Activate your premium subscription today
സങ്കീർണ്ണമായ പുരാണ സങ്കൽപ്പങ്ങളെ ലളിതമായ ഭാഷയിൽ വായനക്കാരിലേക്ക് എത്തിച്ച പ്രശസ്ത ഇന്ത്യൻ എഴുത്തുകാരനാണ് ദേവ്ദത്ത് പട്നായിക്. മിത്ത്, സംസ്കാരം, മതം, ആധുനിക സമൂഹം എന്നിവയെ മുൻനിർത്തി ദേവ്ദത്ത് എഴുതിയ കൃതികള് നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
സ്ഥിരോത്സാഹത്തിലൂടെ ശ്രദ്ധേയമായ നേട്ടങ്ങളിലേക്ക് എത്തിച്ചേർന്ന അസാധാരണമായ പരിവർത്തനത്തിന്റെ കഥയാണ് കെ.ജെ. അൽഫോൻസ് എന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ ജീവിതയാത്ര. ആ ജീവിതനുഭവങ്ങളെ ഉൾക്കൊണ്ട് അൽഫോൻസ് പങ്കു വയ്ക്കുന്ന കഥകളുടെ സമാഹാരമാണ് 'ദ് വിന്നിങ് ഫോർമുല: 52 വെയ്സ് ടു ചെയ്ഞ്ച് യുവർ ലൈഫ്'. വിമർശനാത്മകമായി
അബ്നോർമൽ എന്ന് ബ്രാൻഡ് ചെയ്യപ്പെട്ടേക്കാവുന്ന ചില കഥാപാത്രനിർമിതികളിലൂടെ സമൂഹത്തെയും അതിന്റെ നോർമൽ എന്നു കരുതപ്പെടുന്ന രീതികളെയും തമാശ കലർന്ന ഗൗരവത്തോടെ നിശിതമായി വിമർശിക്കുകയാണ് സന്ധ്യാമേരി. മരിയയെ ഒരു യൂണിവേഴ്സൽ കഥാപാത്രമായാണ് സന്ധ്യാമേരി വിഭാവനം ചെയ്തിരിക്കുന്നത്.
ആൺകോയ്മ പ്രവർത്തിക്കുന്ന വിചിത്രവഴികളും അതിനെ ചെറുത്തു നിൽക്കുന്ന കരുത്തുറ്റ സ്ത്രീകളുമാണ് സഹറു നുസൈബ കണ്ണനാരി എഴുതിയ ഇംഗ്ലിഷ് നോവൽ ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫിന്റെ പ്രമേയം. വ്യവസ്ഥയിൽ ചലിച്ചുകൊണ്ടിരുന്ന ഒരു ഗ്രാമം
പുരാണ കഥാപാത്രങ്ങളെയും കഥകളെയും പുനർവ്യാഖ്യാന രൂപത്തിൽ പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടിയ പ്രമുഖ ഇന്ത്യൻ എഴുത്തുകാരനാണ് ആനന്ദ് നീലകണ്ഠൻ. രാമായണം, മഹാഭാരതം തുടങ്ങിയ ഹൈന്ദവ ഇതിഹാസങ്ങളിലേക്ക് ഒരു പുതിയ കാഴ്ച്ചപ്പാടോടെയാണ് അദ്ദേഹം ആഴ്ന്നിറങ്ങിയത്. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ
കഥ പറയുന്ന രീതിയിലൂടെയാണ് സഹറു നുസൈബ കണ്ണനാരി എഴുതിയ ഇംഗ്ലിഷ് നോവൽ ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ് വായനക്കാരുടെ മനസ്സ് കീഴടക്കുന്നത്. മലപ്പുറം അരീക്കോടിന് സമീപം ചാലിയാർ പുഴയുടെ തീരത്തുള്ള ‘വൈഗ’ എന്ന സാങ്കൽപിക ദേശത്ത്
‘മരിയ വെറും മരിയ’ നോവലിന്റെ (ജയശ്രീ കളത്തിൽ അത് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത് Maria Just Maria എന്ന പേരിൽ) ഭാഷയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. അങ്ങേയറ്റം കാലികവും സത്യസന്ധവുമാണത്. രസത്തോടെ, ഇടമുറിയാതെ വായിച്ചു പോകാവുന്ന രീതിയിലാണ് എഴുത്ത്.
മലയാള സാഹിത്യത്തിന് നിർണായക സംഭാവനകൾ നൽകിയ സാഹിത്യകാരനാണ് വി.ജെ. ജയിംസ്. 1999ൽ പുറപ്പാടിന്റെ പുസ്തകം എന്ന കൃതിയിലൂടെ രചനാരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ചോരശാസ്ത്രം, ദത്താപഹാരം, ലെയ്ക്ക, നിരീശ്വരൻ, ആന്റിക്ലോക്ക്, പ്രണയോപനിഷത്ത് തുടങ്ങി നിരവധി
തന്റെ തന്നെ ഉള്ളിലേക്കു നോക്കിയുള്ള ചിരിയാണ് ജിനേഷിന്റെ എഴുത്തിന്റെ കാതൽ. ജിനേഷിന്റെ സ്വഭാവത്തിന്റെ, ജീവിതരീതികളുടെ എല്ലാം ഏറ്റവും വലിയ വിമർശകൻ ജിനേഷ് തന്നെയാണ്. കണ്ണുപൊട്ടുന്ന ആ സ്വയം വിമർശനത്തിന് അതിരൊട്ടുമില്ലതാനും.
യുവതലമുറയുടെ പ്രിയപ്പെട്ട ഇന്ത്യൻ എഴുത്തുകാരിയാണ് പ്രീതി ഷേണായി. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എഴുത്തുകാരിൽ ഒരാളായ പ്രീതിയുടെ പുസ്തകങ്ങൾ പ്രണയം, നഷ്ടം, പ്രത്യാശ, പ്രതിരോധം എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
കോഴിക്കോട്∙ സാഹിത്യത്തെ ആരാധിക്കുന്ന, സാഹിത്യകാരൻമാരെ ബഹുമാനിക്കുന്ന നാട്ടിലെത്തുകയെന്നതിന്റെ ആവേശത്തിലാണ് താനെന്ന് കൊലേക പുറ്റുമ പറഞ്ഞു. മലയാള മനോരമ നവംബർ ഒന്നു മുതൽ മൂന്നുവരെ കോഴിക്കോട്ട് നടത്തുന്ന ഹോർത്തൂസ് കലാ, സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ആദ്യ വിദേശ എഴുത്തുകാരിയാണ് കൊലേക പുറ്റുമ.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ യുവസാഹിത്യകാരനുള്ള പുരസ്കാരം നേടിയ ആർ. ശ്യാംകൃഷ്ണൻ ജീവിതസഖിയെ കണ്ടെത്തിയത് തൃശൂരിലെ ഒരു സാഹിത്യക്യാമ്പിൽ വച്ചായിരുന്നു. ഒൻപതു കൊല്ലം മുൻപത്തെ ക്യാംപിലുണ്ടായ സൗഹൃദം 2022ൽ അവരെ ഒന്നിപ്പിച്ചു.
1908ൽ ജനിച്ച് 1964ൽ മരിച്ച 56 വയസുള്ളപ്പോൾ വിടപറഞ്ഞ ഇയാൻ ലാൻകാസ്റ്റർ ഫ്ലെമിങിന്റെ ജീവിതത്തെക്കുറിച്ചു നിക്കോളാസ് ഷെക്സ്പിയർ എഴുതിയ ‘ഇയാൻ ഫ്ലെമിങ്: ദി കംപ്ലീറ്റ് മാൻ’ എന്ന പുസ്തകം– ജീവചരിത്രം കഴിഞ്ഞ വർഷമാണു പുറത്തെത്തിയത്. മുൻപും ഇയാൻ ഫ്ലെമിങ്ങിന്റെ ജീവിതം പലരും പറഞ്ഞിട്ടുണ്ട്.
പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങളിലൂടെ കേരളത്തിലെ പുതുതലമുറയിലെ റൈറ്റിങ് സെൻസേഷൻ. മലയാളിയുടെ വായനയിലും വായനാചർച്ചകളിലും ഇന്ന് ഏറ്റവും മുഴങ്ങിക്കേൾക്കുന്ന പേരായി മാറിയിരിക്കുകയാണ് നിമ്ന വിജയ്.
ഓപ്പൻഹൈമർ സിനിമ സൂപ്പർ ഹിറ്റാകുമ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്ന ഒരാളാണു കൈ ബേഡ് എന്ന അമേരിക്കൻ എഴുത്തുകാരൻ. അദ്ദേഹവും മാർട്ടിൻ ജെ. ഷെർവിനും ചേർന്നെഴുതിയ ‘അമേരിക്കൻ പ്രോമിത്യൂസ്: ദ് ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് ഓപ്പൻഹൈമർ’ എന്ന പുസ്തകം
‘‘മലയാളം രാധാകൃഷ്ണനോട് സീമയില്ലാതെ കടപ്പെട്ടിരിക്കയാണ്.’’ ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കവേ എം.കെ.ഹരികുമാർ പറഞ്ഞ ഈ വാക്യം എത്ര അർഥവത്താണെന്ന് മനസ്സിലാകുന്നത് സി. രാധാകൃഷ്ണൻ എന്ന പ്രതിഭയുടെ ജീവിതത്തെ അടുത്തറിയുമ്പോണ്. മൂർത്തീദേവി പുരസ്കാരം, കേന്ദ്ര – കേരള സാഹിത്യ
ആദ്യ പാട്ടെഴുതാൻ ക്ഷണം കിട്ടിയപ്പോൾ പരിഭ്രമമാണ് തോന്നിയത്. കാരണം പാട്ടുകൾ ആസ്വദിക്കും എന്നല്ലാതെ എഴുത്തിനെപ്പറ്റി ആലോചിച്ചിട്ടേയില്ലായിരുന്നു. സിനിമ വേറൊരു ലോകത്ത് നടക്കുന്ന കാര്യം എന്നപോലെയാണ് ഞാൻ വിചാരിച്ചത്.
കവികൾ എത്രതരം? ഉത്തരമില്ലാത്ത ചോദ്യങ്ങളിൽ ഒന്നാണത്. വായനയിൽ വിടരുന്ന ഒരേ കവിതയ്ക്ക് പല ഭാവങ്ങൾ ഉണ്ടാകുമല്ലോ. ക്യാന്സര് വാര്ഡ്, കോട്ടയം ക്രിസ്തു, ആ ഉമ്മകൾക്കൊപ്പമല്ലാതെ എന്നീ കവിതാസമാഹാരങ്ങൾ അജീഷ് ദാസന്റേതായുണ്ട്. ദേശീയമൃഗം, കാന്സര് വാര്ഡ്, തര്ജ്ജമ, ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ വിചാരണ,
പ്രശാന്ത് നായർ എന്ന കണ്ണൂർകാരൻ 2007 ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് നേടി കോഴിക്കോട് ജില്ലയിൽ കലക്ടറായി സേവനമനുഷ്ഠിക്കവേയാണ് മലയാളികളുടെ സ്വന്തം ‘കലക്ടർ ബ്രോ’ ആയി മാറിയത്. പൊതുജന സൗഹാർദപദ്ധതികളുമായി ജനമനം കീഴടക്കിയ പ്രശാന്ത് പിന്നീട് ശോഭിച്ചത് സാഹിത്യരംഗത്താണ്. ആദ്യ പുസ്തകമായ കലക്ടർ
മലയാളത്തിൽ അത്ര പരിചിതമല്ലാത്ത ബാങ്കിങ് മേഖലയിലെ തട്ടിപ്പാണ് അദ്ദേഹത്തിന്റെ ആദ്യ നോവൽ പശ്ചാത്തലമാക്കുന്നത്. ഏകെ എന്ന നോവൽ വായനക്കാരുടെ സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. ഇതിനോടകം 2000 കോപ്പികൾ വിറ്റു. ഒരു പുതുതലമുറ ബാങ്കിന്റെ ഒരു കൊച്ചു ബ്രാഞ്ചിൽ നടക്കുന്ന തട്ടിപ്പു കണ്ടെത്താൻ അതേ ബാങ്കിലെ വിജിലൻസ് വിഭാഗം തലവനും അദ്ദേഹത്തിന്റെ ജൂനിയർ ഉദ്യോഗസ്ഥനും നടത്തുന്ന ശ്രമമാണ് ഈ നോവലിന്റെ ഇതിവൃത്തം. നാടകീയതയില്ലാതെ തികച്ചും സ്വാഭാവികമായാണ് ഈ നോവലിന്റെ വികാസം. കഥാപാത്രങ്ങളൊക്കെ വന്ന് പോകുന്നവരല്ല, മറിച്ച് കഥയോടു ചേർന്ന വികസിക്കുന്ന വ്യക്തിത്വങ്ങളായാണ് കഥാകൃത്ത് കുറിച്ചിടുന്നത്.
വായനാനുഭവത്തെ അവിസ്മരണമാക്കിയ വിവർത്തകരെ ഓർക്കാനുള്ള ദിനം കൂടിയാണ് അന്താരാഷ്ട്ര വിവർത്തന ദിനം. പരിഭാഷാരംഗത്ത് സജീവമായി നിൽക്കുന്ന നിരവധി ആളുകൾ കേരളത്തിലുണ്ട്. വർഷങ്ങളായി അവർ ലോകസാഹിത്യത്തെ മലയാളത്തിന് സമ്മാനിക്കുന്നു. മികച്ച കൃതികൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത 5 വിവർത്തകരിലൂടെ പരിഭാഷ എന്ന പ്രക്രിയയെ നമുക്ക് അടുത്തറിയാം.
പത്രങ്ങൾ, ചാനലുകൾ, നോൺ- ഫിക്ഷൻ 'ട്രൂ ക്രൈം ' പുസ്തകങ്ങൾ എന്നിവയിലൂടെ ഇതേക്കുറിച്ച് ബോദ്ധ്യമുള്ള വായനക്കാർ ക്രൈം ഫിക്ഷൻ കഥകൾക്കിടെ "അത് ഈയൊരു കാര്യം പരിശോധിച്ചാൽ തീർക്കാവുന്നതല്ലേയുള്ളു? ഇങ്ങനെ വളഞ്ഞുപിടിക്കണോ ?" എന്ന ചോദ്യമുയർത്താം എന്നത് വലിയ വെല്ലുവിളി തന്നെയാണ്.ഇനിയും മെഡിക്കൽ സയൻസിനും ഫൊറൻസിക് സയൻസിനും ഒരുപാട് വളർച്ച ബാക്കിനിൽക്കുന്നു.
എഴുത്തിന്റെ തഴക്കവും പഴക്കവുമുള്ള ജീവിതപരിസരങ്ങളിൽ നിന്നല്ല ഈ യുവ എഴുത്തുകാർ വരുന്നത്. കഠിന ജീവിതാനുഭവപാതകളിൽ വച്ച് എഴുത്ത് എന്ന ഏകാശ്വാസത്തിലേക്ക് തിരിഞ്ഞവരാണവർ. അതിനവരെ വലിയൊരളവിൽ സഹായിച്ചത് ആഴത്തിലുള്ള വായനയാണ്. ഇവരിൽ നിരൂപണമെഴുതുന്നവരുണ്ട്, കഥകളും നോവലുകളും കവിതകളും എഴുതുന്നവരുണ്ട്, ജനപ്രിയ
ഭക്ഷണങ്ങൾക്കുള്ള ദൃശ്യപരമായ സാധ്യതകൾ കഥകളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്നു വിശ്വസിക്കുന്നയാളാണ് അരുൺ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മിക്കവാറും കഥകളിലെല്ലാം സമൃദ്ധമായി ആ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. സ്പെയിനിലെ ലാ ടൊമാറ്റിനാ എന്ന തക്കാളിയേറുൽസവത്തിന്റെ പശ്ചാത്തലത്തിൽ രക്തം, ഉന്മാദം, രുചി എന്നിവയെ ഭരണകൂടം കശക്കിയെറിയുന്ന മനുഷ്യാവസ്ഥയുമായി ചേർത്തുവച്ച് അരുൺ പാകപ്പെടുത്തിയെടുത്ത ലാ ടൊമാറ്റിനാ എന്ന കഥ വായന കഴിഞ്ഞും ഭയത്തിന്റെ അടരുകൾ സൃഷ്ടിച്ച് മനസ്സിൽ നിൽക്കുന്നത് അങ്ങനെയാണ്. കാലികമായ സാമൂഹികപ്രശ്നങ്ങളിലൂടെയൊക്കെ കടന്നുപോകുന്ന അരുണിന്റെ കഥകൾ കേവലം പ്രഘോഷണങ്ങളോ മുദ്രാവാക്യങ്ങളോ ആയി മാറുന്നില്ല എന്നയിടത്താണ് ക്രാഫ്റ്റിന്റെ പ്രസക്തി കടന്നുവരുന്നത്. ഭരണകൂടം ഭീകരത സൃഷ്ടിക്കുമ്പോൾ ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല എന്ന യാഥാർഥ്യബോധത്തിലൂന്നിയാണ് കഥകളുടെ നിൽപ്. അതേസമയം, ദീർഘകാലാടിസ്ഥാനത്തിൽ ആ ഭീകരത തോൽപിക്കപ്പെടുക തന്നെ ചെയ്യുമെന്ന ശുഭാപ്തിവിശ്വാസവും പകരുന്നുണ്ട് അവ. ടി.പിയുടെ കൊലപാതകത്തിനു ശേഷം ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടില്ല എന്ന് അരുൺ പറയുമ്പോൾ അടിമുടി രാഷ്ട്രീയമനുഷ്യൻ കൂടിയായ ഒരാളെ അതിൽ നമുക്കു കാണാം. കഥകളിൽ കൃത്യമായി ആ മനുഷ്യപക്ഷ രാഷ്ട്രീയം കൊണ്ടുവരാൻ അരുണിനു കഴിയുന്നുമുണ്ട്... വായിക്കാം ‘പുതുവാക്ക്’...
ഭീമസേനൻ– ഘടോൽക്കചൻ– ബർബരീകൻ. ഹിഡുംബി– മൗർവി– സംയമി. മഹാഭാരതത്തിലെ മൂന്നു തലമുറ. അതിൽ ഘടോൽക്കചനെപ്പറ്റി അത്യാവശ്യം വിവരണം മഹാഭാരതകൃതികളിൽ ലഭ്യമാണെങ്കിലും ഘടോൽക്കചന്റെ മകൻ ബർബരീകനെപ്പറ്റി വളരെ നേർത്ത വിശദാംശങ്ങളേയുള്ളൂ. അസാമാന്യ യോദ്ധാവായിരുന്ന, നീതിയുടെ പക്ഷത്തു നിലയുറപ്പിച്ചിരുന്ന ആ രാക്ഷസപുത്രൻ കേന്ദ്രകഥാപാത്രമായി വരുന്ന നോവൽദ്വയത്തിൽ ആദ്യത്തേതാണ് ഘടോൽക്കചൻ. പത്തനംതിട്ട സ്വദേശിയും അധ്യാപകനുമായ രാജേഷ് കെ.ആർ. എഴുതിയ ഏറെ പാരായണക്ഷമതയുള്ള കൃതി. ബർബരീകന്റെ ജനനം മുതൽ കൗമാരം പിന്നിടുന്നതു വരെയുള്ള കാലഘട്ടം ചിത്രീകരിച്ചിരിക്കുന്ന ആദ്യ നോവലിൽ ഹിഡുംബിയും മകൻ ഘടോൽക്കചനും അദ്ദേഹത്തിന്റെ ജീവിതപങ്കാളി മൗർവിയും ആണു കഥ മുന്നോട്ടുകൊണ്ടുപോകുന്നത്. ഘടോൽക്കചനോളം തന്നെ പ്രാധാന്യം നോവലിസ്റ്റ് മൗർവിക്കും അവരുടെ ആയോധനപാടവത്തിനും നൽകിയിരിക്കുന്നുവെന്നതും ശ്രദ്ധേയം. അവസാന ഭാഗമാകുമ്പോഴേക്കും ജീവിത ഭാഗധേയം തന്റെ ചുമലുകളിലേറ്റിത്തുടങ്ങുന്ന ബർബരീകന്റെ ജീവിതത്തിന്റെ ഒരു നിർണായകസന്ധിയിൽ വച്ചാണ് എഴുത്തുകാരൻ നോവൽ അവസാനിപ്പിക്കുന്നത്. അടുത്ത നോവൽഖണ്ഡത്തിലേക്കുള്ള ആകാംക്ഷ വായനക്കാരിൽ വേണ്ടുവോളം ഉയർത്തിത്തന്നെയാണ് ആ ക്ലൈമാക്സ് അവതരിപ്പിച്ചിരിക്കുന്നത്. നിലത്തുവയ്ക്കാതെ ഒറ്റയടിക്ക് വായിക്കും എന്നതു തന്നെയാണ് ഘടോൽക്കചൻ എന്ന നോവലിന്റെ ഏറ്റവും വലിയ സവിശേഷത. യുദ്ധരംഗവിവരണങ്ങളായാലും പ്രകൃതി വർണനകളായാലും സാമൂഹിക വിശകലനമായാലും അതിലെല്ലാം വായനയെ കൊളുത്തിയിടുന്ന കഴിവ് രാജേഷിന്റെ എഴുത്തിനുണ്ട്. ആഴത്തിലുള്ള ഗവേഷണവും വായനയും മനസ്സെരിക്കലും ഈ കൃതിക്കു പുറകിലുണ്ടെന്ന് ഏതാനും പേജുകൾ വായിച്ചുകഴിയുമ്പോൾത്തന്നെ മനസ്സിലാകും. മഹാഭാരതകാലത്തെ സാമൂഹിക യാഥാർഥ്യങ്ങളെ ഇഴപിരിച്ചു വിമർശനവിധേയമാക്കുന്ന സമീപനമാണ് എഴുത്തുകാരൻ അവലംബിച്ചിരിക്കുന്നത്. ജാതിവിവേചനവും അധീശത്വ മനോഭാവവും കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുമ്പോൾ നോവൽ പലപ്പോഴും നമ്മൾ ജീവിക്കുന്ന കാലത്തിന്റെ കണ്ണാടി കൂടി ആയി മാറുന്നു. രാജ്യവും ലോകവും നേരിടുന്ന ചില വർത്തമാനകാല സമസ്യകളെക്കൂടി നോവൽ വായന വായനക്കാരുടെ മനസ്സിലേക്കു കൊണ്ടുവരുന്നു.
Results 1-25 of 161