്നടിയനു തുണയരുളണമെ. യൂറോപ്പിൽ ജനിച്ച് ലോകത്തേക്ക് പടർന്ന ആധുനികത എഴുതപ്പെട്ട ചരിത്രം കൂടി സൃഷ്ടിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെ പിൻബലത്തിൽ, യുക്തിയുടെ വെളിച്ചത്തിൽ അവതരിപ്പിച്ച ചരിത്രം സമഗ്രമെന്നും ആധികാരികമെന്നും
പൊയ്പ്പോയ നാടിനെ ഓർത്തു വിതുമ്പുന്ന വരമ്പിൽ ആർക്കോ വേണ്ടി കാത്തിരിക്കുന്ന വെള്ളക്കൊറ്റികൾ മാത്രമല്ല അയ്മനം ജോണിന്റെ കഥകളിലുള്ളത്. പുകമഞ്ഞ് മൂടിയ ഡൽഹിയും കറുത്ത താജ്മഹലിന്റെ ഇരുട്ടിൽ ഉയർന്നുനിൽക്കുന്ന കറുത്ത താഴികക്കുടങ്ങളും ദൈവത്തെപ്പോലും തിരിച്ചറിയാത്ത
പെൺകുട്ടിയുടെ ഓർമയിൽ ആനി തിരിച്ചുപിടിക്കുന്നത് പതിനേഴാം വയസ്സിലെ ജീവിതമാണ്. അരനൂറ്റാണ്ടിനു ശേഷം നടത്തുന്ന മടക്കയാത്ര. സംസ്കാരം തേടി പുറപ്പെട്ടുപോകുന്ന ആളേ അല്ല ആനി. ജീവിതവും സമയവും പിടിച്ചെടുക്കുക. അതിനെ മനസ്സിലാക്കുക. അതിൽ ആനന്ദിക്കുക.
ആയുസ്സിന്റെ അറ്റത്തെത്തിയ ക്ഷീണിച്ചെല്ലിച്ച ഒരു സ്ത്രീ തന്റെ പെൺകുഞ്ഞുങ്ങളെ ചുറ്റിപ്പിടിച്ചു നടന്നുപോകുന്നത് മേഘങ്ങളിലൊളിച്ച മിന്നൽപ്പിണറുകൾ സ്നേഹത്തോടെ നോക്കിനിന്നു. കാറ്റിലൂടെ കുതിച്ച് അവരിലൊരാൾ അവളുടെ കാൽക്കീഴിലേക്ക് ആരാധനയോടെ മുട്ടുകുത്തി. റാണീ, ഞാൻ നിങ്ങളുടെ ചെങ്കോൽ. നക്ഷത്രങ്ങൾ നിറഞ്ഞ എന്റെ
ജീവിയുടെ ഏറ്റവും വലിയ ഭയം ഭയം തന്നെയാണ്. ശിഷ്ട ജീവിതത്തിൽ അപ്രതീക്ഷിത ഭയങ്ങൾകൊണ്ട് നീ സമ്പന്നനാകട്ടെ! നിസാരമെന്നു തോന്നുന്ന സരമയുടെ ശാപം ജനമേജയനെ സ്വസ്ഥതയില്ലാത്ത വിധം പിന്തുടർന്നു കൊണ്ടിരുന്നു. ഇതിഹാസങ്ങൾ എന്നും പുതിയ കഥകൾക്ക് കഥാതന്തു പൊഴിക്കുന്ന വൻവൃക്ഷമാണ്. മഹാഭാരത കഥാപാത്രങ്ങളെ ഇതിനുമുൻപും
ചില നിമിഷങ്ങളിലെ ചില തീരുമാനങ്ങൾ. അത് ജീവിതത്തെ മുഴുവൻ മാറ്റിമറിക്കാൻ പര്യാപ്തമാണ്. വന്ന വഴിയിൽ നിന്ന് തീർത്തും മാറി അപരിചിതമായ മറ്റൊരു വഴിയിലേക്ക്. കാത്തിരിക്കുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും ഒട്ടും കൂസാതെ. എവിടെ നിന്നോ ജീവിതം നീട്ടിത്തരുന്ന കൈകളിൽ പിടിച്ച് മുന്നോട്ടു പോകാനുള്ള ധൈര്യം. അതു
ഉള്ളിലെരിഞ്ഞ പകയിൽ കുട്ടിയെ ഹോമിച്ചതോടെ അവർ വേട്ടയാടപ്പെട്ടവരായി. പകയുടെ ഉഗ്രമൂർത്തിയായി അരുന്ധതി ഉറഞ്ഞുതുള്ളി. കാടിന്റെ മക്കളെ കൂട്ടി അരുന്ധതി കാട് കേറി. നിലയ്ക്കാത്ത നിലവിളിക്ക് പക വീട്ടാൻ. ആനവേട്ട മനുഷ്യവേട്ടയാകുന്നു. ആനപ്പക സ്ത്രീയുടെ പ്രതികാരമാകുന്നു.
Results 1-25 of 871