ADVERTISEMENT

നാലു ചുവരുകളുടെ ഇടയിൽ സ്വാതന്ത്രമില്ലാതെ തടവ് ശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുപുള്ളികളുടെ കഥ മലയാളത്തിൽ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ജയിലും ജയിലിനകത്തെ തടവുകാരുടെ ജീവിതവും പറയുന്ന സിനിമകളായിരുന്നു ഇതിൽ കൂടുതലും. അതില്‍ ഏറ്റവുമധികം ത്രില്ലടിപ്പിക്കുന്ന ഒന്നാണ് പ്രിസൺ ബ്രേക്കിങ് (ജയിൽ ചാടൽ). ദേവ് മോഹനെ നായകനാക്കി ജിജു അശോകൻ ഒരുക്കിയ ‘പുള്ളി’യും അങ്ങനെയൊരു ജയിൽ ചാടലിന്റെ കഥയാണ് പറയുന്നത്.

ഒരു മതിൽക്കെട്ടിനുള്ളിൽ നടക്കുന്ന കഥയാണെങ്കിൽ കൂടി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള അവതരണ ശൈലിയും കഥാഗതിയുമാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. മലയാളത്തിൽ അധികമൊന്നും കണ്ടിട്ടില്ലാത്ത ജയിൽ ചാട്ടമാണ് സിനിമയുടെ പ്രമേയം. തടവുപുള്ളികളെ പരിചയപ്പെടുത്തിയാണ് സിനിമയുടെ തുടക്കം. അതിൽ കുറ്റം ചെയ്തവരുണ്ടാകും ചെയ്യാത്തവരുമുണ്ടാകും. ചിലർ കൊടും കുറ്റവാളികളാകും, മറ്റുചിലർ സാഹചര്യം കൊണ്ട് ഇവിടെ എത്തിപ്പെട്ടവരും. ഇവിടെയും പ്രഝാന കഥാപാത്രത്തിന്റെ കഥാപശ്ത്തലത്തിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്.

ഈ പശ്ചാത്തലവും അതിനോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളും ‘പുള്ളി’യെ ത്രില്ലടിപ്പിക്കുന്ന അനുഭവമാക്കുന്നു.

സഹതടവുകാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പ്രിയങ്കരനായ ഒരു തടവുപുള്ളിയാണ് സ്റ്റീഫൻ. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്റ്റീഫൻ മറ്റൊരു കേസിൽ അകപ്പെട്ട് വീണ്ടും തിരിച്ചെത്തുന്നു. മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാണോ സ്റ്റീഫൻ ജയിലിൽ തിരിച്ചെത്തുന്നത്. പിന്നീട് അവിടെ നടക്കുന്ന സംഭവ ബഹുലമായ നിമിഷങ്ങളാണ് പുള്ളിയെ ഉദ്വേഗജനകവും ചടുലവുമാക്കുന്നത്. 

മാസ് ആക്‌ഷൻ പരിവേഷം നിറഞ്ഞ കഥാപാത്രമായ സ്റ്റീഫനായി ദേവ് മോഹൻ അഴിഞ്ഞാടുന്നു. പ്രത്യേകിച്ചും ആക്‌ഷൻ രംഗങ്ങളിലെ ദേവിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. സെന്തിൽ, ഇന്ദ്രൻസ്, മീനാക്ഷി, കലാഭവൻ ഷാജോൺ, രാജേഷ് ശർമ, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സുധി കൊപ്പ, വിജയകുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങൾ.

ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം ജിജു അശോകൻ സംവിധാനം ചെയ്ത ചിത്രമാണ് 'പുള്ളി’. സംവിധാനം ചെയ്ത സിനിമകളിലെല്ലാം വ്യത്യസ്തമായ പ്രമേയങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരെ അമ്പരപ്പിച്ച ജിജു ഇത്തവണയും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. കഥാ പശ്ചാത്തലം യാഥാർഥ്യത്തോട് അടുത്ത് നിർത്തുവാനും തിരക്കഥാകൃത്തു കൂടിയായ ജിജുവിന് കഴിഞ്ഞു. 

ബിനു കുര്യന്റെ ഛായാഗ്രാഹണവും മികച്ചു നിന്നു. ബിജിബാലിന്റെ സംഗീതവും സിനിമയോടു ചേർന്നു നിൽക്കുന്നു. പ്രേക്ഷകരെ ഒരുതരത്തിലും ബോറടിപ്പിക്കാത്ത അവതരണശൈലിയും ഗംഭീര അഭിനയ പ്രകടനങ്ങളും നിറഞ്ഞ ‘പുള്ളി’ മനോഹരമായ അനുഭവമാകും നൽകുക.

English Summary:

Pulli Malayalam Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com