Activate your premium subscription today
ശരീരത്തിലെ ഒരു അവയവം പോലെ സ്മാർട്ട്ഫോൺ കൊണ്ടുനടക്കുന്ന തലമുറയാണ് ഇപ്പോഴുള്ളത്. ആവശ്യത്തിനും അനാവശ്യത്തിനും ഫോണിൽ കുത്തിപ്പിടിച്ചിരിക്കുന്ന കൗമാരപ്രായക്കാർ ഉണ്ടാക്കുന്ന അപകടങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുമുണ്ട്. മൊബൈൽ ഫോണിന്റെ നീലവെളിച്ചത്തിനു പിന്നിൽ പതിയിരിക്കുന്ന ചതിക്കുഴികൾ മനസിലാക്കാൻ പക്വതയില്ലാത്ത പ്രായത്തിൽ ഈ മായിക വലയത്തിൽ അകപ്പെട്ട് ജീവിതം തന്നെ കൈമോശം വരുന്ന കൗമാരക്കാർ നിരവധിയാണ്. കാലികപസക്തമായ ഈ വിഷയം പ്രമേയമാക്കി രേവതി സുമംഗലി വർമ ഒരുക്കിയ ചിത്രമാണ് 'ഈ വലയം'. ശ്രീജിത്ത് മോഹൻദാസ് തിരക്കഥ ഒരുക്കിയ ചിത്രം മൊബൈൽ അഡിക്ഷനും കുട്ടികളിലുണ്ടാക്കുന്ന അനന്തരഫലങ്ങളുമാണ് ചർച്ച ചെയ്യുന്നത്.
മീശ പിരിച്ച് മാസ് കാണിക്കുന്ന ‘ഭരത്ചന്ദ്രന്മാരിൽ’ നിന്ന് മലയാള സിനിമ റിയലിസ്റ്റിക്കായ ‘ജോസഫിനെ’ പോലുള്ളവരിലേക്ക് ഇറങ്ങി വന്നിട്ട് അധികകാലമായിട്ടില്ല. എങ്കിലും പൊലീസ് സിനിമകളെക്കുറിച്ചുള്ള മലയാളി പ്രേക്ഷകന്റെ പ്രതീക്ഷയും സങ്കൽപവും എത്രകണ്ട് മാറിയിട്ടുണ്ടെന്നത് വ്യക്തമല്ല. ആ സങ്കൽപം പൂർണമായി
ഗാർഹിക പീഡന നിയമങ്ങളെയും അതിന്റെ പ്രയോഗങ്ങളെയും കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് നൽകുകയാണ് ആസിഫ് അലി നായകനായെത്തിയ ‘ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രം. നവാഗതനായ സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കുടുംബജീവിതത്തിൽ തോറ്റു പോകുന്ന ചില പുരുഷന്മാരുടെ നേർക്കാഴ്ചയാണ് പങ്കുവയ്ക്കുന്നത്. ആസിഫ് അലിയുടെ ശക്തമായ പ്രകടനവും റിയലിസ്റ്റിക് സമീപനവും കൊണ്ട് ശ്രദ്ധേയമാണ് ചിത്രം.
അധോലോകം, അനാഥത്വം, ചതി, ഗുണ്ടാപ്പക, അവിഹിതം, തങ്കച്ചി പാസം അങ്ങനെ ക്ലീഷേകളുടെ കുത്തൊഴുക്കുള്ള സിനിമയാണ് മണിരത്നം ചിത്രമായ ‘തഗ് ലൈഫ്’. വലിയ പ്രതീക്ഷയോടെ ഉഗ്രൻ താരനിരയും അണിയറക്കാരുമായി വന്ന ചിത്രം പക്ഷേ കടുത്ത കമൽ–മണി ആരാധകർക്കു പോലും അത്ര ദഹിക്കണമെന്നില്ല. ‘നായകൻ’ ബോംബെയിലായിരുന്നെങ്കിൽ ‘തഗ് ലൈഫി’ൽ
എൺപതുകളിൽ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച നൃത്തരൂപമാണ് ‘മൂൺവാക്ക്’. ‘മൂൺവാക്ക്’ എന്നൊരു ടൈറ്റിലുമായി ഒരു സിനിമയെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ ആവോളമായിരിക്കും. ‘മൂൺവാക്ക്’ പ്രമേയമാക്കി ബോളിവുഡിലും ഹോളിവുഡിലും നിരവധി ചിത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും മലയാളത്തിൽ അത്തരമൊരു സിനിമ ഇറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളത്തിലെ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച ‘മൂൺവാക്ക്’ എന്ന ചിത്രം പോപ്പും ബ്രേക്കും കൊണ്ട് യുവാക്കളെ ആവേശത്തിൽ ആറാടിക്കാൻ ഇങ്ങു കൊച്ചു കേരളത്തിലെയും സിനിമാ പ്രവർത്തകർക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്.
നന്മയുടെയും സന്തോഷത്തിന്റെയും പ്രതീകമായ പ്ലാച്ചിക്കാവ് ഗ്രാമം. കുറ്റകൃത്യങ്ങളേ നടക്കാറില്ല, ആകെയുള്ളത് ചക്കയും തേങ്ങയും കിണ്ടി മോഷണവുമൊക്കെയാണ്. അങ്ങനെയിരിക്കെ ഭൂമിയിലെ സ്വർഗമെന്നു അവിടുത്തെ നാട്ടുകാർ വിശ്വസിച്ചിരുന്ന ആ പ്ലാച്ചിക്കാവ് ഗ്രാമത്തിൽ ഒരു ക്രൂരമായ കൊലപാതകം നടക്കുന്നു. മണ്ടന്മാരായ
കെസ്എഫ്ഡിസി നിർമിച്ച് വി.എസ്. സനോജ് രചനയും സംവിധാനവും നിർവഹിച്ച അരിക് എന്ന ചിത്രം ഏറെ ശക്തമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. 1964 മുതൽ ഇന്നുവരെ ഒരു ദലിത് കുടുംബത്തിന്റെ ജീവത്തിലൂടെ മലയാളിയുടെ സാമൂഹ്യമാറ്റവും മാറ്റമില്ലായ്മയും ഈ ചിത്രം തുറന്നുകാണിക്കുന്നു. കോരൻ എന്ന ദലിത് യുവാവിന്റെ
സ്വാതന്ത്ര്യത്തിന്റെ വില അറിയാത്തവരുണ്ടോ? സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കിൽ ഒരിക്കലെങ്കിലും ജയിലിൽ കിടക്കണം. ജയിലിന് പുറത്തു വന്ന് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ കൊതിച്ചു കിടക്കുന്നവരായിരിക്കും അതിനുള്ളിലുളളവർ. അപ്രതീക്ഷിതമായ സാഹചര്യത്തിൽ ജയിലിലകപ്പെട്ട് സ്വാതന്ത്ര്യത്തിനായി ദാഹിച്ചു
മുന്നിൽ കാണുന്നവരെയെല്ലാം സംശയദൃഷ്ടിയോടെ സമീപിക്കുന്ന ചിലരുണ്ട് പക്ഷേ, സ്വന്തം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ചില ബന്ധങ്ങളിലേക്ക് ആ സംശയം നീണ്ടാലോ? സ്വീകരിക്കാനും തിരസ്കരിക്കാനും കഴിയാത്ത ചില സത്യങ്ങളിലേക്ക് നീളുന്ന സംശയങ്ങളുടെ കഥയുമായാണ് നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്ത ‘സംശയം’ തിയറ്ററുകളിൽ എത്തുന്നത്. നിറത്തെ സംബന്ധിച്ച് സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ചില തെറ്റായ പ്രവണതകളെ പ്രതിപാദിച്ചുകൊണ്ട് രാജേഷ് രവി തന്നെ തിരക്കഥയെഴുതിയ ചിത്രത്തിൽ വിനയ് ഫോർട്ടും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ഒരാഴ്ചയായി പെയ്യുന്ന പെരുമഴയിലും തീയറ്ററുകളിൽ പിടിച്ചുനിൽക്കുന്നൊരു സിനിമയാണ് ‘ഴ’. നാടകത്തിന്റെയും കവിതയുടെയും പശ്ചാത്തലമുള്ള ഒരു കുഞ്ഞുസിനിമ. സൗഹൃദമാണ് ചിത്രത്തിന്റെ അടിസ്ഥാനം.
ദിലീപ് എന്ന നടന്റെ സിനിമയ്ക്ക് കാലങ്ങളായി ചേർക്കുന്ന ചില ചേരുവകളുണ്ട്. അതെന്തൊക്കെയാണെന്ന് ഒരു സാധാരണ മലയാളി പ്രേക്ഷകന് പറഞ്ഞു തരേണ്ടതുമില്ല. ഹാസ്യം കൃത്രിമമായി നിർമിച്ചെടുക്കാൻ വേണ്ടി പണിപ്പെട്ട് ചേർക്കുന്ന അത്തരം ചേരുവകൾ ഒടുക്കം അദ്ദേഹത്തിന്റെ പല സിനിമകളുടെയും ‘സ്വാദിനെ’ ബാധിച്ചിട്ടുമുണ്ട്.
കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന ഒരു ക്ലീൻ എന്റർടെയ്നറാണ് നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ‘പടക്കളം’. പേര് സൂചിപ്പിക്കുന്നത് പോലെ ആദ്യാവസാനം ഒരു ഗെയിം മോഡിലാണ് പടക്കളം കഥ പറയുന്നത്. ലോജിക്ക് മറന്നുവച്ച് രണ്ടു മണിക്കൂർ ചിരിച്ച് മറിയാൻ തയാറാണെങ്കിൽ ധൈര്യമായി ടിക്കറ്റ്
ഒരു സിനിമയല്ലേ? പ്രേക്ഷകരെ പിടിച്ചിരുത്തണ്ടേ? ചില ഗിമിക്കുകൾ ഇല്ലാതെങ്ങനെ സിനിമ ചെയ്യും? വാണിജ്യ സിനിമയെക്കുറിച്ചുള്ള ഇത്തരം വിലയിരുത്തലുകളെ അപ്രസക്തമാക്കിക്കൊണ്ടാണ് ആസിഫ് അലി നായകനായ സർക്കീട്ട് പ്രേക്ഷകർക്കു മുൻപിലെത്തുന്നത്. സിനിമയുടെ പ്രമേയത്തോട് പൂർണമായും സത്യസന്ധത പുലർത്തിക്കൊണ്ടുള്ള മേക്കിങ്, അതും ആസ്വാദനത്തിൽ ഒട്ടും കുറവ് വരുത്താതെ– അതാണ് സർക്കീട്ടിനെ മനോഹരമായ സിനിമയാക്കുന്നത്. ഇമോഷണൽ ഡ്രാമയിലേക്ക് വഴുതി വീണേക്കാവുന്ന ഒരു പ്രമേയത്തെ എംപതിയോടെ പങ്കുവയ്ക്കുകയാണ് സംവിധായകൻ താമർ. അതിൽ സംവിധായകന് കരുത്താകുന്നത് ആസിഫ് അലി എന്ന നടനും!
1990 കാലഘട്ടത്തിൽ നടക്കുന്ന കഥ. പ്രണയം, ചിരി, യുദ്ധം എന്ന ടാഗ്ലൈനുമായി എത്തുന്ന ഗ്യാങ്സ്റ്റർ–പ്രണയകഥയെന്ന് ഈ കാർത്തിക് സുബ്ബരാജ് ചിത്രത്തെ വിശേഷിപ്പിക്കാം. സൂര്യയെ വിന്റേജ് ഹീറോയായി അവതരിക്കുന്ന ‘റെട്രോ’ നടന്റെ ആരാധകരെ മാത്രം തൃപ്തിപ്പെടുത്തുന്ന ശരാശരി ചിത്രമായി മാറുന്നു. ചെറുപ്പം മുതൽ മുഖത്ത്
മലയാളികളെ എങ്ങനെ പ്രണയിക്കണമെന്നും എങ്ങനെ പുഞ്ചിരിക്കണമെന്നും എങ്ങനെ കരയണമെന്നും എങ്ങനെ ദേഷ്യപ്പെടണമെന്നും പഠിപ്പിച്ചൊരു മനുഷ്യൻ. അദ്ദേഹം അനന്യസാധാരണമായ തന്റെ അഭിനയം കൊണ്ട് ഇന്നലെകളിൽ വിസ്മയിപ്പിച്ചു... ഇന്നും വിസ്മയിപ്പിക്കുന്നു.. നാളെയും അതു തുടരും. ആ പ്രതീക്ഷ സംവിധായകൻ തരുൺമൂർത്തി തന്റെ
അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കായും കുടുംബങ്ങൾക്കായും ഒരുക്കിയ ചിരിപ്പടമാണ് ‘മരണമാസ്സ്’. മതിമറന്ന് ചിരിക്കാനുള്ള ധാരാളം രംഗങ്ങൾ ചിത്രത്തിലുണ്ട്. ഒരു ഫൺ കോമിക് കാരിക്കേച്ചർ രീതിയിലാണ് ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ട്രെയിലറും ടൈറ്റിൽ പോസ്റ്ററും കണ്ടപ്പോൾ മുതൽ പല ബ്രില്യൻസുകളും
അജിത്ത് ആരാധകർക്കു കൊടുക്കാവുന്ന ‘മരണ മാസ് ട്രിബ്യൂട്ട്’. രണ്ടര മണിക്കൂർ ‘തലയുടെ വിളയാട്ടവും അഴിഞ്ഞാട്ടവും’. അജിത്തിന്റെ മുന്കാല സിനിമകളുടെ റഫറൻസും സൂപ്പർ ഹിറ്റ് ഡയലോഗുകളും റെട്രോ ഗാനങ്ങളും മാസ് ടെംപ്ലേറ്റിൽ ചേർത്തുവച്ചൊരുക്കിയ ആദിക് രവിചന്ദ്രൻ ‘ഫാൻ ബോയ് സംഭവം’ ആണ് ‘ഗുഡ് ബാഡ് അഗ്ലി’. അജിത്ത്
‘തല്ലുമാലയുടെ’ ഹാങ്ഓവർ വിട്ടുമാറാത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് ‘പുഞ്ചിരിയുടെ ഇടിക്കൂട്’ അവതരിപ്പിക്കുകയാണ് ‘ആലപ്പുഴ ജിംഖാന’യിലൂടെ ഖാലിദ് റഹ്മാനും കൂട്ടരും.‘തല്ലുമാല’ പോലെ ആദ്യാവസാനം പ്രേക്ഷകരെ സീറ്റിൻതുമ്പത്ത് പിടിച്ചിരുത്തുന്ന ചിത്രമല്ല ഇത്, നാടൻ ‘മുഹമ്മദാലി’മാരുടെ ഹെവി വെയ്റ്റ് ഇടിയുമല്ല.
ബാഹുബലി 2, കെജിഫ് 2, പുഷ്പ 2 തുടങ്ങി എമ്പുരാൻ (ലൂസിഫർ 2) വരെ എത്തി നിൽക്കുന്ന ഈ സീക്വൽ തരംഗങ്ങൾക്കിടയിലേക്കാണ് ‘വീര ധീര ശൂരൻ പാർട്ട് 2’വിന്റെ വരവ്. ഒരു സിനിമയുടെ രണ്ടാം ഭാഗം ആദ്യം റിലീസ് ചെയ്യുക. ആ കൗതുകം തന്നെയാണ് ‘വീര ധീര ശൂരനെ’ വേറിട്ടു നിർത്തുന്നത്. കാളി എന്ന പലചരക്കു കച്ചവടക്കാരന്റെ ജീവിതത്തെ
‘നിങ്ങൾ കാശിറക്കി കാശു വാരുന്നു. ഞങ്ങൾ നല്ല കണ്ടന്റിറക്കി കാശുണ്ടാക്കുന്നു..’ ബോളിവുഡിനെയും മറികടന്ന് കോടികളുണ്ടാക്കുന്ന ബിസിനസ് മേഖലയായി മലയാള സിനിമ മാറിയപ്പോൾ ഉയർന്നു വന്ന ചോദ്യങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൊന്നിൽ വായിച്ച മറുപടികളിലൊന്നായിരുന്നു ഇത്. അപ്പോഴും ഒരു ചോദ്യം ബാക്കി നിന്നു. മലയാള
ആരാണ് നമ്മുടെ ഉറ്റവർ? കൂടെപ്പിറന്നവരോ?, ജന്മം തന്നവരോ? അതോ ഉള്ളുതുറന്ന് ഇടപെടാനും അകലയെങ്കിലും എപ്പോഴും ഒരു സാന്ത്വനമായി അരികിലുണ്ടെന്ന് തോന്നിപ്പിക്കുന്നവരോ? അനിൽ ദേവ് രചനയും സംവിധാനവും നിർവഹിച്ച ‘ഉറ്റവർ’ എന്ന ചിത്രം നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്ന ഉച്ചനീചത്തങ്ങളുടെയും സാമൂഹിക
പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി വേർപിരിയാൻ ആകാത്ത വിധം ബന്ധപ്പെടുന്നതും, കൂടുമ്പോൾ ഇമ്പം ഉണ്ടാക്കുന്നതുമാണ് കുടുംബം. പിണക്കങ്ങളുടെ ആയുർദൈർഘ്യം കുറച്ചുകൊണ്ട് സന്തോഷത്തോടെ കഴിഞ്ഞുപോകുന്ന ഒട്ടേറെ കുടുംബങ്ങളെ നമുക്ക് ചുറ്റും കാണാം. എന്നാൽ അവർക്കിടയിലും കൊച്ചുകൊച്ചു പിണക്കങ്ങൾ ഇടയ്ക്ക് എപ്പോഴെങ്കിലും
ഒരു മഴ പെയ്തു തോരുന്ന പോലെ സങ്കീർണമായ കഥയും കഥാപാത്രങ്ങളുമുള്ള ഒരു കൊച്ചു സിനിമ. എന്നാൽ സിനിമ സംസാരിക്കുന്നത് കൊച്ചു കാര്യങ്ങളല്ല. ചിന്തിപ്പിക്കുന്ന, അദ്ഭുതപ്പെടുത്തുന്ന രീതിയിലുള്ള അവതരണവും അഭിനേതാക്കളുടെ മികച്ച പ്രകടനവും; ‘പ്രളയശേഷം ഒരു ജലകന്യക’ എന്ന സിനിമയെ ഒറ്റ വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം.
ഇന്ത്യയിലെ ആദ്യത്തെ ഹൊറർ റിയാലിറ്റി ഷോയായ എംടിവി ഗേൾസ് നൈറ്റ് ഔട്ട് 2011ന്റെ സൂത്രധാരനായ സജീദ് എ. സംവിധാനം ചെയ്ത ചിത്രമാണ് ‘വടക്കൻ’. മലയാളത്തിലെ ആദ്യത്തെ പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ ചിത്രം എന്ന വിശേഷണത്തോടെയാണ് വടക്കൻ തിയറ്ററുകളിലെത്തിയത്. കന്നഡ താരമായ കിഷോർ കുമാർ, ശ്രുതി മേനോൻ എന്നിവർ
Results 1-25 of 716